10/28/2016

സാമൂഹ്യ വൽക്കരിക്കപ്പെടുന്ന അഴിമതി.

സാമൂഹ്യ വൽക്കരിക്കപ്പെടുന്ന അഴിമതി.
പ്രശ്നങ്ങൾക്ക് നടുവിൽ പെട്ടുഴലുന്ന മനുഷ്യന് നമ്മുടെ സമൂഹത്തിൽ അഴിമതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പണനഷ്ടവും ജീവിത നഷ്ടവും അലച്ചിലും നിരാശയും അവർണ്ണനീയം .
ലോകത്തു അഴിമതിയും അക്രമവും മൂലം തകരുന്ന രാജ്യങ്ങൾ എല്ലാം മതാത്മക സമൂഹങ്ങളാണ്.
ഇതിനർഥ0 അഴിമതിക്ക് ദൈവാരാധനയുടെ മനഃശാസ്ത്രവുമായി നേരിട്ട് ബന്ധമുണ്ട് എന്നാണ് .
പാശ്ചാത്യലോകത്തെ വികസിത രാജ്യങ്ങളിൽ അഴിമതി ഇല്ലെന്നു തന്നെ പറയാം . അതെ സമയം ഇന്ത്യയിൽ ജുഡീഷ്യറി ഉൾപ്പടെ  ജീവിതത്തിൻറെ  സമസ്ത മേഖലകളിലും അഴിമതി  ദിനം പ്രതി കൂടി വരുന്ന പ്രവണത രാജ്യത്തിൻറെ വികസനത്തെയും ജനജീവിതത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കും.
രാജ്യത്ത് അഴിമതി നടത്തുന്നത് സമ്പത്തില്ലാത്തവരല്ല. ധാരാളം സമ്പത്തുള്ളവർ തന്നെയാണ് വൻ അഴിമതികൾ നടത്തുന്നത് .
ഇന്ത്യയിൽ ലൈസൻസിങ് വഴി വ്യവസായം നിയന്തിക്കുവാൻ തുടങ്ങിയതും മുഖ്യ വ്യവസായ രംഗങ്ങളിൽ പൊതുമേഖലക്ക് കീഴിലാക്കിയതുമാണ് ഉന്നത രാഷ്ട്രീയ / ഉദ്യോഗസ്ഥ അഴിമതിക്ക് വഴിതുറന്നത് .
ആദ്യകാലങ്ങളിൽ ഏകപാർട്ടി ഭരണം ആയതുകൊണ്ട് അഴിമതിയുടെ വ്യാപ്തി നിയന്ത്രിതമായിരുന്നു .
എണ്പതുകൾക്കു ശേഷം കൂട്ടു മുന്നണികൾ ഭരിക്കുവാൻതുടങ്ങിയതോടെ അഴിമതിയുടെ വ്യാപ്തി കൂടി.
ഒരൊറ്റ ജനപ്രതി നിധിയുള്ള പാർട്ടി പോലും കൂട്ടുമുന്നണി ഭരണത്തിനു അനിവാര്യമായതോടെയാണ് വൻ രാഷ്ട്രീയ അഴിമതികൾ രാജ്യത്തിന് തന്നെ ഭീഷണിയായത് .
2014 ഭരണമൊഴിഞ്ഞ മൻ മോഹൻ മന്തിസഭയുടെ കാലത്തു കേന്ദ്രസർക്കാരിൽ നടന്ന അഴിമതികൾ ആരെയും ഞെട്ടിക്കുന്നതാണ് .
അതെ സമയം സംസ്ഥാനങ്ങളിലും സ്ഥിതി സമാനമോ ഇതിലും മോശമോ ആണ് .
എന്നിട്ടും ജൻ ലോക് പാൽ നിയമം നിർമ്മിക്കുന്നതിനെതിരെ എല്ലാ പാർട്ടികളും ഒരുമിച്ചു പരസ്പ രം സഹായിക്കുന്നത് വർധിച്ചു വരുന്ന രാഷ്ട്രീയ ജീർണ്ണതയുടെ .പ്രകടനമായി കാണേണ്ടിയിരിക്കുന്നു .
പണിയെടുക്കാതെയും നികുതി നൽകാതെയും വൻ തോതിൽ ലഭിക്കുന്ന അഴിമതിപ്പണം സൃഷ്ടിക്കുന്ന സമാന്തര സമ്പത് വ്യവസ്ഥ സൃഷ്ടിക്കുന്ന സാമൂഹ്യ അസംതുലിതാവസ്ഥ മറ്റൊരു ഭീഷണിയാണ് .
അഴിമതിയിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കുന്നതും തക്കതായ ശിക്ഷ ലഭിക്കാത്തതുമാണ് അഴിമതി ബ്രഹത്തായി സാമൂഹ്യവൽക്കരിക്കപ്പെടാൻ കാരണം .
അഴിമതിയുടെ മനഃശാസ്ത്രം ഉണ്ടാകുന്നത് ദൈവാരാധനയിലാണ് .
ദൈവത്തിനു നേർ ച്ചയിട്ടു അനുഗ്രഹം വാങ്ങിക്കുന്ന ദൈവ വിശ്വാസിയുടെ അതേ സ്വാർഥ താത്പര്യമാണ് കോടികൾ കൈക്കൂലി വാങ്ങുന്നതിലും പ്രകടമാകുന്നത് .
മതാത്മക സമൂഹങ്ങൾ അക്രമങ്ങളിലും അഴിമതിയിലും നശിക്കുന്നത്തിനു കാരണം ഈ മനഃശാസ്ത്രമാണ് .
സമൂഹവും സമ്പത്തു വ്യവസ്ഥയും പുരോഗതിയിലേക്കു പോകുവാൻ അഴിമതിയുടെ മാഫിയയിൽ നിന്നും രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട് .
ജനങ്ങളുടെ മനസ്ഥിതിയിൽ ഒരിക്കലും മാറ്റമുണ്ടാവുക അസാധ്യമാണ് . കൈക്കൂലി നൽകുന്നവരും സ്വാർഥ ലാഭത്തിലാണ് കണ്ണ് വയ്ക്കുന്നത് .
സുതാര്യവും കാര്യപ്രാപ്‌തവുമായൊരു പുതിയ ഭരണ ക്രമത്തിൽ കൂടി മാത്രമേ നമുക്ക് അഴിമതിയെന്ന സാമൂഹ്യ അർബുദത്തെ ചികിത്സിക്കുവാൻ സാധിക്കൂ .

10/24/2016

മന്ദ ബുദ്ധി

ആരാണ്  മന്ദ ബുദ്ധി ?

ബുദ്ധിയില്ലാത്തവരെയല്ല  മന്ദ ബുദ്ധിയെന്ന  വിശേഷിപ്പിക്കുന്നത് .

ബുദ്ധിയുടെ സ്വഭാവമാണ് ചിന്ത . ചിന്തയാണ് ചോദ്യങ്ങൾക്ക്  ആധാരം.

ചിന്തയും ചോദ്യങ്ങളും ഇല്ലായെങ്കിലും ബുദ്ധി വികാസം സംഭവിക്കും പക്ഷെ സ്വബോധം വികസിക്കുകയില്ല.

സ്വബോധം വികസിക്കാത്ത വ്യക്തിക്ക്‌  സ്വാശ്രയ ശീലവും  മനുഷ്യത്വവും അസാധ്യമാണ്..

സ്വബോധമില്ലാത്ത മനുഷ്യരാണ് മന്ദബുദ്ധികൾ 

10/23/2016

കടവും കടപ്പാടും യോഗ്യതയല്ല .


പണം പലിശക്ക്  വാങ്ങുന്നവനും  കൊടുക്കുന്നവനും  ഒരേ  ദയനീയാവസ്ഥയിലാണ് 
പലിശക്കാരൻ  വർഗ്ഗീസിന്റെ കൈയ്യിൽ നിന്ന് പണം കടം വാങ്ങിച്ച്  തിരിച്ച് കൊടുക്കാമെന്ന്‌ പറഞ്ഞ പല തവണ. അവധി തെറ്റിച്ച് വഴിമാറി നടക്കുകയായിരുന്നു പീറ്റർ. 
. വീട്ടുകാരെയും കൂട്ടി പീറ്റർ.  എവിടെയോ വിരുന്ന് പോകാനിറങ്ങിയ.സമയം .. വർഗ്ഗീസിന്റെ മുന്നിൽ ചെന്നുപെട്ടു....
വർഗ്ഗീസ്  പീറ്റർനെ തന്ത്രപരമായി  മാറ്റി നിർത്തി പറഞ്ഞു....
" ഇനി നിനക്കൊരു അവധിയില്ല... മര്യാദക്ക് എന്റെ കാശെടുക്ക്... അല്ലെങ്കിൽ ഇവിടെ നിന്റെ ഭാര്യേടേം... മക്കൾടേം... മുന്നിൽ വെച്ച് നാട്ടുകാര് നോക്കി നിൽക്കെ കുനിച്ച് നിർത്തി ഇടിക്കും ഞാൻ "
"വർഗ്ഗീസേട്ടാ... എന്നെ നാണം കെടുത്തരുത്.. നാളെ രാവിലെ ഞാൻ മുതലും പലിശയുമായി ചേട്ടന്റെ വീട്ടിൽ വരാം "....പീറ്റർ അപേക്ഷിച്ചു

" ഒരു രക്ഷയുമില്ല.. എന്റെ കാശ് എനിക്കിപ്പോ... ഇവിടെ വെച്ച് കിട്ടണം"
വർഗ്ഗീസ് തീർത്തു പറഞ്ഞു...
മമ്മദ് ഒരു കണക്കിന് പത്തു മിനിറ്റ് സമയം ചോദിച്ചു.... അടുത്ത കടയിൽ കയറി കടയുടമയോട്  കേണപേക്ഷിച്ചു .
 ചേട്ടൻ എന്നോട്  കനിയണം.. അല്ലെങ്കിൽ എനിക്ക് കുനിയേണ്ടി വരും.

10/22/2016

മനുഷ്യന്റ ഉറവിടം

സ്വന്തം ബന്ധുക്കൾ ആയാലും ,സമ്പത്തായാലും നിങ്ങളുടെ ദൈവം തന്നെ ആയാലും
ഭൂമിയിൽ സ്വന്തം എന്ന് നിങ്ങൾ നിരൂപിക്കുന്നതൊക്കെയും വ്യർഥമാണ് .

