മനുഷ്യരെല്ലാം ഒരൊറ്റ വര്‍ഗ്ഗത്തില്‍പ്പെട്ടതും വിപരീത ദിശയില്‍ സഞ്ചരിക്കുന്ന വ്യത്യസ്ഥമായ വ്യക്തികളുമാണ് .
എന്‍റെ ദിശ നിശ്ചയി ക്കുന്നത് എന്‍റെ മനശാസ്ത്രമാണ്. മനുഷ്യന്‍റെ മനശാസ്ത്രപരമായ പരിണാമമാണ് സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കുന്നത് .
രണ്ടു വ്യത്യസ്ത ദിശകളാണ് മനുഷ്യരെ ജീവിതത്തില്‍ വ്യത്യസ്ഥരാക്കുന്നതും നരകവും സ്വര്‍ഗ്ഗവും സൃഷ്ടിക്കുന്നതും.
ഒരേ മനുഷ്യനില്‍ നിന്ന് നന്മയും തിന്മയും പുറത്തുവരുന്നതിന് കാരണം മനുഷ്യരുടെ ചിന്തയിലെ ദിശമാറ്റമാണ്.
വ്യത്യസ്ഥമായ ജീവിതം ആഗ്രഹിക്കുന്ന ഏത് മനുഷ്യനും അത് എപ്പോഴും എവിടെയും സാധ്യമാണ്. അതിനാവശ്യം "വഴിമാറി ചിന്തിക്കുക" മാത്രമാണ്
ജീവിതം ഒരു വഴിയാത്രയാണ്.
യേശു പറഞ്ഞത് പോലെ "ഞാന്‍ ആണ് വഴി ". ഈ ഞാന്‍ എന്ന വഴിയിലാണ് മനുഷ്യനിലെ വ്യത്യസ്ഥത കിടക്കുന്നത്.
ഈ വ്യത്യസ്ത പാതകളെ പഠിക്കാന്‍ വേണ്ടി നമുക്കവയെ " M -" (Man minus) എന്നും "M +" (Man plus) എന്നും നാമകരണം ചെയ്യാം.
" M -" ന്യൂനതകളുടെ പാതയും "M +" പൂര്‍ണ്ണതയുടെ പാതയുമാണ്.
99.999 ശതമാനം ആളുകളും " M -" പാതയിലാണ് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ അവരെല്ലാം ലോകത്തി ന്‍റെ അവസ്ഥകണ്ട് ഭയപ്പെട്ട് ഒരേ ഒരു ചോദ്യം മാത്രം ചോദി ച്ചു കൊണ്ടിരിക്കുന്നു. "എന്ത് കൊണ്ട്? എന്ത് കൊണ്ട് ?"
" M -" പാതയില്‍ സഞ്ചരിക്കുന്നവരുടെ വ്യക്തിത്വം എന്ത് ?
ന്യൂനതകള്‍ നിലനിര്‍ത്തുന്ന ഏത് വ്യക്തിയും ഈ പാതയിലാണ് സഞ്ച രിക്കുന്നത്. അവരുടെ ബുദ്ധിശക്തിയാണ് അവരെ നയിക്കുന്നത്.
ഇവര്‍ക്ക് ഭയത്തില്‍ നിന്നും ഒരിക്കലും മോചനമില്ല. അവര്‍ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ഭയം എന്ന വികാരം അതിന്‍റെ പിന്നിലുണ്ട്. ജീവിതം ഒരു വഴിയാത്രയും ഞാന്‍ വഴിയുമാണ് എന്ന് മനസ്സിലാകാത്ത വരാണ് " M -" വ്യക്തികള്‍".
പാമ്പും ഗോവണിയും" കളിയിലെപ്പോലെ പുരോഗതിയും അധോഗതിയും സന്തോഷവും സങ്കടവും തിരയടിക്കുംപോലെ ഇവരെ പിന്തുടരുന്നു.
ജീവിത യാത്രയുടെ അര്‍ഥം പിടികിട്ടാത്തത് കൊണ്ട് "യാത്രയെ" അസ്വതിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.
മറ്റു പല ലക്ഷ്യങ്ങള്‍ അവരെ നയിക്കുന്നത് മൂലം അവര്‍ "യാത്ര" എന്ന യാഥാര്‍ത്യത്തിന് പുറത്താണ് ജീവി ക്കുന്നത്. അവര്‍ പിന്തുടരുന്ന മനശാസ്ത്ര മാണിതിനു പിന്നില്‍.
സമാധാനമില്ലാത്തവര്‍
ഇവര്‍ക്ക് ഒരിക്കലും സമാധാനത്തില്‍ വസിക്കാന്‍ കഴിയില്ല. എന്നാല്‍ എപ്പോഴും ഇവര്‍ സമാധാനം അന്വേഷിച്ച് കൊണ്ടിരിക്കും.
