ഉത്തമ വിദ്യാഭ്യാസത്തില്‍ നിന്നും ഉത്തമ വ്യക്തി
മനുഷ്യരില്‍ ശ്രേഷ്ടമായൊരു വ്യക്ത്ത്വത്തിന്‍റെ കുറവാണു അവന്‍റെ ജീവിത പരാജയങ്ങള്‍ക്കും ദു:ഖത്തിനും കാരണമാകുന്നത്.
മനുഷ്യരിലെ ഈ വ്യക്തിത്വ പരാജയമാണ് ഭൂമിയിലെ മറ്റെല്ലാ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത് .
ചിന്ത അറിവിന്‍റെ കവാടം
അറിഞ്ഞതില്‍ നിന്നും അറിയേണ്ടതിലേക്കുള്ള അന്വേഷണമാണ് ചിന്ത. എവിടെയും നാം മാറി ചിന്തിക്കുന്നതാണ് പുതിയ അറിവിന്‍റെ അടിസ്ഥാനം. പ്രസക്തമായ ചോദ്യങ്ങള്‍ നമ്മെ മാറി ചിന്തി ക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ കൂടിയാണ് നാം പുതിയ അറിവിലെത്തുന്നത് .ഇന്നലത്തെ അറിവുകൊണ്ട് ഇന്ന് ജീവിക്കുന്നതാണ് പരാജയങ്ങള്‍ക്കു കാരണം.
നമ്മുടെ അറിവിനും എക്സ്പയറി ടൈറ്റ് ഉണ്ടെന്നു നാം മറക്കരുത്.
പുതിയ ചോദ്യങ്ങള്‍ വഴി നമ്മിലെ വ്യക്തിയെ പുതിയ അറിവിലെത്തിക്കുന്നതാണ് ഉത്തമ വിദ്യാഭ്യാസം. ഉത്തമ വിദ്യാഭ്യാസത്തി ല്‍ കൂടി യാണ് ഉത്തമ വ്യക്തികള്‍ ഉണ്ടാകുന്നത്.
വിശ്വാസം മനുഷ്യരെ വളര്‍ച്ചയില്‍ തടയുന്നതിന് കാരണം അതില്‍ ചോദ്യം ഇല്ലാത്തതാണ്. മനുഷ്യന്‍ അറിയുന്നതിന് പകരം എന്തെങ്കിലും വിശ്വസിക്കുന്നത് നമ്മുടെ അലസതയും ഭയവും കൊണ്ടാണ്.
ലോകത്ത് മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ധാരാളമുണ്ട്. മഹത്തായ മതങ്ങളും മതവിശ്വാസികളായി ധാരാളം മനുഷ്യരും ഭൂമിയിലുണ്ട്. .
എന്നിട്ടും ഉത്തമ വ്യക്തികളായി മനുഷ്യരാരും മാറുന്നില്ല. അതെന്തു കൊണ്ടാണെന്ന് ചിന്തിക്കാന്‍ മനുഷ്യന് സമയവുമില്ല.
അതിന് കാരണം ഓരോ മനുഷ്യനും ഓരോരോ പ്രശ്നങ്ങളില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍ അതില്‍ നിന്നും രക്ഷപെടുന്നതിനെക്കുറിച്ച് മാത്രമാണ് ഓരോ മനുഷ്യന്‍റെയും ചിന്ത.
മതങ്ങളെല്ലാം ദൈവത്തെയാണ് ലക്‌ഷ്യം വക്കുന്നത്. മനുഷ്യരെ ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കാന്‍ മതങ്ങള്‍ക്ക് കഴിയില്ല. kകാരണം മതങ്ങള്‍ക്ക് മാറി ചിന്തിക്കാന്‍ കഴിയില്ല.
പഴഞ്ചന്‍ ആശയങ്ങള്‍ തന്നെ അവര്‍ക്ക് ധാരളമാണ് മനുഷ്യനിലെ മനശാസ്ത്രം ഒരിക്കലും മാറുന്നില്ല എന്ന് മതങ്ങള്‍ക്കുമറിയാം.