 നിങ്ങൾ സ്വയം ഒരു മിഥ്യയാണ് (illusion) എന്നതാണ്  അതിന്  കാരണം.
.
 ജീവിതത്തിന് അർത്ഥ0 നൽകുവാൻ നിങ്ങൾക്ക് ആത്മീയമായ വേരുകൾ ( ആത്മശക്തി ) ആവശ്യമാണ് ..
നിത്യ  ജീവിതത്തിൽ സത്യവുമായുള്ള ബന്ധമാണ്  നിങ്ങളുടെ വേരുകൾ.

വേരുകൾ ഇല്ലാതെ നിങ്ങള്ക്ക് അസ്തിത്വം (existence ) ഉണ്ടായിരിക്കുക അസാധ്യമാണ് .

സ്വബോധമാണ് നിങ്ങളുടെ  ആത്മീയ വേരുകൾ . അത് ദൈവവു (സത്യം ) മായുള്ള ബന്ധമാണ് ..


ദൈവ വിശ്വാസവും  ആരാധനയും  നിങ്ങൾക്ക്   ആത്മീയ വേരുകൾ  നൽകുകയില്ല .

ദൈവവും  മനുഷ്യനും  രണ്ടു തരമുണ്ട് .   സത്യവും മിഥ്യയുമാണവ.

  വിശ്വസിക്കുന്ന ദൈവത്തെ  (ബിംബം )  നിങ്ങൾക്ക്  അറിയുവാൻ  സാധ്യമല്ല .

അറിയുന്ന  ദൈവത്തെ നിങ്ങള്ക്ക് വിശ്വസിക്കുവാനും സാധ്യമല്ല.

മനുഷ്യരും രണ്ടു തരമുണ്ട് .ഭോഗിയും (മിഥ്യ )  യോഗിയും ( സത്യം ) .

പ്രപഞ്ചത്തിൽ ഭൂമിയെന്ന ഗോളത്തിലാണ് മനുഷ്യനും മറ്റു ജീവികളും അതിനു വേണ്ടതായ ആവാസ വ്യവസ്ഥയുമുള്ളത് .
ജീവജാലങ്ങളിൽ മനുഷ്യൻ എല്ലാത്തിനും ഉപരിയാണ് .
മനുഷ്യനിൽ "ഞാൻ " സൃഷ്ടാവ് (creator )ആയിരിക്കുന്നതാണ് അതിനു കാരണം .
ഭൂമിയിൽ കൃത്രിമമായി ഉള്ളതെല്ലാം മനുഷ്യ നിർമ്മിതമാണ് .
അതെല്ലാം പടി പടിയായ പഠനത്തിന്റെയും ചിന്തയുടെയും ഫലമാണ് .
മനുഷ്യ ബുദ്ധിയെ വെല്ലുന്ന സൂപ്പർ കമ്പ്യുട്ടറുകളാണ് ഇന്ന് മനുഷ്യനെപ്പോലും നിയന്ത്രിക്കുന്നത് .
സൂപ്പർ കമ്പ്യൂട്ടറിൽ സൃഷ്ടി സൃഷ്ടാവിനെ മറികടന്നിരിക്കുന്നു .
ഇത് പ്രപഞ്ച സൃഷ്ടിയിൽ ഒരിക്കലും സാധ്യമല്ല .
കാരണം മനുഷ്യൻ സ്വയം മിഥ്യയും മനുഷ്യന്റ ഉറവിടം സത്യവുമാണ് .
അതുകൊണ്ടാണ് യോഗിയിൽ മനുഷ്യൻ മഹാ സത്യമായി പരിണമിക്കുന്നത്

വിശ്വസി ആയിരിക്കുമ്പോൾ

ആത്മവിശ്വാസം  വരുന്നത്  നിങ്ങളുടെ  ദൈവ വിശ്വാസത്തിൽ നിന്നല്ല .

ആത്മശക്തിയുടെ  അഭാവമാണ്  നിങ്ങളെ വിശ്വാസത്തിലേക്ക് നയിക്കുന്നത് .

വിശ്വസി ആയിരിക്കുമ്പോൾ  നിങ്ങളിൽ ആത്മശക്തി  വളരുക അസാധ്യമാണ് .

നിങ്ങളും ദൈവവും  ( സത്യം ) തമ്മിലുള്ള  ബന്ധമാണ്  'ആത്മശക്തി' (സ്വബോധം ).

ആത്മശക്തിയില്ലാത്ത മനുഷ്യന്റെ ജീവിതമാണ് 'വിധി  '.( ഒഴുക്ക് ) .

 വിധിയെ  മാറ്റുവാൻ  കഴിയുന്ന   ദൈവീക ശക്തിയാണ്  സ്വബോധം .

സ്വബോധമില്ലാത്ത മനുഷ്യൻ  കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട്  സാധ്യതകളെ  കാണാതെ വ്യർഥമായി സഞ്ചരിക്കുകയാണ് .

10/21/2016

നിയമങ്ങളുടെ ലംഘനമാണ് അഴിമതി.

സ്വന്തമായതിനെയാണ്  മനുഷ്യൻ  സ്വകാര്യമാക്കേണ്ടത്.

സ്വകാര്യമായത്  എന്നതിന്  വ്യക്തിപരമായത് എന്ന്  മാത്രമാണ് അർത്ഥ0.

രണ്ടു വ്യക്തികൾ ഉണ്ടെങ്കിൽ അത് സമൂഹമായി.

സമൂഹത്തിൽ  സ്വകാര്യതയ്ക്ക്  ഭംഗം സംഭവിക്കുന്നു.

സമൂഹത്തിൽ വ്യക്തികളുടെ  എണ്ണം വർദ്ധിക്കും തോറും സ്വകാര്യതക്കും സ്വന്തം എന്നതിനും വ്യവസ്ഥകൾ  ആവശ്യമായിരിക്കുന്നു.

സാമൂഹ്യ നിയമങ്ങൾ  വ്യക്തികളുടെ  സ്വകാര്യതയെ ക്രമപ്പെടുത്തുവാൻ  വേണ്ടിയാണ്.

ആ നിയമങ്ങളുടെ  ലംഘനമാണ്  അഴിമതി.

എല്ലാത്തരം അഴിമതികളും  വ്യക്തി  സമൂഹത്തോട്  ചെയ്യുന്ന  അനീതിയാണ് .

അഴിമതിയുടെ  സ്ഥാപനവൽക്കരണമാണ്  മതങ്ങളും   രാഷ്ട്രീയ പാർട്ടികളും.

ഒരേ നിയമങ്ങൾ ഒരു വലിയ സമൂഹത്തെ  ഭരിക്കുന്ന ഭൂപ്രദേശമാന് രാജ്യം.

ഒരു രാജ്യത്ത്  വ്യത്യസ്ത   സമൂഹങ്ങൾ ഉണ്ടാകാം .

അവരെ ഭരിക്കുന്ന നിയമങ്ങൾ വ്യത്യസ്തമാകുന്നത്  രാജ്യത്തിൻറെ ദേശീയതയെ  തകർക്കും .

നിയമങ്ങളുടെ ലംഘനമാണ് അഴിമതി.

സ്വന്തമായതിനെയാണ്  മനുഷ്യൻ  സ്വകാര്യമാക്കേണ്ടത്.

സ്വകാര്യമായത്  എന്നതിന്  വ്യക്തിപരമായത് എന്ന്  മാത്രമാണ് അർത്ഥ0.

രണ്ടു വ്യക്തികൾ ഉണ്ടെങ്കിൽ അത് സമൂഹമായി.

സമൂഹത്തിൽ  സ്വകാര്യതയ്ക്ക്  ഭംഗം സംഭവിക്കുന്നു.

സമൂഹത്തിൽ വ്യക്തികളുടെ  എണ്ണം വർദ്ധിക്കും തോറും സ്വകാര്യതക്കും സ്വന്തം എന്നതിനും വ്യവസ്ഥകൾ  ആവശ്യമായിരിക്കുന്നു.

സാമൂഹ്യ നിയമങ്ങൾ  വ്യക്തികളുടെ  സ്വകാര്യതയെ ക്രമപ്പെടുത്തുവാൻ  വേണ്ടിയാണ്.

ആ നിയമങ്ങളുടെ  ലംഘനമാണ്  അഴിമതി.

എല്ലാത്തരം അഴിമതികളും  വ്യക്തി  സമൂഹത്തോട്  ചെയ്യുന്ന  അനീതിയാണ് .

അഴിമതിയുടെ  സ്ഥാപനവൽക്കരണമാണ്  മതങ്ങളും   രാഷ്ട്രീയ പാർട്ടികളും.

ഒരേ നിയമങ്ങൾ ഒരു വലിയ സമൂഹത്തെ  ഭരിക്കുന്ന ഭൂപ്രദേശമാന് രാജ്യം.

ഒരു രാജ്യത്ത്  വ്യത്യസ്ത   സമൂഹങ്ങൾ ഉണ്ടാകാം .

അവരെ ഭരിക്കുന്ന നിയമങ്ങൾ വ്യത്യസ്തമാകുന്നത്  രാജ്യത്തിൻറെ ദേശീയതയെ  തകർക്കും .

സമ്പത്തിൻറെ  പ്രകടനമാണ്  ആഡംബരങ്ങൾ.

സമൂഹത്തിൽ  വ്യത്യസ്തനാകുവാനാണ്  വ്യക്തി  ആഡംബരങ്ങൾ  പ്രകടിപ്പിക്കുന്നത് .

വ്യക്തിയുടെ   അപകർഷതാ ബോധമാണ്‌  സമ്പന്നതയുടെ  പ്രകടനം ആവശ്യമാക്കുന്നത് .

 സമ്പന്നതയുടെ പ്രകടനമാണ്  സമൂഹത്തിൽ    അഴിമതിയുടെ ഉറവിടം.

പട്ടിണി അകറ്റുവാൻ ആർക്കും അഴിമതിയുടെ ആവശ്യമില്ല.

ദൈവ ഭക്തിയാണ്മ നുഷ്യനിൽ കളവിന്റെയും വഞ്ചനയുടെയും ഉറവിടം. സ്വയം വ്യാജനായ മനുഷ്യൻ സത്യത്തെ ഭയക്കുന്നതാണ്ഭ ക്തിയുടെ മനഃശാസ്ത്രം . ഭൂലോക ത്തു തട്ടിപ്പു അനിവാര്യമാകുന്നത് പുരോഹിതനും പൂജാരിയും ഉസ്താതും നയിക്കുന്ന പ്രാകൃത മതം. മനുഷ്യരെ കള്ളം പഠിപ്പിക്കുന്നത് കൊണ്ടാണ് . ദൈവും മിഥ്യയല്ല സത്യമാണ് എന്ന് പഠിപ്പിക്കുവാൻ തുടങ്ങിയാൽ ലോകം സ്വയം നന്നാവും .

