ഭാരതത്തിന്‍റെ ശ്രേഷ്ഠപൈതൃകം
തപസ്സും താപസനും വേദങ്ങളും ഭാരതീയന് എന്നും സുപരിചിതമാണ്. എങ്കിലും വേദാന്തവും "ഞാന്‍" എന്താണ് എന്ന സത്യവും അന്വേഷി ക്കുന്നവര്‍ ഇന്ന് ഭാരതത്തിൽ പോലും വളരെ കുറവാണു.
ആധുനീക മനുഷ്യന്‍റെ കാപട്യവും മതങ്ങളള്‍ക്ക് മനുഷ്യനിലുള്ള
സ്വാധീനവും മനുഷ്യന്‍റെ ചിന്ത അവനവനിലേക്ക് തിരിച്ച് വിടുന്നതിനെ തടയുന്നു.
ഞാന്‍ എന്ന സത്യം മനുഷ്യന്‍ അറിയുന്നത് വരെ ഒരു മനുഷ്യനും ദുഃഖമില്ലാത്ത ജീവിതം സാധ്യമല്ല.
അതിന്‍റെ ദോഷങ്ങളാണ് ഇന്ന് മനുഷ്യൻ ലോകത്തെവിടേയും സാമൂഹ്യമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
ബുദ്ധിമാനായ മനുഷ്യന്‍ തന്‍റെ ബുദ്ധിയുടെ പരിമിതി (high performance in low Voltage ) ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് സത്യം അറിയാന്‍ ആഗ്രഹിക്കുന്നത്.
അതുവരെ അവര്‍ തേനീച്ചകളെപ്പോലെ ഇന്ദ്രിയങ്ങള്‍ വഴി തേന്‍ ശേഖരിച്ചലയുകയാണ്.
അതിനിടയില്‍ കിട്ടുന്ന അല്‍പസമയം ഞാന്‍ എന്ന ഇമേജ് (ego ) ആ ഘോഷിക്കാന്‍ തികയുന്നുമില്ല .
മതവും രാഷ്ട്രീയവും അതിന് പ്രോത്സാഹനമായി മനുഷ്യന്‍റെ കൂടെയുള്ളത്കൊണ്ട് തകര്‍ച്ചയിലും മനുഷ്യൻ സത്യം അവഗണിക്കുന്നു.
ബുദ്ധി കൊണ്ട് നേടുന്ന അറിവുകളും ബിരുതങ്ങളും ശ്രേഷ്ടമായി കരുതുന്ന മനുഷ്യന് അതിനു മുകളില്‍ ഒരു ശ്രേഷ്ടതയെ സങ്കല്‍പ്പിക്കാന്‍ തന്നെ കഴിയില്ല .
ഭാരതത്തിൻറെ സത്യാന്വേഷികള്‍ നിരന്തര തപസ്സിലൂടെ പല സമയത്തായി കണ്ടെത്തിയ സനാതനമായ അമൂല്യ - അറിവുകളാണ് (ആത്മീയമായത് ) ഭാരതത്തെ മറ്റു നാടുകളില്‍ നിന്നും വ്യത്യസ്ഥവും ശ്രേഷ്ഠവുമാക്കുന്നത്.
ലോകത്ത് മറ്റെവിടെയും ഇത്രയും ശ്രേഷ്ടമായ ആത്മീയജ്ഞാനം മനുഷ്യന് ലഭിച്ചിട്ടില്ല.
എന്നാല്‍ ആധുനീക സംസ്കാരത്തില്‍ മനശാസ്ത്രം ശക്തി പ്രാപിച്ചപ്പോള്‍ ബോധ- സത്യം അവഗണിക്കപ്പെട്ടു .
അത് കൊണ്ടാണ് മനുഷ്യനില്‍ നിന്നും സമാധാന ജീവിതവും ആനന്ദവും അകന്നു പോയിക്കൊണ്ടിരിക്കുന്നത്.
മനസ്സിനെ അറിയാത്ത മനശാസ്ത്രമാണിന്നു മനുഷ്യനെ ക്രീയാത്മകനാക്കുന്നത്.
മാനസീക തലത്തില്‍ നിന്നും ഉയരാത്ത മനുഷ്യന്‍ ഇന്ദ്രിയ സുഖങ്ങളില്‍ സംതൃപ്തി തേടുന്നത് കൊണ്ട് അവന് ശ്രേഷ്ഠനാകാന്‍ കഴിയില്ല.
മനശാസ്ത്ര പരമായ അറിവ് കൊണ്ട് മനുഷ്യന് ഒരിക്കലും ശ്രേഷ്ടതയിലെത്താന്‍ കഴിയില്ല. അത് അഹംബുദ്ധിയെ പോഷിപ്പിക്കാൻ മാത്രമാണ് ഉപകരിക്കുന്നത്.
.വിദ്യയുടെ ഗിരിസൃങ്കങ്ങള്‍ കീഴടക്കിയാലും പ്രശസ്തിയും ആധുനീക ജീവിത സൗകര്യങ്ങലും നേടിയാലും മനുഷ്യനില്‍ മഹത്തായ ഒരു കുറവ് അവശേഷിക്കും.
