12/31/2015

സത്യാന്വേഷണം എന്തിന് ?


"ഞാൻ "  എന്നത്  ഓരോ  മനുഷ്യനിലും  കാര്യ   കർത്താവാണ്  ( കർമ്മി )

"എന്റെ കർത്താവേ  " എന്ന്  വിളിച്ച്  നിസ്സഹായനായി  കരയുന്ന  വിശ്വാസിയിലും  ഒരു കർത്താവ്‌  ഉണ്ട് .

സ്വന്തം പ്രവർത്തികളിൽ  തിന്മ നിറയുന്നതിന്റെ  ഉത്തരവാദിത്വം

  മറ്റൊരു  കർത്താവിനെ (സങ്കല്പം )   ഏൽപ്പിക്കുന്ന

നിരുത്തവാദിത്വപരമായ  കുബുദ്ധിയാണ്   മനുഷ്യന്റെ  ദൈവവിശ്വാസം .

നിത്യവും   ധ്യാനനിരതമായ  പ്രകൃതിയ്ക്ക് മുൻപിൽ  മനുഷ്യൻ  നിസ്സഹായനാകുന്നത്

ബുദ്ധിയെന്ന പ്രവർത്തനം  ഒരു ശീലമായതു കൊണ്ടാണ് .

സ്വബോധവും  ശീലങ്ങളും  പരസ്പര വിരുദ്ധമായ  ഗുണ വിശേഷങ്ങളാണ് .

സ്വബോധം  വ്യക്തിയിൽ  പടി പടിയായി  സംഭവിക്കുന്ന  ആന്തരീക പരിണാമമാണ് .

സത്യാന്വേഷണമാണ്  അതിന്‌  അടിസ്ഥാനം .