12/31/2015

ആത്മ ബലത്തിന്റെ ഉറവിടം



ദൈവ വിശ്വാസിയിൽ  ആത്മബലം  ഉണ്ടായിരിക്കുക  അസാധ്യമാണ് .

ഭക്തിയും ആചാരങ്ങളും  സ്വന്തം  കർമ്മ ഊർജത്തെയാണ്  ബിംബങ്ങളിലേക്ക്  അർപ്പിക്കുന്നത് .

അതിനു  കാരണം ഭയമാണ് . ആത്മ ബലവും  ഭയവും  പരസ്പര വിരുദ്ധമാണ് .

  ബോധ  ശൂന്യമായ  ബുദ്ധിക്ക്  ഈ സത്യം ഗ്രഹിക്കുവാൻ പരിമിതികളുണ്ട് .

സ്വബോധമാണ്  മനുഷ്യനിൽ    ആത്മ ബലത്തിന്റെ  ഉറവിടം .

ഭയവും  ഭക്തിയും  ആത്മ ബലത്തെ തകർക്കുന്നു .
 
ഈ സത്യം അറിയാത്ത  മതം മനുഷ്യരെ  അസത്യം  പഠിപ്പിക്കുന്നു .

സത്യാന്വേഷണം എന്തിന് ?


"ഞാൻ "  എന്നത്  ഓരോ  മനുഷ്യനിലും  കാര്യ   കർത്താവാണ്  ( കർമ്മി )

"എന്റെ കർത്താവേ  " എന്ന്  വിളിച്ച്  നിസ്സഹായനായി  കരയുന്ന  വിശ്വാസിയിലും  ഒരു കർത്താവ്‌  ഉണ്ട് .

സ്വന്തം പ്രവർത്തികളിൽ  തിന്മ നിറയുന്നതിന്റെ  ഉത്തരവാദിത്വം

  മറ്റൊരു  കർത്താവിനെ (സങ്കല്പം )   ഏൽപ്പിക്കുന്ന

നിരുത്തവാദിത്വപരമായ  കുബുദ്ധിയാണ്   മനുഷ്യന്റെ  ദൈവവിശ്വാസം .

നിത്യവും   ധ്യാനനിരതമായ  പ്രകൃതിയ്ക്ക് മുൻപിൽ  മനുഷ്യൻ  നിസ്സഹായനാകുന്നത്

ബുദ്ധിയെന്ന പ്രവർത്തനം  ഒരു ശീലമായതു കൊണ്ടാണ് .

സ്വബോധവും  ശീലങ്ങളും  പരസ്പര വിരുദ്ധമായ  ഗുണ വിശേഷങ്ങളാണ് .

സ്വബോധം  വ്യക്തിയിൽ  പടി പടിയായി  സംഭവിക്കുന്ന  ആന്തരീക പരിണാമമാണ് .

സത്യാന്വേഷണമാണ്  അതിന്‌  അടിസ്ഥാനം .

തിന്മകളുടെ ഉറവിടം മനുഷ്യനിൽ അല്ല.

തിന്മകളുടെ ഉറവിടം മനുഷ്യനിൽ  അല്ല,  മതങ്ങൾ  വിൽക്കുന്ന  ദൈവമാണ്   .

മതേതരമായ  സമൂഹത്തിൽ  അനേക  മതങ്ങൾ  സാധ്യമല്ല .

ഒരാൾ  മതേതരൻ  ആയിരിക്കുക എന്നാൽ " മതം " എന്ന ഭ്രാന്തിന്  അതീതൻ  ആയിരിക്കുകയെന്നാണ് .

ഇന്ത്യയുടെ വരാനിരിക്കുന്ന   നാശം  മതങ്ങളിലാണ് .

കാരണം  മതം  മനുഷ്യന്റെ  ബോധ ശൂന്യതയാണ് .

എന്തിനേയും ( അസത്യവും തിന്മകളും )  ചോദ്യം ചെയ്യാനുള്ള  ധൈര്യമാണ്   "ബോധം "

മതാത്മകന്  നഷ്ടപ്പെടുന്നതും  ബോധമെന്ന  ശക്തിയാണ് .

ബുദ്ധിയിൽ ബോധപ്രകാശം  ഇല്ലാത്തതാണ്  മനുഷ്യനിൽ  തിന്മകളുടെ  ഉറവിടം .

ഭൂമിയിൽ  എല്ലാ തിന്മകൾക്കും കാരണം  ദൈവമാണ് .

ദൈവത്തെ  കച്ചവടം ചെയ്യുന്നത്  മതങ്ങളും .

വ്യാജമായ ആത്മീയതയുടെ അഴുക്കു ചാലാണ് മതങ്ങളും ആൾ ദൈവങ്ങളും .

ഭൂമിയിൽ മനുഷ്യരുടെ നാശം അന്നും ഇന്നും എന്നും മതങ്ങൾ മുഖേനയാണ് .

ആധുനീക മനുഷ്യനും പ്രാകൃത മതങ്ങളെ ഉപേക്ഷിക്കാത്ത ത്തിനു കാരണം

അത് ശൈശവത്തിൽ അവരിൽ അടിച്ചു കയറ്റുന്നത് കൊണ്ടാണ് .

12/30/2015

മനുഷ്യനും ദൈവവും മിഥ്യയാകുന്നു .



പ്രാകൃത മനുഷ്യൻ  സൃഷ്ടിച്ച  ദൈവം സത്യമല്ല .

ദൈവത്തെ ആരാധിക്കുന്ന  മനുഷ്യനും  സത്യമല്ല .

ദൈവങ്ങളെ സൃഷ്ടിച്ചത്  മനുഷ്യനാണ് .   മനുഷ്യനെ സൃഷ്ടിച്ചത്  ദൈവമല്ല .

സ്വയംസ്ഥിതമായ  പ്രപഞ്ചം   സ്വയം സൃഷ്ടമാണ് .

