3/31/2016

ആത്മാവും കർമ്മവുമായി ബന്ധമില്ല.

ആത്മാവും കർമ്മവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ആത്മാവും കർമ്മവുമായി യാതൊരു ബന്ധവുമില്ല.
യോഗി അല്ലാത്തവൻ ഭോഗിയാണ് . ഭോഗിക്ക് കർമ്മം  അനിവാര്യതയാണ് . അവനവന്റെ ആവശ്യങ്ങളാണ് കർമ്മത്തെ നിയന്ത്രിക്കുന്നത്‌. ആവശ്യങ്ങൾ ആഗ്രഹങ്ങളുടെ സൃഷ്ടിയാണ് .
ഭോഗ തൃഷ്ണയായ   ആഗ്രഹങ്ങളുടെ  ഉറവിടം "ഞാൻ" എന്ന സങ്കൽപ്പമായ വ്യക്തിയാണ് . വ്യക്തിയെ കർമ്മത്തിലേക്ക് നയിക്കുന്നത് യുക്തികളാണ് .
യുക്തികൾക്ക് ആധാരം അവനവന്റെ ബുദ്ധി ശേഖരിക്കുന്ന അറിവുകളും വിശ്വാസങ്ങലുമാണ് .
 അറിവുകളും വിശ്വാസങ്ങളും സത്യം ആണെങ്കിൽ വ്യക്തിയുടെ കർമ്മങ്ങൾ നന്മയെ സൃഷ്ടിക്കുന്നു. അസത്യമെങ്കിൽ തിന്മകളെ സൃഷ്ടിക്കുന്നു.
നന്മ തിന്മകൾക്കു നിർവചനം  നല്കുന്നത് അതാതു കാലത്തെ സാമൂഹ്യ ബോധമാണ് .
കർമ്മവും ആത്മാവുമായി ബന്ധമില്ല. ഭക്ഷണവും ചിന്തയുമായി ബന്ധമുണ്ട് .
സസ്യാഹാരം കഴിക്കുന്നവരിലും മാംസാഹാരം കഴിക്കുന്നവരിലും വൈകാരീകത പ്രവർത്തിക്കുന്നത് ഒരുപോലെയാണ് .
വൈകാരീകതയുടെ ഉറവിടം വ്യക്തിയാണ് . വ്യക്തിയുടെ ആവശ്യങ്ങൾ രണ്ടു തരമാണ്.
പ്രാഥമീക ആവശ്യങ്ങൾ ശരീരത്തിന്റെതാണ്. അവയെല്ലാം അനിവാര്യതയുമാണ്.
ബാക്കിയുള്ള എല്ലാ ആവശ്യങ്ങളും (secondary needs) ഞാൻ എന്ന വികാരത്തെ (അഹങ്കാരം ) തൃപ്തിപ്പെടുത്തുവാനുള്ളതാണ്‌.
വിശക്കുന്ന ശരീരത്തിന് എന്തെങ്കിലും ഭക്ഷണം ആണ് ആവശ്യം. ദാഹിക്കുന്ന ശരീരത്തിന് ദാഹം തീർക്കുവാൻ ജലമാണ് ആവശ്യം.
ഭക്ഷം സസ്യപരമോ ജന്തുപരമോ,ജലം കൊക്കക്കൊളയാണോ ,പൈപ്പ് വെള്ളം മതിയോ എന്നൊക്കെ വ്യക്തിയുടെ ശീലങ്ങളാണ് തീരുമാനിക്കുന്നത് .-
രുചിയും സംതൃപ്തിയുമെല്ലാം വ്യക്തിയുടെ വിശ്വാസവും ശീലങ്ങളുമാണ് ശരിവയ്ക്കുന്നത് .

3/29/2016

"ആഗോളവത്ക്കരണം" --- അതിരുകൾ ഇല്ലാത്ത ഭൂമി

"ആഗോളവത്ക്കരണം" എന്നാൽ കമ്മ്യുണിസം ഭയപ്പെടുത്തുന്ന തിന്മയിൽ അധിഷ്ടിതമായ  ചൂഷണമല്ല .
"ആഗോളവത്ക്കരണം" എന്നാൽ അതിരുകൾ ഇല്ലാത്ത ഭൂമി എന്നാണ്  അർഥം.
ലോകത്തില് എല്ലായിടത്തും ഒരേ സാമ്പത്തീക വ്യവസ്ഥ, പട്ടാളമില്ല, പ്രതിരോധ സേനയില്ല, ക്രമസമാധാനത്തിന്  പ്രാദേശീകമായ  പോലീസ് മാത്രം.
ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാ൯ വിസ ആവശ്യമില്ല.
ഷെങ്കൻ  ഉടമ്പടിയിൽ  പെട്ട യൂറോപ്യ൯ രാജ്യങ്ങളിൽ  സഞ്ചരിക്കുന്നതിന് ഇപ്പോൾതന്നെ വിസ ആവശ്യമില്ല.
പോതു കറ൯സി (Euro) ഉപയോഗിക്കുന്ന യൂറോപ്യ൯ യൂണിയൻ(united states of Europe) വരാൻ പോകുന്ന  ലോക വ്യവസ്ഥയുടെ  മുന്നോടിയാണ് .
രാഷ്ട്രീയ, സാമ്പത്തീക വ്യവസ്ഥകൽ ഏകീകരിക്കപ്പെടുമ്പോൾ ആഗോള കമ്പനികൾ ലോക വ്യാപകമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. രാജ്യങ്ങൾ തമ്മിൽ രാഷ്ട്രീയ വര്ഗീയ യുദ്ധങ്ങൾ ഒഴിവാകും. യുദ്ധത്തിനും പ്രതിരോധത്തിനും  മുടക്കുന്ന  പണവും അധ്വാനവും മനുഷ്യന്റെ നന്മക്കു വേണ്ടി ഉപയോഗിക്കുവാൻ കഴിയും.
ഇന്ന്  ലോകത്ത് യുദ്ധമുണ്ടാകുന്നതിന് കാരണം പാശ്ചാത്യ ലോകത്തെ ആയുധ കമ്പനികളാണ്. ആയുധം വിറ്റ് ലാഭമുണ്ടാക്കാ൯ യുദ്ധം വേണം. അതിനു വേണ്ടി ഓരോ രാജ്യത്തും രാഷ്ട്രീയ ലോബികൾ മത്സരിച്ചു പ്രവർത്തിക്കുന്നു.
മനുഷ്യരെ തമ്മിൽ തമ്മിൽ  ഭിന്നിപ്പിക്കുന്ന പ്രാകൃത മതങ്ങളും  അവരുടെ പ്രാകൃത ആചാരങ്ങളും  മനുഷ്യന് ആഗോള ഭീഷണിയാണ് .
മതമാണ്‌ മനുഷ്യരിമത്സരിച്ചു  സ്വബോധം തകർക്കുന്നത് . മതാത്മകനായ ആധുനീക മനുഷ്യനും  പ്രാകൃത മതവും ആചാരങ്ങളും  ചുമന്ന്  സ്വയം നശിക്കുന്നതിനു കാരണം അവരെ നയിക്കുന്ന  ബോധ ശൂന്യതയാണ് .
ഇറാക്കും സിറിയയും പാകിസ്താനുമെല്ലാം  മതം സൃഷ്ടിച്ച ബോധ ശൂന്യതയുടെ വർത്തമാനകാല ചരിത്രമാണ് .
മനുഷ്യനിൽ സ്വബോധം വളർത്തുന്ന മത രഹിതമായ  വിദ്യാഭ്യാസവും ആഗോള വീക്ഷണവും തുറന്ന ചിന്തയുമാണ് മനുഷ്യ വർഗ്ഗത്തിന്  ഒരു നല്ല ഭാവിയുടെ അടിസ്ഥാനം. അതാണ്‌ ആഗോളവത്കരണം  ലക്ഷ്യമിടുന്നതും

3/27/2016

മനുഷ്യനിൽ "ഞാൻ " എന്ന ശൂന്യത (illusion )