സ്വബോധം നൽകുന്ന ശ്രേഷ്ടതയില്‍ കൂടി മാത്രമേ മനുഷ്യന് അമരത്വം (മോക്ഷം )നേടാന്‍ കഴിയൂ
ശ്രേഷ്ടതയിലേക്കുള്ള വഴിയാണ് ഓസോ .
ഓസോ ഒരു തപസ്സാണ് . തപസ്സെന്നാല്‍ എന്നിലേക്കുള്ള അന്വേഷണമാണ്. മനുഷ്യരായ നാമെല്ലാവരും ഒന്നല്ലെങ്കില്‍ മറ്റൊന്ന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നവരാണ്. എന്നാലിത് തപസ്സല്ല. നമ്മുടെ എല്ലാ അന്വേഷണങ്ങളും നമ്മില്‍ നിന്നും പുറത്തേക്കാണ് പോകുന്നത്.
എന്നിലേക്കുള്ള എന്‍റെ അന്വേഷണമാണ് തപസ്സ്.
അത് കൊണ്ടാണത് നാം ശ്രേഷ്ടതയിലെത്തുന്നത്. ശ്രേഷ്ടത (ബോധം) നമ്മുടെ ഉള്ളില്‍ നാമറിയാതെ നില കൊള്ളുന്ന പരമമായ സത്യമാണ് .
നമ്മുടെ അഹം അതിനെ മൂടിക്കളയുന്നതാണ് മനുഷ്യന്‍റെ എല്ലാ ദു:ഖത്തിനും കഷ്ടപ്പാടുകള്‍ക്കും കാരണം.
അഹം മനുഷ്യനെ സത്യത്തില്‍ നിന്നും അകറ്റുന്നത് കൊണ്ടാണ് നമുക്ക് പലവിധ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നതും ജീവിതം ദുരിതപൂര്‍ണ്ണമാകുന്നതും. .
സ്വയം അറിയുന്ന താപസ്സന് ദുഖമില്ല.
തപസ്സനുഷ്ടിക്കാന്‍ വേണ്ടി ആരും ഹിമാലയത്തിലോ മറ്റെവിടെയെങ്കിലുമോ പോകേണ്ട ആവശ്യമില്ല.
സ്ഥലവും കാലവും വേഷവും പഠിപ്പും ഒന്നും തപസ്സിനു പ്രശ്നമല്ല .
മനുഷ്യൻറെ വ്യക്തിപരമായ മനസ്ഥിതിയുടെ വിശുദ്ധിയാണ് ആത്മീയമായ തപസ്സ്.
വ്യക്തിയുടെ വിശുദ്ധിക്ക് തടസ്സം അവനവൻറെ അഹം (ego ) തന്നെയാണ്. സ്വാർഥതയെ ക്രമീകരിച്ച ആര്‍ക്കും എപ്പോഴും എവിടെയും താപസ്സനായി ജീവിക്കാം . വാക്കിലും നോക്കിലും പ്രവർത്തിയിലും മിതത്വവും വൈകാരീക വിടുതലുമാണ് വിശുദ്ധി യിലേക്കുള്ള മാർഗ്ഗം.
ഇതിനു വേണ്ടി പ്രത്യേകമായി സമയവും നീക്കിവക്കേണ്ട ആവശ്യമില്ല.
എന്നാല്‍ താപസ്സന്‍ നിശ്ചയമായും വര്‍ജിക്കേണ്ട ചില കാര്യങ്ങളുണ്ട്.
താപസ്സന്‍ തനിക്കുള്ള ഒന്നിലും അഭിമാനിയാകരുത് .
തനിക്ക് അനുകൂലമായതിനെ പ്രാപിച്ചാല്‍ പ്രശംസിക്കാതെയും പ്രതി കൂലമായതിനെ ലഭിച്ചാല്‍ നിന്നിക്കാതെയും കേവലം ഉദാസീനമായ അവസ്ഥയില്‍ സ്വയം സദാകാലവും വർത്തിക്കണം
തനിക്ക് താന്‍ തന്നെ ഗുരു.
തുടര്‍ച്ചയായി നിരന്തരം തന്നോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ തന്നെ ഒരു ഗുരു ഉണര്‍ന്ന് വരികയും നമുക്ക് ഉത്തരങ്ങളും കൂടുതല്‍ ചോദ്യങ്ങളും തന്നുകൊണ്ടിരിക്കയും ചെയ്യും.
ഉദാസീനമായ നിഷ്ക്കാമവ്യക്തിക്ക് താന്‍ തന്നെയാണ് ഗുരു. പ്രപഞ്ചത്തിലുള്ള എന്തിനെയും നമ്മുടെ അനുഭവത്തോട് യോജിപ്പിച്ചാല്‍ നമുക്ക് അറിയാന്‍ കഴിയാത്തതായി ഒന്നുമില്ല.
ശ്രീയേശു പറഞ്ഞതാണ് സത്യം.
