സ്വര്ഗ്ഗം സത്യവും നരകം മിഥ്യയുമാകുന്നു . മനുഷ്യൻ ജനിക്കുന്നത് നരകത്തിലാണ് .
ധനികന്റെ നരകം ആര്ഭാടകരമാണ് . ദരിദ്രന്റെ നരകം ആർഭാട രഹിതമാണ് .
നരകം എന്ന അനുഭവം പന്നനും സമ്പന്നനും ഒരുപോലെയാണ് .
സ്വസ്ഥതയെന്ന സ്വർഗ്ഗം മനുഷ്യന് ബുദ്ധികൊണ്ട് നേടുവാൻ സാധ്യമല്ല .
മനുഷ്യൻ എന്നാൽ "വ്യക്തി, ബുദ്ധി , ശരീരം , " എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഘടകങ്ങളാണ്.
ഇതിൽ ശരീരം മാത്രം ജൈവ വസ്തുവാണ് . ബുദ്ധിയും വ്യക്തിയും വെറും പ്രവർത്തനമാണ് (virtual reality ).
മനുഷ്യനിൽ "ഞാൻ " എന്ന മിഥ്യയും "ഞാൻ " എന്ന സത്യവും തമ്മിലുള്ള ദൂരമാണ് നരകം .
ശാസ്ത്രത്തിന് ശരീരത്തെ പഠിക്കുവാനും ശരീരത്തിന് സംഭവിക്കുന്ന കേടുപാടുകൾ പരിഹരിക്കുവാനും സാധ്യമാണ് .
എന്നാൽ ശാസ്ത്ര ബുദ്ധികൊണ്ട് ബുദ്ധിയെയും വ്യക്തിയെയും പഠിക്കുവാനും അവയ്ക്ക് ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുവാനും സാധ്യമല്ല .
മനശാസ്ത്രമെന്ന വ്യാജ ശാസ്ത്രമാണ് ( pseudo science ) വ്യക്തിയിലും ബുദ്ധിയിലും വരുന്ന രോഗാവസ്ഥയെ പഠിക്കുന്നതും പരിഹരിക്കുന്നതും
മനുഷ്യനെ പഠിക്കുന്നതിൽ ബുദ്ധിയും ശാസ്ത്രവും എന്നും പരിമിതപ്പെട്ടിരിക്കുന്നത് പ്രപഞ്ച നിശ്ചിതമാണ് .
മനുഷ്യനുപരിയായ അസ്തിത്വമാണ് ബോധം .
ബോധ പ്രാപ്തനായ മനുഷ്യന് ബുദ്ധിയെയും വ്യക്തിയെയും പഠിക്കുവാൻ സാധ്യമാണ് .
സത്യവും മിഥ്യയും തമ്മിലുള്ള ദൂരമാണ് ആ പഠനം .