2/19/2016

സ്വർഗ്ഗവും നരകവും മരണാനന്തരമല്ല

മരണാനന്തര  സ്വർഗ്ഗവും  നരകവും  പ്രാകൃത മതങ്ങളുടെ  കണ്ടു പിടുത്തമാണ് .

ആത്മ വിശ്വാസം ഇല്ലാത്ത മനുഷ്യനെ നയിക്കുന്ന പ്രത്യാശയാണ്  "ദൈവ വിശ്വാസം".

മനുഷ്യനിൽ വല്ലപ്പോഴും  കടന്നു വരുന്ന അഥിതിയാണ്  ആത്മ വിശ്വാസം .

സത്യം ഇല്ലാത്ത  മനുഷ്യനിൽ  ആത്മ വിശ്വാസം ചോർന്നു പോകുന്നത്  "ഞാൻ " എന്ന കർത്താവ്‌  (വ്യക്തി ) മിഥ്യ ആകുന്നതു കൊണ്ടാണ് .

ഭയം  മനുഷ്യനിൽ  സ്ഥിര താമസ മാണ് . ബുദ്ധിയുടെ  ബോധ ശൂന്യതയാണ്  അതിനു  കാരണം .

സത്യം അല്ലാതെ മറ്റൊരു ദൈവ-ശക്തി  പ്രപഞ്ചത്തിലില്ല എന്ന സത്യം  ഗ്രഹിക്കുവാനും   മനുഷ്യന്  അതിനു  വേണ്ടതായ സ്വബോധമെങ്കിലും  വേണം .

 അഹങ്കാരവും  സ്വബോധവും  പരസ്പര വിരുദ്ധമായതു കൊണ്ട് അവ ഒരുമിച്ചു നില നിൽക്കുകയില്ലയെന്നതാണ്  മനുഷ്യനിൽ സ്വബോധം  വളരുന്നതിന്  തടസ്സം.

ഭൗതീക ജിവിതം (creative life ) ബോധപരമല്ല, ബുദ്ധി (യുക്തി ) പരമാണ് .

സ്വന്തം  ഭോഗതൃഷ്ണയെ  (ആഗ്രഹങ്ങൾ) തൃപ്തി പ്പെടുത്തുന്നതിലാണ്   ഭൗതീക ജിവിതത്തിന്റെ  ലക്‌ഷ്യം.
ഭൗതീകമായ ആഗ്രഹങ്ങളുടെ ഉറവിടം  മിഥ്യയാകുന്ന  വ്യക്തിയാണ്  ( ഞാൻ ).

വ്യക്തിയിൽ സംതൃപ്തിയുടെ അടിസ്ഥാനം ആത്മീയ  സത്യമാണ്  ( ബോധം ).
 എത്ര  ഉന്നതമായിരുന്നാലും മനുഷ്യന്റെ  ഭൗതീക ജിവിതം  വ്യക്തിക്ക്  സമ്പൂർണ്ണ തൃപ്തി നൽകാത്തതിന്  കാരണം  മനുഷ്യന്റെ  ബോധ ശൂന്യതയാണ് .

മനുഷ്യനിൽ മിഥ്യയാകുന്ന  "ഞാൻ " (വ്യക്തി ) സത്യമായി  പരിണാമം പ്രാപിക്കുന്ന  മഹത്തായ  പാതയാണ്  ആത്മീയത ( സത്യവഴി ) .

മനുഷ്യനിൽ  "ഞാൻ " എന്താണ്  എന്ന  സത്യം  സ്വയം കണ്ടെത്തുന്നതിലും  മഹത്തായ  നേട്ടം  മനുഷ്യന് മറ്റൊന്നും ഇല്ല.

ഭൗതീക ജീവിതം  കുത്തഴിഞ്ഞു പോകാതെ  ആത്മ വിശ്വാസത്തിലും അച്ചടക്കത്തിലും (self-discipline)  നില നിർത്തുന്ന  ശക്തിയാണ്  "സത്യം".

 സ്വബോധം (സത്യം )  ഇല്ലാത്ത മനുഷ്യന്  ആത്മവിശ്വാസം ഉണ്ടായിരിക്കുക   അസാധ്യമാണ് .

ആത്മ വിശ്വാസം  ഇല്ലാത്ത മനുഷ്യനിൽ  സത്യം  ഉണ്ടായിരിക്കുക  എന്നതും  അസാധ്യമാണ് .

സത്യം ഇല്ലാത്തതും  ആത്മവിശ്വാസം ഇല്ലാത്തതും  ഒന്നുതന്നെയാണ് .

അത് തന്നെയാണ്   മനുഷ്യന്റെ  നിസ്സഹായ  അവസ്ഥയും .

ആത്മ വിശ്വാസവും  ആത്മ സംതൃപ്തിയും  ഇല്ലാത്തതിന്   പരിഹാരം മനുഷ്യൻ ആരാധിക്കുന്ന  മിഥ്യയാകുന്ന  ദൈവങ്ങളല്ല (ബിംബം ), ദൈവമാകുന്ന  സത്യമാണ് ( സ്വബോധം) .

പ്രാകൃതമായ മതങ്ങളും  ആൾ ദൈവങ്ങളും ആചാരങ്ങളും മനുഷ്യരെ കള്ളം  പഠിപ്പിക്കുന്നത്‌  കൊണ്ടാണ്  മനുഷ്യൻ  ദിനം പ്രതി സത്യത്തിൽ നിന്നും  അകന്നു പോകുന്നത് .

സത്യത്തിൽ നിന്നും  അകന്നു പോകുന്ന  മനുഷ്യൻ  ദിനം പ്രതി  പുതിയ  പുതിയ  പ്രശ്നങ്ങളെ (നരകം) സൃഷ്ടിക്കുന്നു .

സ്വന്തം പ്രശ്നങ്ങളുടെ  പരിഹാരത്തിനായി  മനുഷ്യൻ രാവും പകലും  നെട്ടോട്ടം ഓടുന്നു,  വീണ്ടും വീണ്ടും  സത്യവിരുദ്ധമായി  ജീവിക്കുന്നു .

സത്യവിരുദ്ധമായ  മനുഷ്യ ജീവിതം  നരകമാണ് . നരകം  മരണാനന്തരമല്ല .
നരകം ഇപ്പോൾ ഇവിടെയാണ്‌ .

എന്റെ  നരകം  സൃഷ്ടിക്കുന്നത്  ഞാൻ തന്നെയാണ് .

സ്വർഗ്ഗം മനുഷ്യൻ  സൃഷ്ടി ക്കേണ്ടതില്ല . സ്വർഗ്ഗം  ഭൂമിയിൽ തന്നെയുണ്ട് .

മനുഷ്യനിൽ സ്വബോധം (സത്യം ) പൂർണ്ണ മാകുന്നതാണ്  സ്വർഗ്ഗം .