സാമ്പത്തീക രംഗത്ത് മുന്നേറുന്നതിനു ഒരു വരവ് ചെലവ് ബാലൻസ് ഷീറ്റ് അത്യന്താപേക്ഷിതമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.
എന്നാല്‍ നമ്മുടെ ആരോഗ്യപരിപാലനവുമായി ബന്ധപെട്ട ഒരു ബാലൻസ് ഷീറ്റ് ഇല്ലാത്തതാണ് ധാരാളം മനുഷ്യര്‍ രോഗികളായി ആശുപത്രികളില്‍ സ്ഥിരം അഭയാര്‍ഥികളാവുന്ന്തിന്‍റെ കാരണം.
എന്താണ് ആരോഗ്യം.
ആരോഗ്യം ഒരവസ്ഥയാണ്. അതൊരു ലക്ഷ്യമല്ല എന്ന തിരിച്ചറിവാണ് ആരോഗ്യകരമായി ജീവിക്കാന്‍ നമുക്ക് ആദ്യമായി വേണ്ടത്.
ആരോഗ്യമെന്ന അവസ്ഥ സൃഷ്ടിക്കുന്നതും അത് കാത്തു സൂക്ഷിക്കേണ്ടതും വ്യക്തിപരമായ ഒരാവശ്യവും കടമയുമാണ് .
ആരോഗ്യമില്ലാത്ത ഒരാള്‍ക്ക് മറ്റെന്തൊക്കെയുണ്ടായിട്ടും ഒരു കാര്യവുമില്ല എന്ന് രോഗം വരുമ്പോള്‍ മാത്രം എല്ലാവരും അറിയുന്നു .
ആരോഗ്യം ഒരവസ്തയാണെന്ന് മനസ്സിലാക്കുമ്പോള്‍ ഡോക്ടറേക്കാള്‍ പ്രാധാന്യം രോഗിക്കാണെന്ന് നാം സ്വയം അറിയുന്നു .ചികിത്സയേക്കാൾ വേണ്ടത് പ്രതിരോധമാണെന്നും നാം അറിയുന്നു. മാത്രമല്ല രോഗം വരാതെ സൂക്ഷിക്കണമെന്ന ബോധം മനുഷ്യരിലുണ്ടാവുമ്പോള്‍ അവര്‍ സ്വയം ഉത്തരവാതിത്വത്തോടെ ജീവിക്കാന്‍ പഠിക്കുന്നു.
എന്‍റെ ആരോഗ്യം എന്‍റെ ജീവിതത്തിന്‍റെ അടിത്തറയാണെന്ന തിരിച്ചറിവാണ് എന്നെ ഉത്തരവാതിത്വമുള്ള വ്യക്തിയാക്കു ന്നത്.
അറിവും അറിവില്ലായ്മയും
നമോരൊരുത്തരും വ്യക്തിപരവും മാറിക്കൊണ്ടിരിക്കുന്നതുമായ ഒരവസ്ഥയാണ് ഇതിന് പാശ്ചാത്യന്‍ EGO എന്നും നമ്മള്‍ അഹം എന്നും പറയുന്നു.
ഇതിനെപ്പറ്റിയാണ് ശ്രീയേശു പറഞ്ഞിരിക്കുന്നതും " ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു"
ഈ വഴിയില്‍ നിന്നും സത്യവും ജീവനും മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള അവസ്ഥയാണ് അഹം (EGO ).ഇത് 50/50 അറിവും അറിവില്ലായ്മയുമാണ്.
നമോരൊരുത്തരും വ്യക്തിപരവും മാറിക്കൊണ്ടിരിക്കുന്നതുമായ ഒരവസ്ഥയാണ് ഇതിന് പാശ്ചാത്യന്‍ EGO എന്നും നമ്മള്‍ അഹം എന്നും പറയുന്നു.
ഇതിനെപ്പറ്റിയാണ് ശ്രീയേശു പറഞ്ഞിരിക്കുന്നതും " ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു"
ഈ വഴിയില്‍ നിന്നും സത്യവും ജീവനും മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള അവസ്ഥയാണ് അഹം (EGO ).ഇത് 50/50 അറിവും അറിവില്ലായ്മയുമാണ്.