എന്നാൽ  ഈ സത്യം  തിരിച്ചറിയുവാൻ  മനുഷ്യ ബുദ്ധിക്ക്  സാധ്യമല്ല.

ബുദ്ധിയുടെ സ്വഭാവം  ബോധ ശൂന്യതയാണ്  എന്നതാണ്  അതിനു കാരണം .

ബോധശൂന്യമായ  ബുദ്ധിക്ക്  പുതിയ കാര്യങ്ങൾ  ഗ്രഹിക്കുവാൻ  സ്വന്തമായ  ധാരണകളെയാണ്  ബുദ്ധി  ആശ്രയിക്കുന്നത് .

എന്നാൽ ധാരണകൾ  സത്യമോ മിഥ്യയോ ആകാം . എന്നാൽ  ബുദ്ധിക്ക്  സ്വന്തം ധാരണകളെ  സത്യമായി മാത്രമാണ്  തോന്നുക .

അതുകൊണ്ടാണ്  മനുഷ്യൻ  ബുദ്ധിപരമായ പ്രവർത്തികളിൽ  ദയനീയമായി  പരാജയപ്പെടുന്നതും  ദുഃഖം  അനുഭവിക്കുന്നതും .

ആത്മീയത

പ്രപഞ്ച സത്യവുമായി

 മനുഷ്യൻ സൃഷ്ടിക്കുന്ന  ബന്ധമാണ്  ആത്മീയത .

സത്യം  എന്നതിന് അപ്പുറം  ഉള്ളതെല്ലാം  മിഥ്യയാണ്‌ .

മനുഷ്യനിൽ "ഞാൻ " മിഥ്യയാണ്‌ .

മനുഷ്യനിൽ   മിഥ്യയായ  "ഞാൻ " സത്യവുമായി  ( പ്രപഞ്ച കേന്ദ്രം ) ബന്ധം സ്ഥാപിക്കുന്നതോടെ

 സ്വയം ഭ്രമിക്കുന്ന  "ബുദ്ധി"  സ്ഥിരപ്പെടുന്നു .

സ്ഥിര ബുദ്ധിയാണ്  "ബോധം ".

ബോധം  വ്യക്തിയിൽ  സ്ഥിരപ്പെടുന്നതാണ്  "സ്വബോധം ". (ആത്മജ്ഞാനം )

12/22/2015

ബുദ്ധിയും ശാസ്ത്ര ബോധവും .

സൂപ്പര്‍ കമ്പ്യൂട്ടറിനെ  സൃഷ്ടിക്കുന്നത്  ശാസ്ത്ര ബോധമാണ് , ബുദ്ധിയല്ല

  അനേകം  മനുഷ്യ ബുദ്ധികളുടെ  പടി പടിയായ  പഠന ഫലമാണ്  ഇന്നത്തെ ശാസ്ത്രബോധം.

ഒരു കുഞ്ഞൻ കമ്പ്യൂട്ടറിനെ പോലും  തോല്പ്പിക്കുവാൻ  അതി ബുദ്ധിമാനും  പണ്ഡിതനും  അശക്തനാണ് .

ബുദ്ധി വ്യക്തിപരമാണ് .

ശാസ്ത്രബോധം  സാമൂഹ്യ  സമ്പത്താണ്‌ .

ബുദ്ധി സ്വയം പരിമിതമാണ് . ശാസ്ത്രത്തിന്  പരിമിതിയില്ല .


12/21/2015

ഭയത്തെ മാത്രമാണ് മനുഷ്യൻ ഭയപ്പെടെണ്ടത് .

പ്രശ്നങ്ങളും  പരിമിതികളുമല്ല  മനുഷ്യന്റെ  ഭയത്തിന്  അടിസ്ഥാനം .

മനുഷ്യനിൽ   ബുദ്ധി  ഒരു ശീലമാണ് .

ശൈശവം മുതൽ  സ്വയം പരിശീലിക്കുന്ന  വികാരമാണ്  ഭയം .

"ഞാൻ " എന്ന  ശൂന്യതയെ  മറി കടക്കാതെ   മനുഷ്യന്  ഭയത്തെയും  മറികടക്കുക  അസാധ്യമാണ്.

എന്താണ് അനന്തത ( അമർത്യം ).



 രാവും പകലും  സൃഷ്ടിക്കപ്പെടുന്നത്   ഭൂമിയുടെ കറക്കം  മൂലമാണ് .

ഭൂമിയുടെ കറക്കം പോലെ തന്നെ  മനുഷ്യന്റെ ബുദ്ധിയും  സ്ഥിരമായി   ഭ്രമിച്ചു കൊണ്ടിരിക്കുന്നു .

മനുഷ്യനിൽ  ഭ്രമിക്കാത്ത  ബുദ്ധി  ബോധമാണ് . ബുദ്ധിയുടെ  സ്വഭാവം  വികാരമാണ് .

ബോധത്തിന്റെ  സ്വഭാവം അകാരമാണ് .(non - emotional ).

ബുദ്ധി ഒരു പ്രവർത്തനമാണ് . മനുഷ്യനെ ക്രീയത്മകനാക്കുന്നതാണ്  ബുദ്ധിയെന്ന  പ്രവർത്തനം .

സമയ നിർണ്ണയമില്ലാതെ  ക്രീയാത്മകതയുടെ  നിയന്ത്രണം  സാധ്യമല്ല.

കാലത്തിന്റെ  മറുവശമാണ്  അനന്തത .

കാലം ( സമയപ്രവാഹം ) എന്നത്  മനുഷ്യന്റെ  ബുദ്ധിപരമായ  ഒരു പരിഗണന (calculation )  മാത്രമാണ് .

കാലത്തെ അവനവന്  അധീനമാക്കി നിർത്തുവാൻ  ഒരു   മനുഷ്യനും  സാധ്യമല്ല .

കാരണം    ബുദ്ധി  സൃഷ്ടിക്കുന്ന  മിഥ്യയാണ്‌    " കാലം" .

