1/02/2013

ദൈവം സ്നേഹിക്കുന്നില്ല






ദൈവസ്നേഹം 

ദൈവം  മനുഷ്യരെ സ്നേഹിക്കണം  എന്നത്  ബലഹീനനായ  മനുഷ്യന്‍റെ  ഒരിക്കലും  നടക്കാത്ത  ആഗ്രഹം മാത്രമാണ്

സ്നേഹം "മഹാശക്തി"യെന്ന  ഗുണമാണ് 

 ദൈവം  എന്നത്  പ്രപഞ്ചത്തിന്‍റെ  ഉത്ഭവസ്ഥാനമാണ് . അത് സര്‍വ്വശക്തിയുടെ  മാറ്റമില്ലാത്ത അവസ്ഥയാണ്. "ദൈവം സ്നേഹ മാകുന്നു" സ്നേഹത്തില്‍ നിന്നാണ് എല്ലാ നന്മകളും പുറപ്പെടുന്നത്

 അപ്പോള്‍  മാത്രമാണ്  യേശു പറഞ്ഞത്  സത്യമാകുന്നത്.  എന്നാല്‍ മനുഷ്യര്‍ക്ക്  ഒരു ബിംബത്തിലല്ലാതെ ദൈവത്തെ  കാണാനാകില്ല. അങ്ങനെ മതം സൃഷ്ടിക്കുന്ന   മനശാസ്ത്രമാണ്  കാണപ്പെടുന്ന ഒരു ദൈവബിംബം.

"ÈzÏÞÃí ææÆÕ¢, ØíçÈÙÎÞÃí ææÆÕ¢" ( ഒരു ഗുണമാണ് വ്യക്തിയല്ല )  

 എന്നാല്‍ നിസ്സഹായരും   അഭയാര്‍ഥികളുമായ   മനുഷ്യര്‍ക്ക്  അവരെ   സ്നേഹിക്കുന്ന ഒരു ദൈവത്തെയാണ് ആവശ്യം . ഇതെങ്ങനെ  നടക്കും എന്ന് ചിന്തിക്കാനുള്ള  ബോധം  ഇല്ലാത്തവർക്ക്  മാത്രമേ    മതാത്മകനാവാൻ  സാധിക്കൂ .

 മതങ്ങൾക്ക്   ദൈവം  സ്നേഹമല്ല, മറിച്ച് മനുഷ്യരെ  സ്നേഹിക്കുന്ന ഒരു ത്തമ  വ്യക്തിയാണ്. ഇത് നാം ബുദ്ധിപരമായി പരമായി  മാത്രം ചിന്തിക്കുന്നതിന്‍റെ ഫലമാണ്‌.

 "മനുഷ്യരെ സ്നേഹിക്കുക" എന്ന കര്‍മ്മം നിര്‍വഹിക്കാനുള്ള  ഒരുപാധിയാണ്‌  (വ്യക്തി ദൈവം )  മതങ്ങളുടെ  ദൈവസങ്കല്പം.

 മനുഷ്യനില്‍  മനശാസ്ത്രത്തിന്‍റെ  പരിധിയും ഇതാണ് . സ്നേഹം എന്ന നന്മയായി,ഗുണമായി മനുഷ്യന്   ദൈവത്തെ ഒരിക്കലും കാണാനാവില്ല .

അത് കൊണ്ടാണ് മനുഷ്യന്‍ ആത്മീയനാവാതെ മതാത്മകനാവുന്നത്.

സ്നേഹമെന്ന അമൂല്യത.

ലോകത്തെവിടെച്ചെന്നാലും   മനുഷ്യരുടെ  പൊതുവായ പരാതിയും  ദു :ഖവും അവര്‍ക്ക്, വേണ്ടപെട്ടവരില്‍ നിന്നും ലഭിക്കാതെ പോയ  സ്നേഹത്തെ ക്കുറിച്ചായിരിക്കും.

ഇതിനൊരു കാരണമുണ്ട്.

സ്നേഹം എന്താണ് എന്നവര്‍ അറിയുന്നില്ല. അവര്‍ പ്രേമത്തെ സ്നേഹമായി  തെറ്റിദ്ധരിക്കുന്നു. കാരണം സ്നേഹം  എന്താണ്  എന്ന് അവര്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല.

ഇതാരുടെയും  കുറ്റമല്ല. 

