1/29/2013

രാജാധികാരവും രാഹുല്‍ഗാന്ധിയും





The divine right of kings, or divine-right theory of kingship, is a political  and religious  doctrine of royal and political legitimacy . a monarch  is subject to no earthly authority, deriving the right to rule directly from the will of God. The king is thus not subject to the will of  people.

രാജാധികാരം ദൈവീകമാണ്‌ എന്നതാണ്  ചരിത്രാതീത കാലം മുതല്‍ മനുഷ്യന്‍ വിശ്വസിച്ചു വരുന്നതും  മനുഷ്യനെ വിശ്വസിപ്പിച്ചിട്ടുള്ളതും.

ഇതിന്‍റെ പിറകിലൊരു  മനശാസ്ത്രമുണ്ട്‌. "രാജാവും ഒരു മനുഷ്യനല്ലേ"  എന്ന് സാധാരണ ജനം  ചിന്തിക്കരുത് ചോദി ക്കരുത്.

ചോദിച്ചാല്‍ രാജാവിന്‌ ഉത്തരം മുട്ടും.

ഇന്ത്യ സ്വതന്ത്രമായ ജനാധിപത്യ റിപ്പബ്ലിക് ആയിട്ടും  നമ്മുടെ രാഷ്ട്രിയ പാര്‍ട്ടികളില്‍  രാജവാഴ്ച   അവസാനിക്കാത്തതിന്   കാരണം മറ്റൊന്നുമല്ല.

ആധിപത്യവും അടിമത്വവും.

ഒരേ മനശാസ്ത്രത്തിന്‍റെ  രണ്ടു വശങ്ങളാണ്  ആധിപത്യവും  അടിമത്വവും. മനുഷ്യന്‍ മനശാസ്ത്രപരമായി  ജീവി ക്കുന്നിടത്തോളം  ഇതിന് മാറ്റം വരുത്താന്‍ കഴിയില്ല.

നെഹ്‌റു മുതലിങ്ങോട്ട്‌ ഇന്ത്യ ഭരിച്ചിട്ടുള്ളത്‌  കോണ്ഗ്രസ്സ് പാര്‍ട്ടിയും  കോണ്ഗ്രസ്സ്  പാര്‍ട്ടിയെ നയിക്കുന്നത്  ഒരേ ഒരു കുടുംബവുമാണ്.

 കാലം മാറിയാലും ജനം മാറുന്നില്ല. മാറാന്‍ അവരുടെ മനശാസ്ത്രം അവരെ അനുവതിക്കുകയുമില്ല.

രാഹുല്‍ ഗാന്ധി കൊണ്ഗ്രസ്സിന്‍റെ  തലപ്പത്ത് വന്നതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്  അതാണ്.

ഇത് കൊണ്ഗ്രസ്സിന്‍റെ  സംഘാടനാശൈലിയെക്കാളുപരി  മനുഷ്യന്‍റെ  പൊതുവായ  ഒരു ബലഹീനതയാണ്.

ഈ ബലഹീനത ഒരു പക്ഷെ മനുഷ്യനില്‍ ദൈവം അറിഞ്ഞു കൊണ്ട് തന്നെ വച്ചിട്ടുള്ളതുമാണ്.

അത് കൊണ്ടാണല്ലോ  ബുദ്ധി കൊടുത്ത ദൈവം മനുഷ്യന് ബോധം കൂടി  കൊടുക്കാഞ്ഞത്.

മതവും രാഷ്ട്രീയവും  ഒരു വികാരമാണ്.

ആധിപത്യവും അടിമത്വവും എന്ന  രണ്ടു വശങ്ങളില്ലാതെ  മനുഷ്യരെ ഈ പ്രസ്ഥാനങ്ങളില്‍ കൂടി നയിക്കാനും കഴിയില്ല. ഇതാണ് എവിടെയും  മനുഷ്യന്‍ അനുഭവിക്കുന്ന ബലഹീനതയും.

മനുഷ്യന്‍റെ  വികാരം നിയന്ത്രിക്കാന്‍ രണ്ടു ശക്തികള്‍ക്ക് മാത്രമേ സാധിക്കൂ.


