"Learning becomes more and more effective when focus shifts from hearing to text ,
text to photo, photo to video . effective communication happens too in this way ".
സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ സ്വയം പഠിച്ചു
അതിനെ നിലവിലുള്ള അവസ്തക്കുമപ്പുറമായി പുതിയതും വ്യത്യസ്ഥവുമായി ചൂഷണം ചെയ്യാനുള്ള പ്രാപ്തിയാണ് (capacity ) പരിണാമം (innovation ) സാധ്യമാക്കുന്നത് .
മനുഷ്യ ചിന്തയുടെ നിലക്കാത്ത സ്ഥിരമായ പരിണാമമാണ് നമുക്ക് ശാസ്ത്രപുരോഗതി സാധ്യമാക്കുന്നത്.
എന്നാൽ പഴയതിലും പാരമ്പര്യ ത്തിലും തൂങ്ങി നിൽക്കുകയെന്നത് മനുഷ്യ ബുദ്ധിയുടെ സ്വഭാവമാണ് .
അത് തന്നെയാണ് ബുദ്ധിയുടെയും വ്യക്തിയുടെയും മഹത്തായ പരിമിതിയും .
മതം ഒരു സ്വഭാവ പാരമ്പര്യം (legacy ) മാത്രമാണ് . ആചാരങ്ങളും അങ്ങനെ തന്നെയാണ് . ശീലങ്ങൾക്ക് യുക്തി ആവശ്യമില്ല .
ശീലങ്ങളിൽ നിന്നും മാറുവാനാണ് യുക്തിയുടെ ആവശ്യം . എന്നാൽ യുക്തിക്ക് പ്രവര്തിക്കുവാൻ വ്യക്തിയിൽ സ്വബോധം ആവശ്യമാണ് .
അവനവൻറെ ശീലങ്ങളാണ് പാരമ്പര്യം (മതവും ആചാരങ്ങളും ) . മതതിനെയും സ്വന്തം വിശ്വാസങ്ങളേയും ചോദ്യം ചെയ്യുവാൻ സാധാരണ മനുഷ്യൻ അശക്തനാണ് .
വ്യക്തി സ്വന്തം ബുദ്ധിയുടെ അടിമയാണ് എന്നതാണ് അതിനു കാരണം.
സ്വന്തം ബുദ്ധിയെ നിയന്ത്രിക്കുവാൻ മനുഷ്യനിൽ ആത്മശക്തി (സ്വബോധം ) ആവശ്യമാണ് .
ആത്മശക്തിയെന്നാൽ അത് സത്യം തന്നെയാണ് . മനുഷ്യനിൽ സത്യം ഇല്ല എന്നതാണ് യുക്ക്തി വാദിയെയും ദൈവ വിശ്വാസിയേയും ഒരു പോലെ ആശയക്കുഴപ്പത്തിൽ ആക്കുന്നത് .
അസത്യം (ജാഡ ) പോലെ സ്വബോധം (സത്യം ) വിപണിയിൽ ലഭ്യമല്ല എന്നതാണ് ബുദ്ധിയുടെയും മനുഷ്യൻറെയും മഹത്തായ പരിമിതി .
ഉന്നത ശാസ്ത്ര ബോധം നേടിയവരും ഇന്നത്തെ കാലത്ത് ആൾ ദൈവങ്ങളെ പൂജിച്ച് അപഹാസ്യരാകുന്നതിനു കാരണം ബുദ്ധിയുടെ സ്വയം പരിമിതിയാണ് .
ബുദ്ധിയെ നയിക്കുന്നത് സത്യമല്ല, സങ്കൽപ്പമാണ് .
മഹാ പണ്ഡിതനിലും ബുദ്ധിയെ നയിക്കുന്നത് സ്വന്തം വിശ്വാസങ്ങളും തെറ്റായ ധാരണകളുമാണ്
തെറ്റായ ധാരണകൾ വ്യക്തിക്ക് നൽകുന്ന യുക്തിയും തെറ്റായിരിക്കുമെന്നത് കൊണ്ടാണ് മനുഷ്യൻ സ്വന്തം പ്രവർത്തനങ്ങളിൽ വീണ്ടും വീണ്ടും പരാജയപ്പെടുന്നത് .
ഇതുവരെ അറിയപ്പെടാത്ത സത്യം സ്വീകരിക്കുവാൻ മനുഷ്യന് പരിമിതികളുണ്ട് .
സത്യവുമായി സ്വന്തം ബുദ്ധിക്ക് പരിചയമില്ല എന്നതാണ് മുഖ്യ പരിമിതി .
പുതുതായി സ്വീകരിക്കുവാൻ ബുദ്ധിക്ക് അതുമായി ഇട പഴകേണ്ടാതുണ്ട് .
സ്വബോധത്തിൽ കൂടിയല്ലാതെ മനുഷ്യന് സത്യം പുതുതായി സ്വീകരിക്കുവാൻ സാധ്യമല്ല .
വ്യക്തി അനുഭവങ്ങളിൽ കൂടി സ്വയം അറിഞ്ഞ സത്യമാണ് "സ്വബോധം ".
അഹങ്കാരവും സ്വബോധവും ഒരുമിച്ചു നില്ക്കുകയില്ല .
അഹങ്കാരം മിഥ്യയാണ് , സ്വബോധം സത്യമാണ് . സത്യവും മിഥ്യയും ഒരുമിച്ചു നിൽക്കുകയില്ല .
അതുകൊണ്ടാണ് അഹങ്കാരികൾക്ക് സത്യം ഗ്രഹിക്കുവാൻ കഴിയാത്തത് .
അഹങ്കാരിയുടെ പരാജയവും സ്വബോധം ഇല്ലായ്മയിൽ നിന്നുമാണ് .