അവനവൻറെ ശരീരത്തിലും ബുദ്ധിയിലും ബുദ്ധി സൃഷ്ടിക്കുന്ന യുക്തികളിലും സ്വയം പരിമിത പ്പെട്ടുപോകുന്നതാണ് മനുഷ്യൻറെ ദയനീയതക്ക് കാരണം . .
മനുഷ്യൻറെയും ജീവിതത്തിന്റെയും പരിണാമ സാധ്യ തകൾ വ്യക്തിയിലാണ് നില നില്ക്കുന്നത് .
ശരീരത്തിനും ബുദ്ധിക്കും ഉപരിയായ ആത്മീയ സാന്നിദ്ധ്യമാണ്
(spiritual existence) വ്യക്തി (ഞാൻ ) .
വ്യക്തിയിൽ ഉണ്ടായിരിക്കേണ്ടണ്ട ഗുണമാണ് "മനുഷ്യത്വം" .
ബുദ്ധി ജീവിയായ മനുഷ്യ മൃഗത്തെ മനുഷ്യത്വ ത്തിലേക്ക് നയിക്കുന്നതിലാണ് വ്യക്തിത്വ വികസനത്തിൻറെ സാധ്യതകൾ ഉള്ളത്.
മനുഷ്യത്വമാണ് മനുഷ്യനിൽ നന്മകളുടെ ഉറവിടം .
തിന്മകളുടെ ഉറവിടമാണ് ഞാൻ എന്ന അഹങ്കാരം .
ഉപ്പുരസം ഇല്ലാതെ വന്നാൽ ഉപ്പിനുള്ള അവസ്ഥയാണ് മനുഷ്യനിൽ മനുഷ്യത്വം ഇല്ലാത്ത അവസ്ഥ .
സ്വാഭാവീകമായി മനുഷ്യനിൽ മനുഷ്യത്വം ഇല്ല എന്ന സത്യം ആരും തന്നെ അറിയുന്നില്ല എന്നതാണ് മനുഷ്യനെ സംബന്ധിക്കുന്ന പരമമായ സത്യം .
സത്യത്തിലും സ്നേഹത്തിലും അധിഷ്ടിതമാണ് മനുഷ്യത്വം .
അവനവനിൽ "സത്യം" ഉണ്ടായിരിക്കുകയെന്നതാണ് മനുഷ്യത്വത്തിൻറെ അടിസ്ഥാനം.
അവനവനിൽ സത്യം നില നിർത്തുകകയെന്നതാണ് മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രയാസമുള്ള കാര്യം .
മനുഷ്യനിൽ "ഞാൻ " സത്യമല്ല എന്നതാണ് അതിനു കാരണം.
മനുഷ്യനിൽ "ഞാൻ " സത്യമല്ല എന്ന സത്യം ബുദ്ധികൊണ്ട് നിങ്ങൾക്ക് കണ്ടെത്തുവാൻ സാധ്യമല്ല .
പഠിപ്പും പാണ്ഡിത്യവും പദവികളും നിങ്ങൾക്ക് ധാരാളം പണവും പ്രശസ്തിയും നേടിത്തരും .
മനുഷ്യനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിക്കുന്ന പണവും പാണ്ഡിത്യവും പദവികളും
സത്യത്തിൽ നിന്നും വളരെ അകന്നു നില്ക്കുന്നതാണ് മനുഷ്യൻറെ പ്രശ്നങ്ങൾക്ക് കാരണം .
മനുഷ്യനിൽ നില നില്ക്കുന്ന സത്യമാണ് "സ്വബോധം".
മനുഷ്യനിൽ നില നില്ക്കുന്ന മിഥ്യയാണ് അഹങ്കാരം .
മനുഷ്യനെ നയിക്കുന്ന "ഞാൻ" എന്ന വികാരമാണ് അഹങ്കാരം .
ജീവിതത്തിൽ സുഖ ദുഖങ്ങളുടെ അനുഭവം വ്യക്തിപരമാണ് .
സന്മാർഗ്ഗം സത്യത്തി ലേക്കുള്ള വഴിയാണ് . അത് തന്നെയാണ് ആത്മീയതയും
സത്യമാണ് മനുഷ്യനെ സന്മാർഗ്ഗ ജീവിതത്തിലേക്ക് നയിക്കുന്നത് .
സന്മാർഗ്ഗജീവിതമാണ് മനുഷ്യനെ സ്വസ്ഥതയിലേക്കും ആനന്ദത്തിലേക്കും നയിക്കുന്നത് .
സത്യം ഇല്ലാത്ത പഠിപ്പും, സത്യം ഇല്ലാത്ത പാണ്ഡിത്യവും, സത്യം ഇല്ലാത്ത പണവും, സത്യം ഇല്ലാത്ത രാഷ്ട്രീയവും സത്യമില്ലാത്ത മതങ്ങളും സത്യമല്ലാത്ത വിശ്വാസങ്ങളും സത്യമല്ലാത്ത സ്നേഹവുമാണ് മനുഷ്യനെ തിന്മകളിലേക്ക് നയിക്കുന്നത് .
പഠിപ്പും പാണ്ഡിത്യവും പണവും മനുഷ്യനിൽ സത്യം കൊണ്ടുവരില്ല എന്ന കണ്ടെത്തലാണ് സത്യം പഠിപ്പിക്കുവാൻ ഒരു സ്കൂൾ ആവശ്യമാണ് എന്ന് ചിന്തിക്കുവാൻ പ്രേരണയായത് .