10/20/2016

ആരാണ് അഘോരികൾ ?

ആരാണ് അഘോരികൾ ?

പ്രാകൃത ഭ്രാന്തിൽ നിന്നും  മോചനം നേടാത്ത  അപരിഷ്കൃത കാട്ടു ജീവിയാണ്  അഘോരി .

അഘോരികളുടെ മാനസികശക്തി അപാരമാണെന്ന്  വിശ്വസിക്കുന്ന  ആധുനീകർ  അനേകമാണ് .

ആധുനീക  തട്ടിപ്പു  പുരോഹിതൻറെ (fraud clergy ) പ്രാകൃത രൂപം മാത്രമാണ്  അഘോരി .

മന്ത്ര /  തന്ത്ര സിദ്ധികൾ കൈവരിച്ച സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും.ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സ്രഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടെന്നും .മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുണ്ടെന്നുമൊക്കെയുള്ള  തെറ്റായ വിശ്വാസങ്ങൾ   നില നിൽക്കുന്ന  സമൂഹമാണ് ഇന്ത്യ .

 ഏകാഗ്രമക്കിയ മനസ്സിന്  അപാരമായ മന്ത്രസിദ്ധികളുണ്ട്‌  എന്ന് പറയുന്നത്  വെറുതെയാണ് .

.ഇഛാശക്തിയും ക്രിയാശക്തിയും  മനസ്സിൻറെ  സൃഷ്ടിയല്ല. വ്യക്തിയാണ്  അതിന്റെ ഉറവിടം .

വ്യക്തിയിൽ ഭയം നില നിൽക്കുമ്പോൾ  ഇവ രണ്ടും പ്രവർത്തിക്കുകയില്ല.

  ഇന്ത്യ ചൈന യുദ്ധത്തിൽ.യോഗസിദ്ധിനേടിയ  അഘോരിസന്യാസിമാർ ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചുവെന്ന  ഫേസ് ബുക്ക്  പോസ്റ്റ്  സൃഷ്ടിച്ച  വിഡ്ഢിക്കു  അറിയില്ല  ആ യുദ്ധത്തിൽ ഇന്ത്യ ചൈനയോട് ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തതെന്ന് .

അഘോരികൾ  പരകായപ്രവേശം നടത്തുകയും . ആത്മാക്കളോടു സംസാരിക്കുകായും ചെയ്‌യുമെന്നു വിശ്വസിക്കുന്ന  ആധുനീക മനുഷ്യന്  ആത്മാവ് പോലും അജ്ഞാതമാണ് .

കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ. എന്ന് വിശ്വസിക്കുന്ന വിഡ്ഢികൾക്കു അറിയില്ല  അങ്ങനെ ഒരു സാധനം തന്നെ ഇല്ലായെന്ന് .

സർവ്വ ശക്തിയായി  പ്രപഞ്ചത്തിൽ  ഉള്ളത്  ബോധമാണ് .

അത് വ്യക്തിയിൽ ലഭിക്കുന്നതാണ് സ്വബോധം.

സ്വബോധം തീരെയില്ലാത്ത  മനുഷ്യന്റെ ബോധശൂന്യത  മഹാ ഭ്രാന്താണ് .

അഖോ രികളും  അവരിൽ   അമാനുഷീകത  ഉണ്ടെന്നു വിശ്വസിക്കുന്ന  പരിഷ്കൃത  മനുഷ്യനും  ഒരേപോലെ  സ്വബോധം ഇലാത്തവരാണ് .

 ആധുനീക   പൗരോഹിത്യം  ആളെ പറ്റിക്കുന്നതിന്റെ  പ്രാകൃത രൂപമാണ്  'മന്ത്രവാദം'  .

ഭൗതീക മനുഷ്യൻ (psycho somatic )

ദൈവവും മനുഷ്യനും രണ്ടു തരമുണ്ട് . സത്യവും മിഥ്യയുമാണവ.
വിശ്വസിക്കുന്ന ദൈവത്തെ (ബിംബം ) നിങ്ങൾക്ക് അറിയുവാൻ സാധ്യമല്ല .
അറിയുന്ന ദൈവത്തെ നിങ്ങള്ക്ക് വിശ്വസിക്കുവാനും സാധ്യമല്ല.
അസ്തിത്വപരമായി മനുഷ്യൻ രണ്ടു തരമുണ്ട് . ഭോഗിയും യോഗിയും .

ഭോഗിയുടെ അസ്തിത്വം മിഥ്യയാണ് . യോഗിയുടെ അസ്തിത്വം സത്യമാണ് .

നിങ്ങൾ  ഇല്ലാതിരിക്കുകയും ( illusion )

നിങ്ങള്ക്ക് എന്തെങ്കിലും  ഉണ്ടായിരിക്കുകയും  അസാധ്യമാണ് .

നിങ്ങൾ ഉണ്ടെങ്കിൽ  മാത്രമാണ്  നിങ്ങൾക്ക്  എന്തെങ്കിലും ഉണ്ടായിരിക്കുക.

ഈ സത്യം ഗ്രഹിക്കുവാൻ പ്രാപ്തനായ  മനുഷ്യനു ജീവിതം സഫലമാണ്.

വികാരമാണ് ഭൗതീക മനുഷ്യൻ (psycho somatic ) ൻറെ അടിസ്ഥാനം.
വൈകാരിക മനുഷ്യൻ (വ്യക്തി ) ൻറെ കണ്ണുകളും ശ്രദ്ധയും എപ്പോഴും ശരീരത്തിലും ശാരീരീകമായ വിഷയങ്ങളിലു (വൈകാരിക വിശപ്പ് ) മാണ് നില നിൽക്കുന്നത് .
അതുകൊണ്ടാണ് സാധാരണ മനുഷ്യന് സ്വസ്ഥത (peace of mind ) അസാധ്യ മായിരിക്കുന്നത്‌.
തിരുമേനി / പുരോഹിത / പൂജാരി / ആൾ ദൈവ വകകളിലെല്ലാം ഭൗതീക മനുഷ്യൻ മരണം വരെ അസ്വസ്ഥമാണ് .
വ്യത്യസ്ത വിഷയങ്ങളുടെ ചിന്ത അസ്വസ്ഥമാക്കുന്ന ഭൗതീക മനുഷ്യനെ ഉറപ്പിക്കുന്ന പദ്ധതിയാണ് ആത്മീയത (സത്യം ).
എല്ലാ നന്മകളുടെയും ഉറവിടം സത്യമാണ് . തിന്മകളുടെ അസത്യവും .
അസത്യം (illusion ) ഭൗതീക മനുഷ്യന്റെ ( വ്യക്തി ) അടിത്തറയാണ്.
സത്യം ആത്മീയ മനുഷ്യൻറെ അടിത്തറയാണ് .
മതം വ്യാജമായ ആത്മീയതയാണ് .
മതവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ദൈവ (സത്യം ) വിരുദ്ധവും വ്യാജവുമാണ് (fraud ).
അസത്യമായ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം ദുഖവും പ്രശ്നങ്ങളുമാണ് .

സാധാരണ മനുഷ്യനും  ശാസ്ത്രത്തിനും മനുഷ്യൻറെ അസ്തിത്വത്വം  നിഗൂഢമായിരിക്കുവാൻ കാരണം 

മനുഷ്യൻ ശരീരമല്ല  എന്നതാണ് .

ശാസ്ത്രത്തിനും  ബുദ്ധിക്കും  ശരീരത്തിന് ( matter ) അപ്പുറം പോകുവാൻ  സാധ്യമല്ല.

സാധാരണ മനുഷ്യനിൽ  അസ്തിത്വം  ശൂന്യമായ   മിഥ്യയാണ്  (self created illusion ).

ദൈവം  സത്യവുമാണ് . 
മിഥ്യയായ  മനുഷ്യൻ  സത്യത്തിലേക്ക്  പ്രവേശിക്കുമ്പോൾ  ആ വ്യക്തിയിൽ  സ്നേഹത്തിൻറെയും  സ്വബോധത്തിൻറെയും  ഒരു കേന്ദ്രം ( sacred heart ) തുറക്കപ്പെടും .

സ്വബോധം കേന്ദ്രമായ മനുഷ്യനിൽ മാത്രമാണ് സ്നേഹം  (മനുഷ്യത്വം)  സാധ്യമാവുക .

അതാണ് ക്രിസ്തു സ്നേഹത്തെ കുറിച്ച്  പറഞ്ഞ സത്യം.

ദൈവം  സ്നേഹം ആകുന്നു  ( പ്രണയവും പ്രേമവും സ്നേഹമല്ല ) 

10/17/2016

പ്രപഞ്ചം എങ്ങനെയാണ് ഉണ്ടായി നില നിൽക്കുന്നത് ?