കാല പരിഗണനയെ  മറികടക്കുന്ന  വിദ്യയാണ്   "ധ്യാനം " .

ഉറക്കം  പ്രപഞ്ച വ്യവസ്ഥയിലുള്ള  ധ്യാനമാണ് .  ഉറക്കം  ബുദ്ധിയുടെ  ആവശ്യമാണ്‌ .

നിത്യവും  ആവശ്യത്തിനു ഉറക്കം ഇല്ലെങ്കിൽ  ബുദ്ധിയുടെ  പ്രവർത്തനം  തകരാറിലാകും  .

ഉറക്കവും ധ്യാനവും  തികച്ചും വ്യത്യസ്തമാണ് . ഉറക്കത്തിൽ ബുദ്ധിയുടെ  പ്രവര്ത്തനം  അപ്പാടെ  നിലക്കുന്നു .

ധ്യാനത്തിൽ  നിലക്കുന്നത്  ബുദ്ധിയുടെ  "ഭ്രമം"  മാത്രമാണ്   .

 ഭ്രമം നിലച്ച്  ബുദ്ധി  സ്ഥിരപ്പെടുന്നത് കൊണ്ടാണ്  ധ്യാനത്തിൽ കൂടി മനുഷ്യന്  ബോധാവസ്തയിലേക്ക്  പ്രവേശിക്കുവാൻ  സാധ്യമാകുന്നത് .

ബോധാവസ്ഥയിൽ മനുഷ്യന്റെ  അനുഭവലോകം
 മിഥ്യയിൽ നിന്നും  സത്യത്തിലേക്ക്  പ്രവേശിക്കുന്നു. (the great evolution )

അത് കൊണ്ടാണ്  യോഗിയിൽ   ദുഃഖങ്ങൾ  നിലച്ച്  ആനന്ദാനുഭവം  കൈവരുന്നത് .

ആനന്ദം  നിത്യമാണ് . കാരണം  അത് സത്യമാണ് .
സത്യം  സ്ഥല / കാല പരിഗണനക്ക്  വെളിയിലാണ് .

ദുഃഖം  മിഥ്യയാണ്‌ . അത് വ്യക്തിയുടെ തോന്നലാണ് .
ദുഃഖം അനുഭവിക്കുന്ന  വ്യക്തിയും  മിഥ്യയാണ്‌ .

എല്ലാ മിഥ്യകളും  ബുദ്ധി സൃഷ്ടിക്കുന്ന  കാല പരിഗണനക്ക്  വിധേയമാണ് .

അതാണ്‌ മനുഷ്യൻ  എന്നും  വ്യർഥമായ  ഒരു കഥാ കൃത്തായി  അവശേഷിക്കുന്നത്.

12/20/2015

ഞാൻ എന്ന മിഥ്യ

സാധാരണ മനുഷ്യനിൽ

  "ഞാൻ "  എന്നത്  വെറും തോന്നലാണ്  ( illusion ).

മനസ്സ്  ഇല്ലാത്തതാണ് .

ശരീരവും  ബുദ്ധിയും   ബുദ്ധി  സൃഷ്ടിക്കുന്ന ചിന്തകളും

ബുദ്ധിയാൽ  നിയന്ത്രിക്കപ്പെടുന്ന  വ്യക്തിയും  (ഞാൻ എന്ന മിഥ്യ  ) മാത്രമാണ്  ഉള്ളത് .

അതിൽ  വ്യക്തി (ഞാൻ ) ഒഴികെ  മറ്റെല്ലാം  പ്രായ പരിധിക്കുള്ളിലാണ് .

അഹങ്കരിക്കുവാതിരിക്കുവാൻ  കഴിയാത്ത

അഹങ്കാരമാണ്  മനുഷ്യനിൽ "ഞാൻ ".

ബുദ്ധിയുടെ പരിമിതിയെ മറി കടക്കാം

ബുദ്ധിജീവിയായ  മനുഷ്യനോളം

ദയനീയാവസ്ഥയിൽ  ജീവിക്കുന്ന  മറ്റൊരു  ജീവിയും  ഭൂമിയിലില്ല .

അവനവന്റെ  സ്വന്തം ബുദ്ധിയും  യുക്തിയുമാണ്  അതിനു പിന്നിൽ പ്രവർത്തിക്കുന്നത്

എന്നാൽ പ്രാകൃത മതങ്ങളും  ദൈവ വിശ്വാസികളും  അതിന്റെ ഉത്തരവാദിത്വം
  സ്വന്തം ദൈവത്തിനു  നൽകി  സ്വയം അഹങ്കരിക്കുന്നു .

അണ്ണാൻ  കുഞ്ഞിനെ  ആരും  മരം കയറ്റം  പഠിപ്പിക്കുന്നില്ല. എന്നാൽ ഒരു തവണ പോലും  അതിന്  വീഴ്ച  സംഭവിക്കുന്നില്ല.

മനുഷ്യന്റെ അവസ്ഥ  നേരെ മറിച്ചാണ് .

വിജയത്തിന്റെ  കൊടുമുടികൾ  കീഴടക്കുന്ന  പലർക്കും

  അന്ത്യ നാളുകൾ  ജയിലുകളാകുന്നത്  സ്വന്തം ബുദ്ധിയുടെ പരിമിതി കൊണ്ടാണ് .

സ്വബോധം കൊണ്ടല്ലാതെ  മനുഷ്യന്  ബുദ്ധിയുടെ  പരിമിതിയെ  മാറി കടക്കുക  അസാധ്യമാണ്.

12/19/2015

Truth of Being.

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി,
അതിനുള്ളിലാനന്ദ ദീപംകൊളുത്തി ,
പരമാണു പൊരുളിലും സ്പുരണമായ്‌ മിന്നും
പരമ പ്രകാശമെ ശരണം നീയെന്നും.


