3/31/2016

ആത്മാവും കർമ്മവുമായി ബന്ധമില്ല.

ആത്മാവും കർമ്മവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ആത്മാവും കർമ്മവുമായി യാതൊരു ബന്ധവുമില്ല.
യോഗി അല്ലാത്തവൻ ഭോഗിയാണ് . ഭോഗിക്ക് കർമ്മം  അനിവാര്യതയാണ് . അവനവന്റെ ആവശ്യങ്ങളാണ് കർമ്മത്തെ നിയന്ത്രിക്കുന്നത്‌. ആവശ്യങ്ങൾ ആഗ്രഹങ്ങളുടെ സൃഷ്ടിയാണ് .
ഭോഗ തൃഷ്ണയായ   ആഗ്രഹങ്ങളുടെ  ഉറവിടം "ഞാൻ" എന്ന സങ്കൽപ്പമായ വ്യക്തിയാണ് . വ്യക്തിയെ കർമ്മത്തിലേക്ക് നയിക്കുന്നത് യുക്തികളാണ് .
യുക്തികൾക്ക് ആധാരം അവനവന്റെ ബുദ്ധി ശേഖരിക്കുന്ന അറിവുകളും വിശ്വാസങ്ങലുമാണ് .
 അറിവുകളും വിശ്വാസങ്ങളും സത്യം ആണെങ്കിൽ വ്യക്തിയുടെ കർമ്മങ്ങൾ നന്മയെ സൃഷ്ടിക്കുന്നു. അസത്യമെങ്കിൽ തിന്മകളെ സൃഷ്ടിക്കുന്നു.
നന്മ തിന്മകൾക്കു നിർവചനം  നല്കുന്നത് അതാതു കാലത്തെ സാമൂഹ്യ ബോധമാണ് .
കർമ്മവും ആത്മാവുമായി ബന്ധമില്ല. ഭക്ഷണവും ചിന്തയുമായി ബന്ധമുണ്ട് .
സസ്യാഹാരം കഴിക്കുന്നവരിലും മാംസാഹാരം കഴിക്കുന്നവരിലും വൈകാരീകത പ്രവർത്തിക്കുന്നത് ഒരുപോലെയാണ് .
വൈകാരീകതയുടെ ഉറവിടം വ്യക്തിയാണ് . വ്യക്തിയുടെ ആവശ്യങ്ങൾ രണ്ടു തരമാണ്.
പ്രാഥമീക ആവശ്യങ്ങൾ ശരീരത്തിന്റെതാണ്. അവയെല്ലാം അനിവാര്യതയുമാണ്.
ബാക്കിയുള്ള എല്ലാ ആവശ്യങ്ങളും (secondary needs) ഞാൻ എന്ന വികാരത്തെ (അഹങ്കാരം ) തൃപ്തിപ്പെടുത്തുവാനുള്ളതാണ്‌.
വിശക്കുന്ന ശരീരത്തിന് എന്തെങ്കിലും ഭക്ഷണം ആണ് ആവശ്യം. ദാഹിക്കുന്ന ശരീരത്തിന് ദാഹം തീർക്കുവാൻ ജലമാണ് ആവശ്യം.
ഭക്ഷം സസ്യപരമോ ജന്തുപരമോ,ജലം കൊക്കക്കൊളയാണോ ,പൈപ്പ് വെള്ളം മതിയോ എന്നൊക്കെ വ്യക്തിയുടെ ശീലങ്ങളാണ് തീരുമാനിക്കുന്നത് .-
രുചിയും സംതൃപ്തിയുമെല്ലാം വ്യക്തിയുടെ വിശ്വാസവും ശീലങ്ങളുമാണ് ശരിവയ്ക്കുന്നത് .