2/03/2016

"സ്വബോധം " വെളിച്ചമാണ്

സ്വബോധം ഇല്ലാത്ത മനുഷ്യൻ  വെളിവ്  (വെളിച്ചം ) ലഭിക്കാത്ത മനുഷ്യനാണ് .

മനുഷ്യൻ വ്യക്തിപരമായി   അറിയുന്ന സത്യമാണ്  "സ്വബോധം".

ബോധത്തെ അറിയുവാനും  അനുഭവിക്കുവാനും  കഴിയുന്ന ഏകജീവിയാണ്  മനുഷ്യൻ.

അതുകൊണ്ടാണ് മനുഷ്യനും മനുഷ്യ ജന്മവും  ബുദ്ധിയാൽ   വ്യത്യസ്ഥമായിരിക്കുന്നത് .

മനുഷ്യൻ ഒഴികെ എല്ലാ  ജീവികളും  ജൈവ- വസ്തുവാണ്  ( livingmatter ).

മനുഷ്യൻ  മാത്രം   ജൈവ - വസ്തുവല്ല . മനുഷ്യനിൽ ശരീരം  ജൈവ വസ്തുവാണ്

ശരീരത്തിനും ബുദ്ധിക്കും അപ്പുറം നിൽക്കുന്ന ആത്മീയ സത്യമാണ് മനുഷ്യൻ .

 ഈ സത്യം മനുഷ്യനിൽ  "ഞാൻ " തന്നെയാണ്   എന്ന്  ലോകത്തോട്‌  പ്രഖ്യാപിച്ചതിനാണ്

യഹൂദ വർഗ്ഗം  ബോധ പ്രാപ്തനായ ക്രിസ്തുവിനെ  (ദൈവ പുത്രൻ ) കുരിശിൽ തറച്ചത് .

അല്ലാതെ ക്രിസ്തു  പാപികൾക്ക്  മുൻ‌കൂർ  ജാമ്യം എടുക്കുവാൻ വേണ്ടി സ്വയം  കുരിശു മരണം  ആഗ്രഹിക്കുക യായിരുന്നില്ല.

സത്യം ഇല്ലാത്ത മനുഷ്യൻ സത്യം വെറുക്കുന്നത്  ബുദ്ധിയുടെ പരിമിതിയാണ് .

പ്രപഞ്ച കേന്ദ്രമായ  ബോധാവസ്ഥ (സത്യം )യിലേക്ക്  പരിണാമം  സംഭവിക്കേണ്ട  മഹത്തായ  ജന്മമാണ് മനുഷ്യൻ .

ഊർജത്തിന്റെ  ഉറവിടവും  പരമാവസ്ഥയുമായ   "ബോധം"   പ്രപഞ്ച  കേന്ദ്രമാണ് .

എന്നാൽ  സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന മിഥ്യയായ  വ്യക്തി (ഞാൻ ) ബോധ ശൂന്യത കൊണ്ട്  ഭോഗ സുഖങ്ങളിൽ  സംതൃപ്തി തേടി  അവനവന്റെ  സ്വന്തം  നരകങ്ങൾ സൃഷ്ടിക്കുന്നു .

ഭോഗത്തിൽ  ആസക്തനായ  മനുഷ്യന്  ഭോഗ ചിന്തക്ക് മുകളിലേക്ക് പരിണാമം  സംഭവിക്കുന്നില്ല .

ഭോഗിയുടെ  ബോധ ശൂന്യമായ  ബുദ്ധി സൃഷ്ടിക്കുന്ന  കഷ്ടതകളും  അസ്വസ്ഥതയും ആവശ്യപ്പെടുന്നതാണ്  ദൈവം .

അങ്ങനെ  സ്വയം ഒരു സങ്കൽപ്പമായ  പ്രാകൃത മനുഷ്യൻ (ബുദ്ധി ജീവി )  സ്വന്തം  സങ്കൽപ്പങ്ങളിൽ  നിന്നും അനേകം ദൈവങ്ങളും പ്രപഞ്ച ഉത്പത്തി  കഥകളും സൃഷ്ടിച്ചു .

ഭാരതം  മതപരമായ അധ:പ്പതനത്തിന്റെ  കൊടുമുടിയിലാണ് .

  പശുവിനെയും പാമ്പിനെയും ആരാധിക്കുന്ന ഭാരതം അന്ധ വിശ്വാസങ്ങളുടെ  ഈറ്റില്ലമാണ്‌.

ബോധശൂന്യതയുടെ  ആവശ്യമാണ്‌  അനാചാരങ്ങളും  അന്ധ വിശ്വാസങ്ങളും .

ബുദ്ധിയുടെ സ്വഭാവഘടന  അനാചാരങ്ങ ൾക്കും   അന്ധ വിശ്വാസങ്ങൾക്കും  വിള നിലമാണ്‌  .
അതിനെ മാറ്റുവാൻ  മനുഷ്യൻ  സ്വബോധം  ആർജിക്കണം .

പാശ്ചാത്യന്റെ  പുരോഗതിക്കു കാരണം  അവർ  സാമൂഹ്യമായി  ആർജിച്ച  " സ്വബോധമാണ് ".

സ്വബോധം സ്ഥിരബുദ്ധിയാണ് . ബോധശൂന്യതയുടെ  സൃഷ്ടിയാണ്  ബുദ്ധിഭ്രമം ( ഭയം ).

മനുഷ്യനിൽ  രോഗങ്ങൾക്കും സ്വയം സൃഷ്ടിക്കുന്ന കഷ്ടതകൾക്കും കാരണം ബുദ്ധി ഭ്രമമാണ് .

മതങ്ങളുടെ അടിസ്ഥാനം മനുഷ്യന്റെ ബുദ്ധി ഭ്രമത്തിലാണ് .