ബുദ്ധിപരമായി   മാത്രം  ജീവിക്കുന്ന ഒരു മനുഷ്യനും  സ്നേഹം നല്‍കാനാവില്ല. അവര്‍ കൈമാറുന്നത് പ്രേമം  എന്ന  ഒരു "Deal " മാത്രമാണ് .

പ്രേമം  വൈകാരീകമായ ഒരു " ക്രയവിക്രയം" മാത്രമാണ്.

എന്നാൽ  സ്നേഹം  ഒരു വികാരമല്ല. സ്നേഹത്തിനു കച്ചവടം അറിയില്ല .  സ്നേഹം  ബുദ്ധിപരമായ  ഒരിട പെടലല്ല .

സ്നേഹം   ദൈവീകമായ  ഒരു ഗുണമാണ്. സ്നേഹം ധന്യമായ  ഒരവസ്ഥയാണ്.


പ്രേമവും  സ്നേഹവും 

"I’m so proud of you and love you so much.”  ഇതാണ് മനുഷ്യന്‍  സ്നേഹമായി തെറ്റിദ്ധരിക്കുന്നത്. കാരണം ഇതേ നാവുകൊണ്ട് തന്നെ

“I hate you, you are my problem" എന്നും പറയേണ്ടി വരുന്നു.

പ്രേമം കത്തി ക്കൊണ്ടിരിക്കുന്ന  മെഴുക് തിരിപോലെയാണ്. സ്നേഹം  ഒരിക്കലും അസ്തമിക്കാത്ത സൂര്യനാണ്.

മെഴുക് തിരി  കത്തിക്കത്തി  തീർന്നു പോകുന്നു. സമയം ചെല്ലുന്തോറും   കുറഞ്ഞും മുറിഞ്ഞും പോകുന്നു വൈകാരീകതയാണ് എല്ലാ പ്രേമവും. 



മനുഷ്യന്‍ പ്രകൃതിയോട്   ഇടപെടുന്നത്  പ്രേമവും   പ്രകൃതി മനുഷ്യനോടു ഇടപെടുന്നത്  സ്നേഹവുമാണ്.

രണ്ടു വ്യത്യസ്ഥ വ്യക്തികളുടെ    സ്വാര്‍ത്ഥതാല്‍പര്യമാണ്  പ്രേമത്തെ നയിക്കുന്നത്. താത്പര്യങ്ങള്‍ മാറുന്ന തനുസരിച്ചു  മിത്രങ്ങള്‍ ശത്രുക്കളും ശത്രുക്കള്‍ മിത്രങ്ങളും ആകും.



പ്രേമം    വ്യക്തിപരവും  കാലാനുസരണം  മാറുന്നതുമായ  ഒരു  താത്പര്യവും  വികാരവുമാണ്.

പ്രണയം  ലൈംഗീകതയുടെ  താത്പര്യം 

പ്രണയം ലൈംഗീകതയുടെ  താത്പര്യം കലര്‍ന്ന  പ്രേമമാണ് . അത് കൊണ്ട് പ്രണയത്തിനും പ്രേമത്തിനും നിത്യമായി  ഒരേ പോലെ നിലനില്‍ക്കുന്നില്ല. 

സ്നേഹത്തിനു താത്പര്യങ്ങളില്ല.

"ദൈവം സ്നേഹമാകുന്നു" എന്ന് യേശു  പറഞ്ഞതിന്‍റെ  പൊരുള്‍ അറിയാന്‍ നാം  യേശുവിന്‍റെ  തലത്തിലേക്ക്  ഉയരേണ്ടിയിരിക്കുന്നു.

   മനുഷ്യനില്‍ അഹം വഴി  പുറത്ത് വരുന്ന ത് സ്നേഹം അല്ല. ഇവിടെ പ്രേമം  സ്നേഹമാണെന്ന്  മനുഷ്യന്‍ തെറ്റിദ്ധരിക്കുന്നു.

 ആണും പെണ്ണും തമ്മിലുള്ള  ഇടപെടലാവുമ്പോള്‍ അത് ഒരു  പടികൂടി കടന്ന് പ്രണയം എന്ന  പുഷ്പിക്കലാവുന്നു. എന്നാല്‍ പൂവുകള്‍ക്കും ഒരു  expiry date ഉള്ളത് പോലെ  തന്നെ മനുഷ്യരില്‍ പ്രണയത്തിന്‍റെ  പൂക്കളും  കൊഴിഞ്ഞുവീഴും.

