ദൈവം ഉണ്ട് എങ്കിൽ ആ ദൈവത്തെ ആരാകും സൃഷ്ടിച്ചത് ?
അത് മറ്റൊരു ദൈവം ആയിരിക്കുക അസാധ്യമാണ് .
മനുഷ്യനെ സൃഷ്ടിച്ചത് ദൈവം എങ്കിൽ ആ ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യനും (സങ്കല്പം ) ആയിരിക്കണം .
ദൈവത്തിന്റെ സൃഷ്ടാവു മനുഷ്യനാണ് . പ്രപഞ്ചത്തിൽ അങ്ങനെ ഒരു സംഭവം (ദൈവം ) ഇല്ല .
ശാസ്ത്രബോധം ഇന്നത്തെപ്പോലെ വളരാതിരുന്ന പ്രാചീന കാലത്ത് ഭൂമി ഉരുണ്ടതാണ് എന്ന് പോലും മനുഷ്യൻ അറിഞ്ഞിരുന്നില്ല .പ്രാകൃത മനുഷ്യന് സ്വന്തായി ഒരു ദൈവത്തെ സൃഷ്ടിക്കാതിരിക്കുക അസാധ്യമായിരുന്നു.
സങ്കല്പം ബുദ്ധിയുടെ ശക്തിയും സ്വഭാവവുമാണ് .
സത്യത്തിലേക്ക് പുനർ ജനിക്കാത്ത മനുഷ്യനിൽ "ഞാൻ " മിഥ്യയാണ് .
മനുഷ്യനിൽ "ഞാൻ " എന്ന സങ്കല്പം ( മിഥ്യ ) സൃഷ്ടിക്കുന്ന ബിംബങ്ങളും ( ദൈവം ) സത്യമല്ല .
ദൈവം സത്യമാണ്, മനുഷ്യൻ മിഥ്യയും .സത്യവും മിഥ്യയും പോലെയാണ് ദൈവവും മനുഷ്യനും.