ഒന്ന് ദൈവം എന്ന സങ്കല്‍പ്പം  രണ്ട് ഒരു ഏകാധിപതി.

പല മുസ്ലിം രാജ്യങ്ങളും   ഏകാധിപതികളുടെ  കീഴിലായതും അവരെ  ഒഴിവാക്കിയപ്പോള്‍ ആ രാജ്യങ്ങളെല്ലാം  അരക്ഷിതത്വത്തിലേക്ക് നീങ്ങിയതും  നാം കണ്ടു കഴിഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും മതം എന്ന വികാരം ഒഴികെ  ഒരേ ജനതയും സംസ്കാരവും പിന്തുടരുന്നവരായിരുന്നു.

ഇന്ന് പാക്കിസ്ഥാന്‍  ഒരു രാജ്യമായിട്ട ല്ല, പല രാജ്യമെന്നപോലെയാണ് കാര്യങ്ങളുടെ പോക്ക് .

ചീഫ്ജസ്റ്റീസും  പ്രസിഡണ്ടും  പ്രധാന മന്ത്രിയും പട്ടാള തലവനും  വിവിധ  മതനേതാക്കന്മാരും അവിടെ  അധികാരത്തിന് വേണ്ടി  പടവെട്ടുകയാണ്.

തീവ്രവാതമാണ് പാക്കിസ്ഥാനിലെ   പ്രധാന ഉത്പ്പന്നം. ഇതവര്‍ ലോകം മുഴുവനും കയറ്റുമതി  ചെയ്യുന്നതാണ്‌ ഇന്ത്യയുടെ മുമ്പിലുള്ള  പ്രധാന  വെല്ലുവിളി.

 പാക്കിസ്ഥാനുമായി  താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക്  അഭിമാനിക്കാന്‍ വകയുണ്ട്.അതില്‍ ഏറ്റവും പ്രധാനം  നമ്മുടെ ജനാധിപത്യം തന്നെയാണ്.

 ഇന്ത്യാരാജ്യത്തെ ഭരണ നിര്‍വഹണത്തിലും  കോണ്ഗ്രസ്സ് പാര്‍ട്ടിയുടെ സംഘടനാപ്രവര്‍ത്തനങ്ങളിലും   പോരായ്മകള്‍ വളരെയുണ്ട്.

 പോരായ്മകള്‍ ഒന്നൊന്നായി പരിഹരിച്ച്   മഹത്തായ രണ്ടു പ്രസ്ഥാനങ്ങളെയും  നയിക്കാന്‍ രാഹുല്‍ എന്ന ഈ കൊച്ചു മനുഷ്യന്‍ പ്രാപ്തനാണോ എന്ന് കാലം തെളിയിക്കട്ടെ.

മനുഷ്യന്‍ തന്നെ ഒരവസ്ഥയാണ്‌ .

അത് സ്വയം നന്നാവണം.അപ്പോള്‍ ആര് ഭരിക്കുന്നു എന്നത് പ്രശ്നമല്ല.
മനുഷ്യന്‍ സ്വയം നന്നാവാതെ ഒരു നാടും നന്നാവില്ല.

 മുഹമ്മദലി ജിന്നയുടെയും രാഷ്ട്രീയ അനുയായികളുടെയും  പിടിവാശി  കൊണ്ട് പക്കിസ്ഥനുണ്ടായി. എ ന്നാല്‍ അതിനു പിറകില്‍ അവരെ നയിച്ച  ലക്‌ഷ്യം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചു.

ഇന്ത്യയും പാകിസ്ഥാനുമായി  രണ്ട് രാജ്യങ്ങള്‍ പാടില്ലെന്ന് വാദിച്ച നമ്മുടെ രാഷ്ട്രപിതാവ്  ഗാന്ധിജി  മതഭ്രാന്തിന്‍റെ  എന്നും ജീവിക്കുന്ന  രക്തസാക്ഷിയായി .