മനുഷ്യ ബന്ധങ്ങളുടെ  ഐക്യം  സ്വാര്‍ഥതയുടെ  ഉപകരണം  മാത്രമാണ് 

മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്ന  ഞാന്‍ എന്ന വികാരത്തിന്‍റെ  രസതന്ത്രമാണ് പ്രണയവും പ്രേമവും സൃഷ്ടിക്കുന്നത് . അതിലൂടെ ഞാന്‍ സൃഷ്ടിക്കുന്ന  ഐക്യം എന്‍റെ  താത്പര്യം മാത്രമാണ്.
ഈ താത്പര്യം മറികടന്ന്  സ്നേഹത്തില്‍ എത്താന്‍ മനുഷ്യന്‍ എന്ന പരിണാമം  പിറകോട്ട്  നടത്തണം.( Self Discovery )

ദൈവം മനുഷ്യനാവുന്നു. 

ദൈവം മനുഷ്യനായി പരിണമിക്കുന്നതും  ഇതേ  രൂപത്തില്‍ ഒരു വികാര
പരിണാമം  മാത്രമാണ്.

 ബോധം  മനസ്സായും  മനസ്സ് അഹമായും, അഹവും   ശരീരവും   കൂട്ടായി  സൃഷ്ടിക്കുന്ന  മനശാസ്ത്രപരമായ  ഒരു പരിണാമം  മാത്രമാണ്    മനുഷ്യന്‍. 

അതെ  മനുഷ്യന്‍ വീണ്ടും ദൈവത്തിലേക്ക്  തിരികെപ്പോവുമ്പോള്‍ (അഹം ബ്രഹ്മാസ്മി ) മനുഷ്യനിലെ  പ്രേമം  തന്നെ   സ്നേഹമായി  പരിണമി ക്കുന്ന രസതന്ത്രമാണ് യേശു പറഞ്ഞത് .

സ്നേഹം എന്നതിന്‍റെ  അര്‍ഥവും  ആഴവും അറിയാതെയാണ്  മനുഷ്യര്‍  പരസ്പരം ഇടപെടുന്നത്. സ്നേഹമായി നാം കൊട്ടിഘോഷിക്കുന്നതൊന്നും   സ്നേഹമല്ലെന്ന് മനുഷ്യന്‍ അനുഭവം കൊണ്ട് പഠിച്ചാലും  അതിന്‍റെ  പൊരുള്‍ അറിയാന്‍ മനുഷ്യന്‍ മനശാസ്ത്രം  മറികടക്കണം

മനുഷ്യബന്ധങ്ങള്‍ എല്ലാം പ്രേമം തന്നെ.

ഒരമ്മക്ക്  മക്കളോടുള്ള ഇടപെടല്‍ ഒഴികെ,  രക്തബന്ധങ്ങളടക്കം  എല്ലാ  ബന്ധങ്ങളും,  കച്ചവടമനശാസ്ത്രത്തിലൂന്നിയ പ്രേമം  മാത്രമാണ്  .
.
അത് കൊണ്ടാണ് അവ  സ്വാര്‍ഥമായ ഉപാധികളാലും ബന്തനങ്ങളാലും  കഷ്ട പ്പെടുന്നത് .

സ്നേഹത്തെയും  പ്രേമത്തെയും തിരിച്ചറിയാതെ  ഇടപഴകുന്ന  ബന്ധങ്ങള്‍ സുഗമമാവാന്‍ സധ്യമല്ല. ശരിയായാല്‍ അതവരുടെ   ഭാഗ്യം മാത്രമാണ് .

