മരണത്തിനപ്പുറം ജീവിതമുണ്ടോ ?പുനര്‍ജന്മാമുണ്ടോ ?.അനേകര്‍ വിശ്വസിക്കുകയും അനേകര്‍ വിശ്വസിക്കതിരിക്കയും ചെയ്യുന്നു.
ജീവന്‍ ഓടുന്ന ട്രാക്കിന് പാരലലായി മരണത്തിന്‍റെ ട്രാക്കില്ലെങ്കിലും മരണഭയം എന്ന ട്രാക്ക് മനുഷ്യനെ പിന്തുടരുന്നത് നമ്മുടെ അഹം എന്ന ബലഹീനതയുടെ ഫലമാണ്. മരണം കൊണ്ടൊരു "ട്രാക്ക് മാറ്റം " മാത്രമാണ് സംഭവിക്കുനത്. ബാക്കിയെല്ലാം വെറും മനശാസ്ത്രമാണ്.
ജീവനും പ്രാണന്‍റെ ഗതിയും.
ജീവനിലേക്കുള്ള ആത്മാവിന്‍റെ പ്രയാണമാണ് പ്രാണന്‍. ജീവന്‍ നിലനിര്‍ത്തുന്നത് എന്താണോ അതാണ് പ്രാണന്‍.
ഏത് പ്രാണിയിലും പ്രാണന്‍ വെടിഞ്ഞാല്‍ കഥ തീര്‍ന്നു.എന്നാല്‍ മനുഷ്യ ന്‍റെ കഥ അവസാനിക്കുന്നില്ല .അവസാനിച്ചാല്‍ പിന്നെ മനുഷ്യന്‍ പടുപെട്ടതൊക്കെ വെറുതെ ആവില്ലേ ?
മനുഷ്യശരീരം പ്രാണന്‍ വെടിയുന്നത് ഒരു കൂട് മാറ്റമാണ്. ജീവാത്മാവ് എന്ന അഹം വസിക്കുന്ന കൂടാണ് ശരീരം .
ഓരോ ജീവാത്മാവിന്‍റെയും പരിശുദ്ധിയനുസരിച്ച് ആ ശരീരവും പാവനമായിരിക്കും. ആത്മീയമായി ജീവിക്കുന്നവരിലെ ചൈതന്യം മറ്റുള്ളവര്‍ക്കും അനുഗ്രഹപ്രദമാകുന്നത് അതുകൊണ്ടാണ് .
എല്ലാ ജീവ ജാലങ്ങളിലും വച്ച് മനുഷ്യന്‍ വിശിഷ്ട ജീവിയാണ്. സ്വബോധം വഴി പ്രപഞ്ചസത്യം സാക്ഷാത്ക്കരിക്കാനുള്ള സാധ്യതയാണ് മനുഷ്യനെ വിശിഷ്ടനാക്കുന്നത്.
ബുദ്ധി ശക്തിയുള്ള മനുഷ്യന്‍ സ്വതന്ത്രമായി ജീവിച്ചും സ്വന്തമായി ചിന്തിച്ചും സ്വയം അറിയുന്നതാണ് ഈ സാധ്യതയുടെ പൊരുള്‍. ഇതാണ് ഒരു മനുഷ്യ ജന്മത്തിന്‍റെ (ജീവാത്മാവ് ) സാഫല്ല്യം.
ഈ സാഫല്ല്യം നേടാനായി ഒരു ജീവാത്മാവിന് പല കുടിയേറ്റങ്ങള്‍ അനിവാര്യമാകുന്നു. എങ്കിലും മനശാസ്ത്രപരമായി മാത്രം ജീവിക്കുന്ന മനുഷ്യന്‍ ഈ സത്യം ഒരിക്കലും അറിയുന്നില്ല, അറിയാന്‍ ശ്രമിക്കുന്നുമില്ല.
അനിവാര്യമാകുന്ന കുടിയേറ്റം
ഭൂമിയില്‍ മനുഷ്യന്‍റെ കുടിയേറ്റത്തിനു മനുഷ്യനോളം തന്നെ പഴക്കമുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചാര്യം എവിടെയുണ്ടോ അവിടേക്ക് മനുഷ്യന്‍ മാറി താമസിക്കുന്നു. എന്നാലിത് നമ്മുടെ കുടിയേറ്റത്തിന്‍റെ പകുതി കഥ മാത്രമാണ്.
