പ്രപഞ്ച വസ്തുക്കളുടെ മൂല്യം പൂജ്യമാണ്.
ഗണിത ശാസ്ത്രത്തിൽ അമൂല്യമായ സംഖ്യയും പൂജ്യമാണ് .
പൂജ്യമാണ് പ്രപഞ്ചത്തിൻറെ പ്രഭവസ്ഥാനം .
മനുഷ്യൻ സ്വയം അവനവനെ അറിയുമ്പോൾ എത്തിച്ചേരുന്ന അവസ്ഥയും പൂജ്യമാണ് .
സ്വന്തം ബുദ്ധികൊണ്ട് ( അഹങ്കാരം) മനുഷ്യൻ എത്ര ഉയർന്നുപോയാലും "ഞാൻ " എന്ന സത്യം കണ്ടെത്തുകയില്ല.
സ്വയം അറിയുന്നത് വരെയും ഓരോ മനുഷ്യനും വ്യത്യസ്ഥമായ ഒരു സങ്കീർണതയാണ് .
ബോധ ശൂന്യനായ മനുഷ്യൻ കൂട്ടായി സൃഷ്ടിക്കുന്ന സാമൂഹ്യമായ സങ്കീർണതകളാണ് (collective complications) "രാഷ്ട്രീയവും മതവും" .
രാഷ്ട്രീയവും മതവും വ്യക്തികളുടെ മേൽ ആധിപത്യം സ്ഥാപിച്ച് അവന്റെ ജീവിതം വീണ്ടും സങ്കീർണ്ണമാക്കുന്നു .
അപ്പോൾ വ്യക്തിയും വ്യവസ്ഥയും ഒരുപോലെ മലിനമാവുകയും പരസ്പരം യുദ്ധം ചെയ്യുകയും ചെയ്യുന്നു .
ഇങ്ങനെയാണ് അഫ്ഗാനും ,പലസ്തീനയും ,സിറിയയും ,പാക്കിസ്ഥാനുമെല്ലാം ജന്മമെടുക്കുന്നത് .
അവിടെ മനുഷ്യത്വം ചവുട്ടി മെതിക്കപ്പെടുമ്പോൾ മനുഷ്യൻ ദയനീയമായി ദൈവത്തെ വിളിച്ച് കരയുന്നു .
എന്നാൽ അവിടെ അവരുടെ ദൈവങ്ങളും ( idol Gods ) നിസ്സഹായനാണ് .
ദൈവമെന്ന സത്യം നിസ്സ്വാർഥത്തമായ പ്രപഞ്ചവ്യവസ്ഥയാണ് .
മനുഷ്യൻ സ്വാർഥമായ ഒരു അവ്യവസ്ഥയാണ് .
ഇവ രണ്ടും (സത്യവും മനുഷ്യനും) രാവും പകലും പോലെ ഒന്നിച്ച് ചേരുന്നില്ല .
(Human being and supreme being are contradictory entities)