മനുഷ്യനിൽ  ഞാൻ ആരാണ്?
അപരിചിതരെ കാണുമ്പോൾ അവർ  ആരാണെന്ന് ചിന്തിക്കാത്തവരായി ആരുമില്ല.
എന്നാൽ അവനവനെപ്പറ്റി  താനാരാണെന്ന് നമുക്കോരോരുത്തർക്കും അറിയാമോ?
ഞാൻ ആരാണ് എന്നതിൽ നമുക്കു ചിലതൊക്കെ  പറയുവാൻ സാധ്യമാണ് . (Doctor ,Engineer ,teacher ,priest ,politician etc )
ഞാൻ നടന്നു, ഞാൻ കിടന്നു, ഞാൻ പോയി , വന്നു , ചിന്തിച്ചു  എന്നെല്ലാം പറയുമ്പോൾ ആ ഞാൻ  എന്താണ്  ? അതെവിടെയാണ്  ?
മനുഷ്യനിൽ  ദു:ഖിക്കുന്ന ഞാൻ , സന്തോഷിക്കുന്ന ഞാൻ ഡോക്ടറും എഞ്ചി നീയറും മറ്റവനും മറിച്ചവനും ഒന്നുമല്ല .
മനുഷ്യനിൽ  ദു:ഖിക്കുന്നതും സന്തോഷിക്കുന്നതുമായ  ഞാൻ വെറും ഒരു വികാരമാണ് . ഞാൻ എന്ന വികാരമാണ്  അഹങ്കാരം (Ego ).
എവിടെയാണ് ഞാൻ എന്ന വികാരം സൃഷ്ടിക്കപ്പെടുന്നത്  ?
അവനവന്റെ സ്വന്തം ബുദ്ധിയിൽ സൃഷ്ടിക്കപ്പെടുന്ന സങ്കൽപ്പമാണ്  (illusion ) ഞാൻ എന്ന അഹങ്കാരം .
മനുഷ്യനിൽ  ദു:ഖിക്കുന്ന ഞാൻ , സന്തോഷിക്കുന്ന ഞാൻ, ഡോക്ടറും എഞ്ചി നീയറും,
കോടീശ്വരനും ,ദരിദ്രനും  മറ്റവനും മറിച്ചവനും ഒക്കെ ആയിരിക്കുന്ന വ്യക്തി സത്യമല്ല ,സങ്കൽപ്പമാണ് .
ഒരിക്കലും നിലക്കാത്ത പരിണാമ പ്രക്രീയയാണ്  ബുദ്ധി .
ബുദ്ധിയുടെ പരിണാമ പൂർണ്ണത ബോധ പ്രാപ്തിയാണ് .
സ്വബോധമാണ്  മനുഷ്യനെ ബോധാപ്രാപ്തിയിലേക്ക് നയിക്കുന്നത് .
ബുദ്ധിയാൽ നിയന്തിക്കപ്പെടുന്ന വ്യക്തി (ഞാൻ ) മിഥ്യയാണ്‌ .
ബുദ്ധിയും വ്യക്തിയും തമ്മിലുള്ള ആശയ വിനിമയമാണ്‌  ചിന്തകൾ .
പ്രാകൃതമനുഷ്യനും ആധുനീക മനുഷ്യനും അടിസ്ഥാനപരമായി ഭോഗ സുഖങ്ങളുടെ  അന്വേഷണത്തിലാണ് .
പ്രാകൃത മനുഷ്യനിൽ ഉള്ളതിനേക്കാൾ  പതിനായിരം മടങ്ങ്‌ അസ്വസ്ഥനാണ്  ആധുനീക മനുഷ്യൻ .
പ്രാകൃത മതവും വിശ്വാസങ്ങളും ചുമക്കുന്ന ആധുനീക മനുഷ്യനിലും ബുദ്ധി ബോധ ശൂന്യമാണ് .
ബോധാശൂന്യമായ ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന വ്യക്തിയും ശൂന്യമാണ് .
അവനവൻ സ്വയം അനുഭവിക്കുന്ന അർഥ ശൂന്യതയാണ്  ആധുനീക മനുഷ്യന്റെ അസംതൃപ്തിക്ക് കാരണം .
വസ്തുക്കളും പണവും പ്രശസ്തിയും പാണ്ഡിത്യവും കൊണ്ട്  നിറയ്ക്കാവുന്നതല്ല  മനുഷ്യനിൽ "ഞാൻ " എന്ന ശൂന്യത (illusion )








3/25/2016

ആത്മാവ് (സത്യം )

ഒരിക്കലും നാശം ഇല്ലാത്ത സത്യമാണ് ആത്മാവ് .
വസ്തുക്കളിൽ ഇരിക്കുന്ന വസ്തുത (സത്യം ) ആത്മാവ് ആകുന്നു .
പ്രപഞ്ചം ഒരു വസ്തുവല്ല . പ്രപഞ്ചം ഒരു വസ്തുതയാകുന്നു (സത്യം )
അപ്പോൾ പ്രപഞ്ചത്തിനു ആത്മാവ് എന്താണ് ? സത്യത്തിന്റെ സത്യം ?
സത്യത്തിന്റെ സത്യം പരമമായ സത്യമാണ് .അതോരവസ്തയാണ് . പരമാവസ്ഥ .
സത്യത്തിന്റെ സത്യമായ പരമാസ്തയാണ് പ്രപഞ്ച കേന്ദ്രം .
അത് ബോധമാണ് . സത്യം സത്യമാണ് എന്നറിയുവാനുള്ള മാധ്യമമാണ് ബോധം .
സത്യം സത്യമാണ് എന്നറിയുന്ന ബോധാപ്രാപ്തി നേടുവാൻ കഴിയുന്ന ഏക ജീവിയാണ് മനുഷ്യൻ .
ബോധാപ്രാപ്തിക്കുള്ള ഉപാധിയാണ് സത്യാന്വേഷണം . സത്യാന്വേഷണ ത്തിനുള്ള അടിസ്ഥാനമാണ് സ്വബോധം .
വ്യക്തിയിൽ നില നില്ക്കുന്ന സത്യമാണ് സ്വബോധം . വ്യക്തിയിൽ നില നിൽക്കുന്ന മിഥ്യയാണ്‌ ബുദ്ധി .
മിഥ്യയെ സൃഷ്ടിച്ച് അതാണ്‌ സത്യം എന്ന് വ്യക്തിയെ ധരിക്കുന്ന പ്രവർത്തനമാണ് ബുദ്ധി .
ബുദ്ധിയിൽ സ്വാഭാവീകമായി ബോധം ഇല്ല (സത്യവെളിച്ചം ) ബുദ്ധി സൃഷ്ടിക്കുന്ന ധാരണകളാണ് വ്യക്തിയെ നയിക്കുന്നത് .
വ്യക്തിയെ നയിക്കുന്ന ധാരണകൾ സത്യമാണ് എങ്കിൽ വ്യക്തിയുടെ പ്രവർത്തനം നന്മയാകുന്നു . നന്മകൾ മനുഷ്യനെ ആനന്ദത്തിൽ എത്തിക്കുന്നു .
വ്യക്തിയെ നയിക്കുന്ന ധാരണകൾ സത്യമല്ല എങ്കിൽ വ്യക്തിയുടെ പ്രവർത്തനം തിന്മയാകുന്നു . തിന്മകൾ മനുഷ്യനെ സന്തോഷത്തിലോ ദുഖത്തിലോ എത്തിക്കുന്നു .
നന്മകൾ മനുഷ്യനെ അവസാനമായി എത്തിക്കുന്നത് ആനന്ദത്തിലാണ് . തിന്മകൾ മനുഷ്യനെ അവസാനമായി എത്തിക്കുന്നത് ദുഃഖത്തിലാണ് .
തിന്മകൾ മനുഷ്യനെ ആദ്യം സന്തോഷിപ്പിക്കും പക്ഷെ ആ സന്തോഷം അധിക നാൾ നീണ്ടു നില്ക്കുകയില്ല .
നന്മയും അതിന്റെ ഫലമായ ആനന്ദവും സത്യമാണ് . തിന്മകളും അതിന്റെ ഫലമായ ദുഃഖവും മിഥ്യയാണ്‌ .
മനുഷ്യനിൽ സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന “ഞാൻ ” എന്ന വികാരം (അഹങ്കാരം Ego ) മിഥ്യയാണ്‌ .
ഞാൻ എന്ന മിഥ്യയിൽ (illusion ) നിന്നും ഞാൻ എന്ന സത്യത്തിലേക്കുള്ള ദൂരം അവനവൻ സൃഷ്ടിച്ച് അനുഭവിക്കുന്ന നരകം ആണ് . നരകം മിഥ്യയാണ്‌ . കാരണം നരകം സൃഷ്ടിക്കുന്ന വ്യക്തിയും മിഥ്യയാണ്‌ .
സ്വർഗ്ഗം സത്യമാണ് . അത് പ്രപഞ്ചത്തിന്റെ കേന്ദ്രമാണ് . പ്രപഞ്ചത്തിന്‌ ആത്മാവ് ആകുന്ന ബോധമാണ് “സ്വർഗ്ഗം “.
അത് ഇപ്പോൾ ഇവിടെയാണ്‌ . ഈ നിമിഷമാണ് . നിമിഷം സമയം എന്ന മിധ്യക്ക് പുറത്താണ് . അതുകൊണ്ടാണ് നിമിഷം അമർത്യ മായിരിക്കുന്നത് (Infinity ).
മനുഷ്യൻ ബുദ്ധിയെ മറികടന്നു ബോധത്തിലേക്ക്‌ പ്രവേശിക്കുന്ന കവാടമാണ് ധ്യാനം . സത്യമെന്ന ധാരണയുടെ പൂർണ്ണതതയാണ് ധ്യാനം .
ധ്യാനം സംഭവിക്കുമ്പോൾ മനുഷ്യൻ സമയത്തെ മറികടന്നു നിമിഷത്തിലേക്ക് കടക്കുന്നു .
വ്യക്തി സത്യത്തിന്റെ സത്യാവസ്തയായ നിമിഷത്തിലേക്ക് കടക്കുന്നതാണ് ബോധാപ്രാപ്തി . ബോധാപ്രാപ്തിയ്യിൽ വ്യക്തിയെന്ന മിഥ്യ മരിക്കുന്നു (സമാധി ).
സമാധി മനുഷ്യന്റെ മഹത്തായ മരണമാകുന്നു.
സമാധിയിൽ കൂടിയാണ് മനുഷ്യന്റെ സ്വർഗ്ഗാരോഹണം സാധ്യമാകുന്നത് . ഞാൻ എന്താണ് എന്ന സത്യം സാക്ഷാത്ക്കരിക്കലാണ് സ്വർഗ്ഗാരോഹണം .
മനുഷ്യനിൽ “ഞാൻ ” സത്യവും ജീവനും അതിലേക്കുള്ള വഴിയും ആകുന്നു ” എന്നതാണ്‌ ക്രിസ്തു പറഞ്ഞതായ ആത്മസത്യം .