മനുഷ്യന്‍ അധികം അറിയാത്തതും സ്വയം ആഗ്രഹിക്കാത്തതുമായ കുടിയേറ്റ മാണ് നമ്മുടെ ജീവാത്മാവിന്‍റെ വീണ്ടും വീണ്ടുമുള്ള കുടിയേറ്റം.
നാം ആരുടെ വയറ്റില്‍, ഏതു നാട്ടില്‍ പിറക്കണമെന്ന് ആരും സ്വയം തീരു മാനിക്കുന്നില്ല എന്നാണ് നാമെല്ലാം ധരിച്ച് വച്ചി രിക്കുന്നത് . എന്നാലത് മനുഷ്യന്‍റെ മനശാസ്ത്രപരമായ ഒരു കാഴ്ചപ്പാട് മാത്രമാണ്.
നാം അറിയാതെ തന്നെ നമ്മെ പിന്തുടരുന്ന ആത്മീയ കുടിയേറ്റമാണ് ഒരു മനുഷ്യന്‍റെ ജനനവും മരണവും നിയന്ത്രിക്കുന്നത് .
ഭൗതീകമായ കുടിയേറ്റം നാം സ്വയം തേടിപ്പോകുമ്പോള്‍, ആത്മീയ കുടിയേറ്റം ഒരു നിശ്ചിത പദ്ധതി പോലെ നമ്മളെ പിന്തുടര്‍ന്ന് വരുന്നു .
എവിടെ നിന്നോ വന്ന നാം എങ്ങോട്ടോ പോകുന്നു എന്ന് ധരിക്കുന്ന മനുഷ്യന്‍ അവനവന്‍റെ മനശാസ്ത്ര പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് പലതും വിശ്വസിക്കുന്നു . ബുദ്ധിമാനായ മനുഷ്യന് തന്‍റെ മനശാസ്ത്രം മറികടന്നാല്‍ മാത്രമേ പ്രപഞ്ചരഹസ്യങ്ങളിലേക്ക് കടക്കാന്‍ സാധിക്കൂ.
അത്കൊണ്ടാണ് അധികം മനുഷ്യരും ആത്മീയനാവാതെ വെറും വിശ്വാസികള്‍ മാത്രമായി ജീവിക്കുന്നത് . അതാകുമ്പോള്‍ മരണാനന്തര സ്വര്‍ഗ്ഗം അവരെ സ്വീകരിക്കാന്‍ അങ്ങകലെ തയ്യാറായി നില്‍ക്കുന്നത് മനുഷ്യന് വളരെ ആശ്വാസം നല്‍കുന്നു .
എന്നാല്‍ ആത്മീയനാകുന്ന മനുഷ്യന് മുന്‍പില്‍ കുറുക്കു വഴികളൊന്നുമില്ല. അവന് സ്വയം അവനിലേക്ക് ഒരു പാത തുറക്കേണ്ടതായിട്ടു ണ്ട് .
അതിനെപ്പറ്റിയാണ് യേശു പറഞ്ഞത്. "ഞാന്‍ ഒരു വഴിയാകുന്നു" എന്ന്.
വരുന്നതും പോകുന്നതും എന്തിന് വേണ്ടി എന്നറിയാതെ നമ്മുടെ മനശാസ്ത്രം ഭൂമിയില്‍ ചുരുങ്ങിയ കാലം കൊണ്ട് അല്ലറ ചില്ലറ കളികളൊക്കെ കളിച്ച് രസിച്ചങ്ങനെ ജീവിക്കുന്നു . ഇതിന്‍റെ ജയപരാജയങ്ങള്‍ നാം വേണ്ടുവോളം ആഘോഷിക്കുന്നു.
അതിനിടെയില്‍ തന്നെ ഒരു മുന്നറിയിപ്പുമില്ലാതെ, നമ്മളോട് ഒന്നും ചോദിക്കാതെ, നമ്മളില്‍ നിന്നും ചിലരെ ആരോ എവിടെക്കോ കൊണ്ട് പോകുന്നു. ഇതാണ് എത്ര ശക്തരായ മനുഷ്യരെയും ഭയപ്പെടുത്തുന്നത്.