വികാരപരമായി ജീവിക്കുന്നത് കൊണ്ട് ഇവര്‍ എന്തിനെയും ഏതിനെയും വിമര്‍ശിച്ചുകൊണ്ടിരിക്കും. എന്നാല്‍ സ്വന്തം കടമകള്‍ അവഗണിക്കയും ചെയ്യുന്നു.
വിശ്വാസവും ആരാധനയും
വിശ്വാസമാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഏത് വിഷയത്തിലും ഒന്നുകില്‍ ഇവര്‍ വിശ്വസിക്കും അല്ലെങ്കില്‍ അവിശ്വസിക്കും.
എന്തിനെയെങ്കിലും ഒന്നിനെ ആരാധിക്കാതെയും കൂടം കൂടാതെയും ഇവര്‍ക്ക് നില നില്‍ക്കാനാവില്ല. ഇവര്‍ ആരാധിക്കുന്നത് ഒരു നടനോ, നര്‍ത്തകി യോ, എഴുത്ത്കാരനോ, ആള്‍ദൈവമോ, കല്ലോ, മരമോ എന്തുമാകാം.
ഈശ്വരവാതിയും നിരീശ്വരവാതിയും " M -" വഴിയിലാണ് സഞ്ച രിക്കുന്നത് . ഇവര്‍ ഏതെങ്കിലും ഒരു മതത്തിന്‍റെയോ പാര്‍ട്ടിയുടെയോ അംഗമായിരിക്കുകയും, ആയതിന്‍റെ വിശ്വാസപ്രമാണം ഇവരെ നയിക്കുന്ന ചാലകശക്തിയായി ഇവരില്‍ പ്രവര്‍ത്തിക്കയും ചെയ്യുന്നു.
അതിന് പുറത്തുള്ളവയെ അവര്‍ നിരുപാധികം അവഗണിക്കുന്നു. തികച്ചും മനശാസ്ത്രപരമായി ജീവിക്കുന്ന ഇവരെ മതാത്മകരെന്നു വിശേഷിപ്പിക്കാം.
വിമര്‍ശനം ഇഷ്ടപ്പെടാത്തവര്‍
സ്വബോധം എന്ന അവസ്ഥയിലേക്ക് ഉണരാന്‍ കഴിയാത്തതുകൊണ്ട് ഇവര്‍ സ്വന്തം തെറ്റുകളെയും ശരിയായിക്കാണുന്നവരാണ് .
ഇവര്‍ സ്വയം വിമര്‍ശനം ഇഷ്ട പ്പെടാത്തവരും മറ്റുള്ളവരെ സദാ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നവരുമാണ്.
ഞാന്‍ എന്ന ഭാവം
ഞാന്‍ എന്ന ഭാവം ഇവരില്‍ സദാസമയവും മുന്നിട്ടു നില്‍ക്കുന്നു. ഇവര്‍ വിനയം ഭാവിക്കുമ്പോഴും ഇവരിലെ ഞാന്‍ ഉയരത്തില്‍ തന്നെ നില്‍ക്കും.
അതുകൊണ്ട് ഇവരുടെ വ്യക്തിത്വം ക്ഷണത്തില്‍ മുറിവേല്‍ക്കപ്പെടുന്നതാണ്. സംശയം ഇവരുടെ ദൃ ഷ്ടിയില്‍ നിന്നും ഒരിക്കലും വിട്ടു പോകുന്നില്ല. മറ്റുള്ളവരുടെ ആദരവിന് വേണ്ടി ഇവര്‍ തിന്മയെ കണ്ടില്ലെന്നു നടിക്കും.
സ്വാര്‍ത്ഥ താത്പര്യം സാധിക്കാന്‍ വേണ്ടി ഇവര്‍ തിന്മയേയും കൂട്ട് പിടിക്കും. എന്നിട്ടത് വളരെ രഹസ്യമായിതന്നെ അത്കാത്തു സൂക്ഷിക്കും. എന്നാലിത് അവരുടെയുള്ളില്‍ ഒരു പുകയുന്ന അഗ്നിപര്‍വതം പോലെ പ്രവര്‍ത്തിച്ചു കൊണ്ട് അവരെ പല വിധത്തില്‍ രോഗിയാക്കുന്നു.
"M +" പാതയില്‍ സഞ്ചരിക്കുന്ന വ്യക്തികള്‍.