സുരഗോള ലക്ഷങ്ങളണിയിട്ടു നിർത്തി ,
അവികല സൗഹൃദ ബന്ധം പുലർത്തി
അതിനൊക്കെയാധാര സൂത്രമിണക്കി,
കുടികൊള്ളും സത്യമെ ശരണം നീ നിത്യം


ദുരിതങ്ങൾ കൂത്താടുമുലകത്തിൽ നിന്റെ,
പരിപൂർണ്ണ തേജസ്സു വിളയാടിക്കാണ്മാൻ,
ഒരു ജാതി ഒരു മതമൊരു ദൈവമേവം,
പരിശുദ്ധ വേദാന്തം സഫലമായ്‌ തീരാൻ;


അഖിലാധി നായക തവതിരുമുൻപിൽ
അഭയമായ്‌ നിത്യവും പണിയുന്നു ഞങ്ങൾ,
സമരാദി തൃഷ്ണകളാകവെ നീങ്ങി,
സമതയും ശാന്തിയും ക്ഷേമവും തിങ്ങി;


ജനതയും ജനതയും കൈ കോർത്തിണങ്ങി
ജനിത സൗഭാഗ്യത്തിൻ ഗീതം മുഴങ്ങി
നരലോകമെപ്പോഴുമാനന്ദം തേടി
വിജയിക്ക നിൻ തിരു നാമങ്ങൾ പാടി.! 

What is the Human EGO ?.


Ego is the emotional Being identified as " I am "
Every titles and possessions identified as mine is the 'ego'.
Ego is the self conviction of an illusion created by intellect as True.
In reality the truth of being oneself is beyond the Ego.
But the intellect can not identify the personal self beyond the 'ego'.
That is the reason behind the need of a God (creator ).
Beyond oneˋs own ego (intellect) the truth of being oneself
is the Supreme Being itself.

സ്വബോധം നേടിയാൽ ആസക്തിയും ദുഖങ്ങളും അപ്രത്യക്ഷമാകും .

ദുഖത്തിന്  ചികിത്സ  സ്വബോധമാണ് ,

സ്വബോധം  ഇല്ലാത്ത മനുഷ്യന്റെ  ചികിത്സയാണ്  ലഹരി.

ഇത് മദ്യ ലഹരിയോ , ഭക്തി ലഹരിയോ  ആകാം .

ദുഃഖം ബുദ്ധിയുടെ നിസ്സഹായ അവസ്ഥയാണ് .

ബുദ്ധിയുടെ പ്രവർത്തനം  മന്ദീഭവിപ്പിക്കുന്ന  ലഹരി  മനുഷ്യ ജീവിതം  നരകമാക്കുന്നു .

ദൈവ വിശ്വാസിയും  മദ്യപാനിയും  ഒരേപോലെ  ലഹരി- ചികിത്സയിൽ  ആസക്തമാകുന്നു.

ആസക്തി  ബുദ്ധിയുടെ  ബോധവിരുദ്ധമായ  സ്വഭാവമാണ് .

സ്വബോധം നേടിയാൽ ആസക്തിയും  ദുഖങ്ങളും  അപ്രത്യക്ഷമാകും .

ദൈവ വിശ്വാസിയുടെ ശാപം ദൈവമാണ് , ഏതെങ്കിലും ദൈവമല്ല "സ്വന്തം" ദൈവം .

ഓരോ മതവും മനുഷ്യന് നൽകുന്നത് അവരുടേത് മാത്രമായ ഒരു "സ്വന്തം" ദൈവമാണ് .

എന്നാൽ ദൈവത്തെ (ഉണ്ടെങ്കിൽ ) സ്വന്തമാക്കുകയെന്നത് അസാധ്യമാണ് (Utopya ).

ദൈവ വിശ്വാസിയുടെ ദൈവം വെറും പ്രാകൃത സങ്കല്പം മാത്രമാണ് .

സങ്കല്പം സത്യമാകുവാൻ സാധ്യമല്ല .

എന്നാൽ വിശ്വാസികളുടെ ബുദ്ധിക്ക് അത് ഗ്രഹിക്കുവാൻ കഴിയില്ല .

അതുകൊണ്ടാണ് സ്വന്തം ദൈവം അവരുടെ ശാപമായി മാറുന്നത് .

12/18/2015

സ്‌കൂളില്‍ പോവാതെ സ്വന്തം വഴിയിലൂടെ അറിവു നേടി ദേശീയ അവാര്‍ഡ് സ്വന്തമാക്കി മിനോണ്‍.

അച്ഛനും അമ്മയും ഒരിക്കലും ഒരു കാര്യവും പഠിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല.


ഈ പതിനഞ്ചുകാരന്‍, ഇന്ന് വിദ്യാഭ്യാസ മനഃശാസ്ത്രത്തെക്കുറിച്ച് ബി.എഡ് കോളേജുകളില്‍ പ്രഭാഷണം നടത്തുന്നു. ഭാഷയെയും മിത്തോളജിയെയും കുറിച്ചു യൂണിവേഴ്‌സിറ്റി ക്യാംപസുകളില്‍ സെമിനാറുകള്‍ നയിക്കുന്നു. അതിരു കെടാത്ത വഴിയിലൂടെ മിനോണ്‍ നടക്കുന്നു, 

 എല്ലാ മതവും  മുന്നോട്ട്  അറിവിനെ പരിമിതപ്പെടുത്തുന്നുവെന്ന കാരണത്താല്‍ ഒരു മതത്തിലും വിശ്വസിക്കാതെ.
വ്യത്യസ്ത ചിന്തയും ജീവിതവും പിന്തുടരുന്ന ആലപ്പുഴ എടത്വാ പാണ്ടങ്കരി ഇടത്തിടങ്കേരില്‍ ജോണ്‍ ബേബിയും മിനിയും 

മക്കളുടെ അറിവിനു സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലം വേണ്ടെന്നു നേരത്തെ തീരുമാനിച്ചതാണ്
സ്‌കൂളില്‍ പോവാതെ സ്വന്തം വഴിയിലൂടെ അറിവു നേടി മികച്ച ബാലനടനുളള ദേശീയ അവാര്‍ഡ് സ്വന്തമാക്കി മിനോണ്‍.
കഴിഞ്ഞ സിനിമയ്ക്കു കിട്ടിയ പണം എന്തു ചെയ്തു ?
'പൗലോകൊയ്|ലൊയുടെ എല്ലാ പുസ്തകങ്ങളും വാങ്ങി. 'പതിനെട്ടു പുരാണങ്ങള്‍' വാങ്ങണമെന്ന് കുറച്ചു കാലമായി വിചാരിക്കുന്നു. അതും നടന്നു. കുറച്ചു കാശ് ബാക്കിയുണ്ട്.

