2/03/2016

"ധാരണ" ---- വ്യത്യസ്ഥതയുടെ (വ്യക്തി ) ഉറവിടം


ബുദ്ധി ജീവിയായ  മനുഷ്യനിൽ ബുദ്ധിയുടെ പ്രവർത്തനം ദയനീയമാണ് .

എന്താണോ നാം ബുദ്ധിയെ പഠിപ്പിക്കുന്നത്‌,
 അത്  മാത്രമാണ്   ബുദ്ധിയിൽ ധാരണകളായി  ഉറക്കുന്നത്‌ .

വിശ്വാസങ്ങളും യുക്തിയും സൃഷ്ടിക്കുന്നത്  ആ ധാരണകളാണ്.

വ്യക്തി കളിൽ  എന്താണ്  വ്യത്യസ്ഥമായിരിക്കുന്നത് .

വ്യക്തിപരമായ  സ്വബോധവും  ധാരണകളും  മനുഷ്യരെ വ്യത്യസ്ഥരാക്കുന്നു ( വ്യക്തി )

ബുദ്ധിയുടെ സ്വഭാവം ഒന്നാണ് എങ്കിലും  ഓരോ  ബുദ്ധിയും സൃഷ്ടിക്കുന്ന  വ്യക്തി (ഞാൻ )  വ്യത്യസ്തമാണ് . ഓരോ വര്ഗ്ഗവും വ്യത്യസ്തമാണ് , ഓരോ സമൂഹവും വ്യത്യസ്തമാണ് .

ഒരേ മാതാപിതാക്കൾക്ക് പിറക്കുന്ന  മക്കൾ  പല  രീതിയിലും   വ്യത്യസ്തമായിരിക്കുന്നതിനു കാരണം  അവരവരുടെ ബുദ്ധിയിൽ സൃഷ്ടിക്കപ്പെടുന്ന  ധാരണകളാണ് .

വ്യക്തിയുടെ  ധാരണകൾക്ക്  അടിസ്ഥാനം  വ്യക്തിക്ക് ലഭിക്കുന്ന  അറിവുകളും  വിശ്വാസങ്ങളുമാണ് .

മൻഷ്യൻ വ്യാപരിക്കുന്ന  ചുറ്റുപാടുകളാണ്  മനുഷ്യനെ  രൂപപ്പെടുത്തുന്നത് .

റോഡിൽ ഓടുന്ന ബസ്സും , കടലിൽ  നീങ്ങുന്ന  കപ്പലും , ആകാശത്ത് പറക്കുന്ന  വിമാനവും  വാഹനങ്ങളാണ് .

അവയെ ചലിപ്പിക്കുന്ന  മനുഷ്യരെ  സമൂഹം  പേര് കൊണ്ടാണ്  തിരിച്ചറിയുന്നത്‌ .

ഡ്രൈവർ  ,പൈലറ്റ്‌ , കപ്പിത്താൻ (നാവികൻ )  എന്നിവരുടെ  പരിശീലനവും പഠിപ്പും  വ്യത്യസ്ഥമാണ് .

വിമാനം  നിർമ്മിക്കുന്ന  എൻജിനീയർ  വിമാനം പറത്തുവാൻ യോഗ്യനല്ല .

പൈലറ്റിനു  വിമാനത്തെ പ്പറ്റിയുള്ള  ധാരണയും  എന്ജിനീയർക്ക്  വിമാനത്തെപ്പറ്റിയുള്ള  ധാരണയും  വ്യത്യസ്ഥമാണ് .

വിമാനം  പറത്തുന്നതിൽ  ക്യാപ്ടനെ   കോ പൈലറ്റിൽ  നിന്നും   വ്യത്യസ്ഥനാക്കുന്നത്  സ്വബോധമാണ് .

ക്യപ്ടനും  കോ പൈലറ്റിനും  വിമാനത്തെപ്പറ്റിയുള്ള  അറിവ് ഒന്നുതന്നെയാണ് . എന്നാൽ  അവരെ നയിക്കുന്ന ധാരണകൾ  വ്യത്യസ്ഥമാണ് .

സത്യമാണ്  എന്ന് സ്വയം  പരീക്ഷിച്ച് അറിഞ്ഞ  ധാരണകളാണ്   മനുഷ്യന്റെ സ്വബോധം

 ഒരേ നിലയിൽ  സ്വബോധം  ഉള്ള വ്യക്തികളിൽ  വ്യത്യസ്ഥത  വളരെ കുറവായിരിക്കുന്നു .

  യോഗികളൾക്കിടയിൽ    വ്യക്തിത്വം  തന്നെ  ഇല്ലാതെയിരിക്കുന്നതിനു  കാരണം പൂർണ്ണതയിലെത്തിയ   സ്വ-ബോധമാണ് .

അവനവന്റെ  ബുദ്ധിയാണ്   മനുഷ്യനെ  വ്യത്യസ്ഥനാക്കുന്നത്  . ബോധം എല്ലാ വ്യത്യസ്ഥതകളേയും  നിരപ്പാക്കുന്നു .

ഭോഗിയിൽ വ്യത്യസ്ഥക്ക്  അവസാനം മരണമാണ് . മരണം വരെ ഭോഗികൾ  പല രീതികളിൽ  സ്വയം വ്യത്യസ്ഥമായിരിക്കുന്നു .

എന്തെങ്കിലും  വ്യത്യസ്ഥമായത്  സ്വന്തമാക്കി  മറ്റുള്ളവരിൽ നിന്നും  സ്വയം വ്യത്യസ്ഥൻ ആകുവാനാണ്   ഭോഗി ശ്രമിക്കുന്നത് .

അതുകൊണ്ടാണ് ഭൂമിയിൽ അനേകം  ദൈവങ്ങളും അനേകം മതങ്ങളും  അനേകം ആചാരങ്ങളും  അന്ധവിശ്വാസങ്ങളും  ഉണ്ടായി നിലനിൽക്കുന്നത് .