പ്രപഞ്ചം എങ്ങനെയാണ് ഉണ്ടായി നില നിൽക്കുന്നത് ?
ഭൂമിയിലെ ഏക സൃഷ്ടാവ് മനുഷ്യനാണ് . ബുദ്ധി ജീവിയായ മനുഷ്യൻറെ സ്വഭാവമാണ് സൃഷ്ടി(creativity).
ബുദ്ധിയുടെ വികാസവും ക്രീയാത്മകതയുടെ (സൃഷ്ടി ) വികാസവും ഒന്നിച്ചാണ് പോകുന്നത് .
ബുദ്ധി ഒരു സാങ്കൽപ്പീക പ്രവർത്തനമാണ് . അറിവുകളോ സങ്കല്പങ്ങളോ ആണ് അതിനടിസ്ഥാനം.
ബുദ്ധിയുടെ ഉറവിടവും അതിൻറെ വികാസവും സംഭവിക്കുന്നത്
തലച്ചോറിലല്ല (brain matter ), വ്യക്തിയിലാണ്.
ബുദ്ധി വികസിക്കാത്ത
പ്രാകൃത മനുഷ്യൻറെ (വൃക്തി )
ആദ്യ സൃഷ്ടിയാണ് "പ്രപഞ്ച സൃഷ്ടാവായ ദൈവം"
മനുഷ്യ നിർമ്മിതമായ ദൈവം വെറും സങ്കൽപ്പമാണ്, സത്യമല്ല.
അതുകൊണ്ടാണ് ഭൂമിയിൽ അനേക ദൈ വങ്ങളും ദൈവ രൂപങ്ങളും ഉണ്ടായികൊണ്ടിക്കുന്നത് .
ഓരോ മനുഷ്യനും ആരാധിക്കുന്ന ദൈവം അവനവൻറെ "സ്വന്തം" ദൈവമാണ് (എൻറെ ദൈവം ).
സ്വാർഥത ആരാധനയുടെ സ്വഭാവമാണ് .
ആരാധന പ്രണയത്തിൻറെ സ്വഭാവമാണ് .
നിങ്ങൾ പ്രണയിക്കുന്ന വസ്തുവിനോടോ സങ്കല്പത്തോടോ നിങ്ങൾക്ക് പ്രണയവും ഉണ്ടായിരിക്കുന്നത് സ്വാഭാവീകമാണ് .
ഭയത്തിൽ നിന്നാണ് ആരാധന ഉണ്ടാകുന്നത് .
ഭയം നിങ്ങളെന്ന അസ്തിത്വത്തിന്റെ ശൂന്യതയാണ് .
ഞാൻ (വ്യക്തി ) ശൂന്യ മായ മനുഷ്യരിൽ
മരണഭയം ഉണ്ടാകാതെയിരിക്കുക എന്നത് അസാധ്യമാണ് .
നിങ്ങൾ നിങ്ങളുടെതായ ഒരു സൃഷ്ടാവിനെ ആരാധിച്ചു പ്രീതി പ്പെടുത്തുവാൻ ശ്രമിക്കുന്നതിന്റെ പ്രഥമ കാരണം നിങ്ങളുടെ മരണഭയമാണ് .
പ്രാകൃത മതം നിങ്ങളെ ചൂഷണം ചെയ്യുന്നത്
മരണം എന്ന തുറുപ്പു ചീട്ടു കൊണ്ട് ഭയപ്പെടുത്തിയാണ് .
സ്വബോധം എന്ന വാക്കിൻറെ അർദ്ധം പോലും നിങ്ങൾക്ക് ഗ്രഹിക്കുവാൻ കഴിയാത്തതും
നിങ്ങളിൽ സ്വബോധം വികസിക്കാത്തതു കൊണ്ടാണ് .
പാണ്ഡിത്യം വികസിച്ചാൽ നിങ്ങളിൽ ബുദ്ധിയും വികസിക്കും, സ്വബോധം വികസിക്കുന്നില്ല.
നിങ്ങളെന്ന പരിമിതിയെ കുറിച്ചുള്ള നിങ്ങളുടെ അറിവാണ് (ആത്മജ്ഞാനം ) സ്വബോധം .
നിങ്ങൾക്കുള്ള എന്തെങ്കിലുമല്ല (possession ) സ്വബോധം. .
നിങ്ങളെന്ന സങ്കൽപ്പത്തിനപ്പുറം നിൽക്കുന്ന സത്യമായ നിങ്ങളാണ് (authentic being ) സ്വബോധം
സാധാരണ മനുഷ്യനിൽ വ്യക്തി (ഞാൻ ) വെറും സങ്കൽപ്പമാണ് ( illusion ) .
ഞാൻ എന്ന സങ്കൽപ്പത്തിനപ്പുറം നിങ്ങളിൽ വളരുന്ന സത്യമാണ് സ്വബോധം (ജീവാത്മാവ് ) .
സ്വബോധത്തിന്റെ പൂർണ്ണതയാണ് ബോധ പ്രാപ്തി (awakening ) അഥവാ പുനർ ജനനം ( ഉദ്ധാനം ).
ഉദ്ധാനത്തിൽ മിഥ്യക്കു നില നില്പില്ലാത്തതു കൊണ്ട് വ്യക്തി(ഞാൻ ) നില നിൽക്കുകയില്ല.
അതാണ് അഹം ബ്രഹ്മാസ്മി . അത് തന്നെയാണ് ക്രിസ്തു പറഞ്ഞ ആത്മീയ സത്യവും .
"ഞാൻ സത്യവും ജീവനും അതിലേക്കുള്ള വഴിയുമാണ് .
അവനവനിൽ കൂടിയല്ലാതെ ആരും ഈ സത്യം സാക്ഷാത്കരിക്കുകയില്ല"

10/15/2016

ജീവൻ ആത്മാവാണോ ?

ആത്മാവ് ഇല്ലാത്ത മനുഷ്യന്  മഹാത്മാവായിക്കുക  അസാധ്യമാണ് .

ആത്മാവ് ഇല്ലാതെ ഭൂമിയിൽ ജീവിക്കുന്ന ഏക  ജീവിയാണ്  മനുഷ്യൻ .


സ്വയം മിഥ്യയായ  മനുഷ്യനിൽ  ആത്മാവ് (സത്യം ) ഉണ്ടായിരിക്കുക  അസാധ്യമാണ് .

വ്യാജനായ മനുഷ്യൻ ( മിഥ്യ ) ഒരു സത്യമാണ് .

 വ്യാജനായ  മനുഷ്യനിൽ നിന്ന് വരുന്നതും വ്യാജമാകുന്നത് സ്വാഭാവീകമാണ് .

ബുദ്ധി നിയന്ത്രിക്കുന്ന മനുഷ്യൻറെ   സംസ്കാരം വ്യക്തി  സ്വയം പരിണമിക്കുന്ന  പ്രയാണമാണ് 

സ്വബോധം അതിനെ നന്മയിലേക്ക് (മുന്നോട്ടു) നയിക്കുന്നു .

ബോധശൂന്യത അതിനെ തിന്മയിലേക്ക് (പിറകോട്ടു) നയിക്കുന്നു .

നിങ്ങളുടെ പാണ്ഡിത്യവുമായി സ്വബോധത്തിനു നേരിട്ട് ബന്ധമില്ല.

എന്താണ് പരിണാമ തത്വം (Theory of evolution ) ?

ജീവൻ  ആത്മാവാണോ ?

അനേകം പണ്ഡിതന്മാർ  അങ്ങനെ വിശ്വസിക്കുന്നു.

ജീവൻ ആത്മാവ് അല്ല.

ആത്മാവ് എന്നാൽ  കേന്ദ്രം എന്നാണ് അർത്ഥ0 .

ഓരോ വസ്തുവിനും ഒരു കേന്ദ്രമുണ്ട് .

ജീവികളുടെ കേന്ദ്രം  ഹൃദയമാണ് .

മനുഷ്യ ശരീരത്തിന്റെ  കേന്ദ്രവും  ഹൃദയമാണ് .

മനുഷ്യൻറെ  കേന്ദ്രം  എവിടെയാണ് എന്ന്  അറിയാത്ത  പണ്ഡിതന്മാരാണ്  ജീവൻ ആത്മാവാണ് എന്ന് തെറ്റിദ്ധരിക്കുന്നത്‌ .

സാധാരണ മനുഷ്യൻ  ഒരു കേന്ദം ഇല്ലാത്ത  ശൂന്യതയിലാണ്  ജീവിക്കുന്നത് .

അതിനു കാരണം  പ്രപഞ്ച  വ്യവസ്ഥയാണ് .

പ്രപഞ്ചത്തിന്  ഒരു കേന്ദ്രമുണ്ട് . എന്നാലത്  ഒരു പ്രത്യേക  സ്ഥലമോ വസ്തുവോ വ്യക്തിയോ അല്ല.

പ്രപഞ്ച കേന്ദ്രം  ഒരു അവസ്ഥയാണ്  (supreme being )

പ്രപഞ്ചം ഇപ്പോഴും  എപ്പോഴും  ആകുന്ന അവസ്ഥയിലല്ല (present tense ).

പ്രപഞ്ചത്തിന്റെയും മനുഷ്യന്റേയും (ശരീരമല്ല )  അവസ്ഥ  ആയിരിക്കുന്ന  അവസ്ഥയാണ്  ( Being ).

Human being and  supreme  being  ഇവ രണ്ടും  പകലും  രാത്രിയും  പോലെ  ബന്ധപ്പെട്ടിരിക്കുന്നു.

മനുഷ്യൻ  സ്വയം സൃഷ്ടമായ  ഒരു സങ്കല്പമാണ് .

ദൈവം സ്വയം സൃഷ്ട്മായ  സത്യമാണ് .

മനുഷ്യനിൽ   "ഞാൻ" എന്ന മിഥ്യ  (സങ്കൽപ്പത്തിൽ നിന്നും)  ഞാൻ എന്ന സത്യത്തിലേക്ക്  മാറുന്ന പരിണാമമാണ്   പ്രപഞ്ച രഹസ്യം .

അതാണ് ശരിയായ  പരിണാമ തത്വം  (Theory of evolution )

10/12/2016

ജീവിച്ചിരിക്കെ മനുഷ്യന് സ്വർഗ്ഗം സാധ്യമാണ്

എന്തിനാണ്

"ഞാൻ " ഇങ്ങനെ ജീവിക്കുന്നത് ?

ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കാതെ മനുഷ്യന് ജീവിക്കുവാൻ സാധ്യമല്ല .

ജനിച്ചു പോയത് കൊണ്ടും മരണം ഭയപ്പെടുത്തുന്നത് കൊണ്ടും മാത്രം ജീവിതം തള്ളി നീക്കുന്ന മനുഷ്യൻ അനേകമാണ് .

എന്താണ് ഇതിനു കാരണം ?

ജീവിതത്തിനു അർത്ഥo കണ്ടെത്തുവാൻ കഴിയാത്തതാണ് ഇതിനു കാരണം .

കാലാകാലങ്ങളിൽ മനുഷ്യൻ സ്വയം കണ്ടെത്തുന്ന അർഥങ്ങൾ വ്യർഥ മായി ഭവിക്കുന്നു .

അത് കൊണ്ടാണ് ജീവിതം എന്നും മനുഷ്യന് മുൻപിൽ ഒരു ചോദ്യ ചിഹ്നമാകുന്നത് .

അവനവനിൽ "ഞാൻ" മിഥ്യ ആയിരിക്കുമ്പോൾ ജീവിതത്തിനു നിത്യമായ അർത്ഥമുണ്ടായിരിക്കുക അസാധ്യമാണ് .

