2/06/2016

പരമാത്മാവും ബോധവും ഒന്ന് തന്നെയാണ് .

ആത്മാവും, ബോധവും രണ്ടാണോ ?

പരമാത്മാവും  ബോധവും  ഒന്ന് തന്നെയാണ് .

സാധാരണ മനുഷ്യനിൽ  ബുദ്ധി ബോധ ശൂന്യമാണ് .

ആത്മബോധമാണ്  "സ്വബോധം ".

വ്യക്തി സ്വയം അനുഭവിച്ചു  അറിഞ്ഞ അറിഞ്ഞ സത്യമാണ്   "സ്വബോധം ".

 പ്രപഞ്ച ശക്തിയായ  "ബോധം " പ്രപഞ്ച  ആത്മാവ് ആകുന്നു .

ഭോഗിയായ  മനുഷ്യനിൽ   കേന്ദ്രം  ബുദ്ധിയാണ് .

ബുദ്ധിയെ  നയിക്കുന്നത്  സ്വന്തം ധാരണകളും  വിശ്വാസങ്ങളുമാണ് .

ധാരണകളും വിശാസങ്ങളും  ശരിയോ തെറ്റോ ആകാം .

ധാരണകൾ സത്യം ആണ്  എങ്കിൽ  വ്യക്തിയുടെ പ്രവർത്തികൾ നന്മയായിരിക്കും .

ധാരണകൾ അസത്യം ആണെങ്കിൽ വ്യക്തി തിന്മയിലേക്ക് പോകുന്നു.

ബുദ്ധിയെ പ്രകാശിപ്പിക്കുന്ന സാക്ഷിയാണ്  "സ്വബോധം " (മനസ്സാക്ഷി )

സ്വബോധം  ജീവാത്മാവാണ് . ജീവാത്മാവിന്റെ  പരിപൂർണ്ണതയാണ് (പരിണാമം )  ബോധോദയം .