മനുഷ്യന്‍റെ പരക്കം പാച്ചില്‍
ലോകത്തെവിടെയും മനസ്സിനെ അടക്കുവാനായി മനുഷ്യര്‍ ആഗ്രഹിക്കുന്നു. കാരണം നമുക്ക് എന്തുണ്ടായാലും മനസ്സമാധനമില്ലെങ്കില്‍ അത് കൊണ്ട് പ്രയോജനം ഇല്ലെന്ന് എല്ലാവരും അറിയുന്നു.
മനസ്സമാധാനത്തി നുവേണ്ടി യോഗ, പ്രാര്‍ഥന, ധ്യാനം, മനശാസ്ത്ര കൗസിലിംഗ്,തീര്‍ഥയാത്ര എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങള്‍ നാം പരീക്ഷിക്കുന്നു.
എന്നാല്‍ ആര്‍ക്കും ഇതുകൊണ്ടൊന്നും മനശാന്തി ലഭിക്കുന്നില്ല.
മനസ്സിനെ അറിയുക.
മനസ്സിനെ അറിയാതെയാണ് മനുഷ്യന്‍ മനസ്സിനെ അടക്കുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് അതിനുള്ള പ്രയത്നങ്ങള്‍ വിഫലമാകുന്നത്.
അജ്ജ്ഞാനിയായ മനുഷ്യന്‍ "ഞാന്‍ അഹവും എന്‍റെ ശരീരത്തിനകത്ത് മനസ്സും" എന്ന ധാരണയില്‍ തന്‍റെ മനസ്സിനെ അടക്കുവാന്‍ ശ്രമിക്കുന്നു. ഇതാണ് സത്യം എന്ന് ധരിക്കുമ്പോള്‍ നമ്മുടെ പ്രയത്നം
പാഴ് വേലയാകുന്നതില്‍ അത്ഭുതമില്ല.
മനസ്സിലല്ല അശാന്തി .
മനുഷ്യനില്‍ മനസ്സില്ല . മനസ്സ് സൃഷ്ടിക്കുന്ന അഹം (Emotional being )ആ നുള്ളത് . മനസ്സ് ഒരു പ്രവര്‍ത്തിയാണ്. ആ പ്രവര്‍ത്തി ചെയ്യുന്നത് "ഞാന്‍" എന്ന സങ്കല്‍പ്പമാണ്(virtual person ). ആശാന്തി നില നില്‍ക്കുന്നത് മനുഷ്യനിലെ ഈ സങ്കല്‍പ്പത്തിലാണ് .
ഈ സങ്കല്‍പ്പമനുഷ്യനെ(Ego Being) തിരിച്ചറിയാതെ മനുഷ്യനില്‍ സമാധാനം സാധ്യമല്ല.
ഈ സങ്കല്‍പ്പം (Ego)നീങ്ങിയാല്‍ (ശുദ്ധമായാല്‍) മനുഷ്യരില്‍ അവശേഷിക്കുന്ന അവസ്ഥയാണ് സമാധാനം.
സമാധാനം നേടാന്‍ ആരും എവിടെയും പോകേണ്ടതില്ല. ഞാന്‍ എന്ന ആജ്ഞത (Ego) നീക്കിയാല്‍ മാത്രം മതി.
