സ്വബോധം ഇല്ലാത്ത മനുഷ്യനിൽ ബുദ്ധിയുടെ പ്രവർത്തനം ദയനീയമാണ് .
"സ്വബോധം" ബുദ്ധിയുടെ ഭാഗമല്ല . സ്വബോധം വ്യക്തിയുടെ ഭാഗമാണ് .
സത്യം ആണ് എന്ന് വ്യക്തി അനുഭവിച്ചറിഞ്ഞ അനുഭവ സത്യമാണ് "സ്വബോധം ".
വിവിധ മേഖലകളിൽ ജീവിത പരിചയവും സത്യസന്ധതയും ഉള്ള വ്യക്തിയിൽ സ്വബോധം കൂടിയിരിക്കുന്നു .
ബുദ്ധിയിൽ ഉള്ളത് വിശ്വാസങ്ങളും ധാരണകളുമാണ് , ബോധമല്ല .
എന്താണോ നാം ബുദ്ധിയെ പഠിപ്പിക്കുന്നത് അത് ബുദ്ധിയിൽ ധാരണകളും വിശ്വാസങ്ങളുമായി ഉറയ് ക്കുന്നു .
ആ ധാരണകളും വിശ്വാസങ്ങളുമാണ് വ്യക്തിക്ക് വേണ്ടി യുക്തിയെ സൃഷ്ടിക്കുന്നത്
വ്യക്തിയിൽ എന്താണോ സത്യമായി (truth ) ഉള്ളത് അതാണ് സ്വബോധം .
ബുദ്ധിയില്ലാത്ത മനുഷ്യരില്ല . ബുദ്ധി ആമാശയം പോലെയാണ് ( virtual boul ) .
ആമാശയം ഭക്ഷണത്തിന് വേണ്ടി വിശക്കുന്നതു പോലെയാണ് ബുദ്ധി അറിവിന് വേണ്ടി ബദ്ധപ്പെടുന്നത്
വ്യക്തിയിൽ അറിവ് നിറയുന്നതനുസരിച്ച് ബുദ്ധിയും വികസിക്കുന്നു .
മനുഷ്യന്റെ പ്രശ്നം അവനവൻറെ ബുദ്ധിയാണ് . സ്വന്തം ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന "ഞാൻ" ആണ് മനുഷ്യന്റെ പ്രശ്നം. ( I am my problem ).
പാണ്ഡിത്യം കൊണ്ടും മനുഷ്യന് സ്വയം പ്രശ്ന രഹിതമായിരിക്കുക അസാധ്യമാകുന്നു .
കാരണം "ഞാൻ" ( വ്യക്തി ) എന്നത് സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന ഒരു തോന്നൽ (illusion ) മാത്രമാണ് .
ഞാൻ എന്ന മിഥ്യക്ക് നിലനിൽക്കുവാനുള്ള ഏക "സത്യം " സ്വന്തം ശരീരമാണ് .
അതുകൊണ്ടാണ് ഭോഗി ശരീരത്തിലും ശരീര സുഖങ്ങളിലും ആസക്തനും ആശ്രിതനുമാകുന്നത് .
വ്യക്തിയിൽ നിറയുന്ന സത്യമാണ് "സ്വബോധം" . സ്വബോധമാണ് ബുദ്ധിയുടെ ശക്തി
മനുഷ്യനിൽ സ്വബോധം എത്ര മാത്രം കുറഞ്ഞിരിക്കുന്നുവോ അത്രയും ബുദ്ധിയും വ്യക്തിയും പരാജയപ്പെടുന്നു .
പ്രാകൃത മനുഷ്യനിൽ നിന്നും ആധുനീക മനുഷ്യനെ വ്യത്യസ്ഥമാക്കുനത് ബുദ്ധി വികാസമാണ് .
വിവര സാന്കേതീക യുഗത്തിൽ ബുദ്ധിയുടെ വികാസവും ത്വരിത ഗതിയിലാണ് .
എന്നാൽ ബുദ്ധിയുടെ വികാസം പോലെ മനുഷ്യനിൽ സ്വബോധം (സത്യം ) വികസിക്കുന്നില്ല .
ബുദ്ധിയുടെ സ്വഭാവം ബോധ ശൂന്യതയാണ് എന്നതാണ് അതിനു കാരണം .
ബോധശൂന്യനായ മനുഷ്യൻ സ്വന്തം ബുദ്ധിയുടെ അടിമയാണ് .
ബോധശൂന്യതയുടെ പ്രകടനമാണ് അഹങ്കാരം . അഹങ്കാരം സത്യവിരുദ്ധമാകുന്നു .
സത്യവിരുദ്ധമാകുന്ന അഹങ്കാരം അവനവന്റെ യുക്തിക്ക് അടിമയാണ് .
"യുക്തി" അവനവന്റെ ധാരണകൾക്കും വിശ്വാസങ്ങൾക്കും അടിമയാണ് .
അതി പണ്ഡിതനായാലും വ്യക്തിപരമായ ധാരണകളും വിശ്വാസങ്ങളും മനുഷ്യനെ പ്രാകൃതനാക്കി നില നിർത്തുന്നതിന് കാരണം അതാണ്
ആൾ ദൈവങ്ങളും ബിംബാരാധനയും മറ്റെല്ലാ അനാചാരങ്ങളും ആധുനീക സമൂഹത്തിലും പണ്ഡിതന്മാരിലും തഴച്ചു വളരുന്നത് അതുകൊണ്ടാണ് .
ആധുനീക സമൂഹത്തിലും വർഗീയതയും മത തീവ്രവാദവും മതപരമായ അനേകം അനീതികളും മനുഷ്യനെ നിസ്സഹായനാക്കുന്നതിനു കാരണം ബുദ്ധിയുടെ ബോധ ശൂന്യതയാണ് .
ബോധ ശൂന്യതക്ക് ചികിത്സ സത്യം മാത്രമാണ് . ആ സത്യം മതമല്ല , ദൈവവുമല്ല .
അത് "നീ " ആണ് . " ഞാൻ " ( Ego ) അല്ല .
നിസ്വാർഥമായി ഞാൻ നിന്നെ സ്നേഹിക്കുന്നതിലൂടെ, ഞാനും നീയും ഒന്നാകുന്നു എന്ന രഹസ്യമാണ് മനുഷ്യനിൽ വെളിപ്പെടുന്ന "പ്രപഞ്ച സത്യം" .
പുഴുവിൽ നിന്നും പൂമ്പാറ്റ വിരിയുന്ന മാജിക്കാണ് "പ്രപഞ്ച സത്യം" . .