ഞാന്‍ ഒരു വഴിയാണെന്ന് അറിയുന്നത് കൊണ്ട് ഇവര്‍ക്ക് യാത്രയാണ് ലക്ഷ്യവും . അതുകൊണ്ടിവര്‍ സത്യത്തില്‍ നിന്നും വ്യതിചലിക്കുന്നില്ല. പൂര്‍ണ്ണതയിലേക്ക് മാത്രമാണ് ഇവര്‍ ചുവടുകള്‍ വക്കുന്നത്. അതുകൊണ്ട് അധോഗതി ഇവരെ തേടിയെത്തുന്നില്ല.
സ്വബോധത്തിന് കീഴ്പെട്ട യാത്ര.
ന്യുനതകള്‍ സ്വയം തേടിപ്പിടിച്ചു പരിഹരിക്കാന്‍ ഇവര്‍ പ്രാപ്തരാണ്. ഒന്നും വിശ്വസിക്കാത്ത ഇക്കൂട്ടരെ നയിക്കുന്നത് മനശാസ്ത്രമല്ല മറിച്ച് സ്വ ബോധമാണ്. അത് കൊണ്ടിവര്‍ സ്വസ്തിതരും സ്വാശ്രയരുമാണ്.
മതാത്മകതയില്‍ നിന്നും മനശാസ്ത്രത്തില്‍ നിന്നും മുക്തി നേടിയ "M +" വ്യക്തികള്‍ യാതൊരു പ്രസ്ഥാനത്തെയും ചുമക്കുന്നില്ല.
സ്വാതന്ത്ര്യമവര്‍ക്ക് ഹൃദയസ്ഥാനമാണ്. അത് കൊണ്ട് മറ്റാരുടെയും സ്വാതന്ത്ര്യവും അവര്‍ അപഹരിക്കുന്നില്ല.
ബോധം ഇവരില്‍ നിറഞ്ഞുനില്‍ക്കുന്നത് കൊണ്ട് ഭയം എന്ന വികാരമോ ധൈര്യം എന്ന വികാരമോ ഇവരിലില്ല.
ആള്‍കൂട്ടത്തിലും തനിച്ചു നില്‍ക്കുന്ന ഈ വ്യക്തികള്‍ ആരെയും ആരാധി ക്കുന്നില്ല.ഒന്നിനോടും ഇവര്‍ക്ക് മനശാസ്ത്രപരമായ ഇടപെടല്‍ ഇല്ല.
സമസൃഷ്ടികളില്‍ ഏറ്റവും ഒടുവിലായി സ്വയം ഗണിക്കുന്ന "M +" വ്യക്തികളുടെ യാത്ര എപ്പോഴും ധ്യാനനിരതമാണ്.
ആനന്ദഭരിതമായി ബോധത്തില്‍ വസിക്കുന്ന ഇവര്‍ സന്തോഷം സങ്കടം എന്നിങ്ങനെയുള്ള ദ്വൈതങ്ങളായ വികാരങ്ങളെ കീഴടക്കിയവരാകുന്നു. പ്രേമത്തിനും പ്രണയത്തിനും ഇവര്‍ കീഴ്പ്പെടുന്നില്ല.സ്നേഹത്തിന്‍റെ ഉറവ അവരില്‍ നിന്നും പുറപ്പെടുന്നത് കൊണ്ട് പ്രേമവും പ്രണയവും അവര്‍ക്കാവ ശ്യമില്ല.
ഇവരില്‍ നിന്നും പുറത്തുവരുന്ന വാക്കുകളും പ്രവര്‍ത്തിയും സ്നേഹം എന്ന പരിശുദ്ധിയോട്കൂടി നില്‍ക്കുന്നു. അത്കൊണ്ടിവര്‍ സദാ സമാധാനത്തില്‍ വസിക്കുന്നു.
അവരെന്ത് ചെയ്താലും അവിടെ "ഞാന്‍" അപ്രസക്തമാണ്. ചെയ്യുന്ന പ്രവര്‍ത്തിക്കാണ് അവര്‍ പ്രസക്തി കൊടുക്കുന്നത് .
പ്രവര്‍ത്തിയില്‍ മുഴുവനായി ലയിക്കുന്നത് കൊണ്ട് പ്രവര്‍ത്തി അവരുടെ ആരാധനയായി ഭവിക്കുന്നു.ആനന്ദ ത്തില്‍ വസിക്കുന്ന ഇവരെ യാതൊരു രോഗവും പിടി കൂടുന്നില്ല
"ആത്മാവില്‍ ദരിദ്രര്‍ സൗഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവരുടതാണ്" എന്ന് യേശുദേവന്‍ പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്. ഇവിടെ അഹം എന്ന ജീവാത്മാവ് ക്ഷയിക്കണം എന്നാണ് സ്വര്‍ഗരാജ്യം ലഭിക്കാന്‍ യേശു നമ്മോടു ആവശ്യപ്പെടുന്നത്