നമ്മളെ നമ്മളാക്കുന്നതിന് പിറകില്‍ രണ്ട് കാര്യങ്ങളാണ്. അത് നമ്മുടെ അറിവും അറിവില്ലായ്മയുമാണ് .
അറിവും ജ്ഞാനവും(wisdom )
നമ്മുടെ ബുദ്ധി സൃഷ്ടി ക്കുന്നതാണ് അറിവ്. ബുദ്ധിയും സ്വബോധവും കൂടി സൃഷ്ടിക്കുന്നതാണ് ജ്ഞാനം .
അറിവും ജ്ഞാനവും(wisdom )
നമ്മുടെ ബുദ്ധി സൃഷ്ടി ക്കുന്നതാണ് അറിവ്. ബുദ്ധിയും സ്വബോധവും കൂടി സൃഷ്ടിക്കുന്നതാണ് ജ്ഞാനം .
നമുക്ക് ലഭിക്കുന്ന അറിവ് ശരിയായതല്ലെങ്കിലും അത് നമ്മുടെ അറിവില്ലായ്മയെക്കാള്‍ നമുക്ക് ദോഷമാകാം. അത് കൊണ്ട് ആരോഗ്യ കാര്യങ്ങളില്‍ മറ്റു ള്ളവര്‍ പറയുന്നതിനെ കണ്ണടച്ച് വിശ്വസിക്കാതെ നാം മനസ്സിലാക്കുന്ന കാര്യങ്ങള്‍ സ്വയം അനുഭവിച്ച് അറിയുക തന്നെ വേണം .
നാം ഓരോരുത്തരും വ്യത്യസ്ഥരും വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ ജീവിതം നയിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ നമ്മളില്‍ എന്തൊക്കെ ശരിയായിട്ടുണ്ട്, തെറ്റായിട്ടുണ്ട്, നമ്മുടെ പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും പൂര്‍ണമായി അറിയുന്നത് നമ്മള്‍ മാത്രമാണ്.
സ്വ ബോധം കൊണ്ട് സ്വയം നിരീക്ഷിക്കുകയും പലതും പരീക്ഷിക്കുകയും ചെയ്യുന്നതായാല്‍ നമുക്ക് ലഭിക്കുന്ന അറിവിനെ നമുക്ക് ജ്ഞാനമാക്കിമാറ്റാനും നമ്മളെത്തന്നെ ഉത്തരവാതിത്വമുള്ള വ്യക്തികളാക്കാനും സാധിക്കും.
അഭയം ആരോഗ്യത്തിന്‍റെ അടിസ്ഥാനം.
ഭയമാണ് മനുഷ്യരെ നയിക്കുന്ന അടിസ്ഥാന വികാരം. അതിന് കാരണം നമ്മുടെ അഹം എന്ന അവസ്ഥയുടെ അനിശ്ചിതാവസ്ഥയാണ് .ഭയം എന്ന അവസ്ഥ നാം ഭയപ്പെടുന്നതിനെ നമ്മിലേക്ക് ആകർഷിക്കുന്നു.
ഭയം പല വിധത്തില്‍ നമ്മുടെ ജീവിതത്തെ പരാജയപ്പെടുത്തുന്നു. ഭയം എന്ന അവസ്ഥ ആരോഗ്യം എന്ന അവസ്ഥക്ക് കോട്ടം വരുത്തുന്ന പ്രധാന ഘടകമാണ്
ഏത് രോഗവും ഞാന്‍ എന്ന അഹത്തെയാണ് ബാധിക്കുന്നത്. അഹം എന്നാല്‍ ശരീരവും അതില്‍ നിലകൊള്ളുന്ന വൈകാരീകമായ സാങ്കല്‍പ്പീക വ്യക്തിത്വവും ചേര്‍ന്ന "ഞാന്‍" ആണ് ( psychosomaticus ) .
ആധുനീക വൈദ്യശാസ്ത്രം പരാജയപ്പെടുന്നത്.
മോഡേന്‍ മെഡിസിന് പലതും കഴിയും. വ്യവസായീകമായത് കൊണ്ട് അതിന്‍റെ വളര്‍ച്ചയും വളരെ പെട്ടെന്നാണ്.