3/22/2016

"മാതാ -പിതാ -ഗുരു -ദൈവം "

എന്താണ്  സുരക്ഷിതത്വം .

പ്രപഞ്ചം ഒരു വ്യവസ്ഥയാണ്‌ . മനുഷ്യൻ ഒരു  അവ്യവസ്തയാണ് . അതുകൊണ്ടാണ് മനുഷ്യന്  സുരക്ഷാ പാഠങ്ങൾ ആവശ്യമായിരിക്കുന്നത് .

 രണ്ടു  തലങ്ങളിൽ മനുഷ്യന് സുരക്ഷ ആവശ്യമാണ്‌ . ഒന്ന് വ്യക്തിപരവും  മറ്റൊന്ന് സാമൂഹ്യ സുരക്ഷയുമാണ് .

സുരക്ഷ എന്നാൽ  അപകടങ്ങളിൽ നിന്നുള്ള മുൻകരുതലാണ് . ജീവിതത്തിൽ ആദ്യം പഠിക്കേണ്ട പാഠമാണ് സുരക്ഷ .
അവനവന്റെ ശരീരത്തിനും ജീവനുമാണ് ആദ്യമായി  സുരക്ഷ വേണ്ടത് .

ആരോഗ്യത്തിന് ഉതകുന്ന ഭക്ഷണ / വ്യായാമ  ശീലങ്ങളും അപകടങ്ങളെ തടയുവാനുള്ള  മുൻകരുതലും  ശ്രദ്ധയോട് കൂടിയ ജീവിത ചര്യകളുമാണ്  വ്യക്തി സുരക്ഷയിൽ പ്രധാനം .

സാമൂഹ്യ  സുരക്ഷയെന്നാൽ പ്രാഥമീകമായി  അത് വ്യക്തികളുടെ സാമൂഹ്യ പ്രതിബദ്ധതയാണ് . അത് സമൂഹത്തോടുള്ള  ധാർമീകതയാണ് . വ്യക്തികൾ  സാമൂഹ്യ നീതി പാലിക്കാതെ  മനുഷ്യന് സാമൂഹ്യ ജീവിതം അസാധ്യമാണ് . വ്യക്തിയുടെ സ്വതന്ത്ര ചിന്തയും സത്യവും നിയമങ്ങളോട്  ഉള്ള  കടപ്പാടും  സാമൂഹ്യ സുരക്ഷയുടെ  അടിസ്ഥാന ശിലകളാണ് .

കുടുംബമാണ്  സാമൂഹ്യ ജീവിതത്തിലെ അടിസ്ഥാന ഘടകം . കുടുംബ സുരക്ഷ സാമൂഹ്യ സുരക്ഷയുടെ കാതലാണ് . കുടുംബത്തിനു വെളിയിലുള്ള സാമൂഹ്യ സുരക്ഷയുടെ പാഠങ്ങൾ നാം വീട്ടിലാണ് പഠിക്കേണ്ടത് .

പരസ്പരവിശ്വാസം , സത്യം , അക്രമരാഹിത്യം ,വൃത്തിയും വെടിപ്പും , സമൂഹ്യസംസ്കാരവും മര്യാതകളും  തുടങ്ങി അനേക കാര്യങ്ങൾ മനുഷ്യൻ പഠിക്കേണ്ടത് സ്വന്തം വീട്ടിലാണ് .

ജീവിതത്തിന്റെ  പ്രായോഗീക പാഠശാലയായിരിക്കണം  സ്വന്തം വീട് . അവനവന്റെ  അച്ഛനും അമ്മയുമാണ്  വ്യക്തിത്വ വികസനത്തിന്റെ  ആദ്യ പാഠങ്ങൾ നൽകുന്ന  ഗുരുക്കന്മാർ .

"മാതാ -പിതാ -ഗുരു -ദൈവം " എന്ന  തത്വം  സത്യമാണ് .

3/21/2016

സത്യമാണ് സദാചാരം (ethics)


സന്മാർഗ്ഗം  പരയുവാനുള്ളതല്ല ,പ്രവർത്തിക്കുവാനുള്ളതാണ്‌ .

മതങ്ങളുടെ സദാചാരം  പ്രവർത്തിയല്ല ,പ്രചാരണമാണ് ,പ്രഭാഷണ മാണ് .

സ്വബോധമാണ്  മനുഷ്യനിൽ  സത്യവും ധർമ്മവും  സദാചാരവും  നില നിർത്തുന്നത് .

സ്വന്തം ആത്മശക്തിയെ  സ്വയം തകർക്കുന്നു  എന്നതാണ്  മതാത്മകന്റെ  പ്രശ്നം .

പാപവും  ശിക്ഷയും ദൈവകോപവും  ഉണ്ടെന്ന്  കള്ളം പറഞ്ഞ്  മനുഷ്യരെ ഭയപ്പെടുത്തുന്ന  മതം  അവരിലെ ആത്മശക്തിയും  ആത്മവിശ്വാസവും  തകർക്കുന്നു .

അങ്ങനെ ബലഹീനരാകുന്ന മത  വിശ്വാസികൾ രോഗികളും  തിന്മകൾ പ്രവര്ത്തിക്കുന്നവരുമായി  മാറുന്നതാണ്  മതാത്മകന്റെ  നരക യാതനകൾക്ക്  കാരണം .
അറിവും പണവും കൂടുമ്പോൾ മനുഷ്യന്  ബോധ ശൂന്യതയും കൂടുന്നതിന് കാരണം അഹങ്കാരമാണ് .

സ്വബോധം ഇല്ലായെങ്കിൽ  പണവും അറിവും പ്രശസ്തിയും അധികാരവും  മനുഷ്യനിൽ  അഹങ്കാരം വർദ്ധിപ്പിക്കുന്നതാണ് .

സ്വബോധം (സത്യം ) കൊണ്ടല്ലാതെ മനുഷ്യനിൽ അഹങ്കാരവും അഹങ്കാരം വരുത്തുന്ന തിന്മകളും  നശിക്കുകയില്ല .

സ്വബോധം വിപണിയിൽ  ലഭ്യമല്ല എന്നതാണ്  മനുഷ്യന്റെയും മതങ്ങളുടെയും അടിസ്ഥാന പ്രശ്നം .
 പുരോഹിതന്മാരെയും  വിശ്വാസികളെയും  കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

മനുഷ്യ ബുദ്ധിയുടെ സ്വഭാവമാണ് അവരെ നയിക്കുന്ന ബോധശൂന്യത .

മനുഷ്യന് ബോധത്തെ (പ്രപഞ്ച സത്യം ) അറിയുവാൻ  വ്യക്തിയിൽ സത്യം (സ്വബോധം ) ഉണ്ടാകണം .

സ്വബോധമില്ലാത്ത ആൾകൂട്ടം  മാത്രമാണ് മതം . അതിന്നെ നയിക്കുന്ന പുരോഹിതനും സ്വബോധം ഉണ്ടായിരിക്കുക അസാധ്യമാണ് .

സത്യം എന്താണ് എന്ന ചിന്തയാണ് സ്വബോധ ത്തിനു അടിസ്ഥാനം . മതം സ്വതന്ത്ര ചിന്തക്ക് വിരുദ്ധമാണ് .

അതുകൊണ്ടാണ് മതാത്മക സമൂഹങ്ങൾ  അഴിമതിയിലും അക്രമത്തിലും സ്വയം നശിക്കുന്നത് .