അതുകൊണ്ടാണ് പ്രാകൃത മതം

മരണാനന്തര സ്വർഗ്ഗം കണ്ടു പിടിച്ചത് .

ജീവിച്ചിരിക്കെ മനുഷ്യന് സ്വർഗ്ഗം സാധ്യമാണ് , സ്വസ്ഥതയും സാധ്യമാണ് .

എന്നാലതിനു സ്വബോധം വളരണം .



സ്വബോധം വളരുന്നതിൽ കൂടിയല്ലാതെ മനുഷ്യന് ജീവിതത്തിന് നിത്യമായ അർത്ഥ0 കണ്ടെത്തുക അസാധ്യമാണ് .

"അഹം ബ്രഹ്മാസ്മി" പകുതി ശരിയാണ് .

സ്വന്തം അനുഭങ്ങൾക്കപ്പുറം

ഒന്നും  "അറിയില്ല" എന്ന് പറയുന്നതാണ്  സത്യം .

സത്യമാണ് നാം പഠിക്കേണ്ടതും  മറ്റുള്ളവരെ  പഠിപ്പിക്കേണ്ടതും.

സത്യം ഗുരുവായാൽ  പിന്നെ തോൽവിയില്ല.

സത്യത്തെ തോൽപ്പിക്കുവാൻ ഒരു ശക്തിക്കും സാധ്യമല്ല.

അവനവനെ  അറിയുന്നതാണ്  ആത്മജ്ഞാനം.

അവനവനെ അറിഞ്ഞാൽ ആത്മാവിനെ അറിഞ്ഞു .

ആത്മാവിനെ അറിഞ്ഞാൽ  പിന്നെ ഒന്നും അറിയേണ്ടതായിട്ടില്ല .

മനുഷ്യനിൽ   ശരീരം   ജൈവവസ്തു വാണ് .

 ശരീരം മനുഷ്യൻ അല്ല .

ഭാരത തത്വ ചിന്ത  ഉണ്ടായിട്ടുള്ളത്  ബോധ യുഗത്തിലാണ് .

ബോധയുഗം  സത്യ ചിന്ത മനുഷ്യ സമൂഹത്തെ  നയിച്ച  പ്രാകൃത  യുഗമാണ് .

 ഭാരതത്തിൻറെ ആദ്ധ്യാത്മീക പാരമ്പര്യം  സ്വയം വഴി  പിഴച്ചത്  ബുദ്ധി വികാസം സൃഷ്ടിച്ച  ബോധ ശൂന്യതയിലാണ് .

മനുഷ്യനു   ജീവിതം  ഭൗതികമാണ് .

ഭൗതീക ജീവിതം  അർത്ഥവത്താക്കുന്ന സത്യമാണ് ആത്മീയത .

ഭൗതീകതയുടെ  അടിസ്ഥാനം  ആത്മീയത  ആയിരിക്കണം .

ഭൗതീകത  ജീവിതത്തെ സംബന്ധിക്കുന്നതാണ് . ആത്മീയത  ജീവിതം അനുഭവിക്കുന്ന  വ്യക്തിയെ  സംബന്ധിക്കുന്നതാണ് .

 ആത്മീയതയുടെ   അർത്ഥവും  ആവശ്യകതയും വ്യക്തിയുടെ  നിസ്സഹായ അവസ്ഥയാണ്.

ഏതാണ്‌ പ്രാഥമികം?

ആത്മീയതയും   ഭൗതികതയും   എന്ന തരം  തിരിവിന്  പ്രസക്തിയില്ല.

സ്ത്രീയും പുരുഷനും  പോലെ  ഒന്ന് മറ്റൊന്നിനെ അർത്ഥവത്താക്കുന്ന  പരസ്പര പൂരകങ്ങളാണ്‌  ആത്മാവും ശരീരവും .

ആദ്യം പദാർത്ഥമാണോ ആത്മാവാണോ ഉണ്ടായത്?

ആത്മാവിൻറെ ( സത്യം ,തത്വം )  പ്രകടനമാണ് വസ്തു .

അപ്പോൾ വസ്തു  ആദ്യം ഉണ്ടാവുക  അസാധ്യമാണ് .

ഭൗതികത്തിൽ നിന്ന് വേറിട്ട് ഒരത്മീയത ഉണ്ടോ?

ഭൗതികത്തിൽ നിന്ന് വേറിട്ടതല്ല  ആത്മാവ് .

ഓരോ  വസ്‌തുവിനും   കേന്ദ്രമായി  ഒരു  ആത്മാവ് .ഉണ്ട് .

ശരീരത്തിന്റെ കേന്ദ്രം ഹൃദയമാണ് .

ശരീരത്തിന്റെ കേന്ദ്രവും മനുഷ്യൻറെ (വ്യക്തി ) കേന്ദ്രവും ഒന്നായിരിക്കുക  അസാധ്യമാണ്.

കാരണം ശരീരവും മനുഷ്യനും  വ്യത്യസ്തമായ  അസ്തിത്വങ്ങൾ (existence ) ആണ് .

ശരീരം ഇല്ലെങ്കിൽ  മനുഷ്യൻ ഇല്ല  എന്നത് സത്യമാണ് .

എന്നാൽ  ശരീരവും മനുഷ്യനും  ഇല്ലെങ്കിലും  ആത്മാവ്  ഉണ്ടായിരിക്കും .

ആത്മാവ് ഉണ്ടെന്നുള്ളതു  ആരുടെയെങ്കിലും  വിശ്വാസമല്ല , അത്  സത്യമാണ് .

 ആത്മാവെന്ന് പറയുന്നത് തന്നെ നിശ്ചിതവും വ്യക്തവും ആയ ഒരു അർത്ഥ ബോധം ഇല്ലാത്ത വെറും പാഴ്വാക്ക് ആണ്‌ എന്ന് പറയുന്ന  യുക്തിവാദിക്ക്  മനുഷ്യനിൽ  കാര്യാ കർത്താവായിരിക്കുന്ന  വ്യക്തി  എന്താണ് എന്ന്  വിവരിക്കുവാൻ കഴിയുമോ ?

അഹം ബ്രഹ്മാസ്മി എന്നത് വേദാന്ത ചിന്തയിലെ  തെറ്റായ  വ്യാഖ്യാനമാണ് .

“അഹം ദ്രവ്യാസ്മി.”  പൂർണ്ണമായി  തെറ്റാണ് . "അഹം ബ്രഹ്മാസ്മി"  പകുതി ശരിയാണ് .

10/11/2016

ശരീരവും സ്വഭാവവും വ്യക്തിയല്ല

നല്ല മനുഷ്യരും  ചീത്ത മനുഷ്യരും ഉണ്ടോ ?

ഇല്ല എന്നതാണ് സത്യം .

നിങ്ങൾ മനുഷ്യൻ എന്ന്  തെറ്റായി  ധരിക്കുന്നതു  ശരീരത്തെയും  സ്വഭാവത്തെയുമാണ് .

ശരീരവും സ്വഭാവവും വ്യക്തിയല്ല , വ്യക്തിയുടേതാണ്.

സത്യത്തിൽ വ്യക്തി (ഞാൻ )  മനുഷ്യരുടെ പരിഗണനാ വിഷയം പോലുമല്ല.

അതിനു കാരണം ബുദ്ധിയുടെ സ്വയം പരിമിതിയാണ്.

അവനവനിൽ  ഉള്ള വ്യക്തിയെ അറിയുന്നവരാണ് മനുഷ്യൻ  ആകുവാൻ യോഗ്യത നേടുന്നത് .

അല്ലാത്തവർ  രണ്ടു കാലിൽ നടക്കുന്ന  ഇരുകാലി  മൃഗങ്ങൾ മാത്രമാണ് .

മൃഗം മനുഷ്യനായി  പരിണാമം പ്രാപിക്കുന്നതാണ്  സ്വബോധം .

സ്വബോധത്തിൻറെ (ആത്മശക്തി ) പരിപൂർണ്ണതയിലാണ്  ഒരു  മനുഷ്യൻ ജനിക്കുന്നത്

10/02/2016

ദൈവത്തെ അറിഞ്ഞാൽ


ദൈവത്തിൻറെ  രൂപ സാദൃശ്യങ്ങൾ  മനുഷ്യനിൽ .മാത്രമാണുള്ളത്.
അത്കൊണ്ടാണ് മനുഷ്യൻ മിഥ്യ ആയിരിക്കുമ്പോൾ ദൈവം സത്യം ആയിരിക്കുന്നതും
മനുഷ്യൻ സത്യം ആയിരിക്കുമ്പോൾ

മനുഷ്യനിൽ നിന്നും വേറിട്ട ദൈവം ഇല്ലാത്തതും .

ദൈവത്തിനും (സത്യം ) മനുഷ്യനും ( മിഥ്യ )  ഇടയിലുള്ള  പാലമാണ്  ആത്മീയത .

ആ  പാലം  തകർക്കുന്നതാണ്  മതം .


മതം ചുമക്കുന്നവൻ  മനുഷ്യനല്ല .

മനുഷ്യനിൽ  പഞ്ചേന്ദ്രീയങ്ങളുടെ കേന്ദ്രമാണ് ബുദ്ധി .

ബുദ്ധിയെന്ന  പ്രവർത്തനം ഇല്ലായെങ്കിൽ  പഞ്ചേന്ദ്രീയങ്ങൾ ഉപയോഗ  ശൂന്യമാണ് .

പഞ്ചേന്ദ്രീയങ്ങളെ  കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന  ബുദ്ധി  

സ്വയം സൃഷ്ടിച്ചു നില നിർത്തുന്ന  മിഥ്യാ ധാരണയാണ്  വ്യക്തി  ( ഞാൻ എന്ന വികാരം ,ego ).

 ബുദ്ധിയുടെ  സ്വഭാവമാണ് ബോധശൂന്യത .ബുദ്ധിയുടെ വികാസം  പാണ്ഡിത്യവും  .

വ്യക്തിയുടെ പരിണാമമാണ്  സ്വബോധം .

സ്വബോധം ഇല്ലാത്ത വ്യക്തിയിൽ  പാണ്ഡിത്യം  നില നിൽക്കുന്നത്  "ഞാൻ" എന്ന അന്ധകാരത്തിലാണ് . 
വ്യക്തി നേടുന്ന  സ്വബോധമാണ്     ബുദ്ധിയുടെ  ബോധ ശൂന്യതക്ക്  പരിഹാരം.

