2/03/2016

മനുഷ്യനും നിലയ്ക്കാത്ത പ്രശ്നങ്ങളും .


മനുഷ്യ നിർമ്മിതമായ കഷ്ടതകൾക്കും  ദുഖത്തിനും (അഹങ്കാരം )
പരിഹാരവും  മനുഷ്യനിൽ തന്നെയാണ് .

ഭോഗിയായ  മനുഷ്യനിൽ  "ഞാൻ " സ്വപ്നാവസ്തയാണ് .

സ്വപ്ന-  അവസ്ഥയിൽ  നില നിൽക്കുന്ന  വ്യക്തിക്ക്   സ്ഥിരമായ സ്വഭാവം സാധ്യമല്ല .

ഭോഗിയിൽ സ്ഥിരമായി ഉള്ളത്  ഭോഗതൃഷ്ണയാണ് .

ഭോഗ സുഖങ്ങൾ നേടുന്നതിനു വേണ്ട യുക്തി സൃഷ്ടിക്കുന്നത്  സ്വന്തം ബുദ്ധിയാണ് .

പ്രശ്നരഹിതമായി  മുന്നോട്ടു പോകുവാനാണ്  ഏതു  മനുഷ്യനും ആഗ്രഹിക്കുന്നത് .

എന്നാൽ  അസത്യവും തിന്മകളും  പ്രശ്നങ്ങളുടെ  ഉറവിടമാണ് .

അസത്യവും തിന്മകളും  പ്രവർത്തിക്കുന്ന  മനുഷ്യനും  സമൂഹമധ്യേ  അത് മറച്ചു വയ്ക്കുവാൻ  ശ്രമിക്കുന്നു .

എന്നാൽ  സത്യം  വെളിച്ചം ആയതുകൊണ്ട്  അത്  മൂടിവയ്ച്ചാലും  മറകൾ നീക്കി  പുറത്തു വരുന്നു .

ബുദ്ധിയുടെ വക്ര യുക്തികൾ ഓരോന്നായി  പരാജയപ്പെടുന്നു . ഓരോ പരാജയവും അനേകം പ്രശ്നങ്ങളെ സൃഷ്ടിക്കുന്നു .

ബുദ്ധി ജീവിയായ മനുഷ്യനിൽ  സ്വയം സൃഷ്ടിക്കുന്ന  പ്രശ്നങ്ങളുടെ ഘോഷയാത്ര  അവസാനിക്കുന്നില്ല .
സമ്പത്തും  പദവികളും  വർദ്ധിക്കും  തോറും

മനുഷ്യനിൽ അസ്വസ്ഥതയും ഭയവും  അതുണ്ടാക്കുന്ന  രോഗങ്ങളും വർദ്ധിക്കുന്നു

ബോധ ശൂന്യമായ  ബുദ്ധി സൃഷ്ടിക്കുന്ന  പ്രശ്നങ്ങൾക്ക്  ബുദ്ധിപരമായ  പരിഹാരങ്ങൾ  ഇല്ല എന്നതാണ് സത്യം .

ബുദ്ധി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്ക്ക്  ശാശ്വതമായ  പരിഹാരം  ബോധപരം  മാത്രമാണ് .

എന്നാൽ  സ്വബോധം ഇല്ലാത്ത മനുഷ്യന്    ബോധാപരമായ  സാധ്യതകളെ  അറിയുവാൻ സാധ്യമല്ല.

ബോധാപരമായ  സാധ്യതകൾ  യോഗപരമാണ്  (സത്യം ).

അതുകൊണ്ടാണ്    ഭോഗ സുഖത്തിനും  മനുഷ്യന്  ആത്മീയ അടിത്തറ (സത്യം ) ആവശ്യമായിരിക്കുന്നത് .