2/12/2016

സത്യമാണ് മനുഷ്യന് ആത്മ ബന്ധു.


സത്യം  ഒരു സാഹിത്യ വിഷയമല്ല .  സത്യത്തെപ്പറ്റി  കൂടുതൽ  പറഞ്ഞാൽ അത് സത്യം  അല്ലാതെയാകും .

സത്യം  മനുഷ്യ ബുദ്ധിക്ക്  ഉപരിയായി  നിൽക്കുന്ന  പ്രപഞ്ച ശക്തിയാണ് .  അത് കൊണ്ട് തന്നെ  മനുഷ്യന്  സത്യത്തെ പഠിക്കുക  എളുപ്പമല്ല .

സത്യം അവണിക്കുന്ന  വ്യക്തിയിലേക്ക്  സത്യം  ബലമായി  പ്രവേശിക്കുന്നില്ല .
മനുഷ്യൻ ആരാധിക്കുന്ന  ദൈവമല്ല  മനുഷ്യന്റെ ശക്തി .

 സ്വന്തം  പ്രവർത്തനങ്ങളിൽ  നില നിൽക്കുന്ന  സത്യമാണ് (സ്വബോധം)  മനുഷ്യന്റെ  ശക്തി (ആത്മ വിശ്വാസം). വ്യക്തിക്ക്   അവനവനിലുള്ള  വിശ്വാസമാണ്  ആത്മവിശ്വാസം .
ആത്മവിശ്വാസം ഉള്ള മനുഷ്യന്  ദൈവ വിശ്വാസം  ആവശ്യമല്ല . ആത്മ വിശ്വാസം ഇല്ലാത്ത മനുഷ്യന്  ദൈവ വിശ്വാസം ഇല്ലാതെ മുൻപോട്ടു  പോകുവാനും  പ്രയാസമാണ്
ആത്മ ബലത്തിന്റെ  (selfconfidence ) ഉറവിടം  വ്യക്തിയിൽ  നില നിൽക്കുന്ന സത്യമാണ്   (സ്വബോധം ).

പ്രതിസന്ധികളിൽ  തളരാതെ  മനുഷ്യനെ മുന്നോട്ട്  നയിക്കുന്ന  ഊർജമാണ്  സ്വബോധം  .

സത്യവുമായി  മനുഷ്യനുള്ള  ബന്ധമാണ്  ആത്മബലത്തിന്  ആധാരം .

ഭോഗ തൃഷ്ണയും  സ്വാർഥ താത്പര്യങ്ങളുമാണ്  മനുഷ്യനെ  കർമ്മോന്മുഖമാക്കുന്നത് .

സാമൂഹ്യ ജീവിയായ  മനുഷ്യന്റെ  ക്രീയാത്മക ജീവിതം  സാമൂഹ്യമാണ് .

എന്നാൽ വ്യക്തി താത്പര്യം  സാമൂഹ്യ  താത്പര്യങ്ങൾക്ക്   എതിരാകുമ്പോൾ  മനുഷ്യൻ  സത്യവുമായി അകന്ന്  അധർമ്മത്തിലേക്ക്  പോകുന്നു .

അധർമ്മത്തിൽ  നിന്നാണ്  മനുഷ്യന്റെ  പ്രശ്നങ്ങളുടെ  ആരംഭം . പ്രശ്നങ്ങളോട് മല്ലിടുന്ന  മനുഷ്യനിൽ  ആത്മബലം  സ്വയം  കുറയുന്നു .

ആത്മബലം കുറയുന്ന മനുഷ്യൻ   അവനവനു  പുറത്തുള്ള  ഒരു ശക്തിയെ തെരയുന്നു

അഹങ്കാരിയായ   മനുഷ്യന്റെ നിസ്സഹായ അവസ്ഥയിൽ   നഷ്ടപ്പെടുന്ന  ആത്മബലത്തെ   നില നിർത്തുവാൻ   പ്രാകൃത മനുഷ്യൻ   കണ്ടെത്തിയ  മാർഗ്ഗമാണ് ദൈവാരാധന  ( സമർപ്പണം ).

ആരാധനയ്ക്ക് വേണ്ടി പ്രാചീന മനുഷ്യൻ  സൃഷ്‌ടിച്ച  സങ്കൽപ്പമാണ്  ദൈവ ബിംബങ്ങൾ .

ദൈവ ബിംബങ്ങളെ പ്രസാദിപ്പിച്ചാൽ  മനുഷ്യന് ഭൗതീക നേട്ടങ്ങളും അത് വഴി  സ്വസ്ഥതയും  ലഭിക്കും എന്ന  തെറ്റായ ധാരണയാണ്  മതങ്ങൾക്കും ദൈവങ്ങൾക്കും  ആധാരം .

 മനുഷ്യനെ സത്യത്തിൽ നിന്നും അകറ്റുന്നത് കൊണ്ട്  എല്ലാ വിധ  ദൈവാരാധനയും  സത്യവിരുദ്ധമാകുന്നു.

ബുദ്ധിജീവിയായ  മനുഷ്യൻ  സൃഷ്ടിക്കുന്ന  "ദൈവം "  ഒരു ധാരണ മാത്രമാണ് .
   ( personal concept of perception ).

സ്വന്തം ദൈവത്തിലുള്ള  വിശ്വാസം  മറ്റൊരു  ധാരണയാണ് .

