3/02/2016

സത്യത്തിൻറെ (ദൈവം ) നിഴലാണ് വ്യക്തി (ഞാൻ )

 സ്വർഗ്ഗവും   നരകവും  മനുഷ്യന്റെ  വ്യത്യസ്ഥ  അനുഭവങ്ങളാണ് .

സ്വർഗ്ഗമെന്ന  അവസ്ഥ  മനുഷ്യ  നിർമ്മിതമല്ല .  നരകം  മനുഷ്യ നിർമ്മിതമാണ് . നരകം വൈകാരികമായ  അനുഭവമാണ് .

സ്വർഗ്ഗം  സത്യമാണ് . സത്യം  സ്വയം സ്ഥിതമാണ് , പരി പൂർണ്ണമാണ് .

സ്വർഗീയ  അനുഭവം  വൈകാരീകമല്ല . വൈകാരിക സുഖങ്ങൾ  സ്വയം പരിമിതമാണ് .

നരകം  സൃഷ്ടിക്കുന്ന  മനുഷ്യൻ  മിഥ്യയാണ്‌ . സ്വയം സ്ഥിതമാല്ലാത്ത  മിഥ്യ (വ്യക്തി )  അപൂർണ്ണമാണ് , അസ്വസ്ഥമാണ് .

സത്യം  ആയിരിക്കുന്ന പ്രപഞ്ച  കേന്ദ്രം  ബോധമാണ് .

മിഥ്യയാകുന്ന മനുഷ്യ കേന്ദ്രം  ബുദ്ധിയാണ് .

അവനവന്റെ  ബുദ്ധിയുടെ  സൃഷ്ടിയാണ്  മിഥ്യയാകുന്ന  "ഞാൻ ".

മനുഷ്യനിൽ  ബുദ്ധി   സൃഷ്ടിക്കുന്ന  സ്വർഗ്ഗവും (സന്തോഷം )  നരകം  തന്നെയാണ് .

മനുഷ്യനിൽ  "ഞാൻ " എന്ന മിഥ്യ യിൽ നിന്നും  "ഞാൻ " എന്ന സത്യത്തിലേക്കുള്ള  ദൂരമാണ്  നരകം .

  നരകമെന്ന  അനുഭവം  വ്യക്തിപരമാണ് . വ്യക്തി  ഞാൻ  എന്ന വികാരമാണ്  (അഹങ്കാരം )

 മനുഷ്യൻ   അവനവൻറെ  നരകത്തെ കൂടുതൽ ഇഷ്ടപ്പെടുന്നതിനു കാരണം
 മനുഷ്യന്  സ്വന്തമായതിനോടുള്ള   വൈകാരിക ബന്ധമാണ്  (possessiveness ).

സത്യം  ആയിരിക്കുന്ന സ്വർഗ്ഗം  ബോധാവസ്തയാണ് . ബോധം  ബുദ്ധിയെ പ്രകാശിപ്പിക്കുന്ന  വെളിച്ചമാണ് .

ബോധത്തിന്റെ  നിഴലാണ്  ബുദ്ധി .

സത്യത്തിൻറെ  (ദൈവം ) നിഴലാണ്  വ്യക്തി  (ഞാൻ ).

മനുഷ്യനിൽ  വ്യക്തി  (അഹങ്കാരം ) മരിക്കുമ്പോൾ

ഞാൻ  എന്ന സത്യം  ജനിക്കുന്നതാണ്  മഹത്തായ പുനർ ജനനം (സ്വാർഗാ രോഹണം ).

 രണ്ടായിരം  വർഷങ്ങൾക്ക്  മുൻപേ ക്രിസ്തു  വെളിപ്പെടുത്തിയ  ആത്മീയ  സത്യമാണ് മനുഷ്യൻറെ  സ്വർഗാരോഹണം .

സത്യം ഇല്ലാത്ത മനുഷ്യ രും രാഷ്ട്രീയവും മതവും  സൃഷ്ടിക്കുന്ന  നരകമാണ്  ഇന്നത്തെ ലോകം .

