ഹിന്ദുമതവും (being a hiindu) ക്രിസ്തുമതവും (being a christian) ഇസ്ലാം മതവും (being an Islam) മനുഷ്യനിൽ മനുഷ്യത്വം വളരുവാൻ തടസ്സമാണ് .
കാരണം മതവും ആചാരങ്ങളും ഒരു വർഗീയ വികാരമാണ് .
മനുഷ്യനിൽ മനുഷ്യത്വം സ്വാഭാവീകമല്ല . സ്വാഭാവീകമായി ഉള്ളത് മൃഗീയതയാണ് .
മനുഷ്യനിലുള്ള മൃഗീയത മൃഗങ്ങളുടെ മൃഗീയതയല്ല .
സ്വന്തം ബുദ്ധിയുടെ യുക്തികളാൽ സംസ്കരിക്കപ്പെട്ട മൃഗീയതയാണ് മനുഷ്യനിൽ അന്തർ ലീനമായിട്ടുള്ളത് .
സ്വന്തം മൃഗീയതയെ മറച്ചു വയ്ക്കുന്നതിനെ നാം സംസ്കാരമെന്നു വിളിക്കുന്നു .
അതിനു കാരണം മനുഷ്യനിൽ ബുദ്ധിയെന്ന പ്രവർത്തനമാണ് . വ്യക്തിപരമായ ബുദ്ധി സൃഷ്ടിക്കുന്ന യുക്തികളിലാണ് മനുഷ്യൻറെ ജീവിതം മുന്നോട്ടു പോകുന്നത് .
മനുഷ്യൻറെ ബുദ്ധിയും ഒരു ജൈവ കമ്പ്യൂട്ടർ ആയതു കൊണ്ട് മനുഷ്യൻറെ ജീവിതം യാന്ത്രീകമാകുന്നു .
മനുഷ്യൻ ഒഴികെ ഭൂമിയിൽ മറ്റൊരു ജീവിക്കും സ്വയം പരിണമിക്കുന്ന ബുദ്ധിയില്ല .
മിഥ്യയായ ബുദ്ധിയിൽ നില നില്ക്കുന്ന സത്യമാണ് "സ്വബോധം" .
മനുഷ്യനിൽ "ഞാൻ " സത്യമാണ് എന്ന അറിവാണ് സ്വബോധത്തെ പൂർണ്ണമാക്കുന്നത് .
അതിനു മുന്പായി "ഞാൻ " ആകുന്ന മിഥ്യയെ വ്യക്തി സ്വയം അറിയേണ്ടതുണ്ട് .
മനുഷ്യനിൽ "ഞാൻ " മിഥ്യയാണ് എന്നറിയുന്നത് വരെയും മനുഷ്യനെന്ന മിഥ്യ (വ്യക്തി ) അവനവൻറെ ലോകത്ത് നിരന്തരം സൃഷ്ടിയും സംഹാരവും നടത്തി സുഖ ദുഖങ്ങൾ അനുഭവിച്ചു മരിക്കുന്നു .
സ്വബോധം പൂർണ്ണ മാകുന്ന മനുഷ്യൻ സത്യത്തിലേക്ക് പുനർ ജനിക്കുന്നു . അതാണ് യഥാർത്ഥ മനുഷ്യൻറെ ജനനം .
"സത്യം" ദൈവം ആയാൽ മാത്രമേ മനുഷ്യരിൽ പരസ്പര സ്നേഹവും സാഹോദര്യവും വളരൂ.
അർഹിക്കുന്നവരും,ആവശ്യക്കരുമായി പങ്കുവെക്കാനുള്ള മനസ്ഥിതിയാണ് മനുഷ്യനെ സാമൂഹ്യ പ്രതിബദ്ധമാക്കുന്നത് .
എളിമയുള്ള മനുഷ്യന് മാത്രമേ മറ്റുള്ളവരെ ബഹുമാനിക്കുവാനും ലളിത ജീവിതം നയിക്കുവാനും കഴിയൂ .
നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും സഹജീവികളുടെ മേല് അടിച്ച്ചെൽപ്പിക്കാതിരിക്കുക,
,
അതൊക്കെയാണ് കുട്ടികൾക്കു നാം മതമായി മനസ്സിലാക്കി കൊടുക്കേണ്ടത് .
സത്യം സാക്ഷാത്കരിക്കുന്ന മനുഷ്യനിൽ ഒരു ജന്മം സഫലമാകുന്നു .
ജന്മസാഫല്ല്യം തേടുന്ന മനുഷ്യന് അത് നേടിയെടുക്കുവാൻ ബോധപരമായ പരിശീലനം ആവശ്യമാണ് .
മനുഷ്യനിൽ സ്വബോധം കൊണ്ടുവരുന്ന പരിശീലനമാണ് "ഓസോ ലോജിക് ".