10/12/2016

ജീവിച്ചിരിക്കെ മനുഷ്യന് സ്വർഗ്ഗം സാധ്യമാണ്

എന്തിനാണ്

"ഞാൻ " ഇങ്ങനെ ജീവിക്കുന്നത് ?

ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കാതെ മനുഷ്യന് ജീവിക്കുവാൻ സാധ്യമല്ല .

ജനിച്ചു പോയത് കൊണ്ടും മരണം ഭയപ്പെടുത്തുന്നത് കൊണ്ടും മാത്രം ജീവിതം തള്ളി നീക്കുന്ന മനുഷ്യൻ അനേകമാണ് .

എന്താണ് ഇതിനു കാരണം ?

ജീവിതത്തിനു അർത്ഥo കണ്ടെത്തുവാൻ കഴിയാത്തതാണ് ഇതിനു കാരണം .

കാലാകാലങ്ങളിൽ മനുഷ്യൻ സ്വയം കണ്ടെത്തുന്ന അർഥങ്ങൾ വ്യർഥ മായി ഭവിക്കുന്നു .

അത് കൊണ്ടാണ് ജീവിതം എന്നും മനുഷ്യന് മുൻപിൽ ഒരു ചോദ്യ ചിഹ്നമാകുന്നത് .

അവനവനിൽ "ഞാൻ" മിഥ്യ ആയിരിക്കുമ്പോൾ ജീവിതത്തിനു നിത്യമായ അർത്ഥമുണ്ടായിരിക്കുക അസാധ്യമാണ് .

അതുകൊണ്ടാണ് പ്രാകൃത മതം

മരണാനന്തര സ്വർഗ്ഗം കണ്ടു പിടിച്ചത് .

ജീവിച്ചിരിക്കെ മനുഷ്യന് സ്വർഗ്ഗം സാധ്യമാണ് , സ്വസ്ഥതയും സാധ്യമാണ് .

എന്നാലതിനു സ്വബോധം വളരണം .



സ്വബോധം വളരുന്നതിൽ കൂടിയല്ലാതെ മനുഷ്യന് ജീവിതത്തിന് നിത്യമായ അർത്ഥ0 കണ്ടെത്തുക അസാധ്യമാണ് .