2/08/2016

ശാസ്ത്രബോധവും ബോധ - ശൂന്യതയും .



അറിവിന്റെ പ്രയാണമാണ്  ശാസ്ത്രം . മനുഷ്യ ബുദ്ധിയാണ് അതിനു അടിസ്ഥാനം .

മനുഷ്യന്റെ സങ്കല്പമാണ്  ദൈവം  (സൃഷ്ടാവ്  ). മനുഷ്യ ബുദ്ധിയാണ്  അതിനും അടിസ്ഥാനം .

പ്രാചീന മനുഷ്യനാണ് ദൈവങ്ങളെ സൃഷ്ടിച്ചത് . ദൈവങ്ങളുടെ അസ്ഥിത്വം  അത് വിശ്വസിക്കുന്നവരിലാണ്  . അവരുടെ  ബോധ - ശൂന്യതയിലാണ്  .

വിശ്വാസി മരിക്കുമ്പോൾ  അവരുടെ ദൈവവും മരിക്കുന്നു .

അതുകൊണ്ടാണ്    മത വിശ്വാസികൾ  സ്വന്തം ദൈവത്തെ  സംരക്ഷിക്കുവാൻ  തീവ്രവാദികളായി  സ്വയം ഹൂതി ചെയ്യുന്നത്  (suicide Bombers ).

മതാചാരം  ഒരു സംസ്കാരമാണ് . അത് പ്രാകൃത സംസ്കാരമാണ് . അതുകൊണ്ട് തന്നെ അത് സംസ്കാര ശൂന്യതയുമാണ് .

സ്വന്തം ബുദ്ധി ശേഖരിക്കുന്ന  അറിവിന്റെ വളർച്ചയാണ്  വ്യക്തിയുടെ സംസ്കാരത്തെ മുന്നോട്ടു നയിക്കുന്നത് .

എന്നാൽ  മതമെന്ന സംസ്കാരം  അതിനു വിപരീതമാണ് .

 പ്രാചീനമായി  മനുഷ്യനിൽ കെട്ടി ക്കിടക്കുന്ന  ചിന്താപരമായ  മാലിന്യമാണ് "മതം" . പ്രാകൃത കാലത്ത് മനുഷ്യൻ സ്വയം അകപ്പെട്ടു പോയ  ചതിയാണ്  മതം .

മതം  പോലെ  മനുഷ്യ സംസ്കാരത്തെ  മലിനപ്പെടുത്തുന്ന  മറ്റൊന്നും ഭൂമിയിൽ ഇല്ല .

അതിനു കാരണം ബുദ്ധിയുടെ  ബോധ ശൂന്യമായ  സ്വഭാവമാണ് .

മതം ഏതായാലും  അത് കൊണ്ട് മനുഷ്യൻ നന്നാവില്ല .

പ്രാചീന മനുഷ്യനിലും  ആധുനീക മനുഷ്യനിലും  ബോധ ശൂന്യതക്ക്  മാറ്റം  സാധ്യമല്ല .

ആധുനീക മനുഷ്യൻ  ബോധം ഉള്ളവനായി സ്വയം നടിക്കുന്നു . എന്നാലതു  ബോധമല്ല.

ശാസ്ത്ര ബോധം  നൽക്കുന്ന  ആധുനീക  ധാരണകൾ  മാത്രമാണ്  ബോധമായി ഇന്നത്തെ മനുഷ്യൻ തെറ്റിദ്ധരിക്കുന്നത് .

ബോധ ശൂന്യതയിൽ  പ്രാകൃത മനുഷ്യനും  ആധുനീക മനുഷ്യനും  ഒന്നു തന്നെയാണ് .