 ഇസ്ലാമീക രാജ്യങ്ങളുടെ തകർച്ചയും  ആധുനീക ഇന്ത്യയുടെ വനുദിനം ദുഷിക്കുന്ന  സാമൂഹ്യ അവസ്ഥയും  മതാത്മകത സൃഷ്ടിക്കുന ബോധ ശൂന്യതയുടെ  പ്രതിഫലനമാണ് .

അഴിമതിയും  രാഷ്ട്രീയ കൊള്ളയും  രാജ്യങ്ങളെ വികസനത്തിലേക്ക് നയിക്കുകയില്ല .

സത്യവും നിയമ വാഴ്ചയുമാണ്  രാജ്യങ്ങളെയും  സമൂഹത്തെയും വ്യക്തികളെയും  നന്മയിലേക്കും  പുരോഗതിയിലേക്കും  നയിക്കുന്നത് .

കാട്ടു മനുഷ്യൻ നഗ്നരായി ജീവിക്കുന്നത് ഒരു മോശമായ കാര്യമല്ല.
എന്നാൽ  വസ്ത്രധാരണം  സംസ്കാരത്തിന്റെ  അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള  ഒരു സാമൂഹ്യ വ്യവസ്ഥയിൽ  നഗ്നത പ്രകടിപ്പിക്കുന്നത് സാമൂഹ്യമായി സ്വീകാര്യമല്ല.
കാട്ടു മനുഷ്യൻ (പ്രാകൃത സംസ്കാരം ) വസ്ത്രം ധരിക്കാത്തത്  അവരുടെ സ്വാഭാവീക സംസ്കാരമാണ് .
അഖോരികളെ കാട്ടുമനുഷ്യരായി  കണക്കാക്കുവാൻ  സാധ്യമല്ല .കാരണം അവരുടെ നഗ്നത  അത്മീയതയായി ചിത്രീകരിക്കപ്പെടുകയും  സ്വബോധം ഇല്ലാത്ത മനുഷ്യൻ  അവരുടെ നഗ്നതയെ  എന്തോ  വിശുദ്ധമായ കാര്യമായി  തെറ്റിദ്ധരിക്കുകായും ചെയ്യുന്നു .
ആത്മീയതക്ക് നഗനതയുമായോ , പുരോഹിതന്റെ ബഫൂൺ വേഷങ്ങളു മായോ യാതൊരു ബന്ധവുമില്ല .
ആത്മീയത  ശരീരത്തെ ബാധിക്കുന്ന കാര്യമേയല്ല . ആത്മീയത മനുഷ്യനിൽ സ്വബോധം ഉണ്ടാകുന്ന  സത്യവഴിയാണ് .
ജാഡകളുടെ പ്രകടനം ആത്മീയതയിൽ  സത്യവിരുദ്ധ മാകുന്നു .



3/20/2016

ചിന്തകളുടെ ഉറവിടം

മനുഷ്യനെ  നയിക്കുന്ന തെറ്റായ ധാരണകളിൽ  മുഖ്യമാണ്  മനസ്സ് .

മനസ്  ഇല്ലാത്തതാണ് . ഉള്ളത് ചിന്തകളാണ് . ചിന്തകളുടെ ഉറവിടം വ്യക്തിയും ബുദ്ധിയുമാണ് .

വ്യക്തിക്കും ബുദ്ധിക്കും ഇടയിലുള്ള ആശയ വിനിമയമാണ്‌ ചിന്ത .

വ്യക്തിയാണ് (ഞാൻ ) മനുഷ്യനിൽ അസ്വസ്തമാകുന്നത് . അതിനു കാരണം ഭ്രമിക്കുന്ന ബുദ്ധിയാണ് .

ഭ്രമം (ഭയം ) ബോധ ശൂന്യമായ ബുദ്ധിയുടെ സ്വഭാവമാണ് .

സ്വബോധം (സത്യം ) കൊണ്ടല്ലാതെ മനുഷ്യന് ഭ്രമിക്കുന്ന  ബുദ്ധിയെ  സ്ഥിരപ്പെടുത്തുവാൻ  സാധ്യമല്ല . 

3/19/2016

വർഗീയതക്ക് കാരണം സ്വവർഗ്ഗ പ്രണയം നല്കുന്ന പ്രത്യാശ .

പ്രണയം  മിഥ്യയാണ്‌ . പ്രണയം നല്കുന്ന പ്രത്യാശയും മിഥ്യയാണ്‌
ഭൂമിയിൽ  അനേകം ജീവ ജാലങ്ങളുണ്ട് . അവയെ  ഗുണം. നിറം ,കുടുംബം (species ) സ്വഭാവം എന്നിവയുടെ  അടിസ്ഥാനത്തിൽ മനുഷ്യൻ ഓരോ ഗണങ്ങളായി (races) തിരിച്ചിരിക്കുന്നു .
എന്നാൽ മൃഗങ്ങൾ ക്കിടയിൽ  സ്വയം ഇങ്ങനെ  ഒരു തരാം തിരിവില്ല. സ്വന്തം  അസ്ഥിത്വം എന്താണ് എന്ന് തിരിച്ചറിയുവാൻ  കഴിയാത്ത അവസ്ഥയിലാണ് മറ്റെല്ലാ ജീവജാലങ്ങളും  ജീവിക്കുന്നത് .
ബുദ്ധിജീവിയായ മനുഷ്യൻ സ്വയം  മറ്റുള്ളവരിൽ നിന്നും  വ്യത്യസ്തനാകുവാൻ  സൃഷ്ടിക്കുന്ന  അസ്ഥിത്വങ്ങളും  (identity ) അവയോടുള്ള പ്രണയവുമാണ്  "വർഗീയത".
ഓരോ അസ്തിത്വവും  മനുഷ്യന്   വൈകാരീകമായ  സുരക്ഷിതത്വം  നല്കുന്നുവെന്ന തോന്നൽ (feeling ) ഉണ്ടാക്കുന്നു . അതാണ്‌ വർഗീയനായിരിക്കുവാൻ  മനുഷ്യനെ പ്രേരിപ്പിക്കുന്നത് .
പ്രാചീന മനുഷ്യനിലും  പ്രാകൃത മനുഷ്യനിലും  വ്യത്യസ്തമായ വർഗീയതക്കുള്ള  സാധ്യത  വളരെ പരിമിതമാണ് . ഗോത്രങ്ങളാണ്  മനുഷ്യന്റെ  ആദ്യകാല  വർഗീയ അസ്ഥിത്വം (racial identity ).
പിന്നീട്  ബുദ്ധിയും സംസ്കാരവും  വളർന്നതിനനുസരിച്ചു  വര്ഗീയ തരം  തിരിവുകളുടെ എണ്ണവും  വര്ദ്ധിച്ചു വന്നു .
രാഷ്ട്രം ,രാഷ്ട്രീയം ,മതം എന്നിവയും  അതിന്റെ ഉപവർഗ്ഗങ്ങളും  മനുഷ്യന്റെ വർഗീയതയുടെ  പരിണാമ വ്യാപ്തി  വെളിപ്പെടുത്തുന്നു .
രാഷ്ട്രീയ വർഗീയതയും (കമ്മ്യൂണിസം പോലെ ) മതപരമായ  വർഗീയതയുമാണ്  മനുഷ്യനെ വിഘടിപ്പിച്ച്  പരസ്പരം  പോരടിപ്പിക്കുന്നത് .
അതുകൊണ്ട് തന്നെ  രാഷ്ട്രീയ പാർട്ടികളും  മതങ്ങളും  സാമൂഹ്യ തിന്മയുടെ  ഉറവിടങ്ങളാണ് . സ്വബോധം ഇല്ലാത്ത മനുഷ്യരെ  അനേകം വാഗ്ദാനങ്ങൾ നല്കിയും ഭയപ്പെടുത്തിയുമാണ്  പാര്ട്ടികളും മതങ്ങളും പരസ്പര മത്സരത്തിൽ  വളരുന്നത്‌ .
കഥയേത് കാര്യമേത് എന്ന് തിരിച്ചറിയാൻ കഴിയാത്തവർ സ്വബോധം ഇല്ലാത്ത ദൈവ വിശ്വാസികളാണ് .
പ്രപഞ്ചം പൂർണ്ണതയാണ് . മനുഷ്യൻ സ്വയം പൂരിപ്പിക്കേണ്ട  അപൂർണ്ണതയാണ് .
അപൂർണ്ണനായ പ്രാകൃത മനുഷ്യൻ സൃഷ്ടിക്കുന്ന ദൈവങ്ങളും ആചാരങ്ങളും അപൂർണ്ണവും അസത്യവുമായി സ്വബോധം ഇല്ലാത്ത  സമൂഹങ്ങളെയും വ്യക്തികളേയും  വഴി തെറ്റിക്കുന്നതാണ്  ഭൂമി ഒരു നരകമായി മാറുവാൻ കാരണം .
ഭൂമി സ്വർഗ്ഗമാണ് . അതിൽ മനുഷ്യൻ സൃഷ്ടിക്കുന്ന  അനുഭവ ലോകം നരകമാണ് .
സത്യം അല്ലാത്ത  വ്യക്തിത്വമാണ്  (ഞാൻ ) സ്വയം നരകം സൃഷ്ടിച്ചു ദുഖിക്കുന്നത് .
വർഗീയത  നൽകുന്ന  പ്രത്യാശയാണ്  നരഗത്തിന്  അടിസ്ഥാനം .








