3/03/2016

ഞാൻ എന്ന മിഥ്യയെ അറിയുന്ന മനുഷ്യനാണ് "ഓസോ " .

ജീവിതം മറ്റുള്ളവർക്ക്  വേണ്ടിയാകുന്നത്  മിഥ്യ യുടെ  പ്രേരണയാണ് .

മനുഷ്യൻ  മറ്റുള്ളവര്ക്ക് വേണ്ടി ജീവിക്കുന്നത്  സ്വാർഥ  താത്പര്യം തന്നെയാണ് .

അവനവനോടുള്ള  ഉത്തരവാദിത്വമാണ്  സത്യം .  ആ സത്യമാണ്   ജീവിതം മനുഷ്യനോടു ആവശ്യപ്പെടുന്നത് .

അത് മനുഷ്യനിൽ   "ഞാൻ" എന്താണ് എന്ന സത്യത്തിൽ  അതിഷ്ടിതമാകുന്നു .

സ്വന്തം  ശരീരത്തിലും  ബുദ്ധിയിലും സ്വയം സൃഷ്ടിക്കുന്ന സങ്കൽപ്പ ലോകത്തും  സ്വയം  പരിമിത പ്പെട്ടുപോകുന്നതാണ്  മനുഷ്യൻറെ  ദയനീയതക്ക്  കാരണം .

വ്യക്തിയുടെയും  ജീവിതത്തിന്റെയും  പരിണാമ സാധ്യ തകൾ  നില നില്ക്കുന്നത്  സത്യത്തിലാണ് .

 ശരീരത്തിനും  ബുദ്ധിക്കും വ്യക്തിക്കും  ഉപരിയായ  ആത്മീയ  സാന്നിദ്ധ്യമാണ്
(spiritual existence)  സത്യം  .

വ്യക്തിത്വ വികസനത്തിൻറെ  സാധ്യതകൾ  ഉള്ളത്  സത്യത്തിലാണ് , മിഥ്യയിലല്ല.

വ്യക്തിയിൽ  ഉണ്ടായിരിക്കേണ്ടണ്ട  സത്യമാണ്   "മനുഷ്യത്വം" .

മനുഷ്യത്വമാണ്  മനുഷ്യനിൽ  നന്മകളുടെ  ഉറവിടം .

തിന്മകളുടെ  ഉറവിടമാണ്  " അഹങ്കാരം   "  ( ഞാൻ  എന്ന  വികാരം, Ego  ).

  ഉപ്പു രസം  ഇല്ലാതെ  വന്നാൽ  ഉപ്പിനുള്ള  അവസ്ഥയാണ്  മനുഷ്യനിൽ  മനുഷ്യത്വം ഇല്ലാത്ത  അവസ്ഥ .

സ്വാഭാവീകമായി മനുഷ്യനിൽ  മനുഷ്യത്വം  ഇല്ല  എന്ന സത്യം  ആരും തന്നെ അറിയുന്നില്ല  എന്നതാണ്  മനുഷ്യനെ  സംബന്ധിക്കുന്ന  പരമ സത്യം .

 സത്യത്തിലും  സ്നേഹത്തിലും മാത്രം  അധിഷ്ടിതമാണ്  മനുഷ്യത്വം .

അവനവനിൽ "സത്യം" ഉണ്ടായിരിക്കുകയെന്നതാണ്  മനുഷ്യത്വത്തിൻറെ  അടിസ്ഥാനം.

അവനവനിൽ  സത്യം  നില നിർത്തുകകയെന്നതാണ്  മനുഷ്യനെ  സംബന്ധിച്ച്  ഏറ്റവും  പ്രയാസമുള്ള  കാര്യം .

  മനുഷ്യനിൽ  "ഞാൻ "  സത്യമല്ല    എന്നതാണ്  അതിനു കാരണം.

 മനുഷ്യനിൽ  "ഞാൻ "  സത്യമല്ല  എന്ന  സത്യം ബുദ്ധികൊണ്ട്  നിങ്ങൾക്ക്  കണ്ടെത്തുവാൻ  സാധ്യമല്ല .

പഠിപ്പും പാണ്ഡിത്യവും പദവികളും  നിങ്ങൾക്ക്  ധാരാളം  പണവും  പ്രശസ്തിയും  നേടിത്തരും .