അതിന് ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടി ഒരു യാത്ര പോകുന്നുണ്ട്...'
ഉത്തരം കേട്ട് ഞെട്ടേണ്ട. പറയുന്നത് മിനോണാണ്.

സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത "നൂറ്റൊന്ന് ചോദ്യങ്ങള്‍"  എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുളള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയത് മിനോണാണ്്.

 കരിയര്‍ ബുക്കില്‍ സിനിമകളുടെ എണ്ണം പതിനഞ്ചു കഴിഞ്ഞു.
മിനോണിന്റെ ഉത്തരത്തില്‍ തീരുന്നില്ല കൗതുകം ഒരു സ്‌കൂളിലും മിനോണ്‍ പഠിച്ചിട്ടില്ല. അറിവ് തേടലിനു സ്വയം വഴിയുണ്ട്. അതുപോലെ തന്നെയാണ് പന്ത്രണ്ടുകാരി സഹോദരി മിന്റുവും. മിന്റുവിന്റെ പഠനവിഷയം കണക്കും സയന്‍സുമല്ല, ഭരതനാട്യം. യുക്തിവാദിയായ ജോണ്‍ ബേബിക്കു കേരളത്തിലെ ഒട്ടുമിക്ക പരമ്പരാഗത നെയ്ത്തു രീതികളും വശമുണ്ട്. മിനി ചിത്രകാരി. കലയുടെ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഈ കുടുംബത്തിന്റെ കഥ ആറു വര്‍ഷം മുമ്പ് വന്നിരുന്നു. അന്ന് കാണുമ്പോള്‍ മിനോണിന്റെ കളിമണ്‍ ശില്‍പ ശേഖരവും കഥകളി പെയിന്റിങ്ങുകളുമായിരുന്നു അദ്ഭുതം.. നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞകാലം മുതലേ കഥകളിയെ സ്‌നേഹിച്ച ബാലന്‍. പുരാണ കഥകള്‍ പലതും മിനോണ്‍ പഠിച്ചത് കഥകളിയിലൂടെ. വര്‍ഷങ്ങളുടെ വേഗത്തിനൊപ്പം മിനോണും വളര്‍ന്നു.
സംഭാഷണത്തില്‍ ഇടയ്ക്കു വൈക്കം മുഹമ്മദ് ബഷീറും മാര്‍ക്ക് ട്വയിനും ഉറൂബും കടന്നു വരും. ഇടയ്ക്ക് മിഴിയടച്ച് ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ പ്രിയ കവിതകള്‍ താനേ മൂളും.
സിനിമയില്‍ സജീവമായി തുടരുന്ന മിനോണിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ എല്ലാം പഴയതുപോലെ തന്നെ. എങ്ങും താരത്തിന്റെ പകിട്ടില്ല. വീട്ടിനുളളില്‍ അലമാരകളുടെ എണ്ണം കൂടിയെന്നു മാത്രം. എല്ലാറ്റിലും നിറയെ പുസ്തകങ്ങള്‍. മുമ്പ് വന്നപ്പോള്‍ ചെറിയ ചെടികളായിരുന്നവ മുറ്റത്ത് നിറയെ കായ്കളും തണലുമായി നില്‍ക്കുന്നു.
'സിനിമയില്‍ വന്നില്ലേ, ഇനിയിപ്പോള്‍ വീട്' ഒക്കെ ഒന്ന് മിനുക്കേണ്ടേ എന്ന് പലരും ചോദിച്ചു. പക്ഷേ, ഞങ്ങള്‍ക്ക് അതൊരു വലിയ കാര്യമല്ല.

വായിക്കാനുളള പുസ്തകങ്ങള്‍ വാങ്ങുക. വായിക്കുക, യാത്രകള്‍ ചെയ്യുക. കലാപരിപാടികള്‍ ആസ്വദിക്കുക. അതിനൊക്കെയാണ് പ്രാധാന്യം. ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് ഈ വീടു മതി.
അച്ഛനും അമ്മയും ഒരിക്കലും ഒരു കാര്യവും പഠിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല.