അമ്മയെന്ന സത്യം
പ്രേമം,പ്രണയം ,സ്നേഹം ഇവയിലൊന്നും ഉള്‍പ്പെടുത്താന്‍  പറ്റാത്തതും എന്നാല്‍ ഇവയെല്ലാം കൂടിക്കലര്‍ന്നതുമായൊരു ബന്ധമാണ്  ഒരമ്മക്ക് മക്ക ളോടുള്ളത്. ഒരു നായക്ക് യജമാനനോടുള്ളതുപോലെ  ഒരു വാത്സല്ല്യ മാണത്.പ്രകൃതി തന്നിലേല്‍പ്പിച്ച  കടമയും സ്വാര്‍ഥതയും കൂടിക്കലര്‍ന്ന വാത്സ ല്ല്യമാണത്.
എന്നാല്‍ അമ്മയിലെ സ്വാര്‍ഥത  തിരികെ യൊന്നും പ്രതീക്ഷിക്കുന്നില്ല.  ഇങ്ങോട്ടുണ്ടെങ്കില്‍ അങ്ങോട്ടും എന്ന "ഡീല്‍"അല്ല അമ്മയുടെ ബന്ധം.

സ്വന്തം ജീവനേക്കാള്‍ വലുതാണ് തന്‍റെ  മക്കളുടെ ജീവന്‍ എന്ന് ചിന്തിക്കുന്ന  "അമ്മ" നമ്മളില്‍ പലരും അറിയാതെ പോകുന്നൊരു സത്യമാണ്.

സ്വബോധം അല്ലാത്ത ഞാന്‍

യേശു ഭൂമിയില്‍  വന്നുപോയിട്ട്‌  രണ്ടായിരം  വര്‍ഷം കഴിഞ്ഞിട്ടും, ഭൂമിയില്‍ ധാരാളം  ദൈവവിശ്വാസികലും  ദൈവങ്ങളും  ഉണ്ടായിട്ടും മനുഷ്യര്‍ക്ക്  തമ്മില്‍ തമ്മില്‍ സ്നേഹിക്കാനാവാത്തത്   "ഞാന്‍" എന്ന  മനശാസ്ത്രം   മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്.

 ഞാന്‍ എന്ന  മനശാസ്ത്രം  ശ്രേഷ്ടമാക്കാന്‍ മന്‍ഷ്യനില്‍  സ്വബോധം എന്ന അവസ്ഥ  ഉണരേണ്ടതുണ്ട്.ബോധത്തില്‍ നിന്ന് മാത്രമേ  സ്നേഹത്തിനു  പുറത്തുവരാനാവൂ.

ദൈവ വിശ്വാസം കൊണ്ട് ഒരിക്കലും നമ്മളില്‍  സ്വബോധം  ഉണരില്ല. കാരണം
സ്വബോധം   ഉണരുക എന്നാല്‍ വ്യക്തിയില്‍ സംഭവിക്കുന്നതായ  ഒരു  വലിയ  പരിണാമമാണ് .

ഇതിനെയാണ്  "ആത്മാവില്‍ പുനര്‍ജനിക്കുക" എന്ന് ക്രിസ്തു പറഞ്ഞത്. ശ്രീകൃഷ്ണന്‍ അര്‍ജുനനോടു  ഗീതയില്‍ പറയുന്നതും  അത് തന്നെയാണ്
 " അഹമേ  നീ  എനിക്ക്  കീഴ്പ്പെടുക" എന്നാണ്.

പ്രേമം എന്ന വികാരവും സ്നേഹം  എന്ന  ദിവ്യത്വവും .

മനുഷ്യന്‍ സാധാരണ  തമ്മില്‍ തമ്മില്‍ ഇഷ്ടപ്പെടുന്നത്  സ്നേഹമല്ല,  മറിച്ചു  പ്രേമമാണ്. അഹം എന്ന വികാരത്തിനുള്ളില്‍ സംഭവിക്കുന്ന ഇട പെടലുകള്‍ എല്ലാം പ്രേമമാണ്. അതിന് കാരണം അതില്‍ സ്വാര്‍ഥതാല്‍പര്യങ്ങളുടെ  ഉപാധികളും  ബാധ്യതകളും  ഒളിഞ്ഞിരിക്കുന്നു  എന്നതാണ്

പ്രണയം ഇഷ്ടം  എന്ന വികാരത്തിന്‍റെ അവരോഹണം

ആണും പെണ്ണും സ്നേഹിക്കുന്നതിനെയാണ്  നാം സാധാരണയായി  പ്രേമം എന്ന് പറയാറുള്ളത്. എന്നാല്‍ അത്  പ്രണയമാണ്.