മനുഷ്യരെ സന്മാർഗം (Ethics) പഠിപ്പിക്കുന്ന പാഠശാലയാണ് "ഓസോ ഇന്റർനാഷണൽ".
സാമൂഹ്യമായും വ്യക്തി പരമായും ഇന്നത്തെ മനുഷ്യൻ അനുഭവിക്കുന്ന നരകയാതനകളുടെ ഉറവിടം മനുഷ്യനിൽ സത്യം ഇല്ലാത്തതാണ് .
മനുഷ്യരിൽ സത്യം ഇല്ലാത്തതിന് കാരണം മനുഷ്യൻ സത്യം അല്ലാത്തതാണ്
ഭാരത തത്വ ശാസ്ത്രം പറയുന്നത് അഹം ബ്രഹ്മാസ്മി എന്നാണ് .
2000 വര്ഷം മുൻപേ ബോധ പ്രാപ്ത നായ ക്രിസ്തു പറഞ്ഞതും അത് തന്നെയാണ്
മനുഷ്യനിൽ "ഞാൻ " സത്യവും ജീവനും ,അതിലേക്കുള്ള വഴിയുമാകുന്നു എന്നാണ് ക്രിസ്തു ലോകത്തോട് പറഞ്ഞത് .
ഈ സത്യം ഗ്രഹിക്കുവാൻ കഴിയാത്ത യാഹൂത ജനത ക്രിസ്തുവിനെ കള്ളന്മാരോടൊപ്പം ക്രൂരമായി കുരിശിൽ തൂക്കുകയായിരുന്നു .
അല്ലാതെ ക്രിസ്തു സ്വമനസ്സാലെ പാപികൾക്ക് വേണ്ടി "മുൻകൂർ ജാമ്യം " എടുക്കുവാൻ ത്യാഗം ഏറ്റു വാങ്ങുകയായിരുന്നില്ല .
ശാസ്ത്രത്തെ മുന്നോട്ടു നയിക്കുന്ന ആധുനീക സമൂഹവും അത് തന്നെയാണ് ചെയ്യുന്നത്
ശാസ്ത്രത്തെ മുന്നോട്ടു നയിക്കുന്ന ആധുനീക മനുഷ്യനെ സത്യത്തിലേക്ക് നയിക്കുവാൻ ശാസ്ത്രം എന്നും അപ്രാപ്തമാണ് .
അന്നും ഇന്നും എന്നും സത്യം പറയുന്നവനെ ബോധ ശൂന്യമായ ആൾകൂട്ടം ആക്രമിക്കുകയും കല്ലെറിയുകയം കുരിശിൽ തറക്കുകയും ചെയ്യും .
ആധുനീക ലോകത്തും പ്രാകൃത മതങ്ങളുടെ കച്ചവടം പൊടി പൊടിക്കുവാൻ കാരണം മനുഷ്യനിൽ സ്വബോധം ഇല്ലാത്തതാണ്
ഒരു മനുഷ്യനിൽ നില നില്ക്കുന്ന സത്യത്തിൻറെ അളവാണ് ആ മനുഷ്യൻറെ "സ്വബോധം".
ബോധം പ്രപഞ്ച സത്യമാണ് . പ്രപഞ്ച സത്യമായ ബോധം പരമസത്യവുമാണ് .
ആത്മാവ് എന്നാൽ സത്യം എന്നാണ് അർഥം
സത്യമാണ് പരമാത്മാവ് . ആ സത്യം ബോധമാണ്
ബുദ്ധിയാണ് മനുഷ്യൻറെ ആത്മാവ് (കേന്ദ്രം ) .
അവനവൻറെ ബുദ്ധി സൃ ഷ്ടിക്കുന്ന സങ്കല്പമാണ് (illusion ) മനുഷ്യനിൽ ഞാൻ .
മനുഷ്യൻ സത്യമല്ല മിഥ്യയാണ് .
അതുകൊണ്ടാണ് ഓരോ മനുഷ്യ ജന്മവും ഒരു മഹത്തായ സാധ്യത ആയിരിക്കുന്നത് .
ഞാൻ എന്ന മഹത്തായ സത്യം സാക്ഷാത്ക്കരിക്കുവാനുള്ള മഹത്തായ സാധ്യതയാണ് ഓരോ മനുഷ്യ ജന്മവും .
അതാണ് ക്രിസ്തു പറഞ്ഞതായ സ്വർഗാരോഹണ സാധ്യത.
ക്രിസ്തുവിൻറെ ഉടൽ സ്വർഗ്ഗത്തിൽ പോയി എന്നത് സ്വർഗ്ഗം എന്താണ് എന്ന് അറിയാത്ത പ്രാചീന മനുഷ്യൻ കണ്ടു പിടിച്ച അസത്യമാണ് .
സ്വർഗ്ഗം ഭൗതീകമായ അനുഭവമല്ല .
സ്വർഗ്ഗം ആത്മീയമായ അനുഭവമാണ് .
ആത്മീയത ബുദ്ധിക്കും ഉപരിയായ സത്യമാണ് .
സത്യത്തിൽ കൂടിയല്ലാതെ മനുഷ്യന് സ്വാർഗ്ഗപ്രവേശനം അസാധ്യമാണ് .
ആനന്ദമാണ് സ്വർഗ്ഗം . സ്വർഗ്ഗം മരണാനന്തരമല്ല . സ്വർഗ്ഗം ഇപ്പോൾ ഇവിടെയാണ് .
മനുഷ്യരെ സ്വർഗ്ഗത്തിൽ എത്തിക്കുന്ന വിദ്യയാണ് "ഓസോ ലോജിക് ".