സ്വബോധമില്ലാത്ത  മനുഷ്യൻ  എന്നും  ബോധശൂന്യത  സൃഷ്ടിക്കുന്ന  പ്രശ്നങ്ങളുടെ നടുവിലാണ്. 

പഞ്ചേന്ദ്രീയങ്ങൾ  ഒരുമിച്ചു കൂടുന്ന  ആറാമത്തെ  ഇന്ദ്രീയമാണ്  "സ്വബോധം"

സ്വബോധം ശക്തിപ്പെടുത്തിയാൽ  മാത്രമാണ്  വ്യക്തിക്ക്  ബോധപ്രാപ്തി (awakening ) സാധ്യമാകുന്നത് .

വ്യക്തിയുടെ സങ്കൽപ്പമാണ് .മനസ് . സങ്കൽപ്പിക്കുന്നു വ്യക്തി മറ്റൊരു സങ്കൽപ്പമാണ് .

ക്രീയാത്മകതയുടെ (action ) അടിസ്ഥാനമാണ് സങ്കല്പം. വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സങ്കൽപ്പമാണ്.

അറിവാണ് ആഗ്രഹങ്ങളെ സൃഷ്ടിക്കുന്നത്.  അറിയാത്തതിനെ നാം സങ്കല്പിച്ചാൽ അവിടെയും ആഗ്രഹം ജനിക്കും.

അതിനർത്ഥo സങ്കൽപ്പം അറിവിനു ബദൽ (option ) ആയി പ്രവർത്തിക്കും എന്നാണ് .

ഉദ്ദാഹരണത്തിന് ദൈവം എന്ന ആശയം (concept ) പ്രാകൃത മനുഷ്യൻ കണ്ടെത്തിയ സങ്കൽപ്പമാണ്.

ആധുനീക ശാസ്ത്ര യുഗത്തിലും 90 % മനുഷ്യരും ദൈവ സങ്കല്പത്തെയാണ് ദൈവമായി ആരാധിക്കുന്നത് .

അതിനു കാരണം ദൈവത്തെ പറ്റിയുള്ള അജ്ഞതയാണ്. ദൈവത്തെപ്പറ്റിയുള്ള അജ്ഞത അവനവനെ പറ്റിയുള്ള അജ്ഞതയാണ് . 

അവനവനെ അറിഞ്ഞാൽ (ആത്മജ്ഞാനം ) .ദൈവത്തെ ( സത്യം ) അറിഞ്ഞു.

ദൈവത്തെ അറിഞ്ഞാൽ സമ്പൂർണ്ണത നേടി . സാതന്ത്ര്യം സമ്പൂർണ്ണതയാണ് .

ഞാൻ എന്ന വികാരം (അഹങ്കാരം ) ഇല്ലാത്ത അവസ്ഥയാണ് ആനന്ദം.

ഞാൻ ഉണ്ടായിരിക്കുകയും "ഉണ്ടെന്ന ചിന്ത" ( സങ്കല്പം ) ഇല്ലാതെയിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ബോധ പ്രാപ്തി .

9/29/2016

If marriage is a fiction, divorce become the reality.


You are all different in your being.
Every human has a unique identity of Ego ( I ), beliefs,intellect and self conscience.

If marriage is a fiction, divorce become  the reality.

Because people marry for a wrong reason, they have to get divorced for a right reason.

Why do people get married ?

Why do people  get divorced or not divorced in a bad situation but carry a  tragic life forwards.

Nelson Mandela  and Winnie remained  as couple for long 38 years.

But  Nelson Mandela was in Jail for 27 years. Two years after his release from jail he divorced his wife  and re-married. Their marriage survived 27 years of separation, but not more than two years of reunion.

Recently Brad Pit and Angelina Jolie  separated after two years of married life.

Why do people marry ? to establish the institution of  family.and feel at home together.

When the feel @ home  fails the marriage fails.

"Being  at home"  is an illusion that  can not be  realized by normal human being.

Because human being itself is an illusion. creating ever new illusions.

Because old illusions (happiness)  have no value in an already  personal illusion.

Either the person should get out of the illusion or the person should stop searching new illusions.

In any marriage, both options seem difficult and the couple has to carry on even if it is a tragedy with artificial shows of joy. until they realize the truth of love and care.

If you marry for the wrong reason you have to divorce for the right reason within the illusion.called " I am"




9/27/2016

ദൈവവും ദൈവ വിശ്വാസവും


സാധാരണ മനുഷ്യൻ  ആയിരിക്കുന്ന  അവസ്ഥയാണ്  "സ്വപ്നം (illusion )"'.

ഞാൻ ആകുന്ന  മിഥ്യയിൽ നിന്നും  ഞാൻ  ആകാവുന്ന  സത്യത്തിലേക്കുള്ള   പരിണാമമാണ്  "ആത്മീയത (spirituality ) .

ദൈവ വിശ്വാസവും  ആചാരങ്ങളും  ദൈവവുമായുള്ള  വ്യക്തിയുടെ ബന്ധത്തിനു തടസ്സമാണ് . .

കാരണം  വിശ്വസിക്കുന്ന  വ്യക്തി  ഒരിക്കലും സ്വപ്നാവസ്ഥയിൽ നിന്നും ഉണരുകയില്ല .

പ്രാകൃത മതങ്ങൾ  ഇന്നും  ചൂഷണത്തിന്റെ  കൊയ്ത്തു നടത്തുന്നത്  മനുഷ്യന്റെ  ഈ ദുര്ബലാവസ്ഥയെ  ഉപയോഗിച്ചുകൊണ്ടാണ് .

നിങ്ങൾ മിഥ്യ  ആയിരിക്കുമ്പോൾ  "ദൈവം"  സത്യം ആയിരിക്കും .

എന്നാലത് നിങ്ങളുടെ  സ്വന്തം  ദൈവം ആയിരിക്കുകയില്ല.

നിങ്ങൾ സത്യം ആയിരിക്കുമ്പോൾ  ദൈവം തന്നെ ഉണ്ടായിരിക്കുന്നതല്ല .
ദൈവ വിശ്വാസി  ദൈവത്തെ അറിഞ്ഞാൽ 

അപ്പോൾത്തന്നെ  അനേകം പ്രശ്നങ്ങൾക്ക്  പരിഹാരം  ഉണ്ടാകുന്നു .

ദൈവം പ്രവർത്തിക്കുന്നത് വിശ്വാസത്തിൽ കൂടിയല്ല , അറിവിൽ കൂടിയാണ് .

ദൈവത്തെ അറിയുകയെന്നാൽ  മനുഷ്യനെ അറിയുകയെന്നാണ് .

അവനവനെ  അറിയുന്ന  അറിവാണ് ആത്മജ്ഞാനം .

മനുഷ്യനിൽ നിന്നും വേർപെട്ടു നിൽക്കുന്ന ദൈവം മിഥ്യയാകുന്നു.

നിങ്ങൾ  മിഥ്യ  ആയിരിക്കുമ്പോൾ   ദൈവം  സത്യമായിരിക്കും .

നിങ്ങൾ സത്യം ആയിരിക്കുമ്പോൾ   ദൈവം മിഥ്യ  ആയിരിക്കും .

എന്നാലത് നിങ്ങളുടെ ദൈവം (മതദൈവം ) ആയിരിക്കുന്നതല്ല .

എല്ലാ മനുഷ്യർക്കും  ഒരുപോലെ  സത്യമായി ജ്വലിക്കുന്ന  ബോധമാണ് ആ ദൈവം .

 ദൈവ വിശ്വാസവും ദൈവവും നിങ്ങളിൽ ഒരുമിച്ചു നില നിൽക്കുകയില്ല .
ദൈവം നിങ്ങളുടെ ആത്മശക്തിയാണ് . ദൈവം സത്യവും വിശ്വാസം മിഥ്യയുമാണ് .
ദൈവ വിരുദ്ധമായ മുഖ്യ ആചാരമാണ് ദൈവ വിശ്വാസം .
ഏതെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നത് നിങ്ങളെ ഒരു മത സമൂഹത്തിന്റെ അടിമയാക്കും.
അടിമത്വവും അധിനിവേശവും ദൈവ വിരുദ്ധമാകുന്നു .
ദൈവ വിശ്വാസി  സത്യവിരുദ്ധമായി  ജീവിക്കുന്നതിനു കാരണം  അവരിൽ ദൈവം വസിക്കുകയില്ല  എന്നതാണ് .
ദൈവ വിശ്വാസിയിൽ വസിക്കുന്നത്  "ഞാൻ" എന്ന  അജ്ഞതയുടെ ഇരുട്ടാണ്.  
"ഞാൻ" എന്ന  അജ്ഞതയുടെ ഇരുട്ടാണ്.  അഹങ്കാരത്തെ  സൃഷ്ടിക്കുന്നത് .
ആത്മശക്തി നിങ്ങളുടെ സ്വാതന്ത്ര്യമാണ് .
മതം എന്നത് കൂട്ടായ അഹങ്കാരമാണ് .
അഹങ്കാരം പോലെ ദൈവ വിരുദ്ധമായി മറ്റൊന്നുമില്ല .
മതവും നിങ്ങളും നടത്തുന്ന എല്ലാ പ്രകടനങ്ങളും (ജാഡ ) ദൈവ വിരുദ്ധമാകുന്നു .
ദൈവം വസിക്കേണ്ടത് നിങ്ങള്ക്ക് ഉള്ളിലാണ് .
നിങ്ങളാണ് ദൈവാലയം ആയിരിക്കേണ്ടത് .
നിങ്ങൾ സ്വയം ദൈവാലയം ആയി തീർന്നാൽ നിങ്ങൾക്കും ആത്മശക്തി ലഭിക്കുന്നു.
നിങ്ങളിൽ ആത്മ ശക്തിയില്ല എന്നതിന് തെളിവാണ് .നിങ്ങളുടെ "ദൈവ വിശ്വാസം"

ജീവജാലങ്ങളിൽ  മരണവും ജനനവും  വ്യത്യസ്തമാണോ ?

ജീവജാലങ്ങളിൽ  മനുഷ്യൻ  മാത്രമാണ്  ജീവനും ജീവിതത്തിനും   വില കൽപ്പിക്കുന്നത് .

മനുഷ്യൻ ഒഴികെ   മറ്റെല്ലാ  ജീവ ജാലങ്ങളും   ജൈവ വസ്തുക്കളായ  ശരീരം മാത്രമാണ് .

