2/02/2016

"സ്വബോധം" ----മനുഷ്യനെ സമ്പൂർണ്ണതയിലേക്ക് നയിക്കുന്ന വെളിച്ചം

മനുഷ്യനെ  സംപൂർണ്ണനാക്കുന്ന  വെളിച്ചമാണ്  "സ്വബോധം" .

 "സ്വബോധം" ഇല്ലായ്മയുടെ  കാരണം  മതവും ദൈവങ്ങളും  വിശ്വാസങ്ങളുമാണ് .

 സ്വബോധം ഇല്ലാത്ത കുബുദ്ധിയാണ്  മതം ചുമക്കുന്ന മനുഷ്യൻ.

സ്വന്തം   യുക്തികളെ  ചോദ്യം  ചെയ്താണ്  മനുഷ്യൻ  സ്വബോധം വർദ്ധിപ്പിക്കുന്നത് .

സ്വബോധത്തിന്റെ  പൂർണ്ണതയാണ്  "ആത്മജ്ഞാനം"  അഥവാ  ബോധ പ്രാപ്തി .
(Awakening in to the truth of being, the supreme power of universe.)

മതാത്മക സമൂഹത്തിൽ തിന്മകളും അസ്വസ്ഥതയും കൂടുതൽ ആയിരിക്കുന്നതിനു കാരണം വ്യക്തിയുടെ ബോധ ശൂന്യതയാണ് .

വിദ്യാഭ്യാസം കൊണ്ടും പാണ്ഡിത്യം കൊണ്ടും മനുഷ്യന്  "സ്വബോധം" ലഭിക്കുന്നില്ല .

ഉന്നതമായ  ചിന്താ പദ്ധതിയുടെയും സ്വയം  പരിണാമത്തിന്റെയും  ഫലമാണ് "സ്വബോധം "

സ്വബോധത്തിൽ ഉന്നതിയിൽ നിൽക്കുന്ന  പാശ്ചാത്യ  രാജ്യങ്ങൾ  മതവും ദൈവ വിശ്വാസവും ഉപേക്ഷിച്ചത്  ബോധത്തിന്റെ ഗുണമാണ് .
മനുഷ്യന്റെ പ്രശ്നങ്ങൾക്ക് പരിഹാരം  പ്രാകൃത മതങ്ങളും ആചാരങ്ങളുമല്ല  എന്ന തിരിച്ചറിവാണ്  പാശ്ചാത്യനെ  പുരോഗതിയിലേക്ക് നയിച്ചത് .

അതി സമ്പന്നനും അതി ദരിദ്രനുമാണ് മതവിശ്വാസികൾ . രണ്ടു കൂട്ടരുടെയും പ്രശ്നം പണമാണ് .

പണം ഉള്ളതും ഇല്ലാത്തതും മനുഷ്യന്റെ സ്വസ്ഥതയും ആരോഗ്യവും തകർക്കും .

സമ്പന്നന്റെ പ്രാർഥനക്ക് കാരണം സമ്പന്നത സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് .

ദരിദ്രന്റെ പ്രാർഥനക്ക് കാരണം ദാരിദ്ര്യം സൃഷ്‌ടിക്കുന്ന പ്രശ്നങ്ങളാണ് .

ഈ രണ്ടു വിഭാഗവും ഒരുമിച്ചു പ്രവർത്തിച്ചാൽ തീരാവുന്ന പ്രശ്നമാണ് ഭൂമിയിൽ ഉള്ള ത് .

സമ്പന്നനും ദരിദ്രനും ബോധശൂന്യമായ സ്വന്തം ബുദ്ധിയുടെ അടിമയായത്‌ കൊന്ടാണ് അവർ പ്രശ്ന പരിഹാരത്തിന്

ഇല്ലാത്ത ദൈവത്തിലേക്ക് തിരിയുന്നത്.

പ്രപഞ്ചം നിയന്ത്രിക്കുന്ന ശക്തി "സത്യം " മാത്രമാണ് .

എല്ലാ നന്മകളും സത്യത്തിൽ അധിഷ്ടിതമാണ് .

എല്ലാ തിന്മകളും അസത്യത്തിലും അധിഷ്ടിതമാണ് .

സത്യം ചിന്തിക്കുകയും , പറയുകയും, പ്രവർത്തിക്കുകയും ചെയ്‌താൽ മനുഷ്യന്റെ പ്രശ്നങ്ങൾക്ക് പരിഹാരമായി .

സത്യത്തിലേക്ക് തിരിയുവാൻ മനുഷ്യന് സ്വബോധം വേണം . സത്യവും മിഥ്യ യും തിരിച്ചറിയാനുള്ള കഴിവാണ് സ്വബോധം .

സ്വബോധമില്ലാത്ത മനുഷ്യരിൽ ആത്മ വിശ്വാസവും സത്യസന്ധതയും ഉണ്ടാവില്ല .

അതുകൊണ്ട് അവർ സത്യവിരുദ്ധമായ ദൈവത്തിൽ സുരക്ഷ തേടുന്നു .

മനുഷ്യൻ നിസ്സഹായനെങ്കിൽ അവരുടെ സ്വന്തം ദൈവങ്ങളും നിസ്സഹായരാണ് .

ഈ സത്യം തിരിച്ചറിയു വാനും മനുഷ്യന് സ്വബോധം തന്നെ വേണം .

മതവിശാസിയിൽ ഇല്ലാത്തതും സ്വബോധമാണ് .