ബന്ധുക്കളുടെ വേര്‍പാട് ആര്‍ക്കും വേദനാ ജനകമാണ്. മരണം മനുഷ്യനെ പെട്ടെന്ന് തളര്‍ത്തി ക്കളയുന്നു. മനുഷ്യന്‍റെ കഷ്ട പ്പാടുകള്‍ കണ്ട് വയലാറും പാടി
കാറ്റടിച്ചു, കൊടും കാറ്റടിച്ചു, കായലിലെ വിളക്കുമരം കണ്ണടച്ചു. --- " ഞങ്ങളെ, എന്തിനീ ദു:ഖ- കടലിലെറിഞ്ഞു ?
യേശു പറഞ്ഞ സത്യം.
"ഞാന്‍ ജീവനും സത്യവും വഴിയുമാകുന്നു".
ഇവിടെയാണ് മനുഷ്യന്‍റെ ദയനീയാവസ്ഥ. ദു:ഖ- കടലില്‍ പെട്ടു ഴലുന്ന മനുഷ്യന്‍ പലപ്പോഴായി സ്വയം ചോദിച്ചു കൊണ്ടേയിരി ക്കുന്ന ഒരേ ഒരു ചോദ്യം എന്താണ് "ഞാന്‍" എന്ന വ്യക്തി ?
ഞാന്‍ ഭൗതിക മയി പലതും ആണെന്ന് ഓരോ മനുഷ്യനും നന്നായി അറിയാം. പക്ഷെ ഈ അറിവ് അപൂര്‍ണമാണ്.
യേശു പറഞ്ഞ ആത്മീയമായ സത്യത്തെക്കുറിച്ചാണ് നാം അറിയേണ്ടത്.
"ഞാന്‍" എന്ന നിലനില്‍പ്പ് ഭൌതികമായത് മാത്രമല്ലെന്ന് അപ്പോള്‍ മാത്രമാണ് നാം അറിയുന്നത്. ഇതറിയുമ്പോള്‍ മാത്രമാണ് നാം ദു:ഖത്തില്‍ നിന്നും വിടുതല്‍ നേ ടുന്നത്.
ജീവാത്മാവ് തേടുന്ന വ്യത്യസ്ത ട്രാക്കുകള്‍.
മനുഷ്യനിലെ ജീവാത്മാവിനു പരമാത്മാവിലെത്താനുള്ള ഒരു ട്രാക്കാണ് ഒരു ജിവിതം. വ്യക്തിയിലെ "കര്‍മ" എന്ന മനശാസ്ത്ര നിയമ മനുസരിച്ച് ഓരോ മനുഷ്യനും ട്രാക്ക് മാറേണ്ടത് പ്രപഞ്ച നിയമമായിരിക്കണം.
ട്രാക്ക് തെറ്റി ഓടുന്ന നമുക്ക് വേണ്ടി അടുത്ത ട്രാക്ക് റെടി ആകുന്ന സമയം തന്നെ നാം നിലവിലുള്ള ട്രാക്ക് ഒഴിയേണ്ടി വരുന്നു.
പ്രപഞ്ചം ആകുന്ന കമ്പ്യൂട്ടറില്‍ ഓടുന്ന പ്രോഗ്രാമില്‍ മാറ്റം വരുത്താന്‍ മനുഷ്യനിലെ ഏ റ്റവും വലിയ സോഫ് റ്റ്റ്വേര്‍ പ്രോഗ്രാമര്‍ക്കും കഴിയില്ല.
ഭൂമിയില്‍ കുടിയേറ്റം ശീലിച്ച മനുഷ്യനും മരണമെന്ന കുടിയേറ്റം വരുമ്പോള്‍ പതറിപ്പോകുന്നു . ആത്മീയമായ പാപ്പരത്തം കൊണ്ടാണിത് സംഭവിക്കു ന്നത് .
എന്നാല്‍ ഈ ജന്മ ത്തില്‍ തന്നെ "സ്വബോധം ഉണര്‍ന്ന" ഒരു വ്യക്തി ശരിയായ പാതായിലായത് കൊണ്ട് അദ്ദേഹത്തിന് ഇനിയൊരു ട്രാക്കിന്‍റെ ആവശ്യമില്ല. നിലവിലുള്ള ട്രാക്കില്‍ തന്നെ ആ ജീവാത്മാവ് പരമാത്മാവുമായി ലയിച്ചു ജന്മസാഫല്ല്യം നേടുന്നു.
അപ്പോഴാണ് യേശു പറഞ്ഞത് ശരിയാകുന്നത്.
"ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു. ഓരോരുത്തനും അവനവനില്‍ കൂടിയല്ലാതെ രക്ഷ പ്രാപിക്കുന്നില്ല".
