2/12/2016

സങ്കല്പത്തിലെ ദൈവങ്ങളും (ബിംബം ) സത്യമാകുന്ന ദൈവവും .


മനുഷ്യന്റെ  പ്രത്യാശ ബിംബങ്ങളിലും ( ആൾ ദൈവം )   ദൈവത്തിന്റെ (സത്യം ) പ്രത്യാശ  മനുഷ്യനിലുമാണ് .
ദൈവം ഒരു  വ്യവസ്ഥയാണ്‌ , വ്യക്തിയല്ല.  മനുഷ്യനും ദൈവവും  പരസ്പരം  കണ്ടു മുട്ടുവാൻ  പ്രപഞ്ച വ്യവസ്ഥ  അനുവദിക്കുന്നില്ല .

മനുഷ്യനും ദൈവവും  ഒരിക്കലും  കണ്ടുമുട്ടുകയില്ല  എന്ന സത്യമാണ്  പ്രപഞ്ച വ്യവസ്ഥ.

സങ്കൽപ്പത്തിൽ നിന്നും സത്യം ജനിക്കുകയില്ല . സത്യത്തിൽ നിന്നും  സങ്കല്പമുണ്ടാവുക  സാധ്യമാണ് .

സത്യമായ  പരമാവസ്ഥയിൽ  നിന്നാണ്  പ്രപഞ്ചം  ഉത്ഭവിക്കുന്നത് .

പ്രപഞ്ചം  സത്യമാണ് . സത്യത്തിന്റെ കേന്ദ്രവും  സത്യം  തന്നെയാണ് .

മനുഷ്യന്റെ  ഉത്ഭവം  മിഥ്യയിലാണ് . സത്യത്തിന് സത്യത്തെ  തിരിച്ചറിയുക  അസാധ്യമാണ് .

അതുകൊണ്ടാണ്  പ്രപഞ്ചത്തിൽ   മനുഷ്യൻ  മാത്രം   മിഥ്യ  (illusion ) ആയിരിക്കുന്നത്.

ഭൂമിയിൽ    മനുഷ്യന് മാത്രമാണ്  സ്ഥിരമായ ഒരു സ്വഭാവം ഇല്ലാത്തത് .  ബാക്കി  എല്ലാ  ജീവ ജാലങ്ങളും  അവയുടെ  തനതായ സ്വഭാവത്തിൽ നിന്നും ഒരിക്കലും  വ്യതിചലിക്കുന്നില്ല .

മനുഷ്യനിൽ "ഞാൻ " എന്ന മിഥ്യയെ സൃഷ്ടിച്ച്  നില നിർത്തുന്ന   പ്രവർത്തനമാണ്  "ബുദ്ധി ".
മനുഷ്യനിൽ   നന്മകൾ   പ്രകടമാകുന്നത്    സത്യത്തിൽ കൂടിയാണ് .
സ്വബോധമുള്ള  മനുഷ്യനിൽ   മാത്രമാണ്   നന്മകൾക്ക്  പ്രകടമാകുവാൻ   സാധിക്കുന്നത് .

മനുഷ്യനിൽ   തിന്മകളുടെ  ഉറവിടം  ബോധശൂന്യതയാണ് .

"ദൈവം" എന്ന സങ്കല്പം  ഉത്ഭവിക്കുന്നത്  സ്വബോധം ( സത്യം ) ഇല്ലാത്ത  മനുഷ്യനിലാണ് .

സ്വബോധം ഇല്ലാത്ത മനുഷ്യന്റെ  ആവശ്യമാണ്‌  വ്യാജമായ  ദൈവങ്ങളും  വ്യാജമായ    ആരാധനയും .

മനുഷ്യൻ സൃഷ്ടിച്ച് ആരാധിക്കുന്ന  ദൈവങ്ങളും , ഞാൻ എന്ന സത്യം  അറിയാത്ത മനുഷ്യനും  മിഥ്യയാണ്‌ .

മിഥ്യയായ  മനുഷ്യൻ  സൃഷിച്ച  ദൈവങ്ങളും  മിഥ്യയാണ്‌  

"ഞാൻ " എന്ന  സത്യം  അറിയുന്നതിൽ  കൂടിയാണ്  മഹത്തായ  മനുഷ്യ ജന്മം  സംഭവിക്കുന്നത്‌ .

ഞാൻ  സത്യവും  ജീവന്റെ  വഴിയും ആകുന്നു  ( അഹം  ബ്രഹ്മാസ്മി )

അതാണ്‌ ശ്രീ യേശു  പഠിപ്പിച്ച  ആത്മീയ പുനർ ജനനനം .