മാനുഷനിൽ  ശരീരമാകുന്ന  ജൈവ വസ്തുവിന്  പുറമേ "ഞാൻ " എന്ന സാധ്യതയും (വ്യക്തിത്വം ) നില നിൽക്കുന്നു .

ഓരോ മനുഷ്യനിലും  വ്യക്തി നയിക്കുന്ന ക്രീയാത്മക ലോകമാണ്  ആ മനുഷ്യൻറെ  ജീവനും  ജീവിതത്തിനും  വില നിശ്ചയിക്കുന്നത് .

ഏതെങ്കിലും വ്യക്തി മരിക്കുമ്പോൾ  ആ വ്യക്തി  ആയി തീരാമായിരുന്ന  സാധ്യത മാത്രമാണ് .നഷ്ടമാകുന്നത്.

മറ്റു ജീവികൾ മരിക്കുമ്പോൾ  അങ്ങനെയൊരു നഷ്ടം  എവിടെയും  സംഭവിക്കുന്നില്ല.

അതൊഴിച്ചാൽ  രാജാവ്  മരിച്ചാലും പട്ടി മരിച്ചാലും  അതിൽ  വ്യത്യാസം  ഒന്നും ഇല്ല.




9/23/2016

ജീവൽ പ്രവാഹം .


The  surprise visit. of  a virtue is called "Blessing" 
It could be in the form of things,person,events or ideas.

The surprise visit of a vice is called "curse" in the form of thought, person, or event.

ജീവിതത്തിൽ എന്താണ് മനുഷ്യന്  നഷ്ടപ്പെടുവാൻ ഉള്ളത്  ?

അവനവനെ തന്നെയല്ലാതെ മനുഷ്യന് ജീവിതത്തിൽ  ഒന്നും നഷ്ട പ്പെടാനില്ല .

അങ്ങനെയുണ്ടെന്നുള്ളത്  വെറും  തോന്നലാണ്  ( illusion ).


സ്വപ്നജീവിയായ മനുഷ്യൻ മരിക്കുമ്പോൾ നഷ്ടമാകുന്നത് വെറും സ്വപ്നങ്ങൾ  മാത്രമാണ് .
സ്വയം പ്രവഹിക്കുന്ന ഊർജമാണ് ജീവൻ .
സ്വസ്ഥിതമായ ഊർജ്ജത്തിന്റെ പരമാവസ്ഥയാണ് "ബോധം" .
ബോധത്തിന്റെ നിഴൽ പോലെയാണ് ബുദ്ധി പ്രവർത്തിക്കുന്നത് .
പ്രപഞ്ച കേന്ദ്രമായ സത്യമാണ് ബോധം .
മനുഷ്യകേന്ദ്രമായ മിഥ്യയാണ് ബുദ്ധി .
ബുദ്ധി സൃഷ്ടിക്കുന്ന മിഥ്യയാണ് "വ്യക്തി" (ഞാൻ) .
ബുദ്ധിയെ പ്രകാശിപ്പിച്ചുകൊണ്ടു
വ്യക്തിയിൽ നില നിൽക്കുന്ന സത്യമാണ് സ്വബോധം .
ഒരു പുഴ ഒഴുകുന്നത് പോലെയാണ് ജീവന്റെ പ്രവാഹവും .
ജീവൻ വഹിക്കുന്ന വാഹനമാണ് ശരീരം .
വാഹനം ജീവനെ വഹിക്കുവാൻ പ്രാപ്തമായിരിക്കുന്ന കാലമത്രയും ജീവനും അതിൽ നില നിൽക്കും
.
ജീവൻ ശരീരത്തെ ആശ്രയിച്ചും ശരീരം ജീവനെ ആശ്രയിച്ചുമാണ് നില നിൽക്കുന്നത് .
എല്ലാ ജീവജാലങ്ങളിലും സസ്യ ജാലങ്ങളിലും ജീവനെന്ന ഊർജ പ്രവാഹം ഒന്ന് തന്നെയാണ് .
ആത്മാവുമായി ജനനത്തിനും നും മരണത്തിനും നേരിട്ട് ബന്ധമില്ല.
ആത്മാവിൽ (ബോധം ) നിന്നും ജീവനിലേക്കു പ്രവഹിക്കുന്ന ഊർജത്തെ പ്രാണൻ എന്ന് വിളിക്കുന്നു.
പ്രാണൻ ആത്മാവല്ല .
പ്രാണൻ നിത്യമായ ഊർജ പ്രയാണമാണ് .

ആരാധിക്കപ്പെടേണ്ട മിഥ്യയല്ല "ദൈവം "

ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം "ഉണ്ട് " എന്നാണ് .
മതങ്ങളും മനുഷ്യരും വിശ്വസിക്കുന്നതും ആരാധിക്കുന്നതുമായ
സൃഷ്ടാവായ ദൈവം ഉണ്ടോ എന്ന ചോദ്യത്തിനുത്തരം "ഇല്ല" എന്നാണ് .
ദൈവം വ്യക്തിയായിരിക്കുക അസാധ്യമാണ് .
സ്വയം സ്ഥിതമായ ശക്തിയാണ് (sovereign power) ദൈവം.
ദൈവമെന്ന ശക്തിയെ ആരാധിക്കുക അസാധ്യമാണ് .
ദൈവമെന്ന പരമശക്തിക്കു കീഴ്പ്പെടുക എന്നത് മാത്രമാണ് മനുഷ്യന് സാധ്യമായത് .
മനുഷ്യനിൽ "ഞാൻ" എന്ന അഹങ്കാരം നശിക്കുവാൻ ദൈവവുമായുള്ള ബന്ധമാണ്ഏക വഴി.
മിഥ്യയായ മനുഷ്യൻ സ്വയം സത്യത്തിൽ എത്തുന്നത് ദൈവമെന്ന ശക്തിയെ അറിഞ്ഞാൽ മാത്രമാണ് .
അതിന് മനുഷ്യനിൽ ആത്മ ശക്തിയായ സ്വബോധം വളരേണ്ടതുണ്ട് .
പ്രപഞ്ചം ഉണ്ടായി നില നിൽക്കുന്നതിന്റെ അർഥവും അത് മാത്രമാണ് .
നിങ്ങളെ അറിയാത്ത മറ്റൊരു മനുഷ്യൻ നിങ്ങൾക്കും വില്ലനായിരിക്കുന്നത് പോലെ .ദൈവത്തെ അറിയാത്ത മനുഷ്യൻ ദൈവത്തിനു വില്ലൻ ആകുന്നു .
ദൈവത്തിനു വില്ലനാകുന്നു മനുഷ്യനിൽ സ്വബോധം പ്രവർത്തിക്കുകയില്ല .
സ്വബോധത്തിന്റെ അഭാവമാണ് സ്വാർത്ഥ മോഹങ്ങൾക്കും തിന്മകൾക്കും കാരണം
ദൈവം അല്ലാതെ മനുഷ്യനിൽ സത്യമായി ഒന്നുമില്ല .
സാധാരണ മനുഷ്യനിൽ "വ്യക്തി" സ്വയം മിഥ്യ ആയിരിക്കുന്നത് .പ്രപഞ്ച നിശ്ചിതമാണ്.
ദൈവമാകുന്നു സത്യം സ്വയം പ്രകടമാകുന്നതിനുള്ള വ ഴിയാണ് ഭൂമിയും അതിൽ വസിക്കുന്ന മിഥ്യയായ മനുഷ്യനും .
സ്വയം സത്യമായി പുനർ ജനിക്കുവാനുള്ള ഒരു സാധ്യതയാണ് ."മനുഷ്യ ജന്മം".
പുനർ ജനനം സാധ്യമാക്കുന്ന സത്യമാണ് "ആത്മജ്ഞാനം".
ആത്മജ്ഞാനം നേടുന്നത് വരെ മിഥ്യയായ മനുഷ്യൻ സ്വന്തം നരകത്തിന്റെ പണിപ്പുരയിലാണ്.
ആത്മജ്ഞാനം നേടിത്തരുന്ന പാഠശാലയാണ് ആത്മീയത .
സത്യം ആചരിക്കുന്ന പാതയാണ് ആത്മീയത .
സത്യം ആചരിക്കുന്ന മനുഷ്യൻ സന്യാസിയാണ് .
ഭൗതീക ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമില്ല സന്യാസം .
സത്യത്തിൽ ജീവിക്കുന്നതാണ് സന്യാവും .
സത്യത്തിൽ ജീവിക്കുകയെന്നാൽ
"ഇപ്പോൾ ഇവിടെ ആയിരിക്കുക എന്നാണ് .
മിഥ്യയായ മനുഷ്യൻ എപ്പോഴും മറ്റെവിടയോ ആണ് .
അതുകൊണ്ടാണ് മരണക്കിടക്കയിൽ
മനുഷ്യൻ സ്വയം പാഴാക്കിയ ജന്മത്തെ ഓർത്തു വിലപിക്കുന്നത് .
.






.

9/21/2016

സമാധാനം തകർക്കുന്ന മതങ്ങളും ദൈവങ്ങളും


ഇരുട്ടും വെളിച്ചവും പോലെയാണ്  സ്വർഗ്ഗവും നരകവും

സ്വർഗ്ഗം സത്യമാണ് , സ്വപ്നമല്ല.. നരകം സ്വപ്നമാണ്, സത്യമല്ല .

സ്വർഗ്ഗം പ്രപഞ്ചത്തിൻറെ  കേന്ദ്രമാണ് . അത് എന്നും അവിടെത്തന്നെയുണ്ട് .

മനുഷ്യന്റെ കേന്ദ്രം "ഞാൻ " എന്ന  മിഥ്യയാണ് 

സ്വപ്നാവസ്ഥയിലായ  മനുഷ്യന് ( വ്യക്തി  )  സ്വർഗ്ഗം  അപ്രാപ്യമാണ്. 

മനുഷ്യൻ ജനിച്ചു ജീവിക്കുന്ന  അവസ്ഥ  രാജാവിനും  യാചകനും  ഒരേപോലെ  നരകമാണ് .

രാജാവിന്റെ നരകം  ഭൗതീക സുഖങ്ങൾ കൊണ്ട് സമ്പന്നമാണ് .

യാചകന്റെ  നരകം  ഭൗതീക സുഖങ്ങൾ കൊണ്ട്  പന്നമാണ് .

നരകം എന്ന  അനുഭവം  എല്ലാവര്ക്കും ഒന്ന് തന്നെയാണ് .



