3/22/2016

"മാതാ -പിതാ -ഗുരു -ദൈവം "

എന്താണ്  സുരക്ഷിതത്വം .

പ്രപഞ്ചം ഒരു വ്യവസ്ഥയാണ്‌ . മനുഷ്യൻ ഒരു  അവ്യവസ്തയാണ് . അതുകൊണ്ടാണ് മനുഷ്യന്  സുരക്ഷാ പാഠങ്ങൾ ആവശ്യമായിരിക്കുന്നത് .

 രണ്ടു  തലങ്ങളിൽ മനുഷ്യന് സുരക്ഷ ആവശ്യമാണ്‌ . ഒന്ന് വ്യക്തിപരവും  മറ്റൊന്ന് സാമൂഹ്യ സുരക്ഷയുമാണ് .

സുരക്ഷ എന്നാൽ  അപകടങ്ങളിൽ നിന്നുള്ള മുൻകരുതലാണ് . ജീവിതത്തിൽ ആദ്യം പഠിക്കേണ്ട പാഠമാണ് സുരക്ഷ .
അവനവന്റെ ശരീരത്തിനും ജീവനുമാണ് ആദ്യമായി  സുരക്ഷ വേണ്ടത് .

ആരോഗ്യത്തിന് ഉതകുന്ന ഭക്ഷണ / വ്യായാമ  ശീലങ്ങളും അപകടങ്ങളെ തടയുവാനുള്ള  മുൻകരുതലും  ശ്രദ്ധയോട് കൂടിയ ജീവിത ചര്യകളുമാണ്  വ്യക്തി സുരക്ഷയിൽ പ്രധാനം .

സാമൂഹ്യ  സുരക്ഷയെന്നാൽ പ്രാഥമീകമായി  അത് വ്യക്തികളുടെ സാമൂഹ്യ പ്രതിബദ്ധതയാണ് . അത് സമൂഹത്തോടുള്ള  ധാർമീകതയാണ് . വ്യക്തികൾ  സാമൂഹ്യ നീതി പാലിക്കാതെ  മനുഷ്യന് സാമൂഹ്യ ജീവിതം അസാധ്യമാണ് . വ്യക്തിയുടെ സ്വതന്ത്ര ചിന്തയും സത്യവും നിയമങ്ങളോട്  ഉള്ള  കടപ്പാടും  സാമൂഹ്യ സുരക്ഷയുടെ  അടിസ്ഥാന ശിലകളാണ് .

കുടുംബമാണ്  സാമൂഹ്യ ജീവിതത്തിലെ അടിസ്ഥാന ഘടകം . കുടുംബ സുരക്ഷ സാമൂഹ്യ സുരക്ഷയുടെ കാതലാണ് . കുടുംബത്തിനു വെളിയിലുള്ള സാമൂഹ്യ സുരക്ഷയുടെ പാഠങ്ങൾ നാം വീട്ടിലാണ് പഠിക്കേണ്ടത് .

പരസ്പരവിശ്വാസം , സത്യം , അക്രമരാഹിത്യം ,വൃത്തിയും വെടിപ്പും , സമൂഹ്യസംസ്കാരവും മര്യാതകളും  തുടങ്ങി അനേക കാര്യങ്ങൾ മനുഷ്യൻ പഠിക്കേണ്ടത് സ്വന്തം വീട്ടിലാണ് .

ജീവിതത്തിന്റെ  പ്രായോഗീക പാഠശാലയായിരിക്കണം  സ്വന്തം വീട് . അവനവന്റെ  അച്ഛനും അമ്മയുമാണ്  വ്യക്തിത്വ വികസനത്തിന്റെ  ആദ്യ പാഠങ്ങൾ നൽകുന്ന  ഗുരുക്കന്മാർ .

"മാതാ -പിതാ -ഗുരു -ദൈവം " എന്ന  തത്വം  സത്യമാണ് .