"ഞാന്‍" ആണ് വഴി എന്നിലേക്ക് ഞാന്‍ നടക്കുന്നതിനു എനിക്ക് പുറത്തുള്ള ഏതെങ്കിലും ഒരു ഗുരുവിന് കാര്യാമായിട്ടൊന്നും സഹായിക്കാനാവില്ല .
ഞാന്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് മറ്റുള്ളവര്‍ക്ക് എങ്ങിനെ അറിയാനാവും ?
ഓരോ മനുഷ്യനും ശ്രേഷ്ടതയുടെയും വിശുദ്ധി യുടേയും നിലവാരത്തില്‍ വ്യത്യസ്തരാണ്.
ഇതറിഞ്ഞു കൊണ്ട് വേണം നാം ആത്മീയ യാത്രയിലേക്ക് കടക്കുവാന്‍.
ഒരു സുപ്രഭാതത്തില്‍ ടാക്സി വിളിച്ച് ആളെക്കൂട്ടി വേളാങ്കണ്ണിക്കും പഴനിക്കുമൊക്കെ പോകുന്ന പോലെ ഒരു മനശാസ്ത്രപരമായ ഉല്ലാസ യാത്രയല്ല ആത്മീയ യാത്ര .
ആള്‍ക്കൂട്ടത്തില്‍ തനിയെ പോകുന്നതാണ് ആത്മീയത .
ഞാൻ ആണ് പാത "ആള്‍ക്കൂട്ടത്തിലും തനിയെ"പോകുന്നതിന് അനുകൂലമാണത്. എന്നാൽ ഒരുവൻറെ ബന്ധങ്ങളിലെ വൈകരീകത (പ്രേമം ) ഉപേക്ഷിക്കണം.
ഭയമുള്ളവരും അഹം എന്ന അവസ്ഥയെ ആഘോഷിക്കുന്നവരും , ഇന്ദ്രിയ സുഖങ്ങളില്‍ മതി വരാത്തവരും ആത്മീീയ യാത്രക്ക് യോഗ്യരല്ല.
ആഘോഷങ്ങളും വേഷം കെട്ടുകളും അഴിച്ച്, ഞാന്‍ എന്നെ സ്വയം സമര്‍പ്പിക്കുന്നതില്‍ നിന്നുമാണ് ഈ യാത്രയുടെ തുടക്കം.
ഇത് മറ്റാരെയും അറിയിക്കേണ്ടതും ലോകം അറിഞ്ഞിരിക്കേണ്ടതുമായ ഒരു കാര്യമല്ല.
തുല്യ മനസ്ഥിതി മുള്ളവരുമായി സംവാതിക്കുന്നത് വഴി നമ്മില്‍ പുത്തന്‍ അറിവുകൾ ഉണര്‍ന്ന് വരുന്ന സത്സംഗ സംഗമങ്ങൾ ആത്മീയന് നല്ലതാണ് .
സംവാതം ഒരിക്കലും തര്‍ക്കത്തിലേക്ക് കടക്കരുത്.
തര്‍ക്കിക്കാനുള്ള പ്രവണത ഒരുവനെ വൈകാരീക മുക്തിയിൽ നിന്നും പിറകോട്ടു നടത്തും.
ആത്മീയ യാത്രക്ക് പ്രായമില്ലെങ്കിലും ക്രിയാത്മക ലോകത്ത് നിന്ന് വിരമിച്ചവര്‍ക്കാണ് ഏ റ്റവും അനുകൂല സാഹചര്യം.
ജീവിതത്തില്‍ സംഭരിച്ച പ്രയോഗീക അറിവുകള്‍ ആത്മീയ വഴിയില്‍ ഉപകരിക്കുന്നതാണ്.
താഴെ വിവരിക്കുന്ന പ്രവര്‍ത്തികള്‍ ആത്മീയതക്ക് യോഗ്യമല്ലാത്തതാകുന്നു.
ദുഷ്ടന്മാരുമായി കൂട്ടുകെട്ട്, വ്യഭിചാരം, ദുരഭിമാനം
അഹങ്കാരത്തോടെയുള്ള ചിന്തയും വാക്കും പ്രവര്‍ത്തിയും .
കളവ്, ചതി ,വഞ്ചന ,
അസൂയ,വിദ്വേ ഷം, വെറുപ്പ്,
മതം,മത്സരം,തര്‍ക്കം
മദ്യം, കാമം, കാപട്യം,
ക്രോധം, ലജ്ജ, ചപലത ,
ദു :ഖം, ഭയം, നഷ്ടചിന്ത .
ആത്മപ്രശംസ, അമിതഭാഷണം ,അമിത ഭക്ഷണം,
പ്രവര്‍ത്തിയില്ലായ്മ, അർപ്പണ ബോധമില്ലാത്ത പ്രവര്‍ത്തി, "ഞാന്‍ ചെയ്യുന്നു" എന്ന ഭാവം എന്നിവ എല്ലായ്പ്പോഴും ആത്മീയൻ ഒഴിവാക്കേണ്ടതാണ്.
