1/17/2013

ജീവിതം എന്തിന്





സമഗ്രമായ ജീവിതം 

ഭൗതീക ജീവിതത്തില്‍ മാത്രം തുള്ളിച്ചാടുന്ന മനുഷ്യന് സമഗ്രമായൊരു  "സമാധാന   ജീവിതം" ഒരിക്കലും  സാധ്യമല്ല. മറ്റുള്ളവരുടെ കണ്ണില്‍ വിജയത്തിന്‍റെ കൊടുമുടിയില്‍ നില്‍ക്കുന്നവരും സ്വകാര്യമായി  പുകയുന്ന ഒരഗ്നിപര്‍വതം പോലെയാണ്.

ഒരാളുടെ ഉള്ളില്‍ എരിയുന്ന സ്വകാര്യ-ദു:ഖങ്ങള്‍    പുറത്ത് നിന്ന് ഒരു മനുഷ്യനും  അറിയാന്‍ കഴിയുന്നതല്ല. ഇത് തന്നെയാണ് സമാധാനത്തി ന്‍റെയും അവസ്ഥ. 

ദു:ഖവും സമാധാനവും തികച്ചും  വ്യക്തിപരമായ രണ്ടു വഴികളാണ്.ഇതില്‍ സമാധാനത്തിന്‍റെ വഴി സ്വര്‍ഗത്തിലേക്കും ദു:ഖത്തിന്‍റെ വഴി നരഗത്തിലേക്കുമാണ് മനുഷ്യനെ  നയിക്കുക.

ഏത്   തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുള്ള  സര്‍വ്വമുക്തിയാര്‍ (power ഓഫ് Attorney ) കൈയില്‍ പിടിച്ചു കൊണ്ടാണ് മനുഷ്യന്‍ ദൈവത്തോട് പ്രാര്‍ഥി ക്കുന്നത് "എന്നെ കര കയറ്റണമേ" എന്ന്.ഇവിടെയും ബുദ്ധിമാനായ മനുഷ്യന്‍ ദൈവത്തെ വിഡ്ഢിയാക്കുന്നു..

എന്തൊക്കെ ഉണ്ടായാലും ആ കുറവ് പരിഹരിക്കാന്‍ മനുഷ്യന്‍ "ജീവിതം" എന്താണ് എന്നും "ഞാന്‍" എന്താണ് എന്നും പഠിക്കുക   തന്നെ വേണം.

അറിയാത്തതിനെ  നമുക്ക് നിയന്ത്രിക്കാനാവില്ല

സമഗ്രമായും സംതൃപ്തമയും  ജീവിക്കുന്നതിന്‌ മനുഷ്യന്‍ മനശാസ്ത്ര പരമായി  മാത്രം ജീവിച്ചാല്‍ പോര. അതിനോടൊപ്പം  തന്നെ  അവനവനെക്കുറിച്ച്    കൂടി    പഠിക്കേണ്ടാതയിട്ടുണ്ട്. ഇതാണ് ശ്രേഷ്ഠമായ  അറിവ്.ഇതില്‍ കൂടി മാത്രമേ മനുഷ്യന് ശ്രേഷ്ഠതയിലെത്താന്‍ കഴിയൂ.

ഇതിന്  ഓരോരുത്തരും  വ്യക്തിപരമായി  സ്വയം ഒരപഗ്രഥനം  നടത്തേ ണ്ടതുണ്ട്. we can not manage what we do not  know.

മനുഷ്യന്‍ അവനവനെ സ്വയം അറിയുന്നതാണ്  ആത്മീയത .

ആത്മീയതയില്ലാത്ത ജീവിതത്തില്‍  മനുഷ്യന്‍റെ  ജീവിതം   കഷ്ടപ്പാടുകളെക്കൊണ്ട്  നിറഞ്ഞതും  ദു:ഖപൂര്‍ണവുമായിരിക്കും.

 കഷ്ടപ്പാടുകള്‍ ഒഴിവാക്കാന്‍ കണ്ടു പിടിക്കുന്ന  ഓരോ വഴികളും കൂടുതല്‍ കഷ്ട പ്പാടുകള്‍ നമ്മിലേക്ക്‌  കൊണ്ട് വരികയും ചെയ്യും.

മനുഷ്യന്‍റെ  പ്രവര്‍ത്തിമാര്‍ഗ്ഗം മനശാസ്ത്രപരമാകുന്നത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.

 മനശാസ്ത്രം വളരാത്ത മനുഷ്യന്‍ മന്യതക്ക് പകരം മാന്യതയുടെ  മുഖം മൂടി മാത്രമാണ് ധരിക്കുന്നത്.

