3/18/2016

മരണം ആണോ യഥാർത്ഥ മുക്തി ?

മരണം മനുഷ്യന്റെ പരാജയമാണ് .
 അതുകൊണ്ടാണ് ഭോഗി  മരണത്തെ ഭയപ്പെട്ടു ദയനീയമായി  ജീവിക്കുന്നത് . ഭോഗിയിൽ ഞാൻ  വെറുമൊരു വികാരമാണ് (Ego ).
ഭോഗി മരിക്കുമ്പോൾ ഞാൻ എന്ന സ്വപ്നാവസ്തയാണ്  അസ്തമിക്കുന്നത് .
ഞാൻ എന്ന മിഥ്യക്ക്‌  നില്ക്കുവാൻ ജീവനുള്ള ശരീരം (സത്യം ) ആവശ്യമാണ്‌ . ജീവന ശരീരത്തെ വെടിയുമ്പോൾ ഞാൻ എന്ന മിഥ്യയും മരിക്കുന്നു .
അതിനർഥം  ആ ജന്മം പാഴായി  എന്നുമാത്രമാണ് . യോഗിയിൽ  മിഥ്യ മരിച്ചതുകൊണ്ട്‌  യോഗിയിൽ വ്യക്തിയില്ല . അതുകൊണ്ടാണ് യോഗി അമർത്യനാകുന്നതു .
വേദങ്ങളും ശാസ്ത്രങ്ങളും ഗ്രഹിച്ച പലർക്കും മരണഭയത്തിൽ നിന്നും മുക്തി കിട്ടുന്നതായി കാണുന്നില്ല.
ആത്മീയമായി വളരെ പ്രസക്തമായ ചോദ്യമാണിത് .
മനുഷ്യ ജന്മം മഹത്തായ ജന്മമാണ് . കാരണം അതൊരു മഹത്തായ സാധ്യതയാണ് .
മനുഷ്യനിൽ "ഞാൻ " എന്താണ് എന്ന സത്യവും പ്രപഞ്ചം എന്താണ് എന്ന സത്യവും സ്വയം അനുഭവിച്ച് അറിയുന്ന മഹത്തായ സാധ്യതയാണ് മനുഷ്യ ജന്മം .
എന്നാൽ സ്വന്തം ബുദ്ധിയിൽ അഹങ്കരിക്കുന്ന മനുഷ്യൻ ഭോഗ സുഖങ്ങൾ മാടി വിളിക്കുന്ന നികൃഷ്ട തയിലേക്ക് പോയി അവനവന്റെ നരകങ്ങൾ സ്വയം സൃഷ്ടിക്കുന്നു .
"ഞാൻ " എന്ന അഹങ്കാരം നശിക്കുന്ന മനുഷ്യനിൽ സ്വബോധം വളരുകയും അവനവന്റെ ധാരണകളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുവാൻ ശക്തി നേടുകയും ചെയ്യുന്നു . അങ്ങനെ ആത്മശക്തി നേടുന്ന മനുഷ്യനാണ് ആത്മീയ അന്വേഷകൻ (സത്യാന്വേഷകൻ ).
സ്വബോധം പൂർണ്ണമാകുന്നതോടെ വ്യക്തി ബോധ പ്രാപ്തനാകുന്നു .ബോധപ്രാപ്തനായ യോഗിയിൽ "ഞാൻ " എന്ന മിഥ്യ മരിക്കുന്നതോടെ "ഞാൻ " എന്ന സത്യം ജനിക്കുന്നു .
അതിനെയാണ് ക്രിസ്തു മഹത്തായ പുനർജനനം എന്ന് വിശേഷിപ്പിച്ചത് .
"മനുഷ്യനിൽ "ഞാൻ സത്യവും ജീവനും അതിലേക്കുള്ള വഴിയുമാകുന്നു " എന്നാണ് ബോധപ്രാപ്തനായ ക്രിസ്തു ലോകത്തോട്‌ പറഞ്ഞ ആത്മീയ സത്യം .
ബോധ പ്രാപ്തനിൽ മിഥ്യയായ വ്യക്തിയില്ല (ഞാൻ ). അതുകൊണ്ട് ശരീരവും ശരീരമരണവും അപ്രസക്തമാകുന്നു .
അതുകൊണ്ടാണ് സത്യ-സാക്ഷാത്ക്കാരം മനുഷ്യനെ അമർത്യനാക്കുന്നത്‌ .
സത്യം സാക്ഷാത്കരിച്ച മനുഷ്യരിൽ പ്രമുഖനാണ് ക്രിസ്തു .
സാധാരണ മനുഷ്യനിൽ "ഞാൻ " മിഥ്യ ആയതു കൊണ്ട് മിധ്യക്ക് നില നില്ക്കുവാൻ ഒരു സത്യം വേണം . ആ സത്യമാണ് ശരീരം .
അതുകൊണ്ടാണ് സാധാരണ മനുഷ്യനെ മരണഭയം വിടാതെ പിടിമുറുക്കുന്നത് .