മനുഷ്യനെ  പ്രശസ്തിയുടെ  കൊടുമുടിയിൽ എത്തിക്കുന്ന  പണവും  പാണ്ഡിത്യവും  പദവികളും

സത്യത്തിൽ  നിന്നും  വളരെ  അകന്നു നില്ക്കുന്നതാണ്  മനുഷ്യൻറെ  പ്രശ്നങ്ങൾക്ക്  കാരണം .

 മനുഷ്യനിൽ  നില നില്ക്കുന്ന  സത്യമാണ്   "സ്വബോധം".

മനുഷ്യനിൽ  നില നില്ക്കുന്ന  മിഥ്യയാണ്‌  അഹങ്കാരം .

മനുഷ്യനെ  നയിക്കുന്ന "ഞാൻ" എന്ന  വികാരമാണ്  അഹങ്കാരം .

ജീവിതത്തിൽ  സുഖ ദുഖങ്ങളുടെ  അനുഭവം  വ്യക്തിപരമാണ് .

സന്മാർഗ്ഗം  സത്യത്തി ലേക്കുള്ള  വഴിയാണ് . അത് തന്നെയാണ്  ആത്മീയതയും

സത്യമാണ്  മനുഷ്യനെ  സന്മാർഗ്ഗ  ജീവിതത്തിലേക്ക്  നയിക്കുന്നത് .

സന്മാർഗ്ഗ ജീവിതമാണ്  മനുഷ്യനെ  സ്വസ്ഥതയിലേക്കും  ആനന്ദത്തിലേക്കും  നയിക്കുന്നത് .

സത്യം ഇല്ലാത്ത  പഠിപ്പും,  സത്യം ഇല്ലാത്ത പാണ്ഡിത്യവും,  സത്യം ഇല്ലാത്ത  പണവും, സത്യം ഇല്ലാത്ത  രാഷ്ട്രീയവും സത്യമില്ലാത്ത  മതങ്ങളും  സത്യമല്ലാത്ത  വിശ്വാസങ്ങളും സത്യമല്ലാത്ത  സ്നേഹവുമാണ്   മനുഷ്യനെ  തിന്മകളിലേക്ക് നയിക്കുന്നത് .

പഠിപ്പും പാണ്ഡിത്യവും പണവും  മനുഷ്യനിൽ  സത്യം  കൊണ്ടുവരില്ല  എന്ന കണ്ടെത്തലാണ്  സത്യം പഠിപ്പിക്കുവാൻ ഒരു സ്കൂൾ  ആവശ്യമാണ്‌  എന്ന്  ചിന്തിക്കുവാൻ  പ്രേരണയായത് .

മനുഷ്യരെ സന്മാർഗം (Ethics) പഠിപ്പിക്കുന്ന  പാഠശാലയാണ്  "ഓസോ ഇന്റർനാഷണൽ".

സാമൂഹ്യമായും  വ്യക്തി പരമായും  ഇന്നത്തെ മനുഷ്യൻ  അനുഭവിക്കുന്ന  നരകയാതനകളുടെ  ഉറവിടം മനുഷ്യനിൽ സത്യം  ഇല്ലാത്തതാണ് .

മനുഷ്യരിൽ സത്യം  ഇല്ലാത്തതിന്  കാരണം  മനുഷ്യൻ  സത്യം  അല്ലാത്തതാണ്

ഭാരത തത്വ ശാസ്ത്രം പറയുന്നത്  അഹം  ബ്രഹ്മാസ്മി  എന്നാണ്  .

2000 വര്ഷം മുൻപേ  ബോധ പ്രാപ്ത നായ  ക്രിസ്തു  പറഞ്ഞതും  അത് തന്നെയാണ്

മനുഷ്യനിൽ  "ഞാൻ " സത്യവും ജീവനും ,അതിലേക്കുള്ള  വഴിയുമാകുന്നു  എന്നാണ്  ക്രിസ്തു  ലോകത്തോട്‌ പറഞ്ഞത് .

ഈ സത്യം  ഗ്രഹിക്കുവാൻ  കഴിയാത്ത   യാഹൂത ജനത  ക്രിസ്തുവിനെ കള്ളന്മാരോടൊപ്പം   ക്രൂരമായി  കുരിശിൽ തൂക്കുകയായിരുന്നു .

