12/15/2015

ദൈവമാണ് മനുഷ്യന്റെ ശാപം .

ദൈവം  ഒരു വ്യക്തിയല്ല , ഒരവസ്ഥയാണ് .

സ്വബോധം  ഇല്ലാത്ത മനുഷ്യന്

ബിംബത്തിൽ   അല്ലാതെ    ദൈവത്തെ  സൃഷ്ടിക്കുക  അസാധ്യമാണ് .

ബിംബങ്ങളിൽ  ഇരിക്കുന്ന  ദൈവം  സത്യവിരുദ്ധമാകുന്നു .

ബിംബാരാധനയിലും   വലിയൊരു  "ശാപം"  മനുഷ്യന്  വേറെയില്ല .

ബിംബാരാധന നടത്തുന്ന  മനുഷ്യന്  ഒരിക്കലും  സ്വബോധം (ആത്മാവ് )  ലഭിക്കുന്നില്ല .

സ്വബോധം ഇല്ലാത്ത മനുഷ്യ ജീവിതം
  മൃഗ ജീവിതത്തെക്കാൾ  മ്ലേച്ചമാണ് (inferior ).

ദൈവ വിശ്വാസിയിൽ  ഒരിക്കലും സ്വബോധം  നില നിൽക്കുകയില്ല .

സ്വബോധമില്ലാത്ത  വിശ്വാസി  അഹങ്കാരംകൊണ്ടു  തിന്മകളുടെ  നരകം  സ്വയം സൃഷ്ടിക്കുന്നു .

സ്വബോധം ലഭിക്കാതെ  മനുഷ്യന്  സംതൃപ്തമായ  ജീവിതം  അസാധ്യമാണ് .

  സംതൃപ്തിയും  സ്വസ്ഥതയും  അനുഭവിക്കാതെ ജീവിച്ചു മരിക്കുന്ന

ഒരേയൊരു  മനുഷ്യ വർഗ്ഗമാണ്  ദൈവ വിശ്വാസികൾ .