എങ്കിലും ഗാന്ധിജിയുടെ ലക്ഷ്യം തെറ്റിയില്ല എന്ന് ഓരോ ഭാരതീയനും ഇന്നും എ ന്നും അഭിമാനിക്കാം.

രാഹുല്‍ ഗാന്ധിയിലും  ഒരു ഗാന്ധിയുണ്ടല്ലോ.അതിന്‍റെ  വിശുദ്ധിയെങ്കിലും  കാത്തു സൂക്ഷിക്കുമെങ്കില്‍ ഇന്ത്യയെ നയിക്കാന്‍ രാഹുല്‍ ധാരാളമാണ്.

രാഹുല്‍ ആല്ല  ഇന്ത്യ. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന  സാധാരണക്കാരാണ്  ഇന്ത്യയെന്ന  മഹാപ്രസ്ഥാനം   മുന്‍പോട്ടു നയിക്കുന്നതും നയിക്കേണ്ടതും. .

ഇന്ത്യ ഒരിക്കലും പാക്കിസ്ഥാന്‍ ആയിക്കൂടാ എന്ന് നാമോരോരുത്തരും  പ്രതിജ്ഞ എടുക്കണം  . അതിന് നാം  സതാ ജാഗ്രത  പുലര്‍ത്തണം.

നേതാവിനെ ജനം ചുമക്കുമ്പോള്‍ ജനം നേതാവിന്‍റെ  അഭയാര്‍ഥി യാകുന്നു. അതിന് പകരം  നേതാവ് ജനങ്ങള്‍ക്ക്‌ സേവകനായി  ജനങ്ങളില്‍ ഒരാളായി  ജനങ്ങളോട് ചേര്‍ന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയുന്നവനാകണം.

പാര്‍ട്ടികള്‍   ജനങ്ങളെ നയിക്കുന്നതിന്  പകരം  പാര്‍ട്ടികളെ നയിക്കുന്ന ജനങ്ങള്‍ ഉണ്ടാവണം.

 "നിങ്ങളില്‍  വലിയവന്‍(നേതാവ്) നിങ്ങളുടെ ശുശ്രുഷകന്‍ ആയിരിക്കണം" 

അപ്പോള്‍ ഭാരതം  ശ്രേഷ്ടതയുടെ  ഉയരങ്ങള്‍ കീഴടക്കും


²ÞËߨí ÕßGí ¥Ãßµ{ßçÜAí §ùBßæ‚ÜïÞX ÉßØßØß ¥ÇcfzÞçøÞ¿í øÞÙáW

 ³Ëߨí Îáùß ÕßGí ÉÞVGß dÉÕVJµøßçÜAí §ùBßæ‚ÜïÞX ÉßØßØß ¥ÇcfzÞçøÞ¿í çµÞYd·Øí ©ÉÞÇcfX øÞÙáW ·ÞtßÏáæ¿ ¦ÙbÞÈ¢. ÎÞØJßW 10 ÆßÕØæÎCßÜᢠ¥ÇcfzÞVAí ¼ßÜïÞ, ç†ÞAí ÄÜB{ßÜáU ÉÞVGßdÉÕVJµçøÞ¿í Ø¢ØÞøßAÞÈᢠ¥Õøáæ¿ dÉÖíÈBZ ÕßÜÏßøáJÞÈᢠµÝßEÞW ÎÞdÄçΠآ¸¿ÈæÏ ÖµíÄßæM¿áJÞX ØÞÇßAáµÏáUá. ¥BæÈ 溇áK çÈÄÞAZAá ÎÞdÄçÎ ÄßøæE¿áMí ¿ßAxí ¥¿AÎáU µÞøcBZ ÈWçµIÄáUáæÕKÞÃí ÄàøáÎÞÈæÎKᢠøÞÙáW ÉùEá. ÈßÏÎØÍÞ µfß çÈÄÞA{áæ¿Ïᢠ ÉßØßØß ¥ÇcfXÎÞøáæ¿ÏᢠçÏÞ·JßW Ø¢ØÞøßAáµÏÞÏßøáKá ¥çgÙ¢.