The surprise visit. of a virtue is called "Blessing"
It could be in the form of things,person,events or ideas.
The surprise visit of a vice is called "curse" in the form of thought, person, or event.
ജീവിതത്തിൽ എന്താണ് മനുഷ്യന് നഷ്ടപ്പെടുവാൻ ഉള്ളത് ?
അവനവനെ തന്നെയല്ലാതെ മനുഷ്യന് ജീവിതത്തിൽ ഒന്നും നഷ്ട പ്പെടാനില്ല .
അങ്ങനെയുണ്ടെന്നുള്ളത് വെറും തോന്നലാണ് ( illusion ).
സ്വപ്നജീവിയായ മനുഷ്യൻ മരിക്കുമ്പോൾ നഷ്ടമാകുന്നത് വെറും സ്വപ്നങ്ങൾ മാത്രമാണ് .
സ്വയം പ്രവഹിക്കുന്ന ഊർജമാണ് ജീവൻ .
സ്വസ്ഥിതമായ ഊർജ്ജത്തിന്റെ പരമാവസ്ഥയാണ് "ബോധം" .
ബോധത്തിന്റെ നിഴൽ പോലെയാണ് ബുദ്ധി പ്രവർത്തിക്കുന്നത് .
പ്രപഞ്ച കേന്ദ്രമായ സത്യമാണ് ബോധം .
മനുഷ്യകേന്ദ്രമായ മിഥ്യയാണ് ബുദ്ധി .
ബുദ്ധി സൃഷ്ടിക്കുന്ന മിഥ്യയാണ് "വ്യക്തി" (ഞാൻ) .
ബുദ്ധിയെ പ്രകാശിപ്പിച്ചുകൊണ്ടു
വ്യക്തിയിൽ നില നിൽക്കുന്ന സത്യമാണ് സ്വബോധം .
വ്യക്തിയിൽ നില നിൽക്കുന്ന സത്യമാണ് സ്വബോധം .
ഒരു പുഴ ഒഴുകുന്നത് പോലെയാണ് ജീവന്റെ പ്രവാഹവും .
ജീവൻ വഹിക്കുന്ന വാഹനമാണ് ശരീരം .
വാഹനം ജീവനെ വഹിക്കുവാൻ പ്രാപ്തമായിരിക്കുന്ന കാലമത്രയും ജീവനും അതിൽ നില നിൽക്കും
.
ജീവൻ ശരീരത്തെ ആശ്രയിച്ചും ശരീരം ജീവനെ ആശ്രയിച്ചുമാണ് നില നിൽക്കുന്നത് .
.
ജീവൻ ശരീരത്തെ ആശ്രയിച്ചും ശരീരം ജീവനെ ആശ്രയിച്ചുമാണ് നില നിൽക്കുന്നത് .
എല്ലാ ജീവജാലങ്ങളിലും സസ്യ ജാലങ്ങളിലും ജീവനെന്ന ഊർജ പ്രവാഹം ഒന്ന് തന്നെയാണ് .
ആത്മാവുമായി ജനനത്തിനും നും മരണത്തിനും നേരിട്ട് ബന്ധമില്ല.
ആത്മാവിൽ (ബോധം ) നിന്നും ജീവനിലേക്കു പ്രവഹിക്കുന്ന ഊർജത്തെ പ്രാണൻ എന്ന് വിളിക്കുന്നു.
പ്രാണൻ ആത്മാവല്ല .
പ്രാണൻ നിത്യമായ ഊർജ പ്രയാണമാണ് .