3/25/2016

ആത്മാവ് (സത്യം )

ഒരിക്കലും നാശം ഇല്ലാത്ത സത്യമാണ് ആത്മാവ് .
വസ്തുക്കളിൽ ഇരിക്കുന്ന വസ്തുത (സത്യം ) ആത്മാവ് ആകുന്നു .
പ്രപഞ്ചം ഒരു വസ്തുവല്ല . പ്രപഞ്ചം ഒരു വസ്തുതയാകുന്നു (സത്യം )
അപ്പോൾ പ്രപഞ്ചത്തിനു ആത്മാവ് എന്താണ് ? സത്യത്തിന്റെ സത്യം ?
സത്യത്തിന്റെ സത്യം പരമമായ സത്യമാണ് .അതോരവസ്തയാണ് . പരമാവസ്ഥ .
സത്യത്തിന്റെ സത്യമായ പരമാസ്തയാണ് പ്രപഞ്ച കേന്ദ്രം .
അത് ബോധമാണ് . സത്യം സത്യമാണ് എന്നറിയുവാനുള്ള മാധ്യമമാണ് ബോധം .
സത്യം സത്യമാണ് എന്നറിയുന്ന ബോധാപ്രാപ്തി നേടുവാൻ കഴിയുന്ന ഏക ജീവിയാണ് മനുഷ്യൻ .
ബോധാപ്രാപ്തിക്കുള്ള ഉപാധിയാണ് സത്യാന്വേഷണം . സത്യാന്വേഷണ ത്തിനുള്ള അടിസ്ഥാനമാണ് സ്വബോധം .
വ്യക്തിയിൽ നില നില്ക്കുന്ന സത്യമാണ് സ്വബോധം . വ്യക്തിയിൽ നില നിൽക്കുന്ന മിഥ്യയാണ്‌ ബുദ്ധി .
മിഥ്യയെ സൃഷ്ടിച്ച് അതാണ്‌ സത്യം എന്ന് വ്യക്തിയെ ധരിക്കുന്ന പ്രവർത്തനമാണ് ബുദ്ധി .
ബുദ്ധിയിൽ സ്വാഭാവീകമായി ബോധം ഇല്ല (സത്യവെളിച്ചം ) ബുദ്ധി സൃഷ്ടിക്കുന്ന ധാരണകളാണ് വ്യക്തിയെ നയിക്കുന്നത് .
വ്യക്തിയെ നയിക്കുന്ന ധാരണകൾ സത്യമാണ് എങ്കിൽ വ്യക്തിയുടെ പ്രവർത്തനം നന്മയാകുന്നു . നന്മകൾ മനുഷ്യനെ ആനന്ദത്തിൽ എത്തിക്കുന്നു .
വ്യക്തിയെ നയിക്കുന്ന ധാരണകൾ സത്യമല്ല എങ്കിൽ വ്യക്തിയുടെ പ്രവർത്തനം തിന്മയാകുന്നു . തിന്മകൾ മനുഷ്യനെ സന്തോഷത്തിലോ ദുഖത്തിലോ എത്തിക്കുന്നു .
നന്മകൾ മനുഷ്യനെ അവസാനമായി എത്തിക്കുന്നത് ആനന്ദത്തിലാണ് . തിന്മകൾ മനുഷ്യനെ അവസാനമായി എത്തിക്കുന്നത് ദുഃഖത്തിലാണ് .
തിന്മകൾ മനുഷ്യനെ ആദ്യം സന്തോഷിപ്പിക്കും പക്ഷെ ആ സന്തോഷം അധിക നാൾ നീണ്ടു നില്ക്കുകയില്ല .
നന്മയും അതിന്റെ ഫലമായ ആനന്ദവും സത്യമാണ് . തിന്മകളും അതിന്റെ ഫലമായ ദുഃഖവും മിഥ്യയാണ്‌ .
മനുഷ്യനിൽ സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന “ഞാൻ ” എന്ന വികാരം (അഹങ്കാരം Ego ) മിഥ്യയാണ്‌ .
ഞാൻ എന്ന മിഥ്യയിൽ (illusion ) നിന്നും ഞാൻ എന്ന സത്യത്തിലേക്കുള്ള ദൂരം അവനവൻ സൃഷ്ടിച്ച് അനുഭവിക്കുന്ന നരകം ആണ് . നരകം മിഥ്യയാണ്‌ . കാരണം നരകം സൃഷ്ടിക്കുന്ന വ്യക്തിയും മിഥ്യയാണ്‌ .
സ്വർഗ്ഗം സത്യമാണ് . അത് പ്രപഞ്ചത്തിന്റെ കേന്ദ്രമാണ് . പ്രപഞ്ചത്തിന്‌ ആത്മാവ് ആകുന്ന ബോധമാണ് “സ്വർഗ്ഗം “.
അത് ഇപ്പോൾ ഇവിടെയാണ്‌ . ഈ നിമിഷമാണ് . നിമിഷം സമയം എന്ന മിധ്യക്ക് പുറത്താണ് . അതുകൊണ്ടാണ് നിമിഷം അമർത്യ മായിരിക്കുന്നത് (Infinity ).
മനുഷ്യൻ ബുദ്ധിയെ മറികടന്നു ബോധത്തിലേക്ക്‌ പ്രവേശിക്കുന്ന കവാടമാണ് ധ്യാനം . സത്യമെന്ന ധാരണയുടെ പൂർണ്ണതതയാണ് ധ്യാനം .
ധ്യാനം സംഭവിക്കുമ്പോൾ മനുഷ്യൻ സമയത്തെ മറികടന്നു നിമിഷത്തിലേക്ക് കടക്കുന്നു .
വ്യക്തി സത്യത്തിന്റെ സത്യാവസ്തയായ നിമിഷത്തിലേക്ക് കടക്കുന്നതാണ് ബോധാപ്രാപ്തി . ബോധാപ്രാപ്തിയ്യിൽ വ്യക്തിയെന്ന മിഥ്യ മരിക്കുന്നു (സമാധി ).
സമാധി മനുഷ്യന്റെ മഹത്തായ മരണമാകുന്നു.
സമാധിയിൽ കൂടിയാണ് മനുഷ്യന്റെ സ്വർഗ്ഗാരോഹണം സാധ്യമാകുന്നത് . ഞാൻ എന്താണ് എന്ന സത്യം സാക്ഷാത്ക്കരിക്കലാണ് സ്വർഗ്ഗാരോഹണം .
മനുഷ്യനിൽ “ഞാൻ ” സത്യവും ജീവനും അതിലേക്കുള്ള വഴിയും ആകുന്നു ” എന്നതാണ്‌ ക്രിസ്തു പറഞ്ഞതായ ആത്മസത്യം .