മനുഷ്യന്‍  സ്നേഹമായി  കരുതുന്നതെല്ലാം  പ്രേമമാണ്

സ്വാര്‍ഥതയിലുടലെടുക്കുന്ന  ഒരു ബന്ധത്തിലും   ദൈവീകതയില്ല. ദൈവീകത മനശാസ്ത്രപരമല്ല. എന്നാല്‍ മനുഷ്യനെ നയിക്കുന്നത്  അവനവന്‍റെ മനശാസ്ത്ര മാണ് (അഹം).

 മാനുഷികമായിട്ടുള്ള  എല്ലാ ഇടപെടലും ഞാന്‍ എന്ന  സ്വാര്‍ഥതയില്‍ നിന്നു മാണ് വരുന്നത്. അത് കൊണ്ട് തന്നെ പ്രേമത്തിന് നിരുപാധികമവാന്‍ കഴിയില്ല. പ്രേമത്തിന്‍റെ  കൂടെ ബന്ധനവും  വരും. സ്വ ബോധം ഇല്ലാത്ത മനുഷ്യന്‍ ഇതറിയുന്നില്ല  എന്നതാണ് സത്യം.

പ്രേമവും സ്നേഹവും   വ്യത്യസ്തമാണ് 

 സ്നേഹം  എന്ന നിര്‍വികാരതയില്‍ വികാരം കലരുന്നതാണ് പ്രേമം. പ്രേമം വികാരമനുഷ്യനില്‍ (അഹം) നിന്നും  സ്നേഹം ബോധമനുഷ്യനില്‍ നിന്നുമാണ് ഉടലെടുക്കുന്നത്.

ഇഷ്ടപ്പെടുന്നതിനെയും  ഇഷ്ടപ്പെടുന്നവരെയും  സ്വന്തമാക്കാന്‍ കൊതി ക്കുന്ന  അഭിനിവേശമാണ്  പ്രേമം.

ആഗ്രഹം,അഭിനിവശം, കാമം ,സ്വാര്‍ഥത, സ്വന്തമാക്കല്‍ എന്നിങ്ങനെ ഏത് ലക്ഷ്യവും പ്രേമത്തിന്‍റെ ലക്ഷണമാണ്. സ്നേഹം നില നില്‍ക്കുന്നത് ലക്ഷ്യ ങ്ങള്‍ക്ക് പുറത്താണ്.

സ്നേഹത്തിന്  "സ്വന്തമെന്നും,  സ്വന്തമാക്കുക "എന്നും  രണ്ടു ലക്ഷ്യങ്ങളില്ല  . അത് കൊണ്ട് സ്നേഹം എന്ന ഇടപെടല്‍ മനുഷ്യന്‍റെ   വൈകാരികതക്ക് പുറത്താണ് സംഭവിക്കുന്നത്. അതില്‍ അഭിനിവേശം  എന്ന അവസ്ഥയില്ല.  അത് കൊണ്ടാണ്  സ്നേഹം   ദൈവീകമാകുന്നത്.

പ്രേമം സ്വാര്‍ഥതയാല്‍ സങ്കീര്‍ണമാണ്  

പ്രേമം എന്ന മനുഷ്യന്‍റെ  ഇടപെടല്‍  തികച്ചും  മന ശാസ്ത്രപരമാണ്. അത് കൊണ്ടതിനെ  നിയന്ത്രി ക്കുന്നത്  വ്യക്തിയുടെ താത്പര്യങ്ങളാണ്. നമ്മുടെ താത്പര്യങ്ങള്‍ മാറുന്നതനുസരിച്ച് പ്രേമവും  മാറുന്നു.

മനുഷ്യന്‍ പ്രേമിക്കുന്നത് അവന്‍റെ  ലക്ഷ്യങ്ങളെയാണ്. ലക്ഷ്യം  അഭിനിവേശത്തിലേക്ക്  കടക്കുന്നതോടെ പ്രേമം  ഊഷ്മളമാവുന്നു.എന്നാല്‍ ലക്ഷ്യം  കീഴടക്കുന്നതോടെ  പ്രേമത്തിന്‍റെ  ത്രില്‍ അടങ്ങുന്നു.
ഇവിടെ നിന്നും സങ്കീര്‍ണത തുടങ്ങുന്നു.

പക്വതയും  പരസ്പരബഹുമാനവും  കാത്തു  സൂക്ഷിക്കുന്ന    പ്രേമബന്ധങ്ങള്‍   ആഴത്തിലേക്ക്  നീങ്ങുകയും  അതിന് ക്രമേണ  ദൈ വികമായ  സ്നേഹത്തിലേക്കു  പ്രവേശിക്കാനും  സാധിക്കുന്നു.ഇതിനു മനുഷ്യനെ സഹായിക്കുന്നത്  സ്വ ബോധം  മാത്രമാണ്.

