സ്വന്തം അനുഭങ്ങൾക്കപ്പുറം
ഒന്നും "അറിയില്ല" എന്ന് പറയുന്നതാണ് സത്യം .
സത്യമാണ് നാം പഠിക്കേണ്ടതും മറ്റുള്ളവരെ പഠിപ്പിക്കേണ്ടതും.
സത്യം ഗുരുവായാൽ പിന്നെ തോൽവിയില്ല.
സത്യത്തെ തോൽപ്പിക്കുവാൻ ഒരു ശക്തിക്കും സാധ്യമല്ല.
അവനവനെ അറിയുന്നതാണ് ആത്മജ്ഞാനം.
അവനവനെ അറിഞ്ഞാൽ ആത്മാവിനെ അറിഞ്ഞു .
ആത്മാവിനെ അറിഞ്ഞാൽ പിന്നെ ഒന്നും അറിയേണ്ടതായിട്ടില്ല .
മനുഷ്യനിൽ ശരീരം ജൈവവസ്തു വാണ് .
ശരീരം മനുഷ്യൻ അല്ല .
ഭാരത തത്വ ചിന്ത ഉണ്ടായിട്ടുള്ളത് ബോധ യുഗത്തിലാണ് .
ബോധയുഗം സത്യ ചിന്ത മനുഷ്യ സമൂഹത്തെ നയിച്ച പ്രാകൃത യുഗമാണ് .
ഭാരതത്തിൻറെ ആദ്ധ്യാത്മീക പാരമ്പര്യം സ്വയം വഴി പിഴച്ചത് ബുദ്ധി വികാസം സൃഷ്ടിച്ച ബോധ ശൂന്യതയിലാണ് .
മനുഷ്യനു ജീവിതം ഭൗതികമാണ് .
ഭൗതീക ജീവിതം അർത്ഥവത്താക്കുന്ന സത്യമാണ് ആത്മീയത .
ഭൗതീകതയുടെ അടിസ്ഥാനം ആത്മീയത ആയിരിക്കണം .
ഭൗതീകത ജീവിതത്തെ സംബന്ധിക്കുന്നതാണ് . ആത്മീയത ജീവിതം അനുഭവിക്കുന്ന വ്യക്തിയെ സംബന്ധിക്കുന്നതാണ് .
ആത്മീയതയുടെ അർത്ഥവും ആവശ്യകതയും വ്യക്തിയുടെ നിസ്സഹായ അവസ്ഥയാണ്.
ഏതാണ് പ്രാഥമികം?
ആത്മീയതയും ഭൗതികതയും എന്ന തരം തിരിവിന് പ്രസക്തിയില്ല.
സ്ത്രീയും പുരുഷനും പോലെ ഒന്ന് മറ്റൊന്നിനെ അർത്ഥവത്താക്കുന്ന പരസ്പര പൂരകങ്ങളാണ് ആത്മാവും ശരീരവും .
ആദ്യം പദാർത്ഥമാണോ ആത്മാവാണോ ഉണ്ടായത്?
ആത്മാവിൻറെ ( സത്യം ,തത്വം ) പ്രകടനമാണ് വസ്തു .
അപ്പോൾ വസ്തു ആദ്യം ഉണ്ടാവുക അസാധ്യമാണ് .
ഭൗതികത്തിൽ നിന്ന് വേറിട്ട് ഒരത്മീയത ഉണ്ടോ?
ഭൗതികത്തിൽ നിന്ന് വേറിട്ടതല്ല ആത്മാവ് .
ഓരോ വസ്‌തുവിനും കേന്ദ്രമായി ഒരു ആത്മാവ് .ഉണ്ട് .
ശരീരത്തിന്റെ കേന്ദ്രം ഹൃദയമാണ് .
ശരീരത്തിന്റെ കേന്ദ്രവും മനുഷ്യൻറെ (വ്യക്തി ) കേന്ദ്രവും ഒന്നായിരിക്കുക അസാധ്യമാണ്.
കാരണം ശരീരവും മനുഷ്യനും വ്യത്യസ്തമായ അസ്തിത്വങ്ങൾ (existence ) ആണ് .
ശരീരം ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല എന്നത് സത്യമാണ് .
എന്നാൽ ശരീരവും മനുഷ്യനും ഇല്ലെങ്കിലും ആത്മാവ് ഉണ്ടായിരിക്കും .
ആത്മാവ് ഉണ്ടെന്നുള്ളതു ആരുടെയെങ്കിലും വിശ്വാസമല്ല , അത് സത്യമാണ് .
ആത്മാവെന്ന് പറയുന്നത് തന്നെ നിശ്ചിതവും വ്യക്തവും ആയ ഒരു അർത്ഥ ബോധം ഇല്ലാത്ത വെറും പാഴ്വാക്ക് ആണ് എന്ന് പറയുന്ന യുക്തിവാദിക്ക് മനുഷ്യനിൽ കാര്യാ കർത്താവായിരിക്കുന്ന വ്യക്തി എന്താണ് എന്ന് വിവരിക്കുവാൻ കഴിയുമോ ?
അഹം ബ്രഹ്മാസ്മി എന്നത് വേദാന്ത ചിന്തയിലെ തെറ്റായ വ്യാഖ്യാനമാണ് .
“അഹം ദ്രവ്യാസ്മി.” പൂർണ്ണമായി തെറ്റാണ് . "അഹം ബ്രഹ്മാസ്മി" പകുതി ശരിയാണ് .