3/18/2016

മരണം ആണോ യഥാർത്ഥ മുക്തി ?

മരണം മനുഷ്യന്റെ പരാജയമാണ് .
 അതുകൊണ്ടാണ് ഭോഗി  മരണത്തെ ഭയപ്പെട്ടു ദയനീയമായി  ജീവിക്കുന്നത് . ഭോഗിയിൽ ഞാൻ  വെറുമൊരു വികാരമാണ് (Ego ).
ഭോഗി മരിക്കുമ്പോൾ ഞാൻ എന്ന സ്വപ്നാവസ്തയാണ്  അസ്തമിക്കുന്നത് .
ഞാൻ എന്ന മിഥ്യക്ക്‌  നില്ക്കുവാൻ ജീവനുള്ള ശരീരം (സത്യം ) ആവശ്യമാണ്‌ . ജീവന ശരീരത്തെ വെടിയുമ്പോൾ ഞാൻ എന്ന മിഥ്യയും മരിക്കുന്നു .
അതിനർഥം  ആ ജന്മം പാഴായി  എന്നുമാത്രമാണ് . യോഗിയിൽ  മിഥ്യ മരിച്ചതുകൊണ്ട്‌  യോഗിയിൽ വ്യക്തിയില്ല . അതുകൊണ്ടാണ് യോഗി അമർത്യനാകുന്നതു .
വേദങ്ങളും ശാസ്ത്രങ്ങളും ഗ്രഹിച്ച പലർക്കും മരണഭയത്തിൽ നിന്നും മുക്തി കിട്ടുന്നതായി കാണുന്നില്ല.
ആത്മീയമായി വളരെ പ്രസക്തമായ ചോദ്യമാണിത് .
മനുഷ്യ ജന്മം മഹത്തായ ജന്മമാണ് . കാരണം അതൊരു മഹത്തായ സാധ്യതയാണ് .
മനുഷ്യനിൽ "ഞാൻ " എന്താണ് എന്ന സത്യവും പ്രപഞ്ചം എന്താണ് എന്ന സത്യവും സ്വയം അനുഭവിച്ച് അറിയുന്ന മഹത്തായ സാധ്യതയാണ് മനുഷ്യ ജന്മം .
എന്നാൽ സ്വന്തം ബുദ്ധിയിൽ അഹങ്കരിക്കുന്ന മനുഷ്യൻ ഭോഗ സുഖങ്ങൾ മാടി വിളിക്കുന്ന നികൃഷ്ട തയിലേക്ക് പോയി അവനവന്റെ നരകങ്ങൾ സ്വയം സൃഷ്ടിക്കുന്നു .
"ഞാൻ " എന്ന അഹങ്കാരം നശിക്കുന്ന മനുഷ്യനിൽ സ്വബോധം വളരുകയും അവനവന്റെ ധാരണകളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുവാൻ ശക്തി നേടുകയും ചെയ്യുന്നു . അങ്ങനെ ആത്മശക്തി നേടുന്ന മനുഷ്യനാണ് ആത്മീയ അന്വേഷകൻ (സത്യാന്വേഷകൻ ).
സ്വബോധം പൂർണ്ണമാകുന്നതോടെ വ്യക്തി ബോധ പ്രാപ്തനാകുന്നു .ബോധപ്രാപ്തനായ യോഗിയിൽ "ഞാൻ " എന്ന മിഥ്യ മരിക്കുന്നതോടെ "ഞാൻ " എന്ന സത്യം ജനിക്കുന്നു .
അതിനെയാണ് ക്രിസ്തു മഹത്തായ പുനർജനനം എന്ന് വിശേഷിപ്പിച്ചത് .
"മനുഷ്യനിൽ "ഞാൻ സത്യവും ജീവനും അതിലേക്കുള്ള വഴിയുമാകുന്നു " എന്നാണ് ബോധപ്രാപ്തനായ ക്രിസ്തു ലോകത്തോട്‌ പറഞ്ഞ ആത്മീയ സത്യം .
ബോധ പ്രാപ്തനിൽ മിഥ്യയായ വ്യക്തിയില്ല (ഞാൻ ). അതുകൊണ്ട് ശരീരവും ശരീരമരണവും അപ്രസക്തമാകുന്നു .
അതുകൊണ്ടാണ് സത്യ-സാക്ഷാത്ക്കാരം മനുഷ്യനെ അമർത്യനാക്കുന്നത്‌ .
സത്യം സാക്ഷാത്കരിച്ച മനുഷ്യരിൽ പ്രമുഖനാണ് ക്രിസ്തു .
സാധാരണ മനുഷ്യനിൽ "ഞാൻ " മിഥ്യ ആയതു കൊണ്ട് മിധ്യക്ക് നില നില്ക്കുവാൻ ഒരു സത്യം വേണം . ആ സത്യമാണ് ശരീരം .
അതുകൊണ്ടാണ് സാധാരണ മനുഷ്യനെ മരണഭയം വിടാതെ പിടിമുറുക്കുന്നത് .

ആരാണ് വിഡ്ഢി (Fool ) ?


ബുദ്ധിയാൽ  നിയന്ത്രിക്കപ്പെടുന്ന ഓരോ മനുഷ്യനും  സ്വയം  വിഡ്ഢിയാണ് .
ഒന്നും പ്രവർത്തിക്കാത്ത  മനുഷ്യന്  വിഡ്ഢി  ആകേണ്ട  സാഹചര്യം ഇല്ല .
സ്വബോധം ഇല്ലാത്ത മനുഷ്യൻ സ്വന്തം ബുദ്ധിയുടെ അടിമയാണ്  എന്നതാണ്  മനുഷ്യൻ  സ്വയം വിഡ്ഢിയാകുന്നതിന്  കാരണം .
വലിയ മനുഷ്യൻ  (പ്രശസ്തന് )  വലിയ വിഡ്ഢിത്തം  ചെയ്യുമ്പോൾ  ചെറിയ മനുഷ്യന്  ചെറിയ വിഡ്ഢിത്തം  ചെയ്യുന്നു .എന്തും പ്രവർത്തിച്ചു  കഴിഞ്ഞ ശേഷമാണ് മനുഷ്യന് അതിന്റെ ന്യൂനത ബോധ്യപ്പെടുന്നത് .
മനുഷ്യൻ മറ്റുള്ളവരെ വഞ്ചിക്കുന്നതും  മറ്റുള്ളവരാൽ സ്വയം വഞ്ചിക്കപ്പെടുന്നതും  വിഡ്ഢിത്തിന്റെ ഭാഗമാണ് .
 ഓരോ മനുഷ്യനും  സ്വന്തം വിഡ്ഢിത്തം മറച്ചു വയ്ക്കുന്നത് കൊണ്ടാണ്  ലോകത്തിൽ  ഏറ്റവും വലിയ വിഡ്ഢി  "ഞാൻ" ആണ് എന്ന് ഓരോ മനുഷ്യനും തോന്നുന്നത് .

സത്യത്തിൽ  വിഡ്ഢിത്തത്തിലാണ് മനുഷ്യന്റെ മത്സരം . അഹങ്കാരമാണ് അതിനടിസ്ഥാനം .  
മനുഷ്യനെ നയിക്കുന്ന  ബുദ്ധിയും മനുഷ്യന് വെളിയിൽ  നില്ക്കുന്ന ബോധവും വ്യത്യസ്തമാണ് . ബോധവും സ്വബോധവും വ്യത്യസ്തമാണ് .
ബുദ്ധി വ്യക്തിപരമായ  പ്രവർത്തനമാണ് .. ബോധം  പ്രവർത്തനമല്ല . ബുദ്ധിയെ പ്രകാശിപ്പിക്കുന്ന  വെളിച്ചമാണ് (സത്യം ) ബോധം .