മനശാസ്ത്രം  വളരാതെ  മനുഷ്യന്  ഇതിനപ്പുറം പോവാനാവില്ല .അത് കൊണ്ടാണ് മനുഷ്യന്‍  സ്വാര്‍ത്ഥരായിതീരുന്നതും  വ്യക്തികള്‍ സാമൂഹ്യ ദ്രോഹികളാവുന്നതും.

വ്യക്തിയില്‍ വികാസം സംഭവിക്കാത്തത്കൊണ്ട്  സാമൂഹ്യമായും മനുഷ്യന്‍ ഇരുട്ടില്‍ തന്നെയാണ്.

രാഷ്ട്രീയവും മതവും ഇതേ  ഇരുട്ടില്‍ നിന്നും രക്ഷപ്പെടാത്തത്കൊണ്ട്  അവരാല്‍ സാമൂഹ്യ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാവുന്നു .

ഇതില്‍ നിന്നും മോചനം നേടാന്‍ ചില പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.അതിനു കാരണം അവരുടെ മനശാസ്ത്രപരമായ  ഉന്നമനമാണ്.

 അതിന്‍റെ  ഫലമായി  ഭൗതീക  ജീവിതവും  സാമൂഹ്യ ഇടപെടല്‍ കുറച്ച്  വ്യക്തിയിലെ  സ്വാതന്ത്ര്യവും  വളരെ മെച്ചപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു.
അപ്പോഴും ആത്മീയമായ വെളിച്ചം  അവിടെയും ഉദിചിട്ടില്ല.

ഭാരതത്തെ പ്പോലെ  ദരിദ്രരാജ്യങ്ങളില്‍ ഭൗതീകവും  ആത്മീയവും  ഇരുട്ടില്‍ തന്നെയാവന്‍ കാരണം  അവരുടെ മനശാസ്ത്രം വികസിക്കാത്തതാണ്.

ചന്ദ്രയാന്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയില്‍   തലസ്ഥാന നഗരിയില്‍പ്പോലും സ്ത്രീകള്‍ക്ക് പേടിക്കാതെ വഴി നടക്കാന്‍ കഴിയാത്തത്  മനുഷ്യരില്‍ മനശാസ്ത്രം വളരാത്തതിന്‍റെ  കുറവാണു കാണിക്കുന്നത്.

മനശാസ്ത്രം വികസിക്കാന്‍ മനുഷ്യനിലെ ആന്തരീക ചൈതന്യം  ഉണരുക തന്നെ വേണം. അതിന് മനുഷ്യനില്‍ അഹം താഴാഴ്മക്ക് കീഴ്പ്പെടണം.

അപ്പോള്‍ നമ്മില്‍ ബോധം വസിക്കുകയും  നമ്മുടെ മനശാസ്ത്രത്തിനു  വികാസം വരികയും ചെയ്യും. അപ്പോള്‍ വ്യക്തിയും  സമൂഹവും ഒരുമിച്ച് നന്നാവും.

"സ്വയം അറിയൂ " എന്ന  ദിവ്യപ്രബോധനം  വ്യക്തിയില്‍ ഉണരുന്നതോടെ  മനുഷ്യന്‍  സത്യമാര്‍ഗ്ഗ ത്തിലാവുകയും  ഭയം അവരെ വിട്ടു മാറുകയും ചെയ്യുന്നു.

 അതോടെ അവരുടെ മനശാസ്ത്രം  വികാസം പ്രാപിക്കയും  അഹം സദാ  ബോധത്തിന്  കീഴ് പ്പെടുകയും  ചെയ്യുന്നു.

അഹം സത്യത്തിലുറക്കുന്നതോടെ  വ്യക്തി ധ്യാനത്മകനാവുകയും  അഹം എന്ന  ജീവാത്മാവ്  ബോധം ആകുന്ന പരമാത്മാവില്‍ ലയിക്കുകയും  പരമാനന്ദം എന്താണ് എന്ന് അവര്‍ അനുഭവിക്കുകയും  അതോടെ
ജീവിത  സാക്ഷാത്ക്കാരം  നേടുകയും ചെയ്യുന്നു.

മനുഷ്യന്‍ കൈലാസത്തിലെത്തുകയെന്നാല്‍ "അഹം" ഉപേക്ഷിക്കുക  എന്നാണ്. അത് ഭൗതീക  യാത്രയായി  തെറ്റിദ്ധരിക്കുന്നതാണ്  മതം.