ധാരാളം കഥ പറഞ്ഞു തരുമായിരുന്നു. എനിക്ക് കഥ കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്. അമ്മ ബാലരമ വായിച്ചു കേള്‍പ്പിക്കും. പക്ഷേ, ജോലിത്തിരക്കുളളപ്പോള്‍ ചിലപ്പോള്‍ പറ്റില്ല. അപ്പോള്‍ എനിക്ക് വായിക്കണമെങ്കില്‍ ഞാന്‍ അക്ഷരം പഠിക്കണമെന്നായി. അങ്ങനെ അച്ഛനോടു ചോദിച്ച് അക്ഷരം പഠിക്കാന്‍ തുടങ്ങി. ഞാന്‍ എഴുതുന്നതു നോക്കിയിരുന്നാണ് മിന്റു എഴുത്ത് പഠിച്ചത്.
കുറേക്കാലം കവിതകള്‍ വായിച്ചു കഴിഞ്ഞപ്പോഴാണ് എഴുതണം എന്ന തോന്നല്‍ തുടങ്ങിയത്. എന്റെ മനസ്സിലെ ചിന്തകളാണ് എഴുതുന്നത്. അതിനെ കവിതയെന്നു വിളിക്കാമോ എന്നൊന്നും അറിയില്ല.
എന്റെ ഫേസ്ബുക്കു പേജില്‍ കവിതകള്‍ പോസ്റ്റ് ചെയ്യും.' മിനോണിന്റെ വാക്കുകള്‍ തിടുക്കത്തില്‍ പായുന്നു. കാട്ടരുവി പോലെ.
മമ്മൂട്ടിയും മോഹന്‍ലാലും
'ഞാനൊരു സിനിമയെടുക്കുന്നുണ്ട്. നിന്റെ സഹായവും വേണം.' സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ സിനിമയിലേക്ക് വിളിച്ചത് അങ്ങനെയാണ്. സിദ്ധാര്‍ത്ഥ് ചേട്ടനെ എനിക്ക് നേരത്തെ അറിയാം. സിനിമയില്‍ അഭിനയിക്കുന്നു എന്ന അമിതാവേശവും തോന്നിയില്ല. താരങ്ങളോടും അത്തരം ആരാധന തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാന്‍ അറിയില്ല. പക്ഷേ, അഭിനയം പഠിക്കാത്ത ഒരാളെയായിരുന്നു ചേട്ടന് വേണ്ടിയിരുന്നത്. സ്‌കൂളില്‍പോലും പഠിക്കാത്ത പയ്യനാണെന്നുളളത് എന്റെ ബോണസ് ഗുണം. 'ഒരു ക്ലീന്‍ പേപ്പര്‍ മതി എനിക്ക്.' അങ്ങനെയാണ് സിദ്ധാര്‍ഥ് ചേട്ടന്‍ പറഞ്ഞത്.
'എന്നും എപ്പോഴും' എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. 'നീ പഠിച്ചതൊക്കെ ക്യാമറയ്ക്കു മുന്നിലെത്തുമ്പോള്‍ മറന്നേക്കു, ആ നിമിഷം മുതല്‍ തുടങ്ങിയാല്‍ മതി' അതാണ് അദ്ദേഹത്തിന്റെ രീതി.

മമ്മൂക്ക വളരെ കെയറിങ് ആണ്. ഷോട്ടിനു മുമ്പ് അദ്ദേഹം വിശേഷങ്ങളൊക്കെ ചോദിച്ചു കൂളാക്കും. അത് ഒരു ട്രിക്കാണ്. നമ്മള്‍ ടെന്‍ഷനടിക്കാനുളള സമയം തരാതെ നേരെ ഷോട്ടിലേക്കു കയറാം.
ആദ്യമൊക്കെ സിനിമ വരുമ്പോള്‍ ഞാന്‍ കഥാപാത്രങ്ങളെയാണ് ശ്രദ്ധിച്ചിരുന്നത്. ഇപ്പോള്‍ ആരാണ് സംവിധായകന്‍ എന്നാണ് ശ്രദ്ധ.

നല്ല സംവിധായകരുടെ കീഴില്‍ അഭിനയിച്ചാല്‍ അതിനൊപ്പം എനിക്ക് അവരുടെ സംവിധാന രീതികളെയും പഠിക്കാം. എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.' മിനോണ്‍.
ഈ സ്വപ്നത്തെ ഒരു പതിനഞ്ചുകാരന്റെ പകല്‍ക്കിനാവായി തളളിക്കളയാന്‍ ആവില്ല. കാരണം ഈ മാന്ത്രിക പ്രതിഭ കടന്നു വന്നത് സ്വന്തം അറിവിന്റെ വഴിയിലൂടെയാണ്.

ദുഃഖം ബുദ്ധിയുടെ നിസ്സഹായ അവസ്ഥയാണ് .

മനുഷ്യന്റെ  ദുഖത്തിന്  മരുന്ന്  ലഹരിയല്ല .

ദുഃഖം  ബുദ്ധിയുടെ നിസ്സഹായ അവസ്ഥയാണ് .

ബുദ്ധിയെ കടന്നു  സ്വബോധം നേടിയാൽ ദുഖവും അപ്രത്യക്ഷമാകും .

ദൈവ വിശ്വാസിയുടെ ശാപം ദൈവമാണ് , ഏതെങ്കിലും ദൈവമല്ല "സ്വന്തം" ദൈവം .

ഓരോ മതവും മനുഷ്യന് നൽകുന്നത് അവരുടേത് മാത്രമായ ഒരു "സ്വന്തം" ദൈവമാണ്

എന്നാൽ ദൈവത്തെ (ഉണ്ടെങ്കിൽ ) സ്വന്തമാക്കുകയെന്നത് അസാധ്യമാണ് (Utopya ).

ദൈവ വിശ്വാസിയുടെ ദൈവം വെറും പ്രാകൃത സങ്കല്പം മാത്രമാണ് .

സങ്കല്പം സത്യമാകുവാൻ സാധ്യമല്ല .

എന്നാൽ വിശ്വാസികളുടെ ബുദ്ധിക്ക് അത് ഗ്രഹിക്കുവാൻ കഴിയില്ല .

  പ്രാകൃത  മനുഷ്യന്റെ  ബുദ്ധി ഭ്രമം  ചികിത്സിക്കുവാൻ വേണ്ടി

പ്രാകൃത  തത്വ  ചിന്ത സൃഷ്ടിച്ച  സങ്കല്പം  മാത്രമാണ്  ദൈവ ബിംബങ്ങളും ആചാരങ്ങളും .

ആധുനീക മനുഷ്യനും  മതം  ചുമക്കുന്നത്  അവർക്ക്  ആത്മവിശ്വാസം  ഇല്ലാത്തത് കൊണ്ടാണ് .

ആധുനീക  മനുഷ്യന്റെ  പരാജയവും  ആത്മവിശ്വാസം ഇല്ലാത്തതാണ് .