 വ്യക്തിയിൽ നില നില്ക്കുന്ന സത്യമാണ്  (മിഥ്യ അല്ലാത്തത് ) സ്വബോധം .
സ്വബോധം ഇല്ലാത്ത  മനുഷ്യൻറെ  സ്വഭാവം  യാന്ത്രീകമാണ് .
ശീലങ്ങൾക്കു  അടിമയായ  വ്യക്തിയെ നിയന്ത്രിക്കുന്നത്‌  ബുദ്ധിയാണ് , ബോധാമല്ല .
സ്വബോധം ഇല്ലാത്ത  മനുഷ്യനിൽ   ബുദ്ധിയാണ് വ്യക്തിയെ നിയന്ത്രിക്കുന്നത്‌ .
എന്താണോ വ്യക്തി  ശീലിക്കുന്നത് അതാണ്‌  രുചി  അഥവാ  രസം  (enjoyment ). രുചിയാണ്  വ്യക്തിക്ക്  സംതൃപ്തി  നല്കുന്നത്

വ്യക്തിയിൽ  രസം  സൃഷ്ടിക്കുന്നതിന്  മാനദണ്ഡങ്ങളും വ്യക്തിപരമാണ് . ഒരാൾക്ക്‌ രസമായതു മറ്റൊരാള്ക്ക് രസകരം ആകുന്നില്ല .
വ്യക്തിയെ നിയന്ത്രിക്കുന്ന  ബുദ്ധിയും ( control center  ) ഒരു ശീലമാണ്  (automation ).
മനുഷ്യൻ (വ്യക്തി ) ശീലങ്ങൾക്കു  അടിമയാകാൻ (addiction ) കാരണം ബുദ്ധിയുടെ  ശീലങ്ങളാണ് .

സ്വബോധം ലഭിക്കാതെ  മനുഷ്യന്  യാന്ത്രീക ജീവിതത്തിൽ (addiction ) നിന്നും  മോചനം സാധ്യമല്ല .

3/17/2016

രതിയുടെ രഹസ്യം

രതിയെപ്പറ്റിയുള്ള  മനുഷ്യൻറെ  തെറ്റായ  ധാരണകൾ  വ്യക്തിയിലും  സമൂഹത്തിലും  സൃഷ്ടിക്കുന്ന  പ്രശ്നങ്ങൾ  അനവതിയാണ് .

വൈകാരികതയാണ്  (emotion ) ബുദ്ധിയുടെ  അടിസ്ഥാനം .

സ്വബോധം ശക്തി പ്രാപിക്കാത്ത  വ്യക്തിയെ  നയിക്കുന്നത്  ബുദ്ധിയാണ് .

 രതിയെപ്പറ്റിയുള്ള  മനുഷ്യൻറെ  തെറ്റായ ധാരണകളുടെ  ഉറവിടം  സ്വന്തം ബുദ്ധിയാണ് .

വ്യാജ ശാസ്ത്രമായ (fraud science ) മനശാസ്ത്രമാണ്  രതിയിൽ മനുഷ്യനെ വഴി തെറ്റിക്കുന്നത് .

നൈമിഷീകമായ  "രതിസുഖം " വികാരത്തിൻറെ  പരമാവസ്തയായ  കാമം  ആവശ്യപ്പെടുന്നതാണ് .

പുരുഷനിൽ കാമം സ്ഥിരമായ  അവസ്ഥയാണ് . സ്ത്രീയിൽ കാമം  ഉണരുവാൻ  പ്രണയം (romance ) ആവശ്യമാണ്‌ .

അതുകൊണ്ട്  ദാമ്പത്യ ജീവിതത്തിൽ  രതിയെ  നിയന്ത്രിക്കുവാനുള്ള  അവകാശം  സ്ത്രീയിലാണ്  നിക്ഷിപ്ത മാകേണ്ടത് .

സ്ത്രീയുടെ  അനുവാദം  ഇല്ലാതെ  സ്ത്രീയെ പുരുഷൻ   നോക്കുന്നത്  പോലും (കാമം കൊണ്ട് ) സ്ത്രീ വിരുദ്ധമായ  തെറ്റാണ് .

പ്രാകൃത മതങ്ങളും  അവയെ സൃഷ്ടിച്ച  പുരുഷനും  സ്ത്രീയെ ഉപഭോഗവസ്തുവാക്കി  തരം   താഴ്ത്തിയത്  പ്രാകൃത  ബുദ്ധിയുടെ ബോധ ശൂന്യത കൊണ്ടാണ് .

  മനശാസ്ത്രവും  ആധുനീക  സമൂഹവും സ്ത്രീയെപ്പറ്റിയും  രതിയെപ്പറ്റിയുമുള്ള  തെറ്റായ  ധാരണകൾ  തിരുത്തുവാൻ  മനുഷ്യന്  "സ്വബോധം" ആവശ്യമാണ്‌ .

സ്വബോധം ഇല്ലാത്ത  നിയമജ്ഞനും  രതിയുടെ സത്യം ഗ്രഹിക്കുവാൻ  സാധ്യമല്ല .

ദാമ്പത്യത്തിലും  സ്ത്രീയുടെ  ആഗ്രഹത്തിനെ  മറികടന്നുള്ള  "രതി " ബലാൽ സംഗം  തന്നെയാണ് .

ദാമ്പത്യത്തിലും  സ്ത്രീയുടെ  ആഗ്രഹത്തിനെ  മറികടന്നുള്ള  "രതി " ബലാൽ സംഗം  തന്നെയാണ്  എന്ന നിയമം  സ്ത്രീയുടെ മനുഷ്യാവകാശമാണ്.

കുടുംബ ജീവിതത്തിന്  അടിസ്ഥാനം രതിയാണ് എന്ന് മനശാസ്ത്രവും രതി ശാസ്ത്രവും  പറയുന്നതിന് കാരണം

അവർക്ക്  രതിയുടെ സത്യം  കഴിയാത്തത് കൊണ്ടാണ് .

മറ്റു  ജീവികളിൽ  നിന്നും  മനുഷ്യന്   "രതി" ( നിർവൃതി ) വ്യത്യസ്തമാകുന്നത്    ബുദ്ധിയുടെ ബോധ ശൂന്യത കൊണ്ടാണ് . മനുഷ്യൻ ഒഴികെ  മറ്റൊരു ജീവിയും  രതിയെ  ആസ്വദനത്തിനായി (enjoyment )  ഉപയോഗിക്കുന്നില്ല .

സ്വബോധമില്ലാത്ത  മനുഷ്യന്  സത്യം ഗ്രഹിക്കുവാൻ സാധ്യമല്ല . സത്യം ഗ്രഹിക്കാത്ത മനുഷ്യനെ നയിക്കുന്നത്  തെറ്റായ  ധാരണകളാണ് .(wrong perceptions ).

  സ്ത്രീയുടെ ആഗ്രഹത്തിന്  വിരുദ്ധമായ  രതി  (ബലാൽസംഗം ) മനുഷ്യാവകാശ  ലംഘനമാകുന്നു .




ആരോഗ്യ ത്തിന് അടിസ്ഥാനം "ആത്മ നിയന്ത്രണം "

ആത്മാവ്  (സത്യം ) ഇല്ലാത്ത മനുഷ്യന്  ആത്മ നിയന്ത്രണം  അസാധ്യമാണ് .

മനുഷ്യന്റെ  അജ്ഞതയുടെ ഫലമാണ്  സത്യവിരുദ്ധമായ വിശ്വാസവും  ജീവിതവും .

 അമിതമായ   ഭോഗ സുഖങ്ങളാണ്  മനുഷ്യനിൽ  വ്യക്തിയുടെ (ഞാൻ )  ആഗ്രഹങ്ങളുടെ  അടിസ്ഥാനം .

സ്വബോധമില്ലാത്ത  വ്യക്തിയെ   നിയന്ത്രിക്കുന്നത്‌  സ്ഥിരമായി  ഭ്രമിക്കുന്ന  ബുദ്ധിയാണ് .

ബുദ്ധി ഭ്രമമാണ്  വ്യക്തിയുടെ  അസ്വസ്തതക്ക്  കാരണം .

അസ്വസ്ഥതയാണ്  മനുഷ്യനിൽ  അനേകം രോഗലക്ഷണങ്ങൾക്ക് (psycho -somatic ) അടിസ്ഥാനം . ശരീരത്തിലും  ചിന്തയിലും  പ്രകടമാകുന്ന രോഗ ലക്ഷണങ്ങളെ  (psycho -somatic disorder)  രോഗങ്ങളായി  വിലയിരുത്തി  വേണ്ടാത്ത ചികിത്സ നല്കുന്നതാണ്  വൈദ്യ ശാസ്ത്ര ത്തിൻറെ  രോഗം

ആത്മ നിയന്ത്രണമില്ലാത്ത  അമിത ഭോഗിക്ക്  സ്വയം ലഭിക്കുന്ന  വിലക്ക്  (prohibition ) ആണ്  രോഗങ്ങൾ .

രോഗങ്ങളെ ഭയപ്പെടുന്ന രോഗി  വീണ്ടും  സത്യവിരുദ്ധമായ  ചികിത്സകളിൽ   കൂടിയും  അന്ധവിശ്വാസങ്ങളിൽ കൂടിയും   കൂടുതൽ  രോഗിയാവുന്നു .

