2/05/2016

ഗർഭസ്ഥ ശിശുവും തെറ്റായ ധാരണകളും .



ഗർഭ കാലത്ത്  അമ്മയിലുണ്ടാവുന്ന  മാനസീക  അസ്വസ്ഥകൾ  ഗർഭസ്ഥ ശിശുവിനെ ബാധിക്കുമോ  ?

ബാധിക്കുമെന്നാണ്  പാസ്ചാത്യനും  പൗരസ്ത്യനും  ഒരുപോലെ  തെറ്റായി ധരിക്കുന്നത്

മനുഷ്യൻ എന്താണ് എന്ന്  പഠിക്കുന്നതിലുള്ള  പരിമിതിയാണ്  മനുഷ്യനെ  തെറ്റായ  സങ്കൽപ്പങ്ങളിലേക്ക്  നയിക്കുന്നത് .

മനുഷ്യനിൽ  "ശരീരം, വ്യക്തി, ബുദ്ധി " എന്നിങ്ങനെ  മൂന്നു  ഘടകങ്ങളുണ്ട് .

അതിൽ  ആദ്യം  ജനിക്കുന്നത് ശരീരം  മാത്രമാണ് .

 ജീവനുള്ള ജഡത്തിൽ നിന്നും  ജനിക്കുന്നത്  ജൈവ വസ്തുവാണ്  ( livingmatter ).

ബുദ്ധിയാണ്  മനുഷ്യനിൽ  രണ്ടാമത്  ജനിക്കുന്നത് . ബുദ്ധിയുടെ പടി പടിയായ  പരിണാമ മാണ് മനുഷ്യനിൽ വ്യക്തിയെ സൃഷ്ടിക്കുന്നത്.

വ്യക്തി ( ഞാൻ ) ജനിക്കുന്നത്  ഏതാണ്ട് 12 വയസ്സിനു ശേഷമാണ്  എന്ന് വേണം അനുമാനിക്കുവാൻ  .

വ്യക്തി  ജനിക്കാതെ മനുഷ്യനിൽ  വ്യക്തിത്വ പരമായ  പരിണാമ സാധ്യത  തുലോം കുറവാണ്.

മനുഷ്യനിൽ സ്വാഭാവീകമായി ജനിക്കുന്ന  വ്യക്തിത്വം  (ഞാൻ ) മിഥ്യയാണ്‌

മനുഷ്യനിൽ  "ഞാൻ "  എന്നാ സത്യം എന്നും സ്വന്തം ബുദ്ധിക്ക്  അപ്പുറത്ത് നിൽക്കുകയാണ് .

"ഞാൻ " എന്ന വികാരമാണ്  (അഹങ്കാരം,intellect ) മനുഷ്യനിൽ നിന്നും സത്യത്തെ മറയ്ക്കുന്നത് .