2/05/2016

"ജീവിതം" --- ഇതുവരെ പറയാത്ത കഥ .


മനുഷ്യ ജന്മത്തിന്  ഒരു ലക്ഷ്യമുണ്ട് . അത് മതങ്ങൾ പറയുന്ന  മരണാനന്തര  സ്വർഗ്ഗമല്ല.

  പ്രാകൃത മതങ്ങൾ  മനുഷ്യരെ ഭയപ്പെടുത്തുവാൻ  ഉണ്ടാക്കിയ തട്ടിപ്പാണ്  "മരണാനന്തര സ്വർഗ്ഗം ".

യഥാർഥ സ്വര്ഗ്ഗം  ഇപ്പോൾ  ഇവിടെ  "ഈ നിമിഷമാണ് ".

ജീവിതം ജീവിക്കുന്ന വ്യക്തി  (ഞാൻ ) നിമിഷത്തിലേക്ക്  പ്രവേശിക്കുമ്പോൾ  മനുഷ്യൻ മിഥ്യായിൽ നിന്നും സത്യത്തിലേക്ക്  പ്രവേശിക്കുന്നു .

അത് വരെ ഓരോ  മനുഷ്യനും  സ്വന്തം കഥയുടെ,  ഇതുവരെ  പറയാത്ത  ഭാവിയുടെ പണിപ്പുരയിലാണ് .

ഓരോ മനുഷ്യനും നിത്യേന  ജീവിതം  എന്ന  കഥയെഴുതുകയാണ് .

കഥയുടെ  ഒരിക്കലും  പറയാത്ത  പുതിയ  അധ്യായങ്ങളുമായാണ്  കഥയും  വ്യക്തിയും  ഓരോ ദിവസവും   മുന്നോട്ടു പോകുന്നത് .

കഥയുടെ അപ്രതീക്ഷിതമായ  ട്വിസ്റ്റ്‌  വ്യക്തിയെ ഉലയ്ക്കുകയും  തകർക്കുകയും  ചെയ്യുന്നു . അതെല്ലാം  വ്യക്തിക്ക്  ലക്ഷ്യത്തി ലേക്കുള്ള (സത്യം ) ക്ഷണമാണ് .

ഒരു  പഠന കളരി ( school ) ആർക്കും ലഭ്യമല്ലാത്തത്   "ജീവിതം"  എന്ന കഥയെഴുത്തിനു മാത്രമാണ് .

 ഭൗതീക ജീവിതം ഒരു സ്വപ്നം  പോലെയാണ്  മനുഷ്യന്  വന്നു ഭവിക്കുന്നത് . . സ്ഥിരമായി  മാറി മറിയുന്ന അനുഭങ്ങൾ മനുഷ്യനെ  നിസ്സഹായനാക്കുന്നു .
 ജീവിതം നയിക്കുകയും  അനുഭവിക്കുകയും ചെയ്യുന്ന  " ഞാൻ " (വ്യക്തി ) ഇല്ലാത്തതാണ് .

ഞാൻ എന്ന സങ്കൽപ്പമാണ്  മനുഷയന്റെ  തുടർ കഥയുടെ  രജയിതാവ് .

അതി ബുദ്ധിമാൻ ആയാലും , പാണ്ഡിത്യം ഉണ്ടായാലും , പണവും  പദവിയും  ഉണ്ടായാലും

എല്ലാ കാര്യങ്ങളിലും  മനുഷ്യൻ ആഗ്രഹിക്കുന്നത് പോലെയാവില്ല  കഥ മുന്നോട്ടു പോകുന്നത് .

മനുഷ്യൻ  ആഗ്രഹിക്കുന്നത്   പോലെ  ഏതെങ്കിലും  ഒരു   ബാഹ്യ ശക്തിയുടെ (ദൈവം )  ഇടപെടൽ  മനുഷ്യന്റെ കാര്യങ്ങളിൽ ഇല്ല  എന്നുള്ളത് സത്യമാണ് .

അങ്ങനെ  ഒരിടപെടൽ ഉണ്ടെങ്കിൽ  പ്രപഞ്ച വ്യവസ്ഥയും  ഭൂമിയിലെ മനുഷ്യരുടെ അവസ്ഥ പോലെ ദയനീയമായ  ഒരു അവ്യവസ്ഥ (chaos ) ആകുമായിരുന്നു .

മനുഷ്യ ബുദ്ധിയുടെ  ദയനീയമായ പരിമിതിയിലും പരാജയത്തിലും  അർഥം  കണ്ടെത്തുന്ന  ആശ്വാസമാണ്  പ്രാകൃത മനുഷ്യൻ സൃഷ്ടിച്ച  ദൈവ ബിംബങ്ങൾ .

 ബിംബങ്ങൾ  മനുഷ്യന്  നൽകുന്ന  സ്വാന്തനം  അവനവന്റെ വിശ്വാസം   നൽകുന്ന  പ്ലാസീബോ  മാത്രമാണ് .

 മനുഷ്യൻറെ  വിശ്വാസത്തോടൊപ്പം  അത്രയും  തന്നെ  അവിശ്വാസവും  നില നിൽക്കുന്നത്‌ ബുദ്ധിയുടെ സ്വഭാവമാണ് .

അതുകൊണ്ടാണ് വിശ്വാസികൾ മറ്റാരേക്കാളും  അസ്വസ്ഥരും  ഭയ ചകിതരും  രോഗികളും  ആയിരിക്കുന്നത് .

ബോധ ശൂന്യമായി  മനുഷ്യനെ മുന്നോട്ടു നയിക്കുന്ന സ്വന്തം ബുദ്ധിയെ  "സ്വബോധം " (സത്യം ) കൊണ്ട്നിയന്ത്രിക്കുവാൻ  കഴിഞ്ഞാൽ ഏതു മനുഷ്യനും   വിജയകരമായി, ദുഖമില്ലാതെ  അർഥ സമ്പുഷ്ടമായ  കഥകൾ കൊണ്ട്  ജീവിതം  സമ്പൂർണ്ണവും  സഫലവും  ആക്കുവാൻ സാധ്യമാണ് .