മനുഷ്യനിൽ  കർത്താവ്‌  ആയിരിക്കുന്ന  "ഞാൻ " സ്ഥിരമായി  മാറിക്കൊണ്ടിരിക്കുന്ന  അടിസ്ഥാന ധാരണയാണ് .

"ഞാൻ " എന്ന  അടിസ്ഥാന  ധാരണയാണ്  മറ്റെല്ലാ ധാരണകളേയും നയിക്കുന്നത് .

 ധാരണകൾക്ക്  സത്യം  ആയിരിക്കുവാൻ   സാധ്യമല്ല  എന്ന സത്യം ഗ്രഹിക്കുന്നതാണ് മനുഷ്യനിൽ  സ്വബോധത്തിന്റെ  ആരംഭം.

അവനവന്റെ ധാരണകളുടെ സത്യം കണ്ടെത്തുന്നതാണ്  സ്വബോധം .

99  % മനുഷ്യരും  പ്രവർത്തിക്കുന്നത്  ധാരണകളിലാണ് , സ്വബോധത്തിൽ  അല്ല.

സത്യമാണ് എന്ന് വ്യക്തി സ്വയം  കണ്ടെത്തുന്ന  ധാരണകൾ  സ്വബോധമായി  വ്യക്തിയെ നേർവഴിക്കു നയിക്കുന്നു   .

സ്വബോധം നയിക്കുന്ന പ്രവർത്തനങ്ങൾ ഒരിക്കലും പരാജയപ്പെടുന്നില്ല  എന്ന് മാത്രമല്ല  അവയൊന്നും  മനുഷ്യന്    ദുഃഖ കാരങ്ങളും  ആകുന്നില്ല .

സ്വബോധം  പ്രകാശിപ്പിക്കാത്ത ബുദ്ധി  അപകടകാരിയാണ് .

 ശ്രദ്ധ (ബോധം) ബുദ്ധിയുടെ  സ്വഭാവമല്ല .

അതാണ്‌ സാധാരണയായി  മനുഷ്യൻ  സ്വബോധത്തിലേക്ക്  കടക്കാതിരിക്കുവാനുള്ള  കാരണവും .

മനുഷ്യനെ  സഹായിക്കുന്ന  ഒരു ദൈവം  ( സത്യം  അല്ലാതെ ) പ്രപഞ്ചത്തിലും  ഭൂമിയിലും  ഇല്ല  എന്ന്  സ്വബോധം  ഉള്ള  മനുഷ്യന് മാത്രം  സ്വയം ബോധ്യപ്പെടുന്ന  സത്യമാണ് .

"ഞാൻ "  എന്ന  മിഥ്യക്ക്‌  സത്യം ബോധ്യപ്പെടുകയെന്നതാണ്  അത്യന്തം  പ്രയാസമായിരിക്കുന്നത്. സ്വന്തം  ധാരണകൾ  സത്യമാണ്  എന്ന വിശ്വാസമാണ്  അതിനു  കാരണം .

ജീവിതം മറ്റുള്ളവർക്ക് വേണ്ടിയാകുന്നത് മിഥ്യ യുടെ പ്രേരണയാണ് .
മനുഷ്യൻ മറ്റുള്ളവര്ക്ക് വേണ്ടി ജീവിക്കുന്നത് സ്വാർഥ താത്പര്യം തന്നെയാണ് .
അവനവനോടുള്ള ഉത്തരവാദിത്വമാണ് സത്യം . ആ സത്യമാണ് ജീവിതം മനുഷ്യനോടു ആവശ്യപ്പെടുന്നത് .
അത് മനുഷ്യനിൽ "ഞാൻ" എന്താണ് എന്ന സത്യത്തിൽ അതിഷ്ടിതമാകുന്നു .
സ്വന്തം ശരീരത്തിലും ബുദ്ധിയിലും സ്വയം സൃഷ്ടിക്കുന്ന സങ്കൽപ്പ ലോകത്തും സ്വയം പരിമിത പ്പെട്ടുപോകുന്നതാണ് മനുഷ്യൻറെ ദയനീയതക്ക് കാരണം .
വ്യക്തിയുടെയും ജീവിതത്തിന്റെയും പരിണാമ സാധ്യ തകൾ നില നില്ക്കുന്നത് സത്യത്തിലാണ് .
ശരീരത്തിനും ബുദ്ധിക്കും വ്യക്തിക്കും ഉപരിയായ ആത്മീയ സാന്നിദ്ധ്യമാണ്
(spiritual existence) സത്യം .
വ്യക്തിത്വ വികസനത്തിൻറെ സാധ്യതകൾ ഉള്ളത് സത്യത്തിലാണ് , മിഥ്യയിലല്ല.

മനുഷ്യനിൽ   സ്വബോധം വളരുവാൻ  അനുവദിച്ചാൽ വളർച്ചയുടെ  ഒരു ഘട്ടത്തിൽ  വ്യക്തി  സ്വന്തം ധാരണകളെ  ചോദ്യം ചെയ്യുവാൻ  ശക്തി നേടുന്നു .

അവിടെ നിന്നാണ്  മനുഷ്യൻ  സത്യ വഴിയിലേക്ക്  പ്രവേശിക്കുന്നത് .

സത്യമാണ്  മനുഷ്യനെ  ശക്തനാക്കുന്നത് . സത്യമാണ്  മനുഷ്യന് ആത്മബലം നൽകുന്ന ആത്മ ബന്ധു.