സ്വബോധമാണ് മനുഷ്യനെ മനുഷ്യ നാക്കുന്നത് . സ്വബോധ മില്ലാത്ത മനുഷ്യൻ എന്നും അപകടകാരിയാകുന്നു.
ബുദ്ധി ജീവിയായ മനുഷ്യൻ ബോധശൂന്യനുമാണ് . ബോധ ശൂന്യത ബുദ്ധിയുടെ സ്വഭാവമാണ് .
ബോധശൂന്യനായ മനുഷ്യൻ അങ്ങേയറ്റം അപകടകാരിയായ മൃഗമാണ് .
മൃഗങ്ങൾക്ക് അവരെക്കാൾ നികൃഷ്ട മാകുവാൻ സാധ്യമല്ല . മനുഷ്യന് എല്ലാ മൃഗങ്ങളെക്കാളും നികൃഷ്ടമാകുവാൻ സാധ്യമാണ് .
ഇവിടെയാണ് മതം പ്രസക്തമാകുന്നത് . വ്യക്തിയിലെ തിന്മയെ ചെറുക്കുവാൻ പ്രാകൃത മനുഷ്യൻ കണ്ടെത്തിയ സാമൂഹ്യ തിന്മയാണ് മതം .
മനുഷ്യനെന്ന, സ്വയം അപകടകാരിയായ വന്യ മൃഗത്തെ മരണാനന്തര നരകവും ദൈവ കോപവും ശിക്ഷയും ഉണ്ടെന്ന് വിശ്വസിപ്പിച്ചു ഭയപ്പെടുത്തി നിത്യ ഭീതിയിൽ തളയ് ക്കുന്ന മനശാസ്ത്ര വിദ്യയാണ് മതം .
രാജ്യങ്ങളും രാഷ്ട്രീയ ഭരണവും ( political state ) ഉടലെടുക്കുന്നതിന് മുന്പേ നില നിന്നിരുന്ന ഗോത്ര സംസ്കാരത്തിലാണ്
പ്രാകൃത മതങ്ങളും ആചാരങ്ങളും ദൈവങ്ങളും രൂപം കൊണ്ടത് .
തലമുറകളായി കൈമാറി വരുന്ന ദൈവത്തെ പ്പറ്റിയുള്ള "നിത്യ ഭീതി " ( Godly terror ) ആധുനീക മനുഷ്യനും കൈ വിട്ടു കളയുക അസാധ്യമാണ് .
മതം ഒരു സ്വഭാവ പാരമ്പര്യം (legacy ) മാത്രമാണ് . ആചാരങ്ങളും അങ്ങനെ തന്നെയാണ് . ശീലങ്ങൾക്ക് യുക്തി ആവശ്യമില്ല .
ശീലങ്ങളിൽ നിന്നും മാറുവാനാണ് യുക്തിയുടെ ആവശ്യം . എന്നാൽ യുക്തിക്ക് പ്രവര്തിക്കുവാൻ വ്യക്തിയിൽ സ്വബോധം ആവശ്യമാണ് .
അവനവൻറെ ശീലങ്ങളാണ് പാരമ്പര്യം (മതവും ആചാരങ്ങളും ) . മതതിനെയും സ്വന്തം വിശ്വാസങ്ങളേയും ചോദ്യം ചെയ്യുവാൻ സാധാരണ മനുഷ്യൻ അശക്തനാണ് .
വ്യക്തി സ്വന്തം ബുദ്ധിയുടെ അടിമയാണ് എന്നതാണ് അതിനു കാരണം.
സ്വന്തം ബുദ്ധിയെ നിയന്ത്രിക്കുവാൻ മനുഷ്യനിൽ ആത്മശക്തി (സ്വബോധം ) ആവശ്യമാണ് .
ആത്മശക്തിയെന്നാൽ അത് സത്യം തന്നെയാണ് . മനുഷ്യനിൽ സത്യം ഇല്ല എന്നതാണ് യുക്ക്തി വാദിയെയും ദൈവ വിശ്വാസിയേയും ഒരു പോലെ ആശയക്കുഴപ്പത്തിൽ ആക്കുന്നത് .
അസത്യം (ജാഡ ) പോലെ സ്വബോധം (സത്യം ) വിപണിയിൽ ലഭ്യമല്ല എന്നതാണ് ബുദ്ധിയുടെയും മനുഷ്യൻറെയും മഹത്തായ പരിമിതി .
അമിതമായ അഹങ്കാരമാണ് ആധുനീക മനുഷ്യനെ നിസ്സഹായതയിലെത്തിക്കുന്നത് .
നിസ്സഹായതയിലെത്തി നിൽക്കുന്ന മനുഷ്യന്റെ ഏക ആശ്രയമാണ് സ്വന്തം ദൈവങ്ങളും ആചാരങ്ങളും അത് നൽകുന്ന വർഗീയ സുരക്ഷയും .
മതമുണ്ടെങ്കിലും മനുഷ്യൻ അപകടകാരി തന്നെയാണ് . കാരണം മതാത്മകനിലും ബുദ്ധി ബോധശൂന്യമാണ് .
സ്വബോധമില്ലാത്ത മനുഷ്യൻ തിന്മകളുടെ (അസത്യം ) ഉറവിടമാണ് .
അതുകൊണ്ടാണ് മതാത്മക സമൂഹങ്ങൾ അക്രമത്തിലും അഴിമതിയിലും സ്വയം നശിക്കുന്നത് .
മതം ഏതായാലും അത് മനുഷ്യനെ സ്വബോധത്തിൽ എത്തിക്കുകയില്ല
സ്വബോധം ഉണ്ടാവാതെ മനുഷ്യൻ (ഭയപ്പെടുത്തിയാലും ) ഒരിക്കലും നന്നാവുകയില്ല .