പക്വതയും പരസ്പര ബഹുമാനവും  വളരാന്‍ വ്യക്തികളില്‍ "സ്വബോധം"  എന്ന  ദൈവികത  വളരേണ്ടിയിരിക്കുന്നു.

സ്വബോധമില്ലാത്ത വ്യക്തിബന്ധങ്ങളില്‍   ഉടലെടു ക്കുന്ന പല വിധമായ സങ്കീര്‍ണതകളാണ്  മനുഷ്യരിലെ  തിന്മകള്‍ക്ക് കാരണം.

മനുഷ്യരില്‍ ശക്തമായ അഹം  നില നില്‍ക്കുന്നത് കൊണ്ട്  ദൈവികമായ  സ്നേഹം അവരിലേക്ക്‌ പ്രവേശിക്കുന്നില്ല.

സ്നേഹം  സ്വബോധത്തില്‍  ധ്യാനനിരതമാണ്.

ഈശ്വരന്‍റെ  നിശബ്ദ മായ സാന്നിധ്യമാണ് സ്നേഹം. സ്നേഹം   ഒരിക്കലും  നിഗളിക്കുന്നില്ല,  സ്വയം വിളിച്ചു കൂവുന്നില്ല,  മുഴങ്ങുന്ന ചെണ്ടയോ  കിലുങ്ങുന്ന ചിലങ്കയോ  പോലെയല്ല.

 എന്നാല്‍ പ്രേമം   സ്വയം  ലോകത്തെ അറിയിക്കാന്‍ താത്പര്യപ്പെടുന്നു. പ്രേമത്തില്‍  അഭിനയം  ചേര്‍ക്കാന്‍ കഴിയും കാരണം മനശാസ്ത്രപരമായ  വികാരമാണ്. വ്യക്തിയിലെ ഉണ്മയുടെ തോത് അനുസരിച്ച് പ്രേമത്തിന്‍റെ  നിറം വ്യത്യസ്തപ്പെട്ടിരിക്കും.

പ്രേമം എന്ന  വികാരവും  തിരമാലകളെപ്പോലെയാണ്. അതിന്  ധ്യാനനിരതമാകാനോ  നിശബ്ദമാകനോ   കഴിയില്ല.

 പ്രണയം  ആകുന്ന  തിര  ഒരു കഥയുടെ ഒഴുക്ക് പോലെ  പ്രവചി ക്കാനാകാത്തതാണ്.

അതിന്  ഒത്തിരി ഇഷ്ടം  എന്ന സ്ഥാനത്ത്  നിന്ന് എതിര്‍ ദിശയിലേക്കു  സഞ്ചരിച്ചു  അവസാനം  വെറുപ്പ്‌ എന്ന സ്ഥാനത്ത് എത്താനും  സാധിക്കും.

വിശ്വപ്രേമം  

വിശ്വ ത്തോട്   മനുഷ്യര്‍ക്കുള്ളത്   ചൂഷണത്തിന്  വേണ്ടിയുള്ള  അഭിനിവേശമാണ് .  അതു  തികച്ചും  സ്വാര്‍ഥപരമാണ്. പ്രകൃതിയെ  മനുഷ്യന്‍, പ്രത്യേകിച്ചു  പരിഷ്കാരികള്‍  കണ്ണടച്ച് ധാരാളമായി ചൂഷണം ചെയ്യുന്നു.
ഒരു കറവപശുവിനോട്  എന്ന  പോലെ  മനുഷ്യന്‍ വിശ്വത്തെ
ഇഷ്ടപ്പെടുന്നതിനെ  വിശ്വപ്രേമം  എന്ന് തന്നെ  വിശേഷിപ്പിക്കണം.

യേശുവിനെപ്പോലൊരു  യോഗിക്ക്  മാത്രമാണ്  വിശ്വത്തെ  സ്നേഹിക്കാന്‍  കഴി യുന്നത്‌. അത് കൊണ്ടാണ്  "സ്നേഹം  ദൈവമാണ്" എന്ന്  യേശു  പറഞ്ഞതും.