ശാസ്ത്രം ചുമന്നു നടക്കുന്ന ആധുനീക മനുഷ്യനെയും നയിക്കുന്ന വിശ്വാസങ്ങളും ധാരണകളും ആചാരങ്ങളും ഇന്നും പ്രാകൃതവും ബോധ ശൂന്യവുമാണ് .
പാണ്ഡിത്യവും ശാസ്ത്ര ബോധവും കൊണ്ട് മനുഷ്യനിൽ ഉണ്ടായ നേട്ടം എന്താണ് ?
അന്നത്തെ പ്രാകൃത മനുഷ്യന്റെ ആചാരങ്ങളും വിശ്വാസങ്ങളും ചുമന്നു നടക്കുന്ന ആധിനീക മനുഷ്യനിലും ബുദ്ധിയുടെ സ്വഭാവം പ്രാകൃതം തന്നെയാണ് .
അതുകൊണ്ടാണ് മൃത ശരീരത്തിന് ബഹുമതിയും ആദരവും അർപ്പിക്കുന്നത് .
വ്യക്തി മരിച്ചാൽ ശരീരം മലിനമാണ് . മാലിന്യമാണ് . എത്രയും വേഗം അത് മറവു ചെയ്യുകയാണ് വേണ്ടത് .
മൃത ശരീരത്തോട് ആദരവു കാണിക്കുന്നത് സത്യവിരുദ്ധമായ ബോധ ശൂന്യതയാണ് .
ഭോഗിയായ മനുഷ്യൻ മരിക്കുമ്പോൾ ജീവൻ ശരീരം വിടുക മാത്രമാണ് സംഭവിക്കുന്നത് .
മരിച്ച ഭോഗിയിൽ ഉണ്ടായിരുന്നത് "ഞാൻ " എന്ന അഹങ്കാരമാണ് (ഞാൻ എന്ന വികാരം )
ശരീരവും ജീവനും എന്ന സത്യം ഇല്ലാതെ "ഞാൻ " എന്ന മിഥ്യക്ക് നില നിൽപ്പില്ല .
പ്രാണൻ വെടിഞ്ഞ നിർജീവ ശരീരം മലിന വസ്തുവാണ് .
അപ്പോൾ പിന്നെ മനുഷ്യൻ എന്തിനെയാണ് ആദരിക്കുന്നത് ?
ആചാര വെടികളിലും ഔദ്യോഗീക ബഹുമതികളുള്ള യാത്രയയപ്പിലും
മരിച്ച വ്യക്തിക്ക് ലഭിക്കാവുന്ന ഒരു സ്വർഗ്ഗവും പ്രപഞ്ചത്തിൽ ഉണ്ടായിരിക്കുക അസാധ്യമാണ് .
കാരണം മരണ ശേഷം മരിച്ച വ്യക്തി ജീവിചിരിക്കുന്നവർക്കായി അവരവരുടെ ഓർമ്മകൾ അല്ലാതെ ഒന്നും അവശേഷിപ്പിക്കുന്നില്ല .
ജീവിച്ചിരിക്കുന്ന ബന്ധു ജനങ്ങൾ അവരവരുടെ സ്മരണയ്ക്കു മുന്നിലാണ് ആദരാഞ്ജലികള്‍ സമർപ്പിക്കപ്പെടെണ്ടത് , മൃത ശരീരത്തിലല്ല.
മരണത്തിൽ ദുഖിക്കുന്നത് പോലും സത്യവിരുദ്ധമാണ് . കാരണം ഞാൻ എന്ന മിഥ്യയുടെ മിഥ്യാ ധാരണയാണ് ദുഃഖം .