ഭൂമിയിൽ സമാധാനം  തകർക്കുന്നത്  യുദ്ധങ്ങളല്ല, 
 മതങ്ങളും ദൈവങ്ങളുമാണ് . 

മനുഷ്യനിൽ
"ഞാൻ " എന്ന അജ്ഞതയുടെ സ്വഭാവമായാണ് "ഭയം"
സംശയം ബുദ്ധിയുടെ ഭക്ഷണമാകുന്നു .
സംശയ നിവാരണമാണ്  അജ്ഞതക്കുള്ള മറുപടി .
നിങ്ങളുടെ യുക്തിക്ക് യോജിക്കുന്ന ലളിതമായ ഉത്തരങ്ങൾ ലഭിക്കും വരെ എന്തിനെയും സംശയിക്കുക..
നിങ്ങളിൽ "ഞാൻ " എന്താണ് എന്നതിന് ഉത്തരം കണ്ടെത്തിയാൽ നിങ്ങൾ പ്രപഞ്ച സത്യം അറിയും.

മനുഷ്യൻ സത്യത്തോട്  സ്വയം സംവാദിക്കുന്ന  ആത്മരതിയാണ്  "ധ്യാനം:" .

പ്രപഞ്ചസത്യം അറിയുന്നത് വരെയും നിങ്ങളെ മിഥ്യ വിഷമിപ്പിച്ചു കൊണ്ടിരിക്കും.
നിങ്ങളുടെ നിസ്സഹായ അവസ്ഥയിൽ നിങ്ങൾ കൂടുതൽ ഭയപ്പെടും.
കൂടുതൽ ഭയം നിങ്ങളുടെ ആത്മ ശക്തിയെ (immunity ) തകർക്കും .
തൻറ്റെ വിശ്വാസം മാത്രമാണ് ശരിയായതെന്നും മറ്റുള്ളവരുടേത് ശരിയല്ലെന്നുമുള്ള വർഗ്ഗീയമായ ചിന്തകൾ നിങ്ങളുടെ മനസ്സിൽ രൂപം കൊള്ളുമ്പോൾ
ഈ ചോദ്യങ്ങൾ നിങ്ങളോട് തന്നെ ചോദിച്ചു നോക്കുക...
ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?
പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം? എന്താണ് അതിനുള്ള മാനദണ്ഡം?
എന്താണ് സമാധാനം ?
യുദ്ധം ഇല്ലാത്ത അവസ്ഥയല്ല .സമാധാനം.
സമാധാനം പ്രപഞ്ച സ്വഭാവമാണ് . അത് പ്രപഞ്ചത്തിൻറെ പരമാവസ്ഥയാണ് .
പ്രപഞ്ചത്തിന് കൈലാസമാണ് സമാധാനം.
പ്രപഞ്ചത്തിന്റെ ആത്മീയ കേന്ദ്രമാണ് ( ഹൃദയം ആത്മാവ് ) സമാധാനം .
അവനവനെ അന്വേഷിക്കുന്ന മനുഷ്യൻ ചെന്നെത്തുന്ന അവസ്ഥയാണ് സമാധാനം .
മനുഷ്യനിൽ സ്വാഭാവികമായി ഇല്ലാത്ത അവസ്ഥയാണ് സമാധാനം.
സമാധാനം സത്യമാണ് . സത്യം ദൈവമാണ് . ദൈവം സ്നേഹമാണ് . സ്നേഹം ബോധമാണ് .
ബോധപരം അല്ലാത്തതെല്ലാം മിഥ്യയാണ് .
യുദ്ധം മിഥ്യയാണ് . സമാധാനം സത്യമാണ് .
മനുഷ്യൻ മിഥ്യയാണ് . ദൈവം സത്യമാണ് .
പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?
(കേരളത്തിൽ
2011ലെ കണക്കു പ്രകാരം മതങ്ങളുടെ വളർച്ച 2 ശതമാനവും നിരീശ്വരവാദികളുടെ വളർച്ച 294 ശതമാനവുമാണെന്നാണ് കണക്കുകൾ.
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ് "മതതീവ്രവാദം".
എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്.
എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതർ മുഖേനയോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ ലളിതമായി ആർക്കും മനസ്സിലാവുന്ന വിധത്തിൽ straight forward ആയി എഴുതപ്പെടാത്തത്?
തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?
ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല; ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്.
അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്?
അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില് എന്താണ് അതിന് കാരണം?‍
മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?
കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്? ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്?
ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?
ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്?
വസ്ത്രം മനുഷ്യർ കണ്ടുപിടിച്ചില്ലായിരുന്നെങ്കിലോ?
പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?
ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?
അത്തരത്തിലൊരു ദൈവത്തെ നീതിമാൻ കാരുണ്യവാൻ എന്നൊക്ക വിശേഷിപ്പിക്കുന്നത് ശരിയാണോ ?.
ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്?
ഇനി ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?
ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ?
ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി?
(കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)
ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ?
കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്?
ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്?
ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?
സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്?
അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?
എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?
ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാ മതസ്ഥരും ആ ദൈവത്തെ അംഗീകരിക്കുകയും ആ ദൈവത്തിൻറ്റെ മതത്തിൽ വിശ്വസിക്കുകയും ചെയ്യുമല്ലോ.അതുവഴി വർഗ്ഗീയ കലാപങ്ങളും ഇല്ലാതായികിട്ടും.
ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാ ണ്.
ദൈവത്തിനു നേരിട്ട് അവരെ ശിക്ഷിക്കാൻ കഴിയാഞ്ഞിട്ടാണോ ഇത്?
ഇവിടത്തെ അനീതികൾക്ക് മരണാനന്തരം ദൈവത്തിനാൽ ശിക്ഷ നൽകപ്പെടുമെന്ന് ചില മതങ്ങൾ പറയുന്നു.
പിന്നെന്തിനാണ് അതേ മതങ്ങൾ ഭരിയ്ക്കുന്ന രാജ്യങ്ങളിൽ ഇത്ര കടുത്ത ശിക്ഷാമുറകൾ നിലനിൽക്കുന്നത്?
മരണാനന്തരം ദൈവം കൊടുക്കുന്ന ശിക്ഷയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ അത്?
ഈ ലോകം മുഴുവൻ സൃഷ്ടിച്ചത് ദൈവമാണെന്ന് പറയുന്നു..പക്ഷേ എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്?
എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?
പണ്ടു കാലത്ത് ദൈവങ്ങൾ പല വീരകൃത്യങ്ങളും യുദ്ധങ്ങളും അത്ഭുത പ്രവർത്തികളും ചെയ്തതായി മത ഗ്രനഥങ്ങളിൽ കാണാം. ഇന്ന് ഈ ദൈവങ്ങളൊക്കെ എവിടെ , എന്തെടുക്കുകയാണ്?.
20) ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്?
ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലുമൊക്കെയുള്ള ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?
തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?
അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?
അതിൽ മരിച്ചവരെ ദൈവം രക്ഷിക്കാതിരുന്നതെന്ത്?
എല്ലാ മതങ്ങളിലും തിന്മയുടെയും ദുഷ്ടതയുടേയും പ്രതീകമായി പിശാച്/ചെകുത്താൻ തുടങ്ങിയവയെ കാണാം. ദൈവമാണു പിശാചിനെയും സൃഷ്ടിച്ചതെങ്കിൽ പിശാചിനേക്കാൾ ദുഷ്ടനല്ലേ ദൈവം?
ദൈവത്തെ ആരു സൃഷ്ടിച്ചു എന്നു ഞാൻ ചോദിക്കുന്നില്ല. പക്ഷേഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം എവിടെയായിരുന്നു ?.
ലോകത്ത് നൂറുകണക്കിന് മതങ്ങളും ദൈവങ്ങളും ഉണ്ട്. എല്ലാ വിശ്വാസികളും താൻ വിശ്വസിക്കുന്ന മതത്തെയും ദൈവത്തെയും ഒഴിച്ച് മറ്റുള്ളവയെയെല്ലാം നിരാകരിക്കുന്നു.
അപ്പോൾ ഒരർത്ഥത്തിൽ എല്ലാവരും നിരീശ്വരവാദികളല്ലേ..? ഇനി എല്ലാ മതവും ശരിയാണെന്ന് നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ ആരെങ്കിലും മതം മാറാൻ തയ്യാറുണ്ടോ..?
മനുഷ്യരുടെ എല്ലാ കാര്യങ്ങളും ദൈവം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരമാണ് നടക്കുന്നത് എന്നു പറയുന്നു. അപ്പോൾ മനുഷ്യൻറ്റെ ശരി തെറ്റുകൾക്ക് മനുഷ്യർ എങ്ങനെ ഉത്തരവാദിയാകും?എന്നിട്ട് ആ തെറ്റുകളുടെ പേരിൽ അവനെ ശിക്ഷിക്കുന്നത് ന്യായമാണോ?
പ്രാർത്ഥന എന്നാൽ ദൈവം മുൻകൂട്ടി തീരുമാനിച്ച തീരുമാനങ്ങൾ നമുക്ക് സ്വീകാര്യമല്ലാതെ വരുമ്പോൾ അതിനെ നിരസിക്കുകയും നമ്മുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങൾ മാറ്റാൻ ആവശ്യപ്പെടലുമല്ലേ?
ലോകത്തുള്ളവരെല്ലാം കൂടി ഒന്നിച്ച് പ്രാർത്ഥിച്ചാലും ഒരു ഇലയെങ്കിലും മറിച്ചിടാൻ കഴിയുമോ?
നിങ്ങളെ പ്രസവിച്ച സമയത്ത് ലേബർ റൂമിൽ വെച്ച് മറ്റൊരു മതത്തിൽപെട്ട മാതാപിതാക്കളുടെ കുട്ടിയുമായി പരസ്പരം മാറിയിരുന്നു എങ്കിൽ നിങ്ങൾ ഇന്ന് ആ മതത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ന്യായീകരണങ്ങൾ നിരത്തുകയും ചെയ്യുമായിരുന്നില്ലേ?.
അതായത് നിങ്ങളുടെ മാതാപിതാക്കൾ ഈ മതത്തിൽ വിശ്വസിക്കുകയും നിങ്ങൾക്ക് ചെറുപ്പം മുതലേ അത് പകർന്നു തരികയും ചെയ്തതുകൊണ്ടു മാത്രമല്ലേ
നിങ്ങളും ഈ മതത്തിൽ 'പെട്ടു' പോയത്?