2/01/2016

"ഒസോലോജിക് " --- യുക്തിയുടെ പരമാവസ്ഥ .


യുക്തിയുടെ  പരമാവസ്ഥ  യുക്തി ഇല്ലാത്ത അവസ്ഥയാണ് .

ഒസോളജി  പഠിപ്പിക്കുന്ന  ഒരേയൊരു  പാഠശാലയാണ്  ഓസോ  ഇന്റർ  നാഷണൽ .

അധ്യാപകനും  വിദ്യാർഥിയും "ഞാൻ " തന്നെയാണ്  എന്നതാണ്  അതിന്റെ പ്രത്യേകത .

സത്യം  അന്വേഷിക്കുന്ന  ആത്മീയ  വഴിയാണ്  ഒസോളജി

പ്രപഞ്ചം  ഉണ്ടായി നിലനിൽക്കുന്നത്  ഏതെങ്കിലും യുക്തിയിലല്ല .

യുക്തിക്ക്  അതിന്റേതായ ലക്ഷ്യമുണ്ട് . യുക്തിയില്ലാതെ  ലക്ഷ്യവും  ഉണ്ടാകുന്നില്ല .

മനുഷ്യനെ നയിക്കുന്നത്  ഭോഗ സംതൃപ്തിക്ക്  ആവശ്യമായ യുക്തികളാണ് .

മനുഷ്യനിൽ  നന്മയും തിന്മയും  നിലനിൽക്കുന്നത്  വ്യക്തിപരമായ  യുക്തികളിലാണ് .

ഓരോ മനുഷ്യനും അവനവന്റെ  തിന്മകളെ  തിന്മകളായി  അറിയാൻ കഴിയാത്തതിന് കാരണം  സ്വന്തം  യുക്തികളുടെ  സ്വാർഥ  സ്വഭാവമാണ് . .

മനുഷ്യനിൽ കർമ്മ കാണ്ഡം  തിരിക്കുന്നത്  വ്യക്തിയുടെ യുക്തികളാണ് .

ബുദ്ധിയിൽ  സ്വീകരിക്കപ്പെടുന്ന   അറിവുകളും  വിശ്വാസങ്ങളുമാണ്  മനുഷ്യനിൽ  ധാരണകളെ  സൃഷ്ടിക്കുന്നത് .

വ്യക്തി പരമായ  ധാരണകളാണ്  മനുഷ്യന്റെ  യുക്തിക്ക് അടിസ്ഥാനം .

ധാരണകൾ  തെറ്റോ ശരിയോ ആകാം .

അവനവന്റെ ബുദ്ധിക്ക്  സ്വന്തം യുക്തികളുടെ തെറ്റും ശരിയും  തിരിച്ചറിയുവാൻ  സാധ്യമല്ല  എന്നതാണ് മനുഷ്യ ബുദ്ധിയുടെ മഹത്തായ പരിമിതി .

അവനവനിൽ പരിമിതമായിരിക്കുന്ന  ബുദ്ധിയാണ് വ്യക്തിയെ നിയന്ത്രിക്കുന്നത്‌ .

അതുകൊണ്ടാണ് മനുഷ്യൻ  വീണ്ടും വീണ്ടും  തെറ്റിലേക്കും  പരാജയങ്ങളിലേക്കും  പോകുന്നത് .

ഒസോലോജിക് എന്നാൽ  ബുദ്ധി സൃഷ്ടിക്കുന്ന യുക്തിയല്ല .

സ്വബോധം  അറിയുന്ന യുക്തിയാണ് (സത്യം ) " ഒസോലോജിക് " .

ഒസോലോജിക്കിന് വ്യക്തിയുടെ സ്വബോധത്തെ ഉന്നതങ്ങളിലേക്ക്  കൊണ്ടുപോകുവാൻ സാധ്യമാണ് .

വ്യക്തിത്വ വികസനത്തിന്‌  ഉത്തമമായ മാർഗ്ഗ ദർശനമാണ്  ഒസോലോജിക്  പഠനം  കൊണ്ട് സാധിക്കുന്നത് .

ബുദ്ധിയുടെ  തലം മറികടന്ന്  മനുഷ്യനെ  ആത്മജ്ഞാനത്തിൽ  എത്തിക്കുന്ന  മഹത്തായ  വിദ്യയാണ്  ഒസോ-ലോജിക് .

അവനവനെപ്പറ്റിയുള്ള  ഗവേഷണ  ( research )  പഠനമാണ്  ഓസോ-ലോജിക് .

"ഞാൻ സത്യമാണ് " എന്ന  കണ്ടെത്തലിലാണ്  ഒസോളജി  പഠനം അവസാനിക്കുന്നത് .

ഒസോളജി  പഠനത്തിൽ  ഗുരുവും ശിഷ്യനും   അവനവൻ  (ഞാൻ ) തന്നെയാണ് .

സ്വന്തം  ബോധം (സ്വബോധം)  അതിനു പ്രാപ്തമാവാതെ  ആർക്കും ഈ പഠനം സാധ്യമല്ല.