രോഗങ്ങൾ  രോഗിയിൽ സൃഷ്ടിക്കുന്ന  നിസ്സഹായ  അവസ്ഥയാണ്  (lack of immunity ) ചികിത്സിക്കേണ്ടത് .

അവിടെയാണ് രോഗിയും വൈദ്യനും  ഒരുപോലെ  പരാജയപ്പെടുന്നത് .

ആത്മ നിയന്ത്രണം  പോലെ  ഉത്തമമായ ആരോഗ്യ പരിപാലനം വേറെയില്ല.




3/14/2016

സന്തോഷത്തിൻറെ (Happiness ) അഭാവമാണ് "സങ്കടം" (sorrows ).



അവനവനിൽ  സംഭവിക്കുന്നതിനെ പോലും  നിയന്ത്രിക്കുവാൻ മനുഷ്യൻ അശക്തനാണ് .

മനുഷ്യനിൽ  വ്യക്തി  യുക്തിയുടെ അടിമയാണ് . യുക്തി  സ്വന്തം ബുദ്ധിയിൽ  ഉറയ്ക്കുന്ന   ധാരണകളുടെ  അടിമയാണ് .

ബുദ്ധി സ്വീകരിക്കുന്ന   അറിവുകളും  വിശ്വാസങ്ങളുമാണ്  മനുഷ്യനിൽ ധാരണകൾക്ക്  അടിസ്ഥാനം .

ബുദ്ധിയെ  നയിക്കുന്ന അറിവുകളും വി ശ്വാസങ്ങളും  പരസ്പര വിരുദ്ധമോ  സത്യ വിരുദ്ധമോ  ആയ  ആശയങ്ങളാകാം .സത്യവിരുദ്ധമായ  അറിവുകളും വിശ്വാസങ്ങളുമാണ്  മനുഷ്യനെ  തിന്മയിലേക്ക്  നയിക്കുന്നത് .

ഇവിടെയാണ്‌  ബുദ്ധിയെ പ്രകാശിപ്പിക്കുന്ന  "സ്വബോധം"  എന്ന സത്യം (വെളിച്ചം )  പ്രസക്തമാകുന്നത് .

സ്വബോധം ഇല്ലാത്ത മനുഷ്യൻ  സ്വയം നിസ്സഹായനാകുന്നു .

സ്വബോധം  ഇല്ലാത്ത  മനുഷ്യനിൽ  സന്തോഷത്തിൻറെ  (Happiness ) അഭാവമാണ്  "സങ്കടം"  (sorrows ).

സന്തോഷത്തിനു  വേണ്ടിയാണ്  മനുഷ്യൻ  രാപ്പകൽ  കഷ്ടപ്പെടുന്നതും അനേകം  തിന്മകൾ  പ്രവർത്തിക്കുന്നതും  .

എന്നാൽ  അതുകൊണ്ട് നേടുന്ന  സന്തോഷം  നൈമിഷീകവും  നശ്വരവുമായ ഒരു  വികാരം  മാത്രമാണ്  എന്നതാണ്  മനുഷ്യനെ  നിസ്സഹായനാക്കുന്നത് . .

 വികാരത്തിന്  നാശം  ഇല്ലാതിരിക്കുക  അസാധ്യമാണ് .

സന്തോഷം  ഇല്ലാത്ത  അവസ്ഥയാണ്  "സങ്കടം " (sorrows ). സങ്കടമില്ലാത്ത  അവസ്ഥ  സന്തോഷവുമാണ് .

സങ്കടവും വികാരമാണ് . പക്ഷെ  സങ്കടം  സന്തോഷം പോലെ പെട്ടെന്ന്  നശിക്കുന്നില്ല .

കാരണം സങ്കടത്തിന്റെ  ഉറവിടം വ്യക്തിയാണ് . സന്തോഷത്തിൻറെ  ഉറവിടം വ്യക്തിയല്ല ,സമൂഹമാണ് .

സങ്കടം  വ്യക്തിയുടെ നിസ്സഹായ  അവസ്ഥയാണ് . അതുകൊണ്ടാണ്  മനുഷ്യൻ സ്വന്തം സങ്കടങ്ങൾ  ആരാധനാ ബിംബങ്ങളിൽ അർപ്പിക്കുന്നത് .

 പ്രാകൃത മതങ്ങളും  ആചാരങ്ങളും  ആധുനീക മനുഷ്യനേയും  നിയന്ത്രിക്കുവാൻ  കാരണം  മനുഷ്യനെ നിസ്സഹായനാക്കുന്ന  ദുഖമാണ് .

ക്രീയാത്മകനായ  മനുഷ്യൻറെ  പ്രവർത്തന ഫലം  ഒന്നുകിൽ സങ്കടമാണ്  അല്ലെങ്കിൽ സന്തോഷമാണ്  സൃഷ്ടിക്കുന്നത് .

വ്യക്തിയെ  വിട്ടുപോകുവാൻ  മടിക്കുന്ന  സങ്കടം  കെട്ടിക്കിടക്കുന്നതാണ്  ദുഃഖം .

ദുഃഖം മനുഷ്യൻറെ  ജീവിത രസവും  പ്രവർത്തന ഊർജവും (motivation ) തകർക്കും .

അതുകൊണ്ടാണ് ദുഃഖ വിമുക്തി  "മോക്ഷം" (വിടുതൽ ,salvation  ) എന്നറിയപ്പെടുന്നത് .

ആത്മജ്ഞാനമാണ്  മനുഷ്യന്  ദുഃഖ വിമുക്തി  സാധ്യ മാക്കുന്നത് . ദുഃഖ വിമുക്തിയാണ്  ജീവിതം സഫലമാക്കുന്നത് .



3/13/2016

ആത്മാവ് എന്നാൽ സത്യം എന്നാണ് അർഥം

അവനവൻറെ   ശരീരത്തിലും  ബുദ്ധിയിലും ബുദ്ധി സൃഷ്ടിക്കുന്ന  യുക്തികളിലും  സ്വയം  പരിമിത പ്പെട്ടുപോകുന്നതാണ്  മനുഷ്യൻറെ  ദയനീയതക്ക്  കാരണം . .

മനുഷ്യൻറെയും  ജീവിതത്തിന്റെയും  പരിണാമ സാധ്യ തകൾ  വ്യക്തിയിലാണ്  നില നില്ക്കുന്നത് .

 ശരീരത്തിനും  ബുദ്ധിക്കും  ഉപരിയായ  ആത്മീയ  സാന്നിദ്ധ്യമാണ് 
(spiritual existence)  വ്യക്തി (ഞാൻ ) .

വ്യക്തിയിൽ  ഉണ്ടായിരിക്കേണ്ടണ്ട  ഗുണമാണ്  "മനുഷ്യത്വം" .

   ബുദ്ധി ജീവിയായ  മനുഷ്യ മൃഗത്തെ  മനുഷ്യത്വ ത്തിലേക്ക്  നയിക്കുന്നതിലാണ്  വ്യക്തിത്വ വികസനത്തിൻറെ  സാധ്യതകൾ  ഉള്ളത്.

മനുഷ്യത്വമാണ്  മനുഷ്യനിൽ  നന്മകളുടെ  ഉറവിടം .

തിന്മകളുടെ  ഉറവിടമാണ്  ഞാൻ എന്ന അഹങ്കാരം .

  ഉപ്പുരസം  ഇല്ലാതെ  വന്നാൽ  ഉപ്പിനുള്ള  അവസ്ഥയാണ്  മനുഷ്യനിൽ  മനുഷ്യത്വം ഇല്ലാത്ത  അവസ്ഥ .

സ്വാഭാവീകമായി മനുഷ്യനിൽ  മനുഷ്യത്വം  ഇല്ല  എന്ന സത്യം  ആരും തന്നെ അറിയുന്നില്ല  എന്നതാണ്  മനുഷ്യനെ  സംബന്ധിക്കുന്ന  പരമമായ  സത്യം .

 സത്യത്തിലും  സ്നേഹത്തിലും  അധിഷ്ടിതമാണ്  മനുഷ്യത്വം .

അവനവനിൽ "സത്യം" ഉണ്ടായിരിക്കുകയെന്നതാണ്  മനുഷ്യത്വത്തിൻറെ  അടിസ്ഥാനം.

അവനവനിൽ  സത്യം  നില നിർത്തുകകയെന്നതാണ്  മനുഷ്യനെ  സംബന്ധിച്ച്  ഏറ്റവും  പ്രയാസമുള്ള  കാര്യം .

  മനുഷ്യനിൽ  "ഞാൻ "  സത്യമല്ല    എന്നതാണ്  അതിനു കാരണം.

