2/02/2016

യോഗിക്ക് മരണമില്ല.



ജീവികൾ  ഭക്ഷിക്കുന്നുണ്ട്  എങ്കിലും  അവരെ ഭോഗികൾ എന്ന് പറയുവാൻ കഴിയില്ല .

ഭോഗ സുഖം കാംഷിക്കുന്ന  കമിതാവാണ്  ഭോഗി .

മനുഷ്യനിൽ ബുദ്ധിയാണ്  ഭോഗസുഖങ്ങൾക്ക് അടിസ്ഥാനം .

ഭോഗിയുടെ ജീവിതം  ഭോഗപരമാണ് .

ഭോഗം  ശരീരപരമാണ് . ഭോഗിയായ  മനുഷ്യനിൽ  "ഞാൻ " മിഥ്യയാണ്‌ . ശരീരം സത്യമാണ് .

അതുകൊണ്ടാണ്  ഭോഗി ശരീരത്തോട് ഒട്ടി നിൽക്കുന്നത് .

സ്വന്തം ശരീരത്തിനും  ബുദ്ധിക്കും അപ്പുറം ഭോഗിക്ക് ജീവിതമില്ല .

മനുഷ്യന്റെ  ഭോഗ ജീവിതം  സ്വപ്നാവസ്ഥയിൽ  സ്വയം  പരിമിത പ്പെട്ടിരിക്കുന്നു .

അമിത ഭോഗം  ഭോഗ സുഖങ്ങളെയും അതിന്റെ രുചിയും  നഷ്ടമാക്കുന്നു .

ഭോഗിയുടെ മരണമാണ് യോഗി . അത് ശരീരത്തിന്റെ മരണമല്ല.

ഭോഗിയിൽ ഞാൻ എന്ന മിഥ്യ മരിക്കുന്നതാണ്  യോഗി .

ഭോഗിയിൽ നിന്നും യോഗിയിലേക്കുള്ള  മാറ്റം  "ഞാൻ " എന്ന മിഥ്യയിൽ  നിന്നും  "ഞാൻ " എന്ന സത്യത്തിലേക്കുള്ള  മഹത്തായ മാറ്റമാണ് .
( The great  re - incarnation ).

യോഗിയിൽ  വ്യക്തി (ഞാൻ ) സത്യമായി മാറുന്നത് കൊണ്ട്  ശരീരം അപ്രസക്തമാകുന്നു .

ഭോഗിയിൽ  "ഞാൻ " (വ്യക്തി ) മിഥ്യ ആകുന്നതു കൊണ്ട് , അതിന്  നില നിൽക്കുവാൻ  ശരീരം എന്ന സത്യം  അനിവാര്യമാകുന്നു .

യോഗിയിൽ ശരീമെന്ന സത്യം  ഒരു അനിവാര്യതയല്ല .

യോഗി അനുഭവിക്കുന്ന ഭോഗ സുഖങ്ങൾ  ബോധ പരമാണ്  (സത്യം ) സ്വപ്നപരമല്ല .

അതുകൊണ്ടാണ്  സ്വപ്നപരമായ ദുഃഖം യോഗിയെ ബാധിക്കാത്തത്‌ .

ഭോഗിയുടെ  ഭോഗസുഖങ്ങൾ സ്വപ്നാത്മകമാണ് . അതുകൊണ്ടാണ്  "ആനന്ദം" (ദുഖമില്ലാത്ത അവസ്ഥ ) ഭോഗിക്ക് ലഭിക്കാതെ പോകുന്നത് .

യോഗസുഖമാണ് മനുഷ്യ ജന്മത്തിന്റെ സാക്ഷാത്ക്കാരം , ഭോഗ സുഖങ്ങളല്ല.

യോഗിയിൽ അഹങ്കാരം (Ego )  മരിക്കുന്നതിനെ  സമാധിയെന്നു പറയുന്നു .

മനുഷ്യനിൽ  സംഭവിക്കുന്ന  സമാധി  (yogam )മഹത്തായ മരണമാണ് .
( the great metamorphosis ).

ധ്യാനം യോഗത്തിന്റെ  കവാടമാണ് .  ധ്യാനത്തിൽ  യോഗി സ്വന്തം ബുദ്ധിയെ  മറികടന്നു  കൊണ്ട്  സ്വന്തമെന്ന പദവും  ശരീര മരണവും  അപ്രസക്തമാക്കുന്നു.

  ബോധതലത്തിൽ ജീവിക്കുന്ന   യോഗി  നിത്യതയിലാണ്,  മരണമില്ല .

   മരണഭയത്തിന്  അടിമയായായ  ഭോഗിയുടെ ജീവിതവും  ജീവിത അന്ത്യവും  ദയനീയമാണ് . .