ആയുര്‍വേദം എന്ന പദം വ്യവസായീകമായി പണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരും അതിന് നിന്ന് കൊടുക്കുന്നവരും "വേദം" എന്ന പദത്തിന് അറിവ് എന്ന് മാത്രമാണ് അര്‍ഥംകൊടുക്കുന്നത്.ആയുര്‍ വേദം വെറും അറിവ് മാത്രമല്ല.
വ്യവസായം ലക്ഷ്യമിടുന്നത് പണത്തെയാണ്. പണം മുടക്കി ആരോഗ്യം വാങ്ങാന്‍ നടക്കുന്ന മനുഷ്യന് പല കളിപ്പും പറ്റുന്നതില്‍ അത്ഭുതമില്ല.
രോഗചികിത്സയില്‍ സ്വാര്‍ഥതാത്പര്യം (പണമായാലും പ്രശസ്തിയായാലും) കടന്ന് വരുന്നത് ദൈവീകതക്ക് എതിരാണ്. കാരണം കച്ചവടവും മനശാസ്ത്രവും രണ്ടും ദൈവീകമല്ല.
എന്നാല്‍ നന്മകള്‍ പുറപ്പെടുന്നത് ദൈവത്തില്‍ നിന്ന് മാത്രമാണ്. നന്മക്ക് സ്വയം പരസ്യപ്പെടുത്തേണ്ട അവശ്യമില്ല. എന്നാല്‍ ഇന്ന് ആരോഗ്യം വിറ്റഴിക്കുന്നത് പരസ്യം വഴിയാണ്. ഈ പരസ്യം മനുഷ്യനെ പറ്റി ക്കുന്നത് മനുഷ്യന്‍ അറിയുന്നേയില്ല. കലയും കലാകാരന്മാരും പരസ്യത്തി ന്‍റെ അപ്പോസ്തോലന്മാരാ കുന്നതിന്‍റെ രഹസ്യമിതാണ്.
മോഹന്‍ലാലോ മമൂട്ടിയോ പരസ്യത്തില്‍ വന്നാല്‍ ജനം കൂട്ടത്തോടെ പോയി അത് തന്നെ വാങ്ങും.
"സ്വബോധം" മാത്രം പരസ്യം വഴി കണ്ടെത്തി പാക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു സാധനമല്ല. അത് നാം ഓരോരുത്തരും സ്വയം ആര്‍ജിക്കേണ്ട ദൈവീകമായ അവസ്ഥയാണ് .
മനസ്വീകം ( Mental)
ആധുനീക വൈദ്യശാസ്ത്രത്തിന് പിടികിട്ടാത്ത പല രോഗങ്ങളും ഉള്‍പ്പെടുത്തുന്ന വിഭാഗമാണ് മനസ്വീകം ( psycho-somatic disorder).
ഇത് കൂടാതെ മനസ്സിനെ മാത്രം ബാധിക്കുന്ന രോഗമായ " ഭ്രാന്ത്" ( madness ) വേറെയും ഉണ്ട്.
എന്നാല്‍ മനസ്സ് എന്ന സങ്കല്‍പ്പം( virtuality ) മനശാസ്ത്ര പരിധിയിലും നില്‍ക്കുന്നതല്ല
എന്താണ് മനസ്സ്.
മനസ്സ് എന്താണെന്നറിയാത്ത ശാസ്ത്രമാണ് മനസ്സിന് രോഗം വരുന്നു എന്ന് പറയുന്നത്.അത് കൊണ്ടാണ് മനസ്സിന് സമാധാനം ഇല്ലെന്ന് മനുഷ്യരും പറഞ്ഞു നടക്കുന്നത്.
രോഗവും അസമാധാനവും വരുന്നത് മനസ്സിനല്ല, മറിച്ച് "ഞാന്‍" എന്ന അവസ്ഥക്കാണ്.
സുഖം എന്നത് ഒരവസ്ഥയാണ്. അസുഖം അതിന്‍റെ വിപരീതാവസ്ഥയാണ്. ഇത് രണ്ടും അനുഭവിക്കുന്ന "ഞാന്‍" മൂന്നാമതൊരവസ്തയാണ്.