അതുകൊണ്ടാണ് സ്വന്തം ദൈവം അവരുടെ ശാപമായി മാറുന്ന അവസ്ഥ.

12/16/2015

Creating creativity.


Virtues have a single source that exist beyond intelligence.

 Vices have unlimited source of personal intelligence.


ബുദ്ധി ജീവിയായ മനുഷ്യന്റെ  കേന്ദ്രം  (ആത്മാവ് ) ബുദ്ധിയാണ് .

വ്യക്തിപരമായ  അറിവിന്റെ   പരിധിയിൽ നിൽക്കുന്ന  ഒരു  പ്രവർത്തനമാണ്  ബുദ്ധി.

ഓരോ  വ്യക്തിയുടെയും   ക്രീയാത്മകതക്ക്    റേഞ്ച്  നിശ്ചയിക്കുന്നത്  സ്വന്തം  ബുദ്ധിയാണ്  .

ബുദ്ധിയെ പരിശീലിപ്പിച്ചാൽ  അതിന്റെ  ക്രീയാത്മകതയും  (efficiency ) വർദ്ധിപ്പിക്കാം .
ബുദ്ധി ജീവിയായ മനുഷ്യന്റെ  കേന്ദ്രം  (ആത്മാവ് ) ബുദ്ധിയാണ് .

വ്യക്തിപരമായ  അറിവിന്റെ   പരിധിയിൽ നിൽക്കുന്ന  ഒരു  പ്രവർത്തനമാണ്  ബുദ്ധി.

ഓരോ  വ്യക്തിയുടെയും   ക്രീയാത്മകതക്ക്    റേഞ്ച്  നിശ്ചയിക്കുന്നത്  സ്വന്തം  ബുദ്ധിയാണ്  .

ബുദ്ധിയെ പരിശീലിപ്പിച്ചാൽ  അതിന്റെ  ക്രീയാത്മകതയും  (efficiency ) വർദ്ധിപ്പിക്കാം .
ബുദ്ധി ജീവിയായ മനുഷ്യന്റെ  കേന്ദ്രം  (ആത്മാവ് ) ബുദ്ധിയാണ് .

വ്യക്തിപരമായ  അറിവിന്റെ   പരിധിയിൽ നിൽക്കുന്ന  ഒരു  പ്രവർത്തനമാണ്  ബുദ്ധി.

ഓരോ  വ്യക്തിയുടെയും   ക്രീയാത്മകതക്ക്    റേഞ്ച്  നിശ്ചയിക്കുന്നത്  സ്വന്തം  ബുദ്ധിയാണ്  .

ബുദ്ധിയെ പരിശീലിപ്പിച്ചാൽ  അതിന്റെ  ക്രീയാത്മകതയും  (efficiency ) വർദ്ധിപ്പിക്കാം .

സത്യ ചിന്തയാണ് തത്വ ചിന്ത

സത്യ ചിന്തയാണ് തത്വ ചിന്ത.

ഭോഗ ചിന്തകളാണ്  മനുഷ്യനെ  അലട്ടുന്ന അസ്വസ്ഥതക്ക്  കാരണം .

സത്യചിന്തയിലേക്ക്  പ്രവേശിക്കാതെ  മനുഷ്യന്  ഭോഗ ചിന്തയെ  ജയിക്കുവാൻ  സാധ്യമല്ല.

അവനവനെപ്പറ്റി  ചിന്തിക്കാൻ മടിക്കുന്നവരുടെ ലോകത്ത്

സ്വയം   ചിന്തിക്കാൻ ധൈര്യപെടുകയെന്നത്  മഹത്തായ കാര്യമാണ് .

അവനവനെപ്പറ്റി  ചിന്തിക്കുന്നത്  തത്വ ചിന്തയാണ് .  അതാണ്‌  സത്യമാർഗവും.

സത്യചിന്തക്ക്  പുറത്തുള്ള  എല്ലാ ചിന്തകളും  ഭോഗ ചിന്തയാണ് .

അവനവന സൃഷ്ടിക്കുന്ന  പരിമിതിയാണ്  ഭോഗം .

വ്യക്തിയിൽ  "ഞാൻ "  എന്ന  ഭോഗ പരിമിതി  സ്വയം  തകരുന്നതാണ്   "യോഗം" .

അത് സത്യത്തിലേക്കുള്ള  മിഥ്യയുടെ  ലയനമാണ് . 

12/15/2015

എന്താണ് "ബോധം " ?



പ്രപഞ്ചത്തിൽ

സ്വയം സ്ഥിതവും  സ്വതന്ത്രവുമായി   നിലനിൽക്കുന്ന ഏക ശക്തിയാണ്  "ബോധം ".

എന്താണ് സ്വബോധം  ?

അവനവനെപ്പറ്റിയുള്ള   സംപൂർണ്ണമായ  അറിവാണ്  "സ്വബോധം " അഥവാ  ആത്മജ്ഞാനം . 

ദൈവമാണ് മനുഷ്യന്റെ ശാപം .

ദൈവം  ഒരു വ്യക്തിയല്ല , ഒരവസ്ഥയാണ് .

സ്വബോധം  ഇല്ലാത്ത മനുഷ്യന്

ബിംബത്തിൽ   അല്ലാതെ    ദൈവത്തെ  സൃഷ്ടിക്കുക  അസാധ്യമാണ് .

ബിംബങ്ങളിൽ  ഇരിക്കുന്ന  ദൈവം  സത്യവിരുദ്ധമാകുന്നു .

ബിംബാരാധനയിലും   വലിയൊരു  "ശാപം"  മനുഷ്യന്  വേറെയില്ല .

ബിംബാരാധന നടത്തുന്ന  മനുഷ്യന്  ഒരിക്കലും  സ്വബോധം (ആത്മാവ് )  ലഭിക്കുന്നില്ല .

സ്വബോധം ഇല്ലാത്ത മനുഷ്യ ജീവിതം
  മൃഗ ജീവിതത്തെക്കാൾ  മ്ലേച്ചമാണ് (inferior ).

