2/20/2016

സത്യം സമ്പൂർണ്ണതയാകുന്നു ( Holistic ).

 "സത്യം" സമ്പൂർണ്ണമാകുന്നു ( Holistic ).

മനുഷ്യനെ  ഒരിക്കലും  ആകർഷിക്കാത്ത  ദൈവമാണ്  "സത്യം ".

മനുഷ്യൻ മിഥ്യയാണ്‌  എന്നതാണ്  അതിനു കാരണം .

"ഞാൻ " എന്ന മിഥ്യയെ  തിരിച്ചറിഞ്ഞു കൊണ്ട് , "ഞാൻ " എന്ന സത്യം സാക്ഷാത്ക്കരിച്ച  മനുഷ്യൻ "സമ്പൂർണ്ണ മനുഷ്യൻ" ആണ് .

സത്യം സാക്ഷാത്കരിച്ച മനുഷ്യൻ വ്യക്തിയല്ല, വ്യവസ്ഥയാണ്‌ .

സത്യം വിരിഞ്ഞു നില്ക്കുന്ന വ്യവസ്ഥയാണ്‌  പ്രപഞ്ചം .

മിഥ്യ വിരിഞ്ഞു നില്ക്കുന്ന അവ്യവസ്തയാണ് ( chaos ) മനുഷ്യൻ .

മിഥ്യയിൽ നിന്നും സത്യത്തിലേക്കുള്ള മാറ്റമാണ് (transformation ) ഒസോലോജിക് .

മനുഷ്യനിൽ  തിന്മകളുടെ  ഉറവിടം  "ഞാൻ " എന്ന വ്യാജ വ്യക്തിയാണ് .

വ്യാജനിൽ  നിന്നും  ഉത്ഭവിക്കുന്നതും  വ്യാജമാണ് .

മനുഷ്യൻ  സൃഷ്ടിച്ച്  ആരാധിക്കുന്ന ദൈവങ്ങൾ (Cult ) വ്യാജമാണ് .

"സത്യം"  ആണ്  യഥാർത്ഥ  ദൈവം (Holiness) .

"ഞാൻ " എന്താണ്  എന്ന   സത്യം ( Holistic truth  ) അറിയുന്ന  മനുഷ്യനും  സമ്പൂർണ്ണമാകുന്നു.