കര്‍മയും നിയോഗവും
നാമെല്ലാവരും ഭൂമിയില്‍ അഥിതികളാണ് എന്ന് എല്ലാവര്‍ക്കുമറിയാം . പക്ഷെ നാം എവിടെ നിന്നും വന്നു,എവിടേ ക്ക്പോകുന്നു എന്നുള്ളതിന് ഉത്തരമില്ലാതെ വരുമ്പോള്‍ മനുഷ്യന്‍റെ മനശാസ്ത്രം പല ആശയങ്ങളും നമുക്ക് മുന്‍പില്‍ കൊണ്ടുവരും.
മന്ത്രവാതിയും, കൈനോട്ടക്കാരനും,ജ്യോത്സ്യനും ,പൂജാരിയും, പുരോഹിതനും, മനശാത്ര ജ്ഞ്ജനും എല്ലാം അവരവരുടെ ആശയം നമ്മിലേക്ക് കൊണ്ടുവരും. അതില്‍ നിന്ന് നാം വിശ്വസിക്കുന്നതിനെ ഓരോരുത്തരും സ്വയം തെരെഞ്ഞെടുക്കുന്നു.
ആരോ മുന്‍കൂട്ടി നിശ്ചയിച്ചത്പോലെ നമ്മുടെ ജീവിതത്തില്‍ ഓരോന്ന് സംഭവിക്കുന്നു എന്ന വിശ്വാസമാണ് നിയോഗം എന്ന് പറയുന്നത്.
ദൈവ വിശ്വാസികള്‍ ഇതിനെ ഈശ്വരനിയൊഗമെന്നും അല്ലാത്തവര്‍ തലവരയെന്നുമൊക്കെ പറയുന്നതിന്‍റെ യുക്തി എന്താണ് ?.
കര്‍മ എന്നാല്‍ പ്രവര്‍ത്തിയും അതിന്‍റെ കാരണവും ( Cause and effect )
ഒരു തുടര്‍ക്കഥ പോലെ മനുഷ്യനെ ക്രീയാത്മകനാക്കുന്ന പദ്ധതിയാണ്.
ഓരോ കുഞ്ഞുപിറക്കുമ്പോഴും മാതാ പിതാക്കള്‍ക്ക് ചില സ്വപ്‌നങ്ങള്‍ ഉണ്ടാവും.എന്നാല്‍ കുട്ടികള്‍ വലുതായി വരുമ്പോള്‍ അവര്‍ക്കും ചില സങ്കല്പങ്ങള്‍ ഉണ്ടാവും .
എന്നാല്‍ കാലം ചെല്ലുമ്പോള്‍ സംഭവിക്കുന്നത് മ റിച്ചായിത്തീരുമ്പോള്‍ അതാണ് നിയൊഗമെന്ന ലേബലില്‍ മനുഷ്യന്‍ സമശ്വാസി ക്കുന്നു.
നിയോഗം മനശാസ്ത്രപരമായ വിശ്വാസവും കര്‍മയെന്നത് നാമറിയാതെ തന്നെ നമ്മെ പിന്തുടര്‍ന്ന് വരുന്ന ജീവാത്മാവിന്‍റെ ഗതിയുമാണ്.
മശാസ്ത്ര പരമായി ജീവിക്ക്കുന്ന ജീവാത്മാവിന്(ego) കര്‍മ എന്ന വിഷമ വൃ ത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള മാര്‍ഗ്ഗമാണ് ക്രിസ്തു പറഞ്ഞതായ "ആത്മാവില്‍ പുനര്‍ജനനം" അഥവാ മോക്ഷം.
ലക്ഷ്യമില്ലാതെ ഭൂമിയില്‍ ഒരു മനുഷ്യനും ജനിക്കുന്നുമില്ല മരിക്കുന്നുമില്ല. അത് പ്രഭവസ്ഥാനത്ത് തിരിച്ചെത്തുകയാണ്.
എന്നാല്‍ മനുഷ്യന്‍റെ മനശാസ്ത്രം സത്യം അറിയാതെ പല പല സങ്കല്‍പ്പങ്ങള്‍ സൃ ഷ്ടി ക്കുന്നതാണ് നിയോഗവും യൊഗവുമൊക്കെ.
ഈ നിമിഷം വരെ സംഭവിച്ചത് തിരിച്ചു വിടാന്‍ ആര്‍ക്കും കഴിയില്ല.അത് വിധിയായിപ്പോയി.
എന്നാല്‍ ഈ നിമിഷം മുതല്‍ മുന്‍പോട്ടു ഒരിക്കലും വിധിയായിട്ടില്ല.അത് തിരിച്ചറിയാന്‍ ബോധം ഉള്ള ആര്‍ക്കും മുന്നോട്ടുള്ള ഗതി മാറ്റി വിടാന്‍ സാധിക്കും. അവിടെ ദൈവവും പിശാചും ഒരു ചുക്കും ചെയ്യുന്നില്ല.
ദൈവവും പിശാചും നമുക്ക് മുമ്പില്‍ നാം തുറക്കുന്ന രണ്ടു സാധ്യതകളാണ്.
ദൈവം ഉണ്ടെങ്കില്‍ പിശാചും ഉണ്ട്. ഇല്ലെങ്കില്‍ രണ്ടുമില്ല.അപ്പോള്‍ ഉള്ളത് സത്യമാണ്.
ഈ സത്യമറിയാന്‍ മനുഷ്യന്‍ അവനവന്‍റെ മനശാസ്ത്രം (Ego) മറി കടക്ക്ണം. അപ്പോള്‍ നാം ആയിരിക്കുക എന്ന അവസ്ഥയിലെത്തും. അതാണ് ക്രി സ്തു പറഞ്ഞ സ്വര്‍ഗ്ഗരാജ്യം.