ഈ "ഞാന്‍" എന്താണെന്നു പഠി ക്കാന്‍ കഴിയാത്തതാണ് ശാസ്ത്രത്തിന്‍റെ പരിമിതി.
ഇത് തന്നെയാണ് രാഷ്ട്രീയത്തിന്‍റെയും മതത്തിന്‍റെയും അവയെ സൃഷ്ടിക്കുന്ന മനശാസ്ത്രത്തിന്‍റെയും പരിമിതി.
ഇത് തന്നെയാണ് ബുദ്ധിമാനായ മനുഷ്യന്‍റെയും പരിമിതി (limitation )
മനസ്സെന്നാല്‍ ഒരു പ്രവര്‍ത്തിയാണ്.
മനസ്സ് ചെയ്യുന്നതെന്തോ അതാണ് മനസ്സ്. (Mind is what it does ) ഇതിനപ്പുറം ഒരു നിര്‍വചനം മനസ്സിന് കൊടുക്കാന്‍ സാധ്യമല്ല.
മനുഷ്യന്‍ ചെയ്യുന്നതെന്തും "മനസ്സ്" എന്ന പ്രവര്‍ത്തികൊണ്ട് മാത്രം സാധി ക്കുന്നതാണ്.
എന്താണ് മനുഷ്യന്‍.
സാധാരണ മനുഷ്യനും അവന്‍ നയിക്കുന്ന ശാസ്ത്രത്തിനും അറിയാവുന്ന മനുഷ്യന്‍ വെറും "psycho -somaticus" എന്ന അഹം ആണ്.ഇത് ഒരു വ്യക്തിയും അവസ്ഥയും കൂടി ചേര്‍ന്നതാണ്.
"ഞാന്‍" എന്നത് എപ്പോഴും ഒര പൂര്‍ണ്ണമായ അവസ്ഥയാണ് (human status ). കാരണം ഇത് ഒരു പകുതി മാത്രമാണ്.
മറ്റേ പകുതി ദൈവീകമായ "ഞാന്‍"(Awareness Being- ബോധം ) ആണ്. അതിനെ അറിയാന്‍ അഹം ആകുന്ന ഞാന്‍ എന്നെത്തന്നെ മറി കടക്കണം.
ഞാന്‍ എന്നെ മറി കടക്കുന്നതിനെയാണ് " ആത്മാവില്‍ പുനര്‍ജനിക്കുക" എന്ന് യേശു പറഞ്ഞത്.
ഗീതയില്‍ ശ്രീ കൃഷ്ണന്‍ അര്‍ജുനനോടു ആവശ്യപ്പെടുന്നതും ഇത് തന്നെയാണ് "surrender to me" നീ എനിക്ക് കീഴ്പ്പെടുക. അപ്പോള്‍ നിന്‍റെ ഭയം നിന്നെ വിട്ടു പോകും. നീ സൗഖ്യം പ്രാപിക്കും. ഇതാണ് ഗീതയിലെ സാരാംശം .
മനസ്സ് ഒരു പ്രവര്‍ത്തിയായത് കൊണ്ട് അതിനല്ല രോഗം എന്ന
അവസ്ഥയുണ്ടാകുന്നത്.
രോഗം വരുന്നത് ഞാന്‍ എന്ന എന്‍റെ അവസ്ഥക്കാണ്.
ഞാനും ബഡ്ജറ്റും.
ഞാന്‍ എന്ന അവസ്ഥയിലേക്ക് വരുന്നതും പോകുന്നതുമായ (വൈകരീകവും ,വസ്തുതാപരവും ) എന്തും സ്വയം അറിഞ്ഞു ഒരു വരവ് ചെലവ് കണക്ക് സൂക്ഷിച്ചാല്‍ മനുഷ്യരുടെ പല അസുഖങ്ങളും മരുന്നും മന്ത്രവുമില്ലാതെ തന്നെ തടയാന്‍ കഴിയുന്നതാണ് .
ഇത് മനശാസ്ത്ര പരമായ ഒരറിവല്ല എന്ന് കൂടിയറിയുക.
