അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി,
അതിനുള്ളിലാനന്ദ ദീപംകൊളുത്തി ,
പരമാണു പൊരുളിലും സ്പുരണമായ് മിന്നും
പരമ പ്രകാശമെ ശരണം നീയെന്നും.
സുരഗോള ലക്ഷങ്ങളണിയിട്ടു നിർത്തി ,
അവികല സൗഹൃദ ബന്ധം പുലർത്തി
അതിനൊക്കെയാധാര സൂത്രമിണക്കി,
കുടികൊള്ളും സത്യമെ ശരണം നീ നിത്യം
ദുരിതങ്ങൾ കൂത്താടുമുലകത്തിൽ നിന്റെ,
പരിപൂർണ്ണ തേജസ്സു വിളയാടിക്കാണ്മാൻ,
ഒരു ജാതി ഒരു മതമൊരു ദൈവമേവം,
പരിശുദ്ധ വേദാന്തം സഫലമായ് തീരാൻ;
അഖിലാധി നായക തവതിരുമുൻപിൽ
അഭയമായ് നിത്യവും പണിയുന്നു ഞങ്ങൾ,
സമരാദി തൃഷ്ണകളാകവെ നീങ്ങി,
സമതയും ശാന്തിയും ക്ഷേമവും തിങ്ങി;
ജനതയും ജനതയും കൈ കോർത്തിണങ്ങി
ജനിത സൗഭാഗ്യത്തിൻ ഗീതം മുഴങ്ങി
നരലോകമെപ്പോഴുമാനന്ദം തേടി
വിജയിക്ക നിൻ തിരു നാമങ്ങൾ പാടി.!
അതിനുള്ളിലാനന്ദ ദീപംകൊളുത്തി ,
പരമാണു പൊരുളിലും സ്പുരണമായ് മിന്നും
പരമ പ്രകാശമെ ശരണം നീയെന്നും.
സുരഗോള ലക്ഷങ്ങളണിയിട്ടു നിർത്തി ,
അവികല സൗഹൃദ ബന്ധം പുലർത്തി
അതിനൊക്കെയാധാര സൂത്രമിണക്കി,
കുടികൊള്ളും സത്യമെ ശരണം നീ നിത്യം
ദുരിതങ്ങൾ കൂത്താടുമുലകത്തിൽ നിന്റെ,
പരിപൂർണ്ണ തേജസ്സു വിളയാടിക്കാണ്മാൻ,
ഒരു ജാതി ഒരു മതമൊരു ദൈവമേവം,
പരിശുദ്ധ വേദാന്തം സഫലമായ് തീരാൻ;
അഖിലാധി നായക തവതിരുമുൻപിൽ
അഭയമായ് നിത്യവും പണിയുന്നു ഞങ്ങൾ,
സമരാദി തൃഷ്ണകളാകവെ നീങ്ങി,
സമതയും ശാന്തിയും ക്ഷേമവും തിങ്ങി;
ജനതയും ജനതയും കൈ കോർത്തിണങ്ങി
ജനിത സൗഭാഗ്യത്തിൻ ഗീതം മുഴങ്ങി
നരലോകമെപ്പോഴുമാനന്ദം തേടി
വിജയിക്ക നിൻ തിരു നാമങ്ങൾ പാടി.!