 മനുഷ്യനിൽ  "ഞാൻ "  സത്യമല്ല  എന്ന  സത്യം ബുദ്ധികൊണ്ട്  നിങ്ങൾക്ക്  കണ്ടെത്തുവാൻ  സാധ്യമല്ല .

പഠിപ്പും പാണ്ഡിത്യവും പദവികളും  നിങ്ങൾക്ക്  ധാരാളം  പണവും  പ്രശസ്തിയും  നേടിത്തരും .

മനുഷ്യനെ  പ്രശസ്തിയുടെ  കൊടുമുടിയിൽ എത്തിക്കുന്ന  പണവും  പാണ്ഡിത്യവും  പദവികളും

സത്യത്തിൽ  നിന്നും  വളരെ  അകന്നു നില്ക്കുന്നതാണ്  മനുഷ്യൻറെ  പ്രശ്നങ്ങൾക്ക്  കാരണം .

 മനുഷ്യനിൽ  നില നില്ക്കുന്ന  സത്യമാണ്   "സ്വബോധം".

മനുഷ്യനിൽ  നില നില്ക്കുന്ന  മിഥ്യയാണ്‌  അഹങ്കാരം .

മനുഷ്യനെ  നയിക്കുന്ന "ഞാൻ" എന്ന  വികാരമാണ്  അഹങ്കാരം .

ജീവിതത്തിൽ  സുഖ ദുഖങ്ങളുടെ  അനുഭവം  വ്യക്തിപരമാണ് .

സന്മാർഗ്ഗം  സത്യത്തി ലേക്കുള്ള  വഴിയാണ് . അത് തന്നെയാണ്  ആത്മീയതയും

സത്യമാണ്  മനുഷ്യനെ  സന്മാർഗ്ഗ  ജീവിതത്തിലേക്ക്  നയിക്കുന്നത് .

സന്മാർഗ്ഗജീവിതമാണ്  മനുഷ്യനെ  സ്വസ്ഥതയിലേക്കും  ആനന്ദത്തിലേക്കും  നയിക്കുന്നത് .

സത്യം ഇല്ലാത്ത  പഠിപ്പും,  സത്യം ഇല്ലാത്ത പാണ്ഡിത്യവും,  സത്യം ഇല്ലാത്ത  പണവും, സത്യം ഇല്ലാത്ത  രാഷ്ട്രീയവും സത്യമില്ലാത്ത  മതങ്ങളും  സത്യമല്ലാത്ത  വിശ്വാസങ്ങളും സത്യമല്ലാത്ത  സ്നേഹവുമാണ്   മനുഷ്യനെ  തിന്മകളിലേക്ക് നയിക്കുന്നത് .

പഠിപ്പും പാണ്ഡിത്യവും പണവും  മനുഷ്യനിൽ  സത്യം  കൊണ്ടുവരില്ല  എന്ന കണ്ടെത്തലാണ്  സത്യം പഠിപ്പിക്കുവാൻ ഒരു സ്കൂൾ  ആവശ്യമാണ്‌  എന്ന്  ചിന്തിക്കുവാൻ  പ്രേരണയായത് .

മനുഷ്യരെ സന്മാർഗം (Ethics) പഠിപ്പിക്കുന്ന  പാഠശാലയാണ്  "ഓസോ ഇന്റർനാഷണൽ".

സാമൂഹ്യമായും  വ്യക്തി പരമായും  ഇന്നത്തെ മനുഷ്യൻ  അനുഭവിക്കുന്ന  നരകയാതനകളുടെ  ഉറവിടം മനുഷ്യനിൽ സത്യം  ഇല്ലാത്തതാണ് .

മനുഷ്യരിൽ സത്യം  ഇല്ലാത്തതിന്  കാരണം  മനുഷ്യൻ  സത്യം  അല്ലാത്തതാണ്

ഭാരത തത്വ ശാസ്ത്രം പറയുന്നത്  അഹം  ബ്രഹ്മാസ്മി  എന്നാണ്  .

2000 വര്ഷം മുൻപേ  ബോധ പ്രാപ്ത നായ  ക്രിസ്തു  പറഞ്ഞതും  അത് തന്നെയാണ്

മനുഷ്യനിൽ  "ഞാൻ " സത്യവും ജീവനും ,അതിലേക്കുള്ള  വഴിയുമാകുന്നു  എന്നാണ്  ക്രിസ്തു  ലോകത്തോട്പറഞ്ഞത് .

സത്യം  ഗ്രഹിക്കുവാൻ  കഴിയാത്ത   യാഹൂത ജനത  ക്രിസ്തുവിനെ കള്ളന്മാരോടൊപ്പം   ക്രൂരമായി  കുരിശിൽ തൂക്കുകയായിരുന്നു .

അല്ലാതെ ക്രിസ്തു  സ്വമനസ്സാലെ  പാപികൾക്ക്  വേണ്ടി  "മുൻകൂർ ജാമ്യം " എടുക്കുവാൻ   ത്യാഗം  ഏറ്റു വാങ്ങുകയായിരുന്നില്ല .

ശാസ്ത്രത്തെ  മുന്നോട്ടു  നയിക്കുന്ന  ആധുനീക  സമൂഹവും  അത് തന്നെയാണ്  ചെയ്യുന്നത്

ശാസ്ത്രത്തെ  മുന്നോട്ടു  നയിക്കുന്ന  ആധുനീക  മനുഷ്യനെ   സത്യത്തിലേക്ക്  നയിക്കുവാൻ  ശാസ്ത്രം   എന്നും  അപ്രാപ്തമാണ് .

 അന്നും ഇന്നും എന്നും  സത്യം  പറയുന്നവനെ  ബോധ ശൂന്യമായ  ആൾകൂട്ടം  ആക്രമിക്കുകയും  കല്ലെറിയുകയം  കുരിശിൽ തറക്കുകയും  ചെയ്യും .

ആധുനീക ലോകത്തും  പ്രാകൃത മതങ്ങളുടെ  കച്ചവടം  പൊടി പൊടിക്കുവാൻ കാരണം മനുഷ്യനിൽ  സ്വബോധം  ഇല്ലാത്തതാണ്

ഒരു മനുഷ്യനിൽ  നില നില്ക്കുന്ന  സത്യത്തിൻറെ  അളവാണ്   മനുഷ്യൻറെ  "സ്വബോധം".

ബോധം  പ്രപഞ്ച സത്യമാണ് . പ്രപഞ്ച സത്യമായ ബോധം  പരമസത്യവുമാണ് .

ആത്മാവ് എന്നാൽ സത്യം  എന്നാണ്   അർഥം

സത്യമാണ്   പരമാത്മാവ്‌ .  സത്യം  ബോധമാണ്

ബുദ്ധിയാണ്  മനുഷ്യൻറെ  ആത്മാവ്  (കേന്ദ്രം ) .

അവനവൻറെ  ബുദ്ധി സൃ ഷ്ടിക്കുന്ന  സങ്കല്പമാണ്  (illusion ) മനുഷ്യനിൽ  ഞാൻ .

മനുഷ്യൻ  സത്യമല്ല  മിഥ്യയാണ്‌ .

അതുകൊണ്ടാണ്   ഓരോ മനുഷ്യ ജന്മവും  ഒരു മഹത്തായ  സാധ്യത ആയിരിക്കുന്നത് .

ഞാൻ  എന്ന മഹത്തായ  സത്യം  സാക്ഷാത്ക്കരിക്കുവാനുള്ള  മഹത്തായ  സാധ്യതയാണ്  ഓരോ മനുഷ്യ ജന്മവും .

അതാണ്  ക്രിസ്തു  പറഞ്ഞതായ സ്വർഗാരോഹണ  സാധ്യത.

ക്രിസ്തുവിൻറെ  ഉടൽ  സ്വർഗ്ഗത്തിൽ  പോയി എന്നത്  സ്വർഗ്ഗം  എന്താണ് എന്ന്  അറിയാത്ത  പ്രാചീന മനുഷ്യൻ   കണ്ടു പിടിച്ച അസത്യമാണ് .

സ്വർഗ്ഗം  ഭൗതീകമായ  അനുഭവമല്ല .

സ്വർഗ്ഗം  ആത്മീയമായ  അനുഭവമാണ് .

ആത്മീയത  ബുദ്ധിക്കും  ഉപരിയായ  സത്യമാണ് .

സത്യത്തിൽ  കൂടിയല്ലാതെ  മനുഷ്യന്  സ്വാർഗ്ഗപ്രവേശനം  അസാധ്യമാണ് .

ആനന്ദമാണ്  സ്വർഗ്ഗം . സ്വർഗ്ഗം മരണാനന്തരമല്ല . സ്വർഗ്ഗം  ഇപ്പോൾ ഇവിടെയാണ്‌ .

മനുഷ്യരെ  സ്വർഗ്ഗത്തിൽ  എത്തിക്കുന്ന വിദ്യയാണ്  "ഓസോ ലോജിക് ".