അതേ മനശാസ്ത്രം തന്നെയാണ് മതങ്ങളെയും പ്രവര്‍ത്തിപ്പിക്കുന്നത്. അത് കൊണ്ടാണ് മനുഷ്യരില്‍ മാറ്റം വരുത്തുന്നതില്‍ മതങ്ങള്‍ പരാജയപ്പെടുന്നത്.
ബോധം നല്‍കുന്ന ജാഗ്രത
വര്‍ത്തമാനത്തിലിരുന്നുകൊണ്ട് ഭാവിയെ അഭിസംബോധന ചെയ്യാനുള്ള പ്രാപ്തിയാണ് വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത്.
അതിന് താത്വീകമായ ചിന്തയാണ് ആവശ്യം. സ്വതന്ത്രമായ ചിന്തക്ക് മാത്രമേ വ്യക്തിയെ രൂപ പ്പെടുത്താന്‍ കഴിയൂ. സ്വതന്ത്രമായ ചിന്തക്ക് "സ്വബോധം" എന്ന അടിസ്ഥാനം മനുഷ്യരില്‍ ഉണരണം. അപ്പോള്‍ ആ വ്യക്തി നിരന്തരം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കും.
സ്വബോധം എന്ന ഉണര്‍വാണ് ഉത്തമനായ ഏത് വ്യക്തിയിലും ശക്തിയും ഊര്‍ജവുമായി പ്രവര്‍ത്തിക്കുന്നത്. മനശക്തിയും ബുദ്ധി ശക്തിയും അതിന് വളരെ താഴെയാണ്.
ഇന്നത്തെ വിദ്യാഭ്യാസം കൊണ്ട് യുവജനങ്ങളില്‍ സ്വബോധം ഉണരുന്നില്ല. അതിനു കാരണം അവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം മനശാസ്ത്രപരമായി പ്പോകുന്നതാണ്.
ഏറ്റവും കൂടല്‍ പണം നേടുന്ന വിദ്യകളാണ് എല്ലാവരും പഠിക്കാന്‍ തെരഞ്ഞെടുക്കുന്നത്. അവിടെയാണെങ്കിലും സ്വയം ചിന്തിക്കാന്‍ നാം കുട്ടികളെ പഠിപ്പിക്കുന്നില്ല. സ്വയം ചിന്തിക്കാ ത്തവരില്‍ ഒരിക്കലും സ്വബോധം ഉണരില്ല.
താത്വീകമായ ചിന്തയില്ലയ്മയാണ് വ്യക്തിയിലെ കുറവുകള്‍ സൃഷ്ടിക്കുന്നത്. താത്വീകതയുടെ അഭാവമാണ് അതിനു കാരണം. അവിടെ മനുഷ്യ ന്‍റെ ചിന്തകള്‍ കാടു കയറുന്നത് കൊണ്ട് സമൂഹത്തോട് ഉത്തരവതിത്വവും പ്രതിബദ്ധതയും ഉണ്ടാകുന്നില്ല.
നാം സ്വയം നമ്മളോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെയാണ് ഉദാത്തമായ ചിന്ത രൂപ പ്പെടുന്നത് .
സന്യാസി ഉത്തമനായ വിദ്യാര്‍ഥി
സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിവുണ്ടാകുമ്പോള്‍ നാം ഓരോരുത്തരും സന്യാസിമാരായി മാറുന്നു. സന്യാസിയാകുകയെന്നാല്‍ സത്യാന്വേഷിയാകുക എന്നാണ് .
അതിന് പരമ്പരാഗതമായി കണ്ടു വരുന്ന യാതൊരു വേഷം കെട്ടുകളും ആവശ്യമില്ല. മറിച്ച് എല്ലാ വേഷവും അഴിച്ചു മാറ്റി വെറും സാധാരണക്കാരനാവുകയാണ് ആവശ്യം.
