ദൈവവും മനുഷ്യനും രണ്ടു തരമുണ്ട് . സത്യവും മിഥ്യയുമാണവ.
വിശ്വസിക്കുന്ന ദൈവത്തെ (ബിംബം ) നിങ്ങൾക്ക് അറിയുവാൻ സാധ്യമല്ല .
അറിയുന്ന ദൈവത്തെ നിങ്ങള്ക്ക് വിശ്വസിക്കുവാനും സാധ്യമല്ല.
അസ്തിത്വപരമായി മനുഷ്യൻ രണ്ടു തരമുണ്ട് . ഭോഗിയും യോഗിയും .
ഭോഗിയുടെ അസ്തിത്വം മിഥ്യയാണ് . യോഗിയുടെ അസ്തിത്വം സത്യമാണ് .
നിങ്ങൾ ഇല്ലാതിരിക്കുകയും ( illusion )
നിങ്ങള്ക്ക് എന്തെങ്കിലും ഉണ്ടായിരിക്കുകയും അസാധ്യമാണ് .
നിങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടായിരിക്കുക.
ഈ സത്യം ഗ്രഹിക്കുവാൻ പ്രാപ്തനായ മനുഷ്യനു ജീവിതം സഫലമാണ്.
വികാരമാണ് ഭൗതീക മനുഷ്യൻ (psycho somatic ) ൻറെ അടിസ്ഥാനം.
വൈകാരിക മനുഷ്യൻ (വ്യക്തി ) ൻറെ കണ്ണുകളും ശ്രദ്ധയും എപ്പോഴും ശരീരത്തിലും ശാരീരീകമായ വിഷയങ്ങളിലു (വൈകാരിക വിശപ്പ് ) മാണ് നില നിൽക്കുന്നത് .
അതുകൊണ്ടാണ് സാധാരണ മനുഷ്യന് സ്വസ്ഥത (peace of mind ) അസാധ്യ മായിരിക്കുന്നത്.
തിരുമേനി / പുരോഹിത / പൂജാരി / ആൾ ദൈവ വകകളിലെല്ലാം ഭൗതീക മനുഷ്യൻ മരണം വരെ അസ്വസ്ഥമാണ് .
വ്യത്യസ്ത വിഷയങ്ങളുടെ ചിന്ത അസ്വസ്ഥമാക്കുന്ന ഭൗതീക മനുഷ്യനെ ഉറപ്പിക്കുന്ന പദ്ധതിയാണ് ആത്മീയത (സത്യം ).
എല്ലാ നന്മകളുടെയും ഉറവിടം സത്യമാണ് . തിന്മകളുടെ അസത്യവും .
അസത്യം (illusion ) ഭൗതീക മനുഷ്യന്റെ ( വ്യക്തി ) അടിത്തറയാണ്.
സത്യം ആത്മീയ മനുഷ്യൻറെ അടിത്തറയാണ് .
മതം വ്യാജമായ ആത്മീയതയാണ് .
മതവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ദൈവ (സത്യം ) വിരുദ്ധവും വ്യാജവുമാണ് (fraud ).
അസത്യമായ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം ദുഖവും പ്രശ്നങ്ങളുമാണ് .
മനുഷ്യൻ ശരീരമല്ല എന്നതാണ് .
ശാസ്ത്രത്തിനും ബുദ്ധിക്കും ശരീരത്തിന് ( matter ) അപ്പുറം പോകുവാൻ സാധ്യമല്ല.
സാധാരണ മനുഷ്യനിൽ അസ്തിത്വം ശൂന്യമായ മിഥ്യയാണ് (self created illusion ).
ദൈവം സത്യവുമാണ് .
മിഥ്യയായ മനുഷ്യൻ സത്യത്തിലേക്ക് പ്രവേശിക്കുമ്പോൾ ആ വ്യക്തിയിൽ സ്നേഹത്തിൻറെയും സ്വബോധത്തിൻറെയും ഒരു കേന്ദ്രം ( sacred heart ) തുറക്കപ്പെടും .
സ്വബോധം കേന്ദ്രമായ മനുഷ്യനിൽ മാത്രമാണ് സ്നേഹം (മനുഷ്യത്വം) സാധ്യമാവുക .
അതാണ് ക്രിസ്തു സ്നേഹത്തെ കുറിച്ച് പറഞ്ഞ സത്യം.
ദൈവം സ്നേഹം ആകുന്നു ( പ്രണയവും പ്രേമവും സ്നേഹമല്ല )