നിങ്ങളിൽ പ്രശ്നങ്ങളുടെ ഉറവിടം  ഞാൻ ആണ് . (വ്യക്തിപരമായ  അഹങ്കാരം )

 എങ്കിൽ  ആ "ഞാൻ " ആരാണ്  ? ആ ഞാൻ എന്താണ്  ?

അവനവനെ പറ്റിയുള്ള  പഠനമാണ്  ഒസോളജി.

അത് പഠിക്കുന്നതിനുള്ള  വഴിയാണ്  ഒസോലോജിക് .

ഒസോളജി  സൈക്കോളജിക്ക്  വിരുദ്ധമാണ് . മിഥ്യയുടെ  കാപട്യമാണ്    സൈകോളജി .

സത്യമാകുന്ന  നിഷ്ക്കളങ്കതയാണ്   ഒസോളജി .

സത്യത്തെപ്പറ്റി കൂടുതൽ പറഞ്ഞാൽ  അത് സത്യം  അല്ലാതെയാകും .

അതുകൊണ്ടാണ്   സത്യം  ഒരു സാഹിത്യ  വിഷയം  അല്ലാത്തത് .

പത്ര പ്രവർത്തകരായ  നിങ്ങൾ   നാളെ  മുതൽ സത്യം ആചരിച്ചാൽ  നിങ്ങൾക്ക്  വിഷയ ദാരിദ്ര്യം  അനുഭവപ്പെടും .

അതുകൊണ്ട് നിങ്ങൾ ഒസോളജി  പഠിക്കാതെ ഇരിക്കുന്നതാണ്  നിങ്ങളുടെ   നല്ലത് .

രാഷ്ട്രീയക്കാരും  സത്യം ആചരിച്ചാൽ  നിങ്ങൾ ആ നിമിഷം  ഉപേക്ഷിക്കും .

മത പുരോഹിതന്മാരും  ആൾ ദൈവങ്ങളും സത്യം സ്വീകരിച്ചാൽ   അവരുടെ നില നിൽപ്പ്  അപകടത്തിലാവും .

പിന്നെ ആര്ക്കാണ്  ഒസോളാജി  ഗുണകരമായിരിക്കുന്നത്  ?

സമ്പൂർണ്ണ  മനുഷ്യൻ  ആയിരിക്കുവാൻ  ആഗ്രഹിക്കുന്ന  ആർക്കും  ഒസോളജി  ഗുണകരമാണ് .

സമ്പൂർണ്ണ മനുഷ്യൻ  സഫലമായ  മനുഷ്യ  ജന്മമാണ് .

ഞാൻ   എന്ന  സത്യം  സാക്ഷാത്ക്കരിക്കാതെ നിങ്ങളിൽ   ജന്മ സാഫല്ല്യം  അസാധ്യമാണ് .

നിങ്ങളും  ജന്മസാഫല്ല്യം  ആഗ്രഹിക്കുന്നു വെങ്കിൽ  ഇന്ന് തന്നെ  കാപട്യങ്ങൾ  ഉപേക്ഷിക്കുക .

മുഖം മൂടികൾ  വലിച്ചെറിയുക . നിഷ്ക്കളങ്കതയെന്ന  സംസ്കാരം  പഠിക്കുക .

നിങ്ങൾ സ്വയം സൃഷ്ടിക്കുന്ന  നരകത്തിൽ  നിന്നും നിഷ്ക്കളങ്കത  നിങ്ങളെ നിങ്ങളെ  സ്വതന്ത്രമാക്കും.

ഭൂമിയും  ജീവിതവും  നിങ്ങളുടെ സ്വർഗ്ഗമാണ്‌ . ബുദ്ധി ഉപയോഗിച്ച് നിങ്ങൾ അതിനെ കണ്ടെത്തുകയില്ല .

 ബുദ്ധി നിങ്ങൾക്ക്  ചുറ്റും  സൃഷ്ടിക്കുന്നത്  നിങ്ങളുടെ  സ്വന്തം  നരകമാണ് .

ബോധാവസ്തയാണ്  സ്വർഗ്ഗം .

 സ്വബോധത്തിൽ  കൂടിയല്ലാതെ  മനുഷ്യന്  സ്വർഗ്ഗത്തിൽ   പ്രവേശിക്കുക  അസാധ്യമാണ് .