10/23/2016

കടവും കടപ്പാടും യോഗ്യതയല്ല .


പണം പലിശക്ക്  വാങ്ങുന്നവനും  കൊടുക്കുന്നവനും  ഒരേ  ദയനീയാവസ്ഥയിലാണ് 
പലിശക്കാരൻ  വർഗ്ഗീസിന്റെ കൈയ്യിൽ നിന്ന് പണം കടം വാങ്ങിച്ച്  തിരിച്ച് കൊടുക്കാമെന്ന്‌ പറഞ്ഞ പല തവണ. അവധി തെറ്റിച്ച് വഴിമാറി നടക്കുകയായിരുന്നു പീറ്റർ. 
. വീട്ടുകാരെയും കൂട്ടി പീറ്റർ.  എവിടെയോ വിരുന്ന് പോകാനിറങ്ങിയ.സമയം .. വർഗ്ഗീസിന്റെ മുന്നിൽ ചെന്നുപെട്ടു....
വർഗ്ഗീസ്  പീറ്റർനെ തന്ത്രപരമായി  മാറ്റി നിർത്തി പറഞ്ഞു....
" ഇനി നിനക്കൊരു അവധിയില്ല... മര്യാദക്ക് എന്റെ കാശെടുക്ക്... അല്ലെങ്കിൽ ഇവിടെ നിന്റെ ഭാര്യേടേം... മക്കൾടേം... മുന്നിൽ വെച്ച് നാട്ടുകാര് നോക്കി നിൽക്കെ കുനിച്ച് നിർത്തി ഇടിക്കും ഞാൻ "
"വർഗ്ഗീസേട്ടാ... എന്നെ നാണം കെടുത്തരുത്.. നാളെ രാവിലെ ഞാൻ മുതലും പലിശയുമായി ചേട്ടന്റെ വീട്ടിൽ വരാം "....പീറ്റർ അപേക്ഷിച്ചു

" ഒരു രക്ഷയുമില്ല.. എന്റെ കാശ് എനിക്കിപ്പോ... ഇവിടെ വെച്ച് കിട്ടണം"
വർഗ്ഗീസ് തീർത്തു പറഞ്ഞു...
മമ്മദ് ഒരു കണക്കിന് പത്തു മിനിറ്റ് സമയം ചോദിച്ചു.... അടുത്ത കടയിൽ കയറി കടയുടമയോട്  കേണപേക്ഷിച്ചു .
 ചേട്ടൻ എന്നോട്  കനിയണം.. അല്ലെങ്കിൽ എനിക്ക് കുനിയേണ്ടി വരും.