അല്ലാതെ ക്രിസ്തു  സ്വമനസ്സാലെ  പാപികൾക്ക്  വേണ്ടി  "മുൻ‌കൂർ ജാമ്യം " എടുക്കുവാൻ   ത്യാഗം  ഏറ്റു വാങ്ങുകയായിരുന്നില്ല .

ശാസ്ത്രത്തെ  മുന്നോട്ടു  നയിക്കുന്ന  ആധുനീക  സമൂഹവും  അത് തന്നെയാണ്  ചെയ്യുന്നത്

ശാസ്ത്രത്തെ  മുന്നോട്ടു  നയിക്കുന്ന  ആധുനീക  മനുഷ്യനെ   സത്യത്തിലേക്ക്  നയിക്കുവാൻ  ശാസ്ത്രം   എന്നും  അപ്രാപ്തമാണ് .

 അന്നും ഇന്നും എന്നും  സത്യം  പറയുന്നവനെ  ബോധ ശൂന്യമായ  ആൾകൂട്ടം  ആക്രമിക്കുകയും  കല്ലെറിയുകയം  കുരിശിൽ തറക്കുകയും  ചെയ്യും .

ആധുനീക ലോകത്തും  പ്രാകൃത മതങ്ങളുടെ  കച്ചവടം  പൊടി പൊടിക്കുവാൻ കാരണം മനുഷ്യനിൽ  സ്വബോധം  ഇല്ലാത്തതാണ്

ഒരു മനുഷ്യനിൽ  നില നില്ക്കുന്ന  സത്യത്തിൻറെ  അളവാണ്  ആ മനുഷ്യൻറെ  "സ്വബോധം".

ബോധം  പ്രപഞ്ച സത്യമാണ് . പ്രപഞ്ച സത്യമായ ബോധം  പരമസത്യവുമാണ് .

ആത്മാവ് എന്നാൽ സത്യം  എന്നാണ്   അർഥം

സത്യമാണ്   പരമാത്മാവ്‌ . ആ  സത്യം  ബോധമാണ്

ബുദ്ധിയാണ്  മനുഷ്യൻറെ  ആത്മാവ്  (കേന്ദ്രം ) .

അവനവൻറെ  ബുദ്ധി സൃ ഷ്ടിക്കുന്ന  സങ്കല്പമാണ്  (illusion ) മനുഷ്യനിൽ  ഞാൻ .

മനുഷ്യൻ  സത്യമല്ല  മിഥ്യയാണ്‌ .

അതുകൊണ്ടാണ്   ഓരോ മനുഷ്യ ജന്മവും  ഒരു മഹത്തായ  സാധ്യത ആയിരിക്കുന്നത് .

ഞാൻ  എന്ന മഹത്തായ  സത്യം  സാക്ഷാത്ക്കരിക്കുവാനുള്ള  മഹത്തായ  സാധ്യതയാണ്  ഓരോ മനുഷ്യ ജന്മവും .

അതാണ്  ക്രിസ്തു  പറഞ്ഞതായ സ്വർഗാരോഹണ  സാധ്യത.

ക്രിസ്തുവിൻറെ  ഉടൽ  സ്വർഗ്ഗത്തിൽ  പോയി എന്നത്  സ്വർഗ്ഗം  എന്താണ് എന്ന്  അറിയാത്ത  പ്രാചീന മനുഷ്യൻ   കണ്ടു പിടിച്ച അസത്യമാണ് .

സ്വർഗ്ഗം  ഭൗതീകമായ  അനുഭവമല്ല .

സ്വർഗ്ഗം  ആത്മീയമായ  അനുഭവമാണ് .

 ബുദ്ധിക്കും ശരീരത്തിനും "ഞാൻ"  എന്ന  അഹങ്കാരത്തിനും  ഉപരിയായ  സത്യമാണ്  ആത്മീയത .

ആത്മീയ  സത്യത്തിൽ  കൂടിയല്ലാതെ  മനുഷ്യന്  സ്വാർഗ്ഗപ്രവേശനം  അസാധ്യമാണ് .

. സ്വർഗ്ഗം മരണാനന്തരമല്ല . സ്വർഗ്ഗം  ഇപ്പോൾ ഇവിടെയാണ്‌ . ആനന്ദമാണ്  സ്വർഗ്ഗം

മനുഷ്യരെ  സ്വർഗ്ഗത്തിൽ  എത്തിക്കുന്ന വിദ്യയാണ്  "ഓസോ ലോജിക് ".