സത്യാന്വേഷി ആത്മീയ പാതയില്‍ പ്രവേശിക്കുന്നതോടെ അവന്‍റെ വ്യക്തിത്വം ശ്രേഷ്ടതയില്‍ ഉറപ്പിക്കാന്‍ കഴിയുന്നു. അപ്പോളവന്‍ മനശാസ്ത്ര ത്തോട് വിട പറയുന്നു.
കാരണം ആത്മീയത വ്യക്തിക്ക് പുറത്ത് പ്രത്യേകമായി ഒന്നും തന്നെ അന്വേഷിക്കുന്നി ല്ല. അത് കൊണ്ട് തന്നെ സത്യാന്വേഷി മനശാസ്ത്രപരമായി പ്രവര്‍ത്തിക്കുന്നില്ല. സത്യാന്വേഷണം വെറുമൊരു ഹോബിയല്ല മറിച്ചു ഉത്തരവാതപരമായ ജീവിതമാണ്.
ആത്മീയത പവിത്രമായ ഒരു പാതയാണ്. ഈ പാതയില്‍ ചലിക്കുന്ന ഏത് വ്യക്തിക്കും ഭൗതീകതയില്‍ പരാജയം സംഭവിക്കുന്നില്ല. അവര്‍ക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.ആവശ്യത്തില്‍ കവിഞ്ഞ ആഗ്രഹങ്ങളുമില്ല. അത് കൊണ്ടവര്‍ നിത്യമായ നിറവ് അനുഭവിക്കുന്നു.
ആത്മീയത ധീരതയുടെ വഴി
അലസന്മാര്‍ക്കും ഭീരുക്കള്‍ക്കും ചേരുന്ന വഴിയല്ല ആത്മീയത. അവര്‍ക്ക് അനുയോജ്യം മതമാണ് . അതിലാവുമ്പോള്‍ കൂട്ട്കെട്ടിന്‍റെ രസമാസ്വദിച്ച് മനസ്സിനെ മത്ത് പിടിപ്പിക്കാന്‍ കഴിയും . അപ്പോളവര്‍ക്ക് ധൈര്യം വന്നത് പോലെ തോന്നും. പിന്നെ എന്ത് തോന്ന്യാസവും പ്രവര്‍ത്തിക്കാനും അവര്‍ക്ക് മടിയുണ്ടാകില്ല.
ആത്മീയത ധീരന്മാരുടെ വഴിയാണ്. അത് കൊണ്ടാണ് കുരിശില്‍ തറക്കുമെന്ന് അറിഞ്ഞിട്ടും യേശു റോമാസാമ്രാജ്യത്തിന് കീഴ്പ്പെടാതിരുന്നത്.
.
മനുഷ്യനില്‍ പരിവര്‍ത്തനം വരുത്താന്‍ മതങ്ങള്‍ക്കാവില്ല .കാരണം മതവും മനുഷ്യനും മനശാസ്ത്രപരമായാണ് പ്രവര്‍ത്തിക്കുന്നത്.
മനുഷ്യന്‍ നന്നായാലേ മതങ്ങള്‍ നന്നാവൂ
രണ്ടിനും ഒരേ ഗതികേടാണ്. മനുഷ്യന്‍ നന്നായാലേ മതങ്ങള്‍ നന്നാവൂ. മതങ്ങള്‍ നന്നായാലേ മനുഷ്യരും നന്നാവൂ . എന്നാല്‍ രണ്ടുകൂട്ടരും നന്നാ വാനുണ്ട് എന്ന് പരസ്പരം അവശ്യപ്പെട്ടുകൊണ്ടിരിക്കും.
പുത്തന്‍ ചിന്തയുടെ അഭാവത്താല്‍ പരിവര്‍ത്തനം മാത്രം രണ്ടു കൂട്ടരിലും അസാധ്യമാണ്.
ആത്മീയതയുടെ വഴി തിരിച്ചറിയുന്ന മനുഷ്യന്‍ സ്വയം പരിവര്‍ത്തനത്തിന് വിധേയനായി ഉത്തമനായിതീരുന്നു.