ദൈവ വിശ്വാസിയിൽ  ഒരിക്കലും സ്വബോധം  നില നിൽക്കുകയില്ല .

സ്വബോധമില്ലാത്ത  വിശ്വാസി  അഹങ്കാരംകൊണ്ടു  തിന്മകളുടെ  നരകം  സ്വയം സൃഷ്ടിക്കുന്നു .

സ്വബോധം ലഭിക്കാതെ  മനുഷ്യന്  സംതൃപ്തമായ  ജീവിതം  അസാധ്യമാണ് .

  സംതൃപ്തിയും  സ്വസ്ഥതയും  അനുഭവിക്കാതെ ജീവിച്ചു മരിക്കുന്ന

ഒരേയൊരു  മനുഷ്യ വർഗ്ഗമാണ്  ദൈവ വിശ്വാസികൾ .

12/14/2015

മരിക്കേണ്ട സമയത്ത് മരിക്കുവാനും മനുഷ്യന് ഒരു താത്പര്യം വേണം .



സ്വാർഥത  മാത്രം  പരിശീലിക്കുന്ന  മനുഷ്യന്  മരിക്കേണ്ട  സമയത്ത്    മരിക്കുവാൻ  തടസ്സം  നിൽക്കുന്നതും  സ്വാർഥതയാണ് .

സ്വാശ്രയമായി  (independant ) ദിനചര്യകൾ  സാധ്യമല്ലാത്ത  മനുഷ്യൻ  ജീവിക്കുന്നത്  വ്യർഥമാണ് .

മനുഷ്യ  ജീവിതം  മൃഗ ജീവിതം പോലെയല്ല . മനുഷ്യ  ജീവിതം  നിമിഷങ്ങളുടെ  അനുഭവമാണ്  (realization ).

മനുഷ്യന്   നിമിഷങ്ങളുടെ  അനുഭവം   (realization )  സാധ്യമാകുന്നത്  ബോധ തലത്തിൽ  മാത്രമാണ് .

ബുദ്ധിയുടെ  തലത്തിൽ  അനുഭവങ്ങൾ  എല്ലാം തോന്നലുകളാണ്  (feelings ).

അതുകൊണ്ടാണ്  മനുഷ്യന്  സത്യത്തിലേക്ക്  പ്രവേശിക്കുവാൻ  കഴിയാത്തത് .

സത്യം  അറിയാത്ത  മനുഷ്യൻ  മരിക്കുവാൻ  മടിക്കുന്നത്  ബുദ്ധിയുടെ  പരിമിതി കൊണ്ടാണ് .

പൂജ്യം സമ്പൂർണ്ണതയാണ് , ശൂന്യതയല്ല .



പ്രപഞ്ച വസ്തുക്കളുടെ  മൂല്യം  പൂജ്യമാണ്.

ഗണിത ശാസ്ത്രത്തിൽ   അമൂല്യമായ  സംഖ്യയും  പൂജ്യമാണ് .

പൂജ്യമാണ്   പ്രപഞ്ചത്തിൻറെ  പ്രഭവസ്ഥാനം .

പ്രപഞ്ചത്തിന്  പരമമായ  അവസ്ഥയാണ്‌  പൂജ്യം .

 മനുഷ്യൻ  സ്വയം  അവനവനെ  അറിയുമ്പോൾ  എത്തിച്ചേരുന്ന  അവസ്ഥയും  പൂജ്യമാണ് .

  സ്വന്തം  ബുദ്ധികൊണ്ട് ( അഹങ്കാരം) മനുഷ്യൻ   എത്ര  ഉയർന്നുപോയാലും  "ഞാൻ " എന്ന  സത്യം  കണ്ടെത്തുകയില്ല.

സ്വയം  അറിയുന്നത്  വരെയും  ഓരോ മനുഷ്യനും  വ്യത്യസ്ഥമായ ഒരു സങ്കീർണതയാണ് .

ബോധ ശൂന്യനായ   മനുഷ്യൻ  കൂട്ടായി  സൃഷ്ടിക്കുന്ന  സാമൂഹ്യമായ  സങ്കീർണതകളാണ്  (collective complications)  "രാഷ്ട്രീയവും  മതവും" .

 രാഷ്ട്രീയവും മതവും   വ്യക്തികളുടെ  മേൽ  ആധിപത്യം  സ്ഥാപിച്ച്  അവന്റെ ജീവിതം   വീണ്ടും സങ്കീർണ്ണമാക്കുന്നു .

അപ്പോൾ  വ്യക്തിയും  വ്യവസ്ഥയും  ഒരുപോലെ  മലിനമാവുകയും  പരസ്പരം  യുദ്ധം  ചെയ്യുകയും  ചെയ്യുന്നു .

ഇങ്ങനെയാണ്  അഫ്ഗാനും ,പലസ്തീനയും ,സിറിയയും ,പാക്കിസ്ഥാനുമെല്ലാം  ജന്മമെടുക്കുന്നത് .

അവിടെ മനുഷ്യത്വം  ചവുട്ടി മെതിക്കപ്പെടുമ്പോൾ  മനുഷ്യൻ  ദയനീയമായി  ദൈവത്തെ  വിളിച്ച്  കരയുന്നു .

എന്നാൽ  അവിടെ  അവരുടെ  ദൈവങ്ങളും  ( idol Gods )  നിസ്സഹായനാണ് .

ദൈവമെന്ന  സത്യം   നിസ്സ്വാർഥത്തമായ  പ്രപഞ്ചവ്യവസ്ഥയാണ്‌ .

മനുഷ്യൻ സ്വാർഥമായ  ഒരു  അവ്യവസ്ഥയാണ്‌ .

ഇവ രണ്ടും (സത്യവും മനുഷ്യനും)   രാവും  പകലും പോലെ  ഒന്നിച്ച്  ചേരുന